പണിമുടക്ക് ഒരു ക്രമസമാധാന പ്രശ്നമല്ല
ട്രേഡ് യൂണിയനുകൾ നടത്തിയ പണിമുടക്കിൽ മറ്റ് വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ജനങ്ങൾ എന്തിന് പങ്കെടുക്കണം എന്ന പൊതുവെ വാലീഡ് എന്ന് തോന്നുന്ന ചോദ്യമാണ് ഈ പണിമുടക്ക് ദിനങ്ങളിലും ഉയർന്ന് കേട്ടത്. തൊഴിലാളികൾ അവർക്കു വേണ്ടി മാത്രമായി നടത്തുന്ന പണിമുടക്കാണിതെന്ന തോന്നലിൽ നിന്നാണ് ഈ ചോദ്യം വരുന്നത്.

വിവിധ തൊഴിലാളി സംഘടനകൾ സംയുക്തമായി നടത്തിയ ദ്വിദിന ദേശീയ പണിമുടക്ക് കഴിഞ്ഞു. തൊഴിലാളികൾ വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിയ ഒരു സമരം എന്നല്ല ചില രാഷട്രീയ പാർട്ടികൾ 'സാധാരണക്കാർക്ക്' മേൽ നടത്തിയ അക്രമ ദിനങ്ങൾ കഴിഞ്ഞു എന്നതാണ് കേരളത്തിലെ പൊതുമണ്ഡലത്തിലെ ഒരു ധാരണ. ഫാഷിസ്റ്റ് പ്രവണതകളുള്ള ഒരു ഭരണകൂടത്തിൻ്റെ കാലത്ത് ഇന്ത്യയിലെ തൊഴിലാളികളുടെ പണിമുടക്കിൻ്റെ സാംഗത്യത്തെ കുറിച്ചും അത് കേരളത്തിൽ ഒരു ക്രമസമാധാന പ്രശ്നമായി ചിത്രീകരിക്കപ്പെട്ടതിൻ്റെ കാരണങ്ങളെ പറ്റിയുമാണ് കുറിപ്പ്.
വർഗ്ഗബോധമെന്നത് ചൂഷിതർക്കുള്ള ഐക്യദാർഡ്യമാണ്
ട്രേഡ് യൂണിയനുകൾ നടത്തിയ പണിമുടക്കിൽ മറ്റ് വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ജനങ്ങൾ എന്തിന് പങ്കെടുക്കണം എന്ന പൊതുവെ വാലീഡ് എന്ന് തോന്നുന്ന ചോദ്യമാണ് ഈ പണിമുടക്ക് ദിനങ്ങളിലും ഉയർന്ന് കേട്ടത്. തൊഴിലാളികൾ അവർക്കു വേണ്ടി മാത്രമായി നടത്തുന്ന പണിമുടക്കാണിതെന്ന തോന്നലിൽ നിന്നാണ് ഈ ചോദ്യം വരുന്നത്. ആ യുക്തിയിൽ തൊഴിലാളികൾ തൊഴിലാളികൾക്ക് വേണ്ടിയും സ്ത്രീകൾ ഫെമിനിസത്തിന് വേണ്ടിയും ദളിതർ ജാതി വിവേചനത്തിനെതിരെയും ന്യൂനപക്ഷങ്ങൾ അവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയും ഒറ്റക്കൊറ്റക്കായി പ്രതികരിക്കുകയാണല്ലോ വേണ്ടത്. അങ്ങനെയാണോ അവർ ഓരോരുത്തരും നടത്തിയ സമരങ്ങൾ വിജയിച്ചിട്ടുള്ളതെന്ന് പരിശോധിക്കാവുന്നതാണ്.
ഒരുദാഹരണം നോക്കാം. നമ്മൾ ഇപ്പൊൾ ഉള്ളത് 2022 ലാണ്. ഇന്ത്യയിലെ വിവിധ ഹൈക്കോടതികളിൽ വിവാഹ ശേഷം ഭർത്താവ് ഭാര്യക്ക് മേൽ നടത്തുന്ന റേപ്പ് കുറ്റകരമാണോ എന്ന് പരിശോധിച്ചുവരികയാണ്. റേപ്പ് നിർവചിക്കുന്ന ഇന്ത്യൻ പീനൽ നിയമത്തിലെ 375 വകുപ്പ് വിവാഹത്തിന് ശേഷം ഭർത്താവ് ഭാര്യക്ക് മേൽ നടത്തുന്ന റേപ്പ് കുറ്റകരമായി കാണാത്തത് