ഓവർലാപ്
ഹാജറ പറഞ്ഞു തീരുന്നതു വരെയും സാറ മിണ്ടാതിരുന്നു. ഹാജറയും സാറയും വിയർത്തു വന്നു. സാറ വാക്കുകൾക്കായി ചുണ്ടുകളെ വിറപ്പിച്ചു. "അപ്പോ ഞാനിന്നലെ കണ്ടത് നീ ഈ കണ്ട സ്വപ്നത്തിൻ്റെ ബാക്കിയാണോ? അങ്ങനെയൊക്കെ സംഭവിക്കുമോ?!" "ഏ? നീ എന്താടി കണ്ടത്?" ഹാജറയുടെ കണ്ണുകൾ വികസിച്ചു. "നീ പറഞ്ഞതു മാതിരി ഒരാൾ ഗായത്രിയുടെ വീടിനു മുന്നിൽ കയ്യിലൊരു ഹാമറും പിടിച്ച് മഴ നനഞ്ഞു നിൽക്കുന്നു."

"ശക്തമായ മഴയും തീവ്രമായ ഇരുട്ടും. ഗായത്രിയുടെ വലിയ ഇരുനില വീടിനു നേരെ തടിയനായ ഒരു മനുഷ്യൻ തിരിഞ്ഞു നിൽക്കുന്നു. ഇടയ്ക്കിടെ ഇടിവെട്ടുന്നും മിന്നലടിക്കുന്നുമുണ്ട്. അയാളുടെ ഷർട്ടും പാന്റുമൊക്കെ നനഞ്ഞിട്ടുണ്ടായിരുന്നു. നമ്മൾ അയാളുടെ ബാക്കിൽ ഒരു ബുഷിൻ്റെ മറവിൽ ഒളിഞ്ഞിരിക്കുകയാണ്. അയാൾ മുന്നോട്ട് നടന്നു. വാതിൽ പതിയെ തുറന്നു. അത് ലോക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല. അയാൾ ഹാളിലെ ടേബിളിൽ ശക്തിയായി കാലുകൊണ്ട് ഇടിച്ചു. തെറിച്ചു വീഴുന്ന ചില്ലു കഷ്ണങ്ങളുടെ ശബ്ദം കേട്ട് ഹാളിലെ സോഫയിൽ തന്നെ കിടന്നുറങ്ങുകയായിരുന്ന ഗായത്രി ചാടിയെണീറ്റു. വീട്ടിൽ ഗായത്രി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അയാൾ ആപ്പിളിൻ്റെ രൂപത്തിലുള്ള ഒരു പച്ച മാസ്ക് ധരിച്ചിട്ടുണ്ടായിരുന്നു. അതിനിടയിലൂടെ അയാളുടെ കണ്ണുകൾ അവളെ ദേഷ്യത്തോടെ നോക്കി. അവൾ അയാളോട് വിരൽ ചൂണ്ടി അവ്യക്തമായി എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. പെട്ടെന്നയാൾ അയാളുടെ കീശയിൽ നിന്നും വലിച്ചൂരിയ ഹാമർ എടുത്ത് അവളുടെ തലയടിച്ചു പൊളിച്ചു. അയാളുടെ ദേഹത്തും മുറിയിലും മുഴുവൻ ചോര തെറിച്ചു. ശേഷം പോക്കറ്റിൽ നിന്ന് തന്നെ എടുത്ത, ഒരു കുപ്പി വെള്ളം കൊണ്ട് അയാളവളുടെ മുഖം കഴുകി. അവളുടെ മുഖം ഉരുകാൻ തുടങ്ങി. അവൾക്ക് അനക്കമുണ്ടായിരുന്നില്ല. എന്തോ ശബ്ദം കേട്ട പോലെ അയാൾ പെട്ടെന്ന് പിന്നിലേക്ക് തിരിഞ്ഞുനോക്കി. ഭീകരമായ ഒരു ഇടിവെട്ടി. ഞാൻ ഞെട്ടിയുണർന്നു."
