ലോകസിനിമയിലേക്ക് ക്യാമറ തുറന്നു പിടിച്ചൊരാൾ
എന്നെ സംബന്ധിച്ചിടത്തോളം എ. സഹദേവൻ ലോകസിനിമയിൽ അഗാധ പാണ്ഡിത്യമുള്ള, ആ അറിവ് വളരെ തന്മയത്വത്തോടെ തന്റെ അനുവാചകർക്ക് പകർന്ന് നൽകാൻ കഴിയുന്ന ഒരു അവതാരകൻ മാത്രമായിരുന്നു എന്ന് ഇന്ന് പറയാൻ അല്പം ജാള്യതയുണ്ട്. അദ്ദേഹം മാതൃഭൂമി ആഴ്ച്ചപതിപ്പിന്റെ അസിസ്റ്റന്റ് എഡിറ്റർ ആയിരുന്നുവെന്നും പ്രതാപിയായൊരു മാധ്യമപ്രവർത്തകനും ജേണലിസം പഠിതാക്കളുടെ പ്രിയങ്കരനായ അധ്യാപകനായിരുന്നുവെന്നുമെല്ലാം ഞാനറിയുന്നത് അദ്ദേഹത്തിന്റെ മരണശേഷം മാത്രമായിരുന്നു.

ശ്രദ്ധേയമായ പല വാർത്തകളും ബ്രെയ്ക് ചെയ്തുകൊണ്ട് ഞെട്ടിച്ചുവെങ്കിലും, 2003ൽ ആരംഭിച്ച അഞ്ചാമത്തെ മലയാളം വാർത്ത ചാനലായ ഇന്ത്യാവിഷന്റെ ആയുസ്സ് ഒരു വ്യാഴവട്ടക്കാലം മാത്രമായിരുന്നു. ഈ ഹ്രസ്വകാലത്തിനിടയിൽ സ്ഥിരം വാർത്താ കാഴ്ചകൾക്കപ്പുറം പ്രേക്ഷകന്റെ മനസ്സിൽ ഇടം പിടിച്ച കലെഡോസ്കോപ്പും പൊളിട്രിക്സും അടക്കമുള്ള നിരവധി പരിപാടികൾ ഉണ്ടായിരുന്നുവെങ്കിലും മുൻമാതൃകകളോ പിൻമാതൃകകളോയില്ലാത്ത ഒരേയൊരു പരിപാടിയേ ഇന്ത്യാവിഷൻ അടക്കമുള്ള വാർത്താ ചാനലുകളിൽ ഉണ്ടായിരുന്നുളളൂ എന്നാണ് എന്റെ അറിവ് (ചിലപ്പോൾ എന്റെ കാഴ്ചാശീലത്തിന്റെ പരിമിതിയാവാം). ആ പരിപാടിയുടെ പേര് '24 ഫ്രെയിംസ്' എന്നായിരുന്നു.
ഇന്ത്യാവിഷൻ വളർന്നത്, കേരളത്തിൽ കേബിൾ ടിവി വളർന്നു പന്തലിച്ചു പിന്നീട് പുരപ്പുറങ്ങളിലിടം പിടിച്ച ചെറിയ DTH കുടകൾക്ക് വഴി മാറിത്തുടങ്ങിയ കാലത്തായിരുന്നു എന്നു തോന്നുന്നു. അക്കാലത്തും അതിനുമുമ്പുമെല്ലാം ടി.വി ചാനലുകൾ സംപ്രേക്ഷണം ചെയ്തുപോന്ന ചലച്ചിത്രാധിഷ്ഠിത പരിപാടികൾക്കൊരു വാർപ്പ് മാതൃകയുണ്ടായിരുന്നു. അതിനി ഏഷ്യാനെറ്റിലെ സിനിമാ ഡയറിയും കൈരളിയിലെ ഷൂട്ട് ആൻഡ് ഷോയുമാവട്ടെ, എല്ലാം മുഖ്യധാരാ മലയാള സിനിമകളുടെ വിശേഷങ്ങൾ മാത്രം കാണിയെ അറിയിക്കുന്ന പരിപാടികൾ ആയിരുന്നു. ഒരു സിനിമയുടെ ലൊക്കേഷൻ കാഴ്ച്ച, ഏതെങ്കിലും താരങ്ങളുടെയോ സംവിധായകരുടെയോ ഒരു ബൈറ്റ്, ഒരു സിനിമയുടെ ട്രെയിലർ, ഒരു പാട്ട് ഒക്കെയായിരുന്നു ഇത്തരം പരിപാടികളുടെ ഏതാണ്ടുള്ള ചേരുവകൾ. അതിന് അപവാദമായി ആകെയുണ്ടായിരുന്നത് IFFK കാലത്ത് ദൂരദർശൻ അടക്കമുള്ള ചില ചാനലുകൾ സംപ്രേക്ഷണം ചെയ്യുന്ന അര മണിക്കൂർ നീളമുള്ള ഫെസ്റ്റിവൽ സംബന്ധമായ പരിപാടികൾ മാത്രമായിരുന്നു. അഥവാ മലയാളം ടെലിവിഷൻ തുറന്നിട്ട ലോകസിനിമാ കാഴ്ചാ സാധ്യത വളരെ പരിമിതമായിരുന്നു അന്ന് എന്ന് ചുരുക്കം.
മിക്കവാറും എല്ലാ സ്വകാര്യ ടെലിവിഷൻ ചാനലുകളിലെയും ചലച്ചിത്രസംബന്ധമായ പരിപാടികൾ അവതരിപ്പിച്ച യുവതീയുവാക്കളിൽ നിന്നും തികച്ചും വിഭിന്നന്നനായ ഒരു അവതാരകനെ പലരും ശ്രദ്ധിച്ചത് ആയിടയ്ക്കായിരുന്നു. ഏതാണ്ട് അമ്പതിനും അറുപതിനുമിടയിൽ പ്രായമുള്ള, കഷണ്ടി കയറിയ മെലിഞ്ഞൊരു മനുഷ്യൻ കോട്ട് ധരിച്ചു നിന്ന് സിനിമയെക്കുറിച്ചു സംസാരിക്കുന്നത് അക്കാലത്ത് ഒരു കൗതുകകാഴ്ച്ചയായിരിക്കും എന്നതുറപ്പാണ്. 24 ഫ്രെയിമുകൾ വേഗത്തിൽ ചലിപ്പിച്ചുണ്ടാക്കിയ ചലനചിത്രം കൊണ്ട് ലൂമിയർ സഹോദരൻമാർ മനുഷ്യനെ അത്ഭുദപ്പെടുത്തിയ കണ്ടുപിടിത്തത്തോളമൊന്നും വരില്ലയെങ്കിലും ലോകസിനിമകൾ പരിചയപ്പെടുത്തിയ ആ പരിപാടി സിനിമയെ ഗൗരവമായി കാണുന്നവരെ സംബന്ധിച്ച് അഭൂതപൂർവ്വമായൊരു അനുഭവം സമ്മാനിച്ചിരിക്കണമന്ന്.

24 ഫ്രെയിംസ് എന്ന മേൽപ്പറഞ്ഞ ഷോ ഞാൻ കണ്ടു തുടങ്ങിയതെന്നാണെന്നോ ആ പരിപാടി അവതരിപ്പിച്ചത് എ. സഹദേവൻ എന്ന പ്രമുഖ മാധ്യമപ്രവർത്തകൻ ആണെന്ന് എന്നാണ് തിരിച്ചറിഞ്ഞതെന്നോ എനിക്കോർമ്മയില്ല. പക്ഷേ ഒരു കാര്യം കൃത്യമായി എനിക്ക് പറയാൻ കഴിയും. ഞാൻ മലയാളം, തമിഴ്, ഹിന്ദി ഭാഷകൾക്ക് പുറമെയുള്ള മറ്റൊരു ഭാഷയിലെ സിനിമ കാണാൻ യാതൊരു വിധ ആഗ്രഹവും വെച്ചു പുലർത്താത്ത ആ കാലത്ത് പോലും ആ അവതാരകനെയും പരിപാടിയേയും ശ്രദ്ധിച്ചിരുന്നുവെന്ന്. 2007-08 ന് ശേഷമാണ് ഞാൻ ഇന്ത്യൻ ഭാഷയിലെയെങ്കിലും കൊമേഷ്യൽ അല്ലാത്ത സിനിമകൾ കൂടി ആസ്വദിക്കാൻ കഴിയും എന്ന് തിരിച്ചറിഞ്ഞു തുടങ്ങുന്നത്. വീണ്ടും 2-3 വർഷം കഴിഞ്ഞാണ് ചില സഹപ്രവർത്തകരുടെ പ്രേരണയാൽ മലേനയും അമോറസ് പെരസും പോലെയുള്ള വിദേശ സിനിമകൾ കണ്ടു തുടങ്ങുന്നത്. അതോടെയാണ് 