അതിരുകൾ

സമരായി പിറന്നവർ തമ്മിലെന്തിനീ
യതിരുകളെന്നാരാഞ്ഞു പണ്ട്,
പിന്നെ അതിരുകൾക്കപ്പുറത്തേക്ക്
എങ്ങോട്ടെന്നില്ലാതെ പായാൻ കഴിയാത്തതെന്തെന്നായി.
ഒടുവിലിപ്പോൾ ഖൽബിലുള്ളോരാളിന്റെ
ഹൃദയവാതിലിനിപ്പുറം വഴിമുട്ടി നിൽക്കുമ്പോൾ,
കവാടങ്ങൾ തകർത്തെറിഞ്ഞ്, കിനാവുകൾ പിഴുതെടുത്ത്
ദേശങ്ങൾ കയ്യേറിയവർ നേടിയതെന്തെന്ന്
ഞാൻ സ്വയം ചോദിക്കുന്നു.
സ്നേഹമായിരിക്കില്ലെന്നു തീർച്ച,
കുറെക്കൂടി വലിയ അതിരുകൾ മാത്രം...!