നദാലിസം 21
2011 ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആത്മകഥയിൽ തുടരെത്തുടരെയുള്ള പരിക്കിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ടെന്നീസ് ഉപേക്ഷിക്കാനും പിന്നീട് ഗോൾഫിലേക്ക് മാറാനും കരുതിയിരുന്നതായി താരം വെളിപ്പെടുത്തിയിരുന്നു. ഒരുപക്ഷേ അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ലോക ടെന്നീസ് ചരിത്രത്തിൽ ഒരദ്ധ്യായം തന്നെ ഇല്ലാതായി പോകുമായിരുന്നു എന്നതിൽ തർക്കമില്ല.

നാലര മാസം മുൻപ്, കൃത്യമായി പറഞ്ഞാൽ സെപ്റ്റംബർ 11 സ്പാനിഷ് ടെന്നീസ് ഇതിഹാസം റഫാൽ നദാൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രം ആശങ്കയോടെയാണ് ലോകം നോക്കിക്കണ്ടത്. ക്രച്ചസിന്റെ സഹായത്തോടെ നടക്കുന്ന അദ്ദേഹത്തിന്റെ ചിത്രം, കളം വിടുന്നു എന്ന സൂചന നൽകുന്നതായി പലരും വിലയിരുത്തി. ഡിസംബർ 20ന് കോവിഡ് ബാധിച്ചു നാല് ദിവസം കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ സാധിച്ചിരുന്നില്ല, പരിക്കുകളോടും പ്രതിസന്ധികളോടും പടവെട്ടിയാണ് റാഫാ ലോക ജേതാവായി ചരിത്രം കുറിച്ചത്. ഇക്കഴിഞ്ഞ ആസ്ട്രേലിയൻ ഓപ്പൺ കിരീടനേട്ടത്തിലൂടെ റാഫേൽ നദാൽ പുരുഷ ടെന്നിസിലെ ഒരേയൊരു രാജാവായി മാറിയിരിക്കുന്നു. അഞ്ചരമണിക്കൂറോളം നീണ്ട പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ റഷ്യൻ താരം ഡാനിൽ മെദ്വെദേവിനെ കീഴടക്കിയ നദാൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം സിംഗിൾസ് കിരീടങ്ങൾ സ്വന്തമാക്കിയ പുരുഷ താരമെന്ന ചരിത്രനേട്ടത്തിന് ഏക അവകാശിയായി. റോജർ ഫെഡറർ, നൊവാക്ക് ജോക്കോവിച്ച് എന്നിവർക്കൊപ്പം 20 കിരീടങ്ങളുടെ റെക്കാഡ് പങ്കിടുകയായിരുന്ന നദാൽ, കരിയറിലെ രണ്ടാമത്തെ ആസ്ട്രേലിയൻ ഓപ്പണിനൊപ്പമാണ് 21-ാം ഗ്രാൻസ്ലാം കിരീടങ്ങളുടെ ചരിത്രനേട്ടത്തിലെത്തിയത്.
5 മണിക്കൂർ 24 മിനിറ്റ് നീണ്ട ഫൈനൽ പോരാട്ടത്തിനൊടുവിൽ 2-6, 6-7 (5/7), 6-4, 6-4, 7-5 എന്ന സ്കോറിനാണ് നദാൽ മെദ്വെദേവിനെ തോൽപ്പിച്ചത്. ആദ്യ രണ്ട് സെറ്റുകൾ നഷ്ടമായ ശേഷമുള്ള നദാലിന്റെ അതിഗംഭീര തിരിച്ചുവരവാണ് മെൽബണിലെ ഫൈനൽ കണ്ടത്. തന്നേക്കാൾ പത്തുവയസിന്റെ ഇളപ്പമുള്ള റഷ്യൻ താരത്തിനെതിരെ കാളക്കൂട്ടന്റെ കുത്തുമായാണ് നദാൽ പൊരുതിയത്. ആദ്യ രണ്ട് സെറ്റുകളിലെ നദാലിന്റെ പ്രകടനമായിരുന്നില്ല ഈ 35 കാരൻ അവസാന മൂന്ന് സെറ്റുകളിൽ പുറത്തെടുത്തത്. പ്രായമേറുന്തോറും ഫിറ്റ്നസ് കുറയുമെന്നത് വെറും ധാരണ മാത്രമാണെന്ന് നദാൽ മാലോകരോട് വിളിച്ചുപറയുകയായിരുന്നു. മെൽബണിലെ ഹാർഡ് കോർട്ടിൽ നദാൽ വിസ്മയം കണ്ട് ലോക കായികപ്രേമികൾ ഒന്നടങ്കം എഴുന്നേറ്റു നിന്ന് കയ്യടിക്കുക തന്നെ ചെയ്തു.
