ഹിജാബ് അഴിക്കുന്നത് ആർക്കുവേണ്ടി?
ഞാനായിരിക്കാൻ എനിക്കും നീയായിരിക്കാൻ നിനക്കും സാധിക്കുന്നൊരു കാലത്തിനായി നമ്മുടെ ഹൃദയങ്ങളെല്ലാം വിശാലമാകട്ടെ. ഇത് വലിയൊരു പ്രതീക്ഷയാണ്. അസ്തമിച്ചുദിക്കുന്ന സൂര്യനെപ്പോലെ പുതിയ പ്രഭാതത്തിലെ പ്രതീക്ഷ. മതങ്ങളാൽ കെട്ടിയ വേലികളില്ലാത്ത പുതിയൊരു പുലരി. അവിടെ മതങ്ങൾ വേണ്ടെന്നല്ല, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രത്തിന്റെ ഏറ്റവും സുന്ദരമായ മാനങ്ങൾ നമുക്കവിടെ കാണാം.

ഒരു വലിയ പ്രാർത്ഥനയാണ്, ഞാനായിരിക്കാൻ എനിക്കും നീയായിരിക്കാൻ നിനക്കും സാധിക്കുന്നൊരു കാലത്തിനായി നമ്മുടെ ഹൃദയങ്ങളെല്ലാം വിശാലമാകട്ടെ. അവിടെ ഹിജാബും ടർബനും ളോഹയും കേവലം തുണിത്തരങ്ങൾ മാത്രമാകട്ടെ.
തികച്ചും വ്യക്തിപരമായി ഒരാൾ തിരഞ്ഞെടുക്കുന്ന അയാളുടെ മതം അനുശാസിക്കുന്ന വസ്ത്രധാരണ രീതി മറ്റൊരാളിൽ അടിച്ചേൽപ്പിക്കാത്തിടത്തോളം കാലം, ഈ വ്യക്തിപരമായ തീരുമാനം എങ്ങിനെയാണ് മറ്റൊരാളുടെ സ്വൈര്യജീവിതത്തെ ബാധിക്കുന്നത് എന്നത് ആശ്ചര്യകരമായിരിക്കുന്നു.
ഇസ്ലാമിലെ സ്ത്രീയുടെ വസ്ത്രധാരണരീതി, മുഖവും മുൻകൈയും ഒഴിച്ച് ബാക്കി എല്ലാ ഭാഗങ്ങളും മറക്കണം എന്നാണ്. അത് പർദ്ദ ഇട്ടുകൊണ്ടുതന്നെയാവണം എന്ന് എവിടെയും പറയുന്നുമില്ല. ആദ്യമേ പറയട്ടെ, പർദ്ദ മുസ്ലിംകളുടെ ഔദ്യോഗിക വസ്ത്രമല്ല. ഇസ്ലാം അനുശാസിക്കുന്ന വസ്ത്രധാരണ രീതിയിലുള്ള, വലിയൊരു വിഭാഗം ജനത കാലങ്ങളായി ഉപയോഗിക്കുന്നതുമായ ഒരു വസ്ത്രം മാത്രമാണ് പർദ്ദ. ഇത് മതമുള്ളവർക്കും ഇല്ലാത്തവർക്കും ധരിക്കാവുന്നതാണ്. പർദ്ദ ആളുകൾക്ക് വ്യക്തിപരമായി സ്വയം തിരഞ്ഞെടുക്കാവുന്ന മറ്റനേകം വസ്ത്രങ്ങളെപ്പോലെ ഒന്ന് മാത്രമാണ്. എന്നാൽ ലിബറൽ പുരോഗമന വാദികളുടെ വാദം ഇത്തരത്തിലുള്ള വസ്ത്രധാരണം മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നു എന്നാണ്. തലമുടിയും മാറും മറക്കുന്ന രണ്ട് മീറ്റർ തുണി എങ്ങനെയാണ് അവളെ അടിച്ചമർത്തുന്നതെന്ന് ഇക്കാലം വരെ മനസ്സിലായിട്ടില്ല. അല്ലെങ്കിൽ തന്നെ എന്താണ് സ്വാതന്ത്രത്തിന്റെ മാനദണ്ഡം, വസ്ത്രമോ അതോ മറ്റേതെങ്കിലും സങ്കുചിതത്വങ്ങൾക്കുള്ളിൽ കുടുക്കിയിടുന്നതോ!?