ഹാജറ പറഞ്ഞു തീരുന്നതു വരെയും സാറ മിണ്ടാതിരുന്നു. ഹാജറയും സാറയും വിയർത്തു വന്നു. സാറ വാക്കുകൾക്കായി ചുണ്ടുകളെ വിറപ്പിച്ചു. "അപ്പോ ഞാനിന്നലെ കണ്ടത് നീ ഈ കണ്ട സ്വപ്നത്തിൻ്റെ ബാക്കിയാണോ? അങ്ങനെയൊക്കെ സംഭവിക്കുമോ?!"
"ഏ? നീ എന്താടി കണ്ടത്?" ഹാജറയുടെ കണ്ണുകൾ വികസിച്ചു.
"നീ പറഞ്ഞതു മാതിരി ഒരാൾ ഗായത്രിയുടെ വീടിനു മുന്നിൽ കയ്യിലൊരു ഹാമറും പിടിച്ച് മഴ നനഞ്ഞു നിൽക്കുന്നു."
"എന്നിട്ട്? ബാക്കി പറ."
"ഹാമറിൽ നിന്നും ഉറ്റി വീഴുന്ന ചുവപ്പ് തുള്ളികളെ അയാൾ കൈകൊണ്ട് തട്ടിത്തെറിപ്പിച്ചു. ഗേറ്റ് കടന്ന് അയാൾ പുറത്തേക്കിറങ്ങി. ഗായത്രിയുടെ വീടിനു മുന്നിലെ റോഡ് പോലെയല്ല, വേറെ ഏതോ ഒരു അടിപൊളി റോഡാണ് പിന്നെ കാണുന്നത്."
"സ്വപ്നമല്ലേ സാറാ. നീ ബാക്കി പറയ്!"
"ഒരു വൈറ്റ് ഫോഡ് കാർ വന്ന് നിർത്തി. നമ്മൾ രണ്ടാളും മതിലിൻ്റെ മറവിൽ നിന്നാണ് എല്ലാം നോക്കിയിരിക്കുന്നത്. അയാൾ ആ കാറിൽ കയറി. അപ്പോൾ മറ്റാരോ അയാളുടെ കൂടെ ഉണ്ടായിരുന്നു. അയാളാണ് വണ്ടി ഓടിച്ചിരുന്നത്. നമ്മുടെ ക്ലാസിലെ ജിനോ ഇല്ലേ, അവനെപ്പോലെയായിരുന്നു അയാൾ."
"ആ ബെസ്റ്റ്. ജിനോയോ? കാറോടിക്കാനോ? മറ്റേ കേസ് പറഞ്ഞ് അവൻ ഇപ്പോഴും നിന്നെ കളിയാക്കാറുണ്ട്. നിനക്ക് ആദ്യമേ അവനോട് അതിൻ്റെ ഒരു ദേഷ്യമുണ്ട്. അതത്രയേ ഉള്ളൂ." ഹാജറ ഒന്ന് ചിരിച്ചു. സാറ അനങ്ങിയില്ല. "അവരുടെ പിന്നാലെ നമ്മളും ഒരു കാർ എടുത്തു വിട്ടു. ഞാനായിരുന്നു വണ്ടിയോടിച്ചിരുന്നത്." ഹാജറക്ക് വീണ്ടും ചിരി വന്നെങ്കിലും സാറയുടെ കണ്ണിലെ ഭയവും വിഹ്വലതയും കണ്ട് ഹാജറ ചോദിച്ചു: "എന്നിട്ട്?" "ടൗണിലെ പള്ളിക്കടുത്തുള്ള പാലത്തിന്റെ മുകളിൽ അയാൾ വണ്ടി നിർത്തി. ഒരു പ്ലാസ്റ്റിക് കവർ പുഴയിലേക്ക് നീട്ടിയെറിഞ്ഞു. വായുവിൽ വെച്ച് കവറിൽ നിന്നും ഹാമർ പുഴയിലേക്ക് തെറിച്ചുവീണു. അയാൾ പോയപ്പോൾ നമ്മളവിടെ ഇറങ്ങി താഴോട്ടു നോക്കി. ദിനോസർ പോലെ വലിയ ഒരു മുതല ഹാമർ കടിച്ചു പിടിച്ച് കരക്ക് കൊണ്ടുവന്നിട്ടു. പെട്ടെന്ന് ബാക്കിൽ നിന്നും നീണ്ട ഒരു ഹോൺ കേട്ടു. ഞാൻ അത്രയേ കണ്ടുള്ളൂ." സാറ പറഞ്ഞു നിർത്തിയതും തൊട്ടടുത്ത വീട്ടിലെ ഷാനി വന്ന് ജനലിൽ മുട്ടി. ഹാജറ ജനവാതിൽ തുറന്നു.