2004 ൽ ഇടതു കണങ്കാലിൽ ഒടിവ് സംഭവിച്ചിട്ടും ശുഭ വിശ്വാസത്തോടെ പോരടിക്കുന്ന 17 കാരനിൽനിന്നാണ് അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയർ തുടങ്ങുന്നത്. 2005 ൽ ഫ്രഞ്ച് ഓപ്പണിൽ കിരീടം നേടി കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം സ്വന്തമാക്കിയ അദ്ദേഹം, അവിടെ കളിമൺ കോർട്ടിൽ ഏകാധിപതിയായി. തൊട്ടടുത്ത മൂന്നുവർഷവും അവിടെ അഭിമാനത്തോടെ അദ്ദേഹം കപ്പ് ഉയർത്തി. 2008 ൽ റോജർ ഫെഡററുമായുള്ള കലാശപ്പോരാട്ടത്തിൽ അദ്ദേഹത്തെ കീഴ്പ്പെടുത്തിക്കൊണ്ട് വിമ്പിൾഡൺ നേടി. 2009 ൽ ആസ്ട്രേലിയൻ ഓപ്പണിൽ മുത്തമിട്ട റാഫയ്ക്ക് പിന്നീട് പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നു.
30 വർഷം നീണ്ടുനിന്ന ദാമ്പത്യജീവിതം അച്ഛനുമമ്മയും അവസാനിപ്പിക്കുകയാണെന്ന വാർത്ത അന്നത്തെ 23 വയസ്സുകാരൻ റാഫയെ തളർത്തി. ഫ്രഞ്ച് ഓപ്പണിൽ നിറംമങ്ങി, ആ വർഷമാണ് ഫെഡറർ അദ്ദേഹത്തിന്റെ കരിയറിലെ ഏക ഫ്രഞ്ച് ഓപ്പൺ നേടിയത്. തിരിച്ചുവരവുകളുടെ തമ്പുരാനാണ് നദാൽ എന്ന് നിസ്സംശയം പറയാൻ സാധിക്കും. ഒരു വർഷം ഫോം നഷ്ടപ്പെട്ടാൽ അടുത്തവർഷം പൂർണ ശക്തിയോടെ തിരിച്ചു വന്നു കോർട്ടിൽ ഗർജിക്കുന്ന സിംഹത്തെ പോലെയാണ് അദ്ദേഹത്തെ കാണാൻ സാധിക്കുക. 2010 ൽ മാരക ഫോമിലുള്ള അദ്ദേഹം ആസ്ട്രേലിയൻ ഓപ്പൺ ഒഴികെയുള്ള മൂന്ന് ഗ്രാൻസ്ലാം കിരീടം നേടി. പിന്നീട് തുടർച്ചയായ നാല് വർഷവും ഫ്രഞ്ച് ഓപ്പൺ സ്വന്തമാക്കി. 2013 ൽ യുഎസ് ഓപ്പണും നേടിയതോടെ എക്കാലത്തെയും കിരീടനേട്ടക്കാരുടെ മുൻനിരയിൽ നദാൽ ലോക ടെന്നീസ് പ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചു.
2015 ൽ തളർച്ച നേരിട്ട റാഫയെ ലോകം കണ്ടു, പരിക്ക് കൊണ്ട് കോർട്ടിൽ മായാജാലം തീർക്കുന്നതിൽ അദ്ദേഹത്തിന് കഠിനാധ്വാനം ചെയ്യേണ്ടി വന്നു, പിന്നീട് പാടെ മങ്ങിയ ഫോം ആണ് കണ്ടത്. അന്ന് ഫ്രഞ്ച് ഓപ്പണിൽ ജോക്കോവിച്ചിനോട് തളർന്നു പോരാടിയ റാഫയെ സങ്കടത്തോടെ നോക്കി നിൽക്കാനാണ് സാധിച്ചത്. 2016 ൽ കൈകുഴയ്ക്കേറ്റ പരിക്കിനെ തുടർന്ന് നദാലിന്റെ കാലം കഴിഞ്ഞെന്ന് വിലയിരുത്തുകയുണ്ടായി.