അവരവർക്ക് താൽപര്യമുള്ളയിടങ്ങളിൽ സ്വതന്ത്രമായി പഠിക്കാവുന്ന സാഹചര്യങ്ങളിലേക്ക് ഉയർന്നു കഴിഞ്ഞ പെൺകുട്ടികളോടാണ് നിങ്ങൾ ഇതു പറയുന്നതെന്നോർക്കണം. അങ്ങനെയല്ലാത്തൊരു കാലമുണ്ടായിരുന്നു, പഠിക്കാനും സ്വപ്നം കാണാനും കഴിയാതിരുന്ന ഒരു കാലം. അതിനെ അവർ അസ്വാതന്ത്രമെന്നു തികച്ചും വിളിച്ചിട്ടുണ്ട്. ആണധികാര ബോധങ്ങളുടെ ചങ്ങലക്കുള്ളിൽ ശ്വാസം മുട്ടി പുറത്തിറങ്ങാൻ സാധിക്കാത്ത സാഹചര്യങ്ങൾ ഏതു വസ്ത്രം സ്വീകരിച്ചാലും ഇന്നും ചിലയിടങ്ങളിൽ സ്ത്രീകൾക്കുണ്ട്, അതിനെ അസ്വാതന്ത്ര്യമെന്ന് വിളിക്കുന്നുണ്ട്.
അവിടെ അതിരു നിർണയിക്കുന്നത് ധരിക്കുന്ന വസ്ത്രമല്ല, തെറ്റായ മനോഭാവമാണ്.
സ്വാതന്ത്രമെന്നത് തങ്ങളെ ആവിഷ്കരിക്കുന്ന ഒന്നിനെ പൂർണ്ണമായും സ്വീകരിക്കാൻ കൂടിയുള്ള സൗകര്യമാണ്.
പ്രശ്നം ഹിജാബും നിഖാബും പർദ്ദയുമാണോ? അതോ ഇവരുടെയൊക്കെ മതമാണോ? അതെ, മതം തന്നെ, പറഞ്ഞുതുടങ്ങിയാൽ അഖ്ലാഖ് വീട്ടിൽ സൂക്ഷിച്ച മാംസപ്പൊതിയുടെ മുമ്പുള്ള അദ്ധ്യായങ്ങളിലേക്ക് തിരിയേണ്ടി വരും. മതവും വിശ്വാസവും ധരിച്ചിരിക്കുന്ന വസ്ത്രവും ചർച്ചാവിഷയമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഒരു മുസ്ലിമായി ഈ രാജ്യത്ത് ജീവിക്കുക എന്നത് തന്നെ ഒരു വിപ്ലവമാണ്. ഭാരതം മതേതരരാജ്യമാണ്, എന്നുവച്ചാൽ എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്നു എന്നർത്ഥം. അല്ലാതെ മതനിരാസമല്ല ഈ മണ്ണിന്റെ ആദർശം. നീതിന്യായ വ്യവസ്ഥ പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായി അനിവാര്യമായ ആചാരങ്ങൾ റദ്ദ് ചെയ്യേണ്ടതില്ല. എന്നാൽ പൊതു ക്രമത്തെ ബാധിക്കുന്നതോ, മറ്റുള്ളവരുടെ വിശ്വാസ സ്വാതന്ത്ര്യത്തെ ഏതെങ്കിലും തരത്തിൽ ഹനിക്കുന്നതോ, ഇന്ത്യൻ നിയമ സംവിധാനത്തെ ലംഘിക്കുന്നതോ ആയ മത ചിഹ്നങ്ങളോ ആചാരങ്ങളോ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനുവദനീയമല്ല. ഈ ഗണത്തിൽ ഒന്നും ഉൾപ്പെടാത്ത ശിരോവസ്ത്രം ആർക്കുവേണ്ടിയാണ് നമ്മുടെ കുഞ്ഞുങ്ങൾ അവരുടെ സ്കൂൾ ഗേറ്റുകളിൽ അഴിച്ചുവയ്ക്കേണ്ടി വരുന്നത്!? ജയ്ശ്രീറാമും അള്ളാഹു അക്ബറും പോർവിളിയായും അതിനെ ചെറുക്കുന്ന പ്രതിരോധമായും മുഴങ്ങുന്ന കലാലയമണ്ണിൽ, മതം സ്വജാതീയർ മറ്റു മതസ്ഥരുടെ ചങ്ക് പിളർക്കുന്ന വിഷം പുരട്ടിയ കൂരമ്പാക്കുന്ന കാലം വിദൂരമല്ല. ഏറ്റവും വിഷമകരമായ വിരോധാഭാസം മതങ്ങളെല്ലാം പരസ്പരം സ്നേഹത്തോടെ സഹവസിക്കാനാണ് പഠിപ്പിക്കുന്നത് എന്നതാണ്.
