സമയം കിട്ടുമ്പോഴൊക്കെ ഞാൻ ഇതിനെക്കുറിച്ച് സംസാരിക്കാറുണ്ട്..!
എന്നാൽ, കടിയേക്കാളും പുകയേക്കാളും ചായക്ക് ചേരുന്ന കൂട്ട് സംസാരമാണ്. ചർച്ചയാണ് പ്രധാനം. നുള്ള് നുറുങ്ങ് മൊട്ടുസൂചി മുതൽ ലോക മഹാ സംഭവമായ ജനാധിപത്യത്തിലെ തിരഞ്ഞെടുപ്പ് വരെ നീളുന്ന ചർച്ചകൾ. കേട്ടിട്ടില്ലേ, 'ചായ് പെ ചർച്ച'. അത്തരത്തിൽ ഒരു കൂട്ടം ആളുകൾ ചായ കുടിച്ച ചർച്ചക്കിടയിലാണ് മേൽ എഴുതപ്പെട്ട തലക്കെട്ട് പറയപ്പെടുന്നതും, കേൾക്കപ്പെടുന്നതും അതിനാൽ എഴുതപ്പെടുന്നതും.

ചായ കുടിക്കുന്ന സമയം, മികച്ച ഒരു സമയമാണ്. നല്ല ഒരു ചായ എങ്കിൽ പിന്നെയും മെച്ചം. അവനവന്റെ തിരക്കുകളിൽ നിന്ന് ഒരു തരി ആശ്വാസം കിട്ടാൻ മനുഷ്യർ ചായ കുടിക്കുന്നു. തിരക്കുകൾ കൂടുതൽ ഉള്ളത് കൊണ്ടോ ആശ്വാസം കൂടുതൽ വേണ്ടത് കൊണ്ടോ എന്തോ; ദിവസവും ഒരുപാട് ചായകൾ കുടിക്കപ്പെടുന്നുണ്ട്. രണ്ട് രൂപ മുതൽ അങ്ങോട്ട് പല വിലയിലും, നിറത്തിലും, മണത്തിലും, രുചിയിലും, ചൂടിലും, തണുപ്പിലും, കപ്പിലും, കോപ്പയിലും, ഗ്ലാസിലും,പ്ലേറ്റിലും, പ്ലാസ്റ്റിക്ക് കവറിലും വരെ ചായത്തരങ്ങൾ ലഭ്യമാണ്. ആളുകൾ കൂടുന്ന മുക്കിലും മൂലയിലും ചായ കുടിപ്പിക്കുന്ന കടകളും കാണാം.
കുടിക്കുന്ന പോലെ തന്നെ പ്രധാനമാണ് കുടിക്കാൻ ഉള്ള ഇരുത്തങ്ങളും. ഒറ്റയായും, ഇരട്ടയായും, കൂട്ടമായും ചായ മനുഷ്യരെ ഇരുത്തിക്കുന്നു. നിന്ന് കുടിക്കുന്നവരെയും നടന്ന് കുടിക്കുന്നവരെയും കാണാം.
കുടിയോടൊപ്പം ചിലയിടങ്ങളിൽ കടിയും ഉണ്ടാകാറുണ്ട്. കടിക്കാനായി കുടിക്കാൻ പോകുന്നവരും കുറവല്ല. പുകയും അത് പോലെ തന്നെ. ഒരുവലി ചായക്കൊരു പുക.
എന്നാൽ, കടിയേക്കാളും പുകയേക്കാളും ചായക്ക് ചേരുന്ന കൂട്ട് സംസാരമാണ്. ചർച്ചയാണ് പ്രധാനം. നുള്ള് നുറുങ്ങ് മൊട്ടുസൂചി മുതൽ ലോക മഹാ സംഭവമായ ജനാധിപത്യത്തിലെ തിരഞ്ഞെടുപ്പ് വരെ നീളുന്ന ചർച്ചകൾ.
കേട്ടിട്ടില്ലേ, 'ചായ് പെ ചർച്ച'. അത് കഴിഞ്ഞതിൽ പിന്നെ കാലങ്ങൾ അത്രയും ചർച്ചക്ക് വരൾച്ച.
കട്ടൻ ചായ, ലെമൺ ടീ, കാപ്പി, ബൂസ്റ്റ്, ഹോർലിക്സ് എന്നിങ്ങനെ കാപ്പച്ചിനോ വരെ ഉള്ളവർ ഉണ്ടെങ്കിലും പാല് തിളപ്പിച്ച് ചായപ്പൊടിയും പഞ്ചാരയും ഇട്ട് ഉണ്ടാക്കുന്ന 'ചായ'യോട് തന്നെയാണ് ആളുകൾക്ക് പൊതുവെ താല്പര്യം.
അത്തരത്തിൽ ഒരു കൂട്ടം ആളുകൾ ചായ കുടിച്ച ചർച്ചക്കിടയിലാണ് മേൽ എഴുതപ്പെട്ട തലക്കെട്ട് പറയപ്പെടുന്നതും, കേൾക്കപ്പെടുന്നതും അതിനാൽ എഴുതപ്പെടുന്നതും.
ഈ പറയപ്പെടുന്ന 'ഇത്' ഒരിതല്ല. പലതാണ്.
1.
തുടങ്ങി, ചായ കുടി. ചർച്ചയും.