രണ്ടുവർഷം മെല്ലെ കളത്തിൽ നിന്ന് പിൻവാങ്ങാൻ ശ്രമിക്കുന്ന 30 കാരന്റെ ദയനീയമായ അവസ്ഥ വാസ്തവത്തിൽ അദ്ദേഹത്തിന്റെ ആരാധകരിൽ നിരാശ പടർത്തി. എന്നാൽ 2017 ൽ ഉജ്ജ്വല ഉയർത്തുവരവാണ് നാം കണ്ടത്. ആ വർഷത്തെ ഫ്രഞ്ച് ഓപ്പൺ, യുഎസ് ഓപ്പൺ നേടുകയും ആസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനലിലെ ക്ലാസിക് പോരാട്ടത്തിൽ അഞ്ചു മണിക്കൂറിലധികം പൊരുതിത്തോറ്റു. എന്നാൽ പിന്നീടുള്ള കാലത്തും ഫ്രഞ്ച് ഓപ്പൺ മറ്റാർക്കും വിട്ടുകൊടുക്കാൻ റാഫ തയ്യാറായിരുന്നില്ല. 2019 യുഎസ് ഓപ്പൺ സ്വന്തമാക്കി ഫെഡറർക്കൊപ്പം 20 ഗ്രാൻഡ്സ്ലാം എന്ന നേട്ടത്തിൽ എത്തി.
2011 ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആത്മകഥയിൽ തുടരെത്തുടരെയുള്ള പരിക്കിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ടെന്നീസ് ഉപേക്ഷിക്കാനും പിന്നീട് ഗോൾഫിലേക്ക് മാറാനും കരുതിയിരുന്നതായി താരം വെളിപ്പെടുത്തിയിരുന്നു. ഒരുപക്ഷേ അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ലോക ടെന്നീസ് ചരിത്രത്തിൽ ഒരദ്ധ്യായം തന്നെ ഇല്ലാതായി പോകുമായിരുന്നു എന്നതിൽ തർക്കമില്ല.
ഫെഡററുടെ വിജയ തേരോട്ടം ഒരുപരിധിവരെ അവസാനിച്ചു. 20 ഗ്രാൻഡ്സ്ലാം തന്റെ കയ്യിൽ ഭദ്രമായി അടക്കിവെക്കാൻ സാധിച്ച അദ്ദേഹത്തിന് വെല്ലുവിളിയുമായി മുന്നിലുള്ളത് രണ്ടേരണ്ട് ഇതിഹാസ താരങ്ങൾ ആയിരുന്നു, നദാലും ജോക്കോവിച്ചും.
ഇപ്പോൾ ആസ്ട്രേലിയൻ ഓപ്പണിലെ ചരിത്ര നേട്ടത്തിൽ 21 മായാജാല നമ്പറിൽ മുത്തമിട്ട് ഒരേയൊരു നദാൽ മാത്രം.
റാഫ നിങ്ങൾ ഞങ്ങളെ അത്ഭുതപ്പെടുത്തി. ഇനിയും അതിന് സാധിക്കട്ടെ. ലോക ടെന്നീസ് ഭാവി ഇനിയെങ്ങോട്ട്... ഫെഡറർക്ക് തിരിച്ചുവരവ് ഉണ്ടാകുമോ? ഇനി ടെന്നീസ് യുഗം ജോക്കോവിച്ചും, നദാലുമാണോ? നദാലിനു ഇനിയും കപ്പ് ഉയർത്താൻ സാധിക്കുമോ?
നദാലിനും, ജോക്കോയ്ക്കും, ഫെഡററിനും കീഴെ പുതിയൊരു ടെന്നീസ് സാമ്രാജ്യം സ്ഥാപിക്കാൻ വളർന്നുവരുന്ന പ്രതിഭകൾക്ക് കഴിയുമോ?
കാത്തിരുന്നു കാണാം.