പ്രശ്നം മുസ്ലിമായിരിക്കുക എന്നതായിരിക്കുന്നിടത്തോളം കാലം ഇത്തരം സ്ഥിതിവിശേഷങ്ങൾക്ക് പെട്ടെന്നൊരു അറുതിയുണ്ടാകുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ! ഹിജാബ്, മുത്തലാക്ക്, ഏക സിവിൽ കോഡ്, ലവ് ജിഹാദ് തുടങ്ങിയവയെല്ലാം 'കാവിവൽക്കരണം' എന്ന നാടകത്തിന്റെ രംഗാവിഷ്കാരമാണ്. അല്ലായിരുന്നുവെങ്കിൽ ഏറ്റവും ഒടുവിലത്തെ ഈ ഹിജാബ് വിഷയത്തിൽ ജുഡീഷ്യറിക്ക്, അംന v/s സി ബി എസ് ഇ കേസിലെ വിധി പോലെ എസ്സെൻഷ്യൽ റിലീജിയസ് പ്രാക്ടീസ് ആകുന്ന ഹിജാബ് അനുവദിക്കാവുന്നതല്ലേ ഉള്ളൂ, അവിടെയും വിശാല ബെഞ്ചിലേക്ക് വിഷയം കൈമാറുന്നതിലെ സ്വാഭാവികതയ്ക്ക് വല്ലാത്തൊരു 'സംഘ്' മണം ഇല്ലേ. ഈ മണത്തിന്റെ തീവ്രതയ്ക്ക് ഒരുപാട് ജീവനെടുത്ത കഥകളുണ്ടാകും പറയാൻ. തല്ലിക്കൊന്നതിന്റെയും, വെട്ടിക്കൊന്നതിന്റെയും, കൊന്ന് കെട്ടിത്തൂക്കിയതിന്റെയും തീരാവേദന പേറുന്ന കഥകൾ. തൊപ്പിയും താടിയും ഹിജാബും പർദ്ദയും വസ്ത്രങ്ങൾക്കുമപ്പുറം പ്രകോപനങ്ങളാകുമ്പോൾ, മിടിക്കുന്ന ഓരോ ഹൃദയത്തിന്റെയും മതം ചികയുന്ന പൈശാചികതയുടെ ഭീകരതക്ക് വികാരം മതവും ജാതിയുമല്ല, വെറുപ്പും വിദ്വേഷവും മാത്രം.
തുടങ്ങി വച്ച ഒരു പ്രാർത്ഥനയുണ്ട്, ഞാനായിരിക്കാൻ എനിക്കും നീയായിരിക്കാൻ നിനക്കും സാധിക്കുന്നൊരു കാലത്തിനായി നമ്മുടെ ഹൃദയങ്ങളെല്ലാം വിശാലമാകട്ടെ. ഇത് വലിയൊരു പ്രതീക്ഷയാണ്. അസ്തമിച്ചുദിക്കുന്ന സൂര്യനെപ്പോലെ പുതിയ പ്രഭാതത്തിലെ പ്രതീക്ഷ. മതങ്ങളാൽ കെട്ടിയ വേലികളില്ലാത്ത പുതിയൊരു പുലരി. അവിടെ മതങ്ങൾ വേണ്ടെന്നല്ല, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രത്തിന്റെ ഏറ്റവും സുന്ദരമായ മാനങ്ങൾ നമുക്കവിടെ കാണാം.
വിശുദ്ധ ഖുർആനിൽ ഒരു വാചകമുണ്ട് "നിനക്ക് നിന്റെ മതം, എനിക്ക് എന്റെ മതം." അതുപോലെ 'മ്യാവൂ' സിനിമയിൽ സൗബിന്റെ കഥാപാത്രം പറയുന്നതു പോലെ "നീ നിനക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്ക് അർമാനെ, മറ്റുള്ളവര് അവർക്ക് ഇഷ്ടം ഉള്ളത് പോലെ ജീവിക്കട്ടെ. ഇത്തിരി ദയ ഉണ്ടായാൽ മതി. മറ്റുള്ളവരുടെ വിശ്വാസത്തോട് ഇത്തിരി റസ്പെക്റ്റും. അത്രേ ആവശ്യം ഉള്ളൂ, ലോകം നന്നായിക്കോളും."
ശുഭം.