പേരിൽ നിന്നാണ് തുടങ്ങിയത്. "ഓടമാംപൂരിലെയും അതുപോലെ മറ്റു ചില ഇടങ്ങളിലെയും ആളുകൾ പേരിന്റെ കൂടെ കുമാർ വെക്കുന്നു. ആ കുമാർ, ഈ കുമാർ, മറ്റേ കുമാർ, മറിച്ചേ കുമാർ. കുമാർ അത്, കുമാർ ഇത്, കുമാർ മറ്റേത്, കുമാർ മറിച്ചേത്."
"ഇത് വാല് മറക്കാൻ ഉള്ള ഐഡിയ ആണ്" മറക്കാൻ അല്ലെ പറ്റൂ.. മായ്ക്കാൻ കഴിയില്ലല്ലോ...
"എന്റെ പേര് അതേ പ്ലസ് ഇതേ പ്ലസ് വാലാണെന്നും മേലൊരു നൂലുണ്ടെന്നും ഞാൻ അറിയുന്നത് സ്വ-നാട് വിട്ട് പോയി വാലില്ലാത്ത ഈ കുമാരന്മാരെ കണ്ടപ്പോഴാണ്."
"ഞാൻ നൂലിടാറില്ല. വീട്ടിലെ ആവശ്യങ്ങൾക്കല്ലാതെ. മന്ത്ര തന്ത്രാദികൾക്ക് നൂലില്ലാതെ എങ്ങനെയാണ്. വിശ്വാസങ്ങൾക്കും വികാരങ്ങൾക്കും മുൻപിൽ ചിലപ്പൊ കണ്ണടക്കേണ്ടി വരും."
കണ്ണട ഊരി തുടക്കുന്നു...
"മിസ്റ്റർ ഈ കുമാർ എന്താണ് നിങ്ങളുടെ വാൽ."
"നൂലുള്ള മുന്തിയ വാല് തന്നെ."
വായിലെ പാൻ പുറത്ത് ചാടാതിരിക്കാൻ,
വാ പൊത്തി ഒരു ചിരി.
"കണ്ടോ. ചിരി. കണ്ടാലറിയാം.
വാലുണ്ട്; മറഞ്ഞിരിക്കുന്ന വാൽ."
കുമാർ വാലിനെ മറക്കുന്നു.
പക്ഷെ കുമാറിന്റെ മറവിനൊന്നും വാലിന്റെ തെളിവിനെ മായ്ക്കാനാകില്ലല്ലോ. മുന്തിയ വാൽ മുന്തിയ വാലിനെയും, നൂലിനെയും, മുന്താത്ത വാലുകളെയും തിരിച്ചറിയുന്നു.
2.
"ഇവിടെയാണ് നമ്മുടെ ഒക്കെ ആവശ്യം. വിദ്യാഭ്യാസമുള്ള ജ്ഞാനികളുടെ. ലോകത്തെ അറിയുന്നവരുടെ. മനുഷ്യരെ മനുഷ്യരായി കാണുന്നവരുടെ..." അതേ, അതിനിടയിൽ ഈ വാലൊക്കെ ഒരു ചേലല്ലേ...
ചായ കുടിക്കപ്പെട്ട് കൊണ്ടിരിക്കുന്നു...
"ഒരുപാട് പേർ അവനവന്റെ ശക്തിക്കും കഴിവിനും അനുസരിച്ച് തീവ്ര ചിന്തകൾ പേറുന്നു... പെറ്റ് പോറ്റുന്നു... പെരുകുന്നു..!"
"വെറുപ്പാണ് ആകമാനം!"
ശേഷം നോട്ടം
കവാടത്തിലെ കമാനത്തിലേക്ക്.
"നമ്മളെ പോലുള്ള ആളുകളുടെ മൗനമാണ്, ഏറ്റവും വലിയ തെറ്റ്."
ശേഷം ചുണ്ട് ചായക്കപ്പിലേക്ക്.
3.
"എഴുതി വെച്ചോളൂ, ഈ നാട് എങ്ങോട്ടാണ് പോയിക്കൊണ്ടിരിക്കുന്നത്." താഴെ,
വണ്ടികൾ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നതിന്റെ ശബ്ദം. ഹോണടികളും കേൾക്കാം.
"പകൽ വെളിച്ചത്തിലല്ലേ... എന്താ അയാളുടെ പേര്? പൂനെയിൽ കൊല്ലപ്പെട്ട?"
"ദബോലക്കാർ"
"അതേ.. ദബോൽക്കർ... പട്ടാ പകൽ അല്ലെ വെടി വെച്ച് കൊന്നത്? കൽബുർഗിയും അത് പോലെ തന്നെ... പിന്നെ?"
"ഗൗരി ലങ്കേഷ്..."
"അതേ... ഗൗരി ലങ്കേഷ്...
ബാംഗ്ലൂർ വെച്ചാണ് അവരെ കൊന്നത് അല്ലെ? എന്തൊരു കഷ്ടമാണ്"
"ആർക്കും ആരെയും കൊല്ലാം!"
മൗനം...
ചായയുടെ വലികൾ...
മൗനം...
പതിയെ പതിയെ...
എല്ലാ കപ്പിലും ചായ കാലിയാകുന്നു.
ആശ്വാസത്തിനൊരു നിശ്വാസം. ഇരുത്തത്തിന് ഒരു അവസാനം.
വീണ്ടും തിരക്കുകളിലേക്ക്. അതുകൊണ്ട്,
അടുത്ത ചായ കുടിക്കും വരേക്കും...
"സമയം കിട്ടുമ്പോഴൊക്കെ ഞാൻ ഇതിനെ കുറിച്ച് സംസാരിക്കാറുണ്ട്..!"