24 ഫ്രെയിംസ് കുറച്ചെങ്കിലും ഗൗരവത്തിൽ കാണാൻ ആരംഭിക്കുന്നതും എ. സഹദേവൻ എന്ന ആണ്ടൂർ സഹദേവൻ എന്ന അവതാരകനെ ഇഷ്ടപ്പെടാൻ തുടങ്ങുന്നതും. അന്ന് എന്നെ സംബന്ധിച്ചിടത്തോളം എ. സഹദേവൻ ലോകസിനിമയിൽ അഗാധ പാണ്ഡിത്യമുള്ള, ആ അറിവ് വളരെ തന്മയത്വത്തോടെ തന്റെ അനുവാചകർക്ക് പകർന്ന് നൽകാൻ കഴിയുന്ന ഒരു അവതാരകൻ മാത്രമായിരുന്നു എന്ന് ഇന്ന് പറയാൻ അല്പം ജാള്യതയുണ്ട്. അദ്ദേഹം മാതൃഭൂമി ആഴ്ച്ചപതിപ്പിന്റെ അസിസ്റ്റന്റ് എഡിറ്റർ ആയിരുന്നുവെന്നും പ്രതാപിയായൊരു മാധ്യമപ്രവർത്തകനും ജേണലിസം പഠിതാക്കളുടെ പ്രിയങ്കരനായ അധ്യാപകനായിരുന്നുവെന്നുമെല്ലാം ഞാനറിയുന്നത് അദ്ദേഹത്തിന്റെ മരണശേഷം മാത്രമായിരുന്നു.
24 ഫ്രെയിംസിന്റെ ഏറ്റവും വലിയ പ്രത്യേകത അതൊരു സിനിമാനിരൂപണ പരിപാടി മാത്രമായിരുന്നില്ല എന്നതാണ്. ലോകസിനിമകളെ പരിചയപ്പെടാൻ ഇന്നത്തോളം സാധ്യതകളില്ലാത്ത ഒരു കാലത്ത് ഓരോ എപ്പിസോഡും ഒരു സിനിമയ്ക്ക് വേണ്ടി മാറ്റി വെച്ചു വളരെ സൂക്ഷ്മവും വിശദവുമായി ആ ചിത്രത്തെ പരിചയപ്പെടുത്തിയ ഷോയായിരുന്നു 24 ഫ്രെയിംസ്. ഇംഗ്ലീഷ് സിനിമ പോലും കാണാൻ അവസരം കിട്ടുകയെന്നത് ഒരു ലക്ഷ്വറിയായിരുന്ന ആ broadbandനും 4G ക്കും മുൻപുള്ള കാലത്ത് പല സിനിമയിൽ നിന്നുമുള്ള വിഷ്വലുകൾ പ്രസ്തുത പരിപാടിയിൽ കാണാം എന്നതായിരുന്നു എന്നെ പ്രധാനമായും 24 ഫ്രെയിംസിലേക്ക് ആകർഷിച്ചത്. സിനിമ പിറവി കൊണ്ട ചരിത്രത്തെയും സിനിമയുടെ സൗന്ദര്യത്തെയും സാങ്കേതിക വൈദഗ്ദ്ധ്യത്തെക്കുറിച്ചുമെല്ലാം വളരെ വിശദമായി ചർച്ച ചെയ്യുന്നവിധത്തിലുള്ള അവതരണരീതിയായിരുന്നു അദ്ദേഹം 24 ഫ്രെയിംസിന്റെ അവതരണത്തിൽ സ്വീകരിച്ചു പോന്നത്.
മികച്ച ടെലിവിഷൻ അവതാരകനുള്ള സംസ്ഥാന അവാർഡ് ലഭിച്ച അദ്ദേഹം ഇന്ത്യാവിഷൻ സംപ്രേക്ഷണം നിർത്തിയ ശേഷം ഫ്രീഡം @ മിഡ്നൈറ്റ്, വേൾഡ് വാർ - II എന്നീ രണ്ടു പരിപാടികൾ സഫാരി ടി.വിയിൽ അവതരിപ്പിച്ചിരുന്നു. 2-3 വർഷം മുൻപാണ് പുള്ളി ചില സിനിമകളെക്കുറിച്ചൊക്കെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ എഴുതിയിടാറുണ്ട് എന്നറിയുന്നതും ഫോളോ ചെയ്യുന്നതും. അത്തരം പോസ്റ്റുകളിൽ നിന്നാണ് 'Eye in the sky' എന്ന ഗംഭീര ബ്രിട്ടീഷ് ത്രില്ലർ പോലെയുള്ള പല പടങ്ങളെയും കുറിച്ച്, ഇത്രയും സൗകര്യങ്ങളുള്ള ഈ കാലത്ത് പോലും അറിഞ്ഞത്. കഴിഞ്ഞ വർഷമോ മറ്റോ ആ എഫ്.ബി. ഐഡി അദ്ദേഹം ഡിലീറ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് പുതിയ ഒരു എഫ്.ബി. account ആരംഭിക്കുകയാണുണ്ടായത്. മുബിയിലും നെറ്റ്ഫ്ലിക്സിലും വരുന്ന ശ്രദ്ധേയമായ പല സിനിമകളെയും അദ്ദേഹം ആ പ്രൊഫൈൽ വഴി പരിചയപ്പെടുത്തുന്നത് കാത്തിരുന്ന സിനിമാസ്വാദകർ നിരവധി ഉണ്ടായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ കമന്റ് ബോക്സ് കാണുമ്പോൾ മനസ്സിലായത്.
The Social Dilemma എന്ന netflix ഡോക്യൂ കണ്ട ശേഷം അദ്ദേഹം എഫ്ബിയിൽ കുറിച്ചിട്ട അഭിപ്രായം ഇങ്ങനെയായിരുന്നു. "2020 ൽ പുറത്തുവന്ന 'The Social Dilemma' copy right എടുത്ത് സബ്ടൈറ്റിൽസ്, അതിലെ സംഭാഷണം, കമൻററി എന്നിവ മൊഴി മാറ്റി മൊഴി ചേർത്ത് നമ്മുടെ വിദ്യാഭ്യാസ പ്രവർത്തകർ, മനശാസ്ത്ര ഗവേഷണ മേഖലയിൽ ഉള്ളവർ, നയരൂപീകരണ വിദഗ്ധർ, സാമുഹ്യ സംഘടനകൾ എന്നിവർക്ക് കാണാനും പഠിക്കാനും സൗകര്യം ചെയ്യേണ്ടതാണ് എന്ന് തോന്നുന്നു. Misinformation, fake information, manufactured information, games ഇവയെല്ലാം സമൂഹത്തിൽ സൃഷ്ടിക്കുന്ന അപകടത്തെ കുറിച്ച് അത് സൃഷ്ടിച്ചവർ തന്നെ മുന്നറിയിപ്പു നൽകുന്ന documentary ആണ്."
24 ഫ്രെയിംസും ഇന്ത്യാവിഷനും കാലയവനികക്കുള്ളിൽ മറഞ്ഞിട്ടും, എ. സഹദേവൻ താരതമ്യേന ഏറ്റവും പുതിയ മറ്റൊരു മാധ്യമം ഉപയോഗിച്ച് തന്റെ ഇഷ്ടസിനിമകളെ പരിചയപ്പെടുത്തി പോന്ന പതിവ് തുടർന്നു എന്നത് അദ്ദേഹത്തോടുള്ള ബഹുമാനം കൂടുതൽ വർദ്ധിപ്പിക്കുന്നു. പക്ഷെ, ഇനിയൊരു തലമുറയ്ക്ക് കാണാൻ അവസരം ലഭിക്കും വിധം 24 ഫ്രെയിംസ് ഒരൊറ്റ ഓൺലൈൻ പ്ലാറ്റഫോമിലും അപ്ലോഡ് ചെയ്യപ്പെട്ടില്ല എന്ന നിരാശയും അദ്ദേഹത്തിന്റെ എഫ്.ബി പ്രൊഫൈലിൽ നിന്നും ഇനിയൊരു സിനിമയെക്കുറിച്ചുള്ള അപ്ഡേറ്റ് ലഭിക്കില്ല എന്ന നിരാശയും ബാക്കിയാക്കി കഴിഞ്ഞ മാർച്ച് 27ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. ലോകസിനിമയുടെ വിശാലമായ ലോകത്തേക്കുള്ള ജാലകം ഞാനടക്കം പലർക്കും മുൻപിൽ തുറന്നിട്ട എ. സഹദേവൻ എന്ന പ്രഗത്ഭനായ മാധ്യമപ്രവർത്തകനും ചലച്ചിത്രപ്രേമിയ്ക്കും ഒരെളിയ സിനിമാസ്നേഹിയുടെ ആദരം.