"നിങ്ങളറിഞ്ഞോ ടീ?" അവൾ കിതച്ചുകൊണ്ടിരുന്നു. നിറഞ്ഞിരുന്നെങ്കിലും കണ്ണുകൾ ഒലിക്കുന്നുണ്ടായിരുന്നില്ല. അവളുടെ സങ്കടത്തെ അവളുടെ ഭയം കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന പോലെ തോന്നിച്ചു. "10 ബിയിലെ ഗായത്രിയില്ലേ?"
"ആ.. ഗായത്രി?" ഹാജറയും സാറയും ഒരുമിച്ചു മൂളി. രണ്ടാളുടെയും കൈകാലുകൾ വെപ്രാളം കാണിക്കാൻ തുടങ്ങി.
"അവളെ ആരോ ഇന്നലെ തലക്കടിച്ചു കൊന്നു പോലും. മുഖത്ത് ആസിഡൊക്കെ ഒഴിച്ച്.."
"ആരാ പറഞ്ഞത്?" ഹാജറ ചോദിച്ചു.
"ഉപ്പ ഫോണിൽ പറയുന്നത് കേട്ടതാ."
സാറയും ഹാജറയും പരസ്പരം നോക്കി നിന്നു. രണ്ടു കരിയിലകൾ പോലെ അവർ കിടക്കയിലേക്ക് ഊർന്നിറങ്ങി.
(*)
ഹാജറയും സാറയും ഗായത്രിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
ഗായത്രിയുടെ ശരീരവും മുഖവും വെള്ളത്തുണി കൊണ്ട് മറിച്ചിട്ടുണ്ടായിരുന്നു. അവിടെ തടിച്ചുകൂടിയ ഓരോരുത്തരും അവരെയാണ് ശ്രദ്ധിക്കുന്നതെന്ന് സാറക്കും ഹാജറക്കും തോന്നി. അവളെ കൊന്നത് തങ്ങളാണെന്ന തോന്നലായിരുന്നു അവർക്ക്. വിളക്കിൻ്റെയും ചന്ദനത്തിരിയുടെയും പുകക്കിടയിലൂടെ നിസ്സംഗ ഭാവത്തിൽ അവർ ഒഴുകി നടന്നു. സാറയുടെ വീടാണ് അവിടെ നിന്നും അടുത്തുള്ളത്. അവരവിടെ പോയി.
"നമുക്ക് പോലീസിൽ പറഞ്ഞാലോ?" സാറ ചോദിച്ചു.
"എന്ത്? നീ ഒരു സ്വപ്നം കണ്ടു എന്നോ?"
"അല്ലെടീ. എനിക്ക് പേടിയാവുന്നു. നമ്മൾ കണ്ട പോലെ തന്നെയല്ലേ സംഭവിച്ചത്. അവളെ ആരോ.."
"നമ്മുടെ ചുറ്റിലും സംഭവിക്കുന്ന പല കാര്യങ്ങളും നമ്മൾ സ്വപ്നം കണ്ടെന്നു വരും. അതൊക്കെ ഒരു യാദൃശ്ചികതയായി കണ്ടാൽ മതി. അല്ലാതെ അതിനു പിന്നാലെ സൈക്കിളെടുത്ത് കൂടേണ്ട ആവശ്യമൊന്നുമില്ല.'' ഹാജറ സ്വയം ധൈര്യം പ്രാപിക്കാൻ ശ്രമിച്ചു. അയാൾ ഗായത്രിയെ കൊല്ലുമ്പോൾ തങ്ങൾ ഒളിഞ്ഞു നിന്നിരുന്ന ബുഷുകളുടെ അടുത്ത് കണ്ട സ്കൂൾ ഷൂസിൻ്റെ കാൽപ്പാടുകൾ ഹാജറ സാറയോട് പറഞ്ഞില്ല. അവളത് മറക്കാൻ ശ്രമിക്കുകയായിരുന്നു.
കുറച്ചു പാടു പെട്ടാണെങ്കിലും അന്നു രാത്രിയും അവരിരുവരും ഉറങ്ങി. തീർന്നു എന്ന് വിചാരിച്ച സ്വപ്നത്തിൻ്റെ ബാക്കി ഹാജറ വീണ്ടും കണ്ടു.
"ഇരുവരും മഴയത്ത് ആ വെള്ളക്കാറിനു നേരെ നോക്കി നിൽക്കുകയാണ്. വണ്ടിയുടെ ലൈറ്റും വൈപറിൻ്റെ കരകര ശബ്ദവും അവരെ അസ്വസ്ഥരാക്കി. അയാളൊരു പ്ലാസ്റ്റിക് കവർ കൂടെ പുഴയിലേക്കെറിഞ്ഞ് ഉച്ചത്തിൽ ചിരിച്ചു. "നമുക്ക് താഴേക്കു ചാടാം." ഹാജറ പറഞ്ഞു.
"വേണ്ട. താഴെ ഡിനോസറുണ്ട്." സാറ പറഞ്ഞു.
"എന്നാ വാ. നമുക്ക് എങ്ങനെയെങ്കിലും രക്ഷപ്പെടാം." ഹാജറ സാറയുടെ കൈപിടിച്ചു.
രണ്ടുപേരും റോഡിലൂടെ അതിവേഗം ഓടി. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ അവർക്കൊരു കാർ കിട്ടി. അവർ അതിൽ കയറി വേഗത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചു. റോഡിലെ വെള്ളക്കെട്ടുകളിൽ വീഴുമ്പോൾ അവരുടെ നെറ്റി ചില്ലിൽ ഇടിച്ചു. പെട്ടെന്ന് അവരുടെയും അയാളുടെയും കാറുകൾക്കിടയിൽ ഒരു മരം വീണു. അയാൾക്ക് ആ മരം റോഡിൽ നിന്നും മാറ്റിയിടാൻ അൽപം സമയം വേണ്ടി വന്നു. അതിനിടയിൽ അടുത്തു കണ്ട പൊളിഞ്ഞു വീഴാറായ ഒരു ബംഗ്ലാവിലേക്ക് അവർ കാർ തിരിച്ചു. മുമ്പിൽ കണ്ട കിണറ്റിലേക്കവർ കാർ തള്ളിയിട്ടു. ദ്രവിച്ചു തീരാറായ ഒരു തൂണിനു പിന്നിൽ ഒളിഞ്ഞു നിന്ന് അവർ റോഡിലേക്ക് നോക്കിയിരുന്നു. അയാളുടെ കാർ ബംഗ്ലാവിന് മുന്നിലെത്തിയ അതേ സമയത്ത് അവരുടെ മുന്നിലെ തൂൺ മറിഞ്ഞു വീണ് ഭയങ്കരമായ ഒരു ശബ്ദമുണ്ടായി. ആ ശബ്ദം കേട്ട് അയാളും കാർ ബംഗ്ലാവിലേക്ക് തിരിച്ചു. തൂൺ വീണത് സാറയുടെ കാലിലായിരുന്നു. അവളുടെ കാലിൽ നിന്നും ചോരയൊലിച്ചുകൊണ്ടിരുന്നു."
കണ്ട സ്വപ്നത്തെ കുറിച്ച് ഹാജറ സാറയോട് പറഞ്ഞു. അതിൻ്റെയും ബാക്കി സാറയും കണ്ടിട്ടുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ അവരൊരു ചുഴിയിൽ അകപ്പെട്ടിരിക്കുകയാണെന്ന് അവർക്കു തോന്നി. സാറയുടെ വലത്തേ കാലിലെ ഹാജറ ഒരു ബാൻഡേജ് കണ്ടു.
"ഇതെന്തു പറ്റിയതാ?"
"രാവിലെ ഒരു ഗ്ലാസ് വീണതാ."
"ഉം. നീ സ്വപ്നം പറയ്. അയാൾ ബംഗ്ലാവിലെത്തി. എന്നിട്ടയാൾ നമ്മളെ കണ്ടോ?"
"അയാൾ ബംഗ്ലാവിൻ്റെ മുറ്റത്ത് കാർ നിർത്തി ഉള്ളിലേക്ക് കയറി വന്നു. ജിനോ കാറിൽ തന്നെ ഇരുന്നു."
ഹാജറ മിണ്ടാതെ കേട്ടിരുന്നു.
"നമ്മൾ വേഗം മുകളിലത്തെ നിലയിൽ കയറി. മുകളിലത്തെ നില എന്റെ വീട് പോലെയായിരുന്നു. അവിടെ നമ്മളെന്റെ അച്ഛന്റെ മുറിയിൽ കയറി ഒളിച്ചിരുന്നു. അയാൾ താഴത്തെ മുറികളിൽ നമ്മളെ തപ്പിക്കൊണ്ടിരിക്കുകയായിരുന്നു. അച്ഛന്റെ സ്വീറ്റ് കേസിൽ തോക്കുണ്ടെന്ന് എനിക്കറിയാം. നമ്മൾ അതെടുക്കാൻ നോക്കി. പക്ഷേ നമ്പർ ലോക്ക് അച്ഛന് മാത്രമേ അറിയുമായിരുന്നുള്ളൂ. നമുക്കത് തുറക്കാൻ പറ്റിയില്ലടീ."
"സ്വപ്നമല്ലേ സാറാ. അങ്ങ് തുറന്നു കൂടായിരുന്നോ?" "അച്ഛന്റെ സാധനങ്ങളിൽ തൊട്ടാൽ അച്ഛൻ വഴക്ക് പറയുന്നത് നീ കേൾക്കാഞ്ഞിട്ടാണ് ഹാജറാ.."
" ഉം. എന്നിട്ടയാൾ നമ്മളെ കണ്ടോ?"
"താഴെ മാത്രം നോക്കി അയാൾ പോകാൻ നിൽക്കുകയായിരുന്നു. പക്ഷേ.." "പക്ഷേ?"
"അച്ഛന്റെ റൂമീന്ന് അച്ഛന്റെ ഫോൺ റിംഗ് ചെയ്തെടീ. അയാൾ ആ സൗണ്ട് കേട്ട് മേലോട്ട് കയറിയി വരുന്നുണ്ട്. പണ്ടാരം! അലാറം അടിക്കാൻ കണ്ട നേരം!"
രണ്ടുപേരും ദീർഘമായൊരു മൗനത്തിൽ അമർന്നു. അവർ സ്വപ്നങ്ങൾക്കും യാഥാർഥ്യത്തിനുമിടയിൽ ഒരു പാലം പണിയുകയായിരുന്നു. അയാൾ രണ്ടാമതും ഒരു ഹാമർ പുഴയിലേക്ക് എറിഞ്ഞത്, ഇന്നലെ അയാൾ വീണ്ടും ഒരു കൊലപാതകം നടത്തിയതിന്റെ സൂചനയായിരിക്കുമോ എന്ന ആശങ്ക ഹാജറ പങ്കുവെച്ചു. ജനൽ തുറന്ന് അവർ ഷാനിയുടെ വീട്ടിലേക്ക് നോക്കി. അവിടെ ആരുമുണ്ടായിരുന്നില്ല. മുറ്റത്തെ ഊഞ്ഞാലിൽ ചിലന്തി കെട്ടിയ വലകളിൽ മഴത്തുള്ളികൾ തങ്ങി നിൽക്കുന്നുണ്ടായിരുന്നു. നിലത്തു വീണ ഇലകളെ ചതച്ചരച്ച് ബെല്ലടിച്ചു കൊണ്ട് മുറ്റത്തൊരു സൈക്കിൾ വന്നു നിന്നു. പ്രകാശേട്ടന്റെ കയ്യിൽ നിന്നും പത്രം വാങ്ങാൻ ഹാജറ സാറയോട് പറഞ്ഞു. ജനലിലൂടെ പത്രം കൈമാറുമ്പോൾ അയാളെന്തോ ദേഷ്യത്തോടെ സാറയെ നോക്കി. ഹാജറ മറഞ്ഞിരുന്നു. അയാൾ പോയപ്പോൾ അവർ വീണ്ടും ജനലടച്ചു. സാറയുടെ അച്ഛൻ പത്രത്തെക്കുറിച്ച് അയാളോട് ചോദിക്കുന്നതിൻ്റെയും അയാൾ മറുപടി പറയുന്നതിൻ്റെയും ശബ്ദം വാതിലും ജനലും അടച്ചിട്ടും അവരുടെ മുറിയിലേക്ക് കയറി വന്നു.
ഹാജറ ധൃതിയിൽ പത്രം മറിച്ചു. സാറ ഹാജറയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. ഒരു വേള ഹാജറയുടെ കണ്ണുകൾ വിടരുന്നത് കണ്ടപ്പോൾ സാറയും പത്രത്തിലേക്ക് നോക്കി. ഗായത്രിയെ പോലെ അതെ ക്രമത്തിൽ മറ്റൊരു പെൺകുട്ടിയും കൂടെ കൊല്ലപ്പെട്ടിരിക്കുന്നു. റെജീന. തൊട്ടടുത്ത പഞ്ചായത്തിലെ ഹൈസ്കൂളിലാണവൾ പഠിക്കുന്നത്.
"നിനക്ക് ഈ കുട്ടിയെ മനസ്സിലായോ?" പത്രത്തിലെ ചിരിച്ചു നിൽക്കുന്ന ഫോട്ടോ കാണിച്ചുകൊണ്ട് ഹാജറ സാറയോട് ചോദിച്ചു. "ഇല്ല. എന്നാലും നല്ല പരിചയം തോന്നുന്നുണ്ട്."
"നമ്മുടെ ട്യൂഷൻ സെന്ററിലാണ് ഈ കുട്ടി പഠിക്കുന്നത്. ഹോളിഡേ ബാച്ചിൽ. ഇംഗ്ലീഷ് മീഡിയത്തിൽ കൂടുതൽ മാർക്ക് എന്നൊക്കെ പറഞ്ഞ് നോട്ടീസ് ബോർഡിൽ ഈ ഫോട്ടോ തൂക്കിയിരുന്നത് ഓർമ്മയില്ലേ?" സാറ ആലോചനയിൽ മുഴുകി.
''അപ്പൊ ഇതിൽ എന്തൊക്കെയോ ഉണ്ട്." ഹാജറ പറഞ്ഞു.
"എടീ, നമുക്കിത് പോലീസിൽ പറയാം. പ്ലീസ്. എനിക്ക് പേടിയാകുന്നു."
"എന്ത് പറയുമെന്നാ നീയീ പറയുന്നത്."
സാറ ഒന്നും മിണ്ടിയില്ല.
"നമുക്ക് ടൗണിലെ പാലത്തിന്റെ അവിടെ ഒന്നു പോകാം. നീ എണീക്ക്."
ഹാജറ ബെഡ്ഡിൽ നിന്നും എണീറ്റു.
''ഞാനൊന്നും വരുന്നില്ല." സാറ ബെഡ്ഡിൽ ചമ്രം പടിഞ്ഞിരുന്നു.
പാലത്തിന്റെ താഴെ, പുഴക്കരയിൽ വെച്ച് വെളുത്ത കവറിൽ പൊതിഞ്ഞ രണ്ട് ഹാമറുകൾ അവർക്ക് കിട്ടി. കാഴ്ചയിൽ ഒരു പോലെയുള്ള രണ്ടെണ്ണം. അവ നനഞ്ഞു കിടക്കുകയായിരുന്നു. രാത്രിയിലെ മഴയുടേയോ പുഴയുടേയോ തണുപ്പുണ്ടായിരുന്നു അവയ്ക്ക്. ഹാജറയും സാറയും ഓരോരോ ഹാമറുകൾ എടുത്ത് പാവാടയുടെ ഇലാസ്റ്റിക്കിൽ തിരുകി വെച്ചു. ആരെയും കാണിക്കാതെ അവർ സാറയുടെ വീട്ടിലെത്തി. അവളുടെ പുസ്തകപ്പെട്ടിയിൽ അവ ഒളിപ്പിച്ചു വെച്ചു.
"ഇതിവിടെ നിന്നോട്ടെ. ഞാൻ പറയുന്നത് വരെ ആരോടും ഒന്നും പറയണ്ട. നമ്മൾ ഇനിയും ബാക്കി സ്വപ്നം കാണാം. നമ്മൾ കാണുന്ന സ്വപ്നത്തിൽ ഒരിക്കലും നമ്മൾ തോൽക്കില്ല. മുഖംമൂടി ഊരി നമുക്കയാളെ പിടിക്കണം. എന്നിട്ട് പോലീസിലേൽപ്പിക്കണം." ഹാജറ പലതും മനസ്സിൽ കണക്കുകൂട്ടി. സാറ പുസ്തകപ്പെട്ടി കട്ടിലിനടിയിലേക്കു തന്നെ നീക്കി വെച്ചു.
"നമുക്ക് ആ റെജീനയുടെ വീട്ടിൽ ഒന്ന് പോയി നോക്കിയാലോ.
സൈക്കിളെടുക്കാം. അധികം ദൂരമൊന്നുമില്ലല്ലോ."
"നീയൊന്നു വെറുതെയിരുന്നേ. ഇതിവിടെ കിടന്നിട്ട് തന്നെ മനുഷ്യന് തലവേദനയാകുന്നുണ്ട്." സാറ പുസ്തകപ്പെട്ടിയെ കാല് കൊണ്ടൊന്നു തൊഴിച്ചു. ഇരുമ്പ് കൂട്ടിമുട്ടുന്ന ശബ്ദം പുറത്തേക്കു വന്നു.
"എന്നാലും അയാൾ എന്തിനായിരിക്കും ഇങ്ങനെ ചെയ്യുന്നത്? നമ്മൾ തന്നെ ഈ സ്വപ്നങ്ങൾ കാണാൻ എന്താവും കാരണം. നമ്മളുമായി ഈ കൊലകൾക്ക് എന്തോ ബന്ധമുണ്ടോ? ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ. ഏതായാലും ഇന്നും സ്വപ്നം കാണുമോ എന്ന് നോക്കാം. എന്നിട്ട് ബാക്കി കാര്യങ്ങൾ നാളെ തീരുമാനിക്കാം."
ഹാജറ പറഞ്ഞുനിർത്തി. സാറ ഹാജറയുടെ മേലിൽ ഊർന്നുവീണു. സാറക്ക് അപ്പോൾ പനിക്കുന്നുണ്ടായിരുന്നു.
(*)
മൂന്നാം ദിവസവും ഹാജറ സ്വപ്നം കണ്ടു. ഹാജറയുടെ വീടിനു പിന്നിലെ കയറ്റം കഴിയുന്നിടത്ത് വളവിലാണ് സാറയുടെ വീട്. സൈക്കിൾ എടുക്കാതെ ഹാജറ സാറയുടെ വീട്ടിലേക്ക് ഓടി. കയറ്റത്തിനിടയിൽ സാറയോട് പറയാനുള്ള അവളുടെ സ്വപ്നത്തിൻ്റെ ഭാഗം അവളോർത്തുകൊണ്ടിരുന്നു. "സാറ കണ്ടു നിർത്തിയത് സാറയുടെ അച്ഛന്റെ റൂമിലായിരുന്നു. പക്ഷെ ഹാജറ കണ്ട ബാക്കി നടക്കുന്നത് ഹാജറയുടെ ജേഷ്ഠൻ്റെ റൂമിൽ വെച്ചാണ്. അവൾക്ക് അതാണ് വീട്ടിലെ സ്വാതന്ത്ര്യമില്ലാത്ത മുറി. ശക്തമായ ഇരുട്ടിൽ നിൽക്കുന്ന അവരുടെ അടുത്തേക്ക് ആർത്തു വിളിച്ചുകൊണ്ടയാൾ പാഞ്ഞടുത്തു. അയാൾ രണ്ടുപേരുടെയും കഴുത്തിൽ കയറിപിടിച്ചു. ബലിഷ്ഠമായ കൈകളിൽ അവർ എരിപിരി കൊണ്ടു. ആപ്പിളിൻ്റെ ആകൃതിയിലുള്ള മാസ്ക് അയാളുടെ ശരീരത്തോടൊപ്പം വിറക്കുന്നുണ്ടായിരുന്നു. ഹാജറ ഒരു വിധം കുതറിമാറി. ജനലിലൂടെ സൺഷേഡ് വഴി പുറത്തേക്ക് ചാടി. അവൾ ശക്തിയായി കുരച്ചുകൊണ്ടിരുന്നു. മുറ്റത്തിറങ്ങി ഹാജറ മുകളിലേക്ക് നോക്കി. സാറ അയാളുടെ കയ്യിൽ പിടഞ്ഞുകൊണ്ടിരിക്കുകയാണ്. അയാൾ ഹാജറയെ നോക്കി പൊട്ടിച്ചിരിച്ചു. അയാൾ അയാളുടെ മാസ്ക് പോകാൻ തുടങ്ങി. അയാളുടെ മൂക്ക് വരെ ഹാജറ കണ്ടു. പുറത്തു ചാടാൻ മാത്രം വീർത്തു വന്ന സാറയുടെ കണ്ണുകളിൽ പെട്ടെന്ന് ഹാജറയുടെ കണ്ണുകളുടക്കി. ശ്വാസം കിട്ടാതെ ബെഡ്ഡിൽ കയ്യും കാലുമിട്ടടിച്ച് ഹാജറ ഉണർന്നു." ഹാജറക്ക് അയാളെ പരിചയമുണ്ട്. പക്ഷേ ആരാണെന്ന് വ്യക്തമായി തിട്ടപ്പെടുത്താൻ കഴിയുന്നില്ല. കയറ്റം കയറുമ്പോൾ അവൾ ഓരോ സാധ്യതകളെ കുറിച്ച് ആലോചിച്ചു. അയാളുടെ താടി പീ.ടീ മാഷിനെ പോലെയില്ലേ? സർബത്ത് കടയിലെ ചേട്ടനെയും ജിനോയെയും പത്രമിടുന്ന പ്രകാശേട്ടനെയും ഹാജറയുടെ ഇക്കാനെയും സാറയുടെ അച്ഛനെയുമൊക്കെ അവൾ വെറുതെ മനസ്സിലോർത്തു. സാറ എന്തായാലും അയാളുടെ മുഖം മുഴുവനും കണ്ടിട്ടുണ്ടാവണം. അവൾ കണ്ട സ്വപ്നത്തിൻ്റെ ബാക്കികൂടെ കൂട്ടിവെച്ചാൽ കാര്യങ്ങൾ വ്യക്തമാകും.
വളവും കടന്ന് അവൾ സാറയുടെ വീട്ടിലെത്തി. അവിടെ പത്തിരുപത് ആളുകൾ കൂട്ടം കൂടി നിൽക്കുന്നുണ്ടായിരുന്നു. ആളുകളെ വകഞ്ഞുമാറ്റി ഹാജറ മുന്നിൽ പുതച്ചിട്ടിരിക്കുന്ന ഒരു ശരീരത്തിനടുത്തെത്തി. സാറയാണതെന്ന് തിരിച്ചറിഞ്ഞ ഹാജറ നിലത്ത് തളർന്നിരുന്നു. കുറേ നേരം നിർവികാരയായി ഇരുന്ന ശേഷം ഹാജറ സാറയുടെ റൂമിൽ ചെന്ന് കട്ടിലിനടിയിലെ പുസ്തകപ്പെട്ടി പുറത്തെടുത്തു നോക്കി. അതിൽ ഒറ്റ ഹാമറും ഉണ്ടായിരുന്നില്ല. സാറയുടെ മുടികളിൽ ഉമ്മ വെച്ച് ഹാജറ വീട്ടിലേക്കുള്ള ഇറക്കമിറങ്ങി. സാറയുടെ പകുതികളെയും, ഇനിയുള്ള ഉറക്കങ്ങളെയും, അങ്ങനെ പലതിനെയും കുറിച്ചാലോചിച്ച് ഹാജറ ഇറക്കമിറങ്ങിക്കൊണ്ടിരുന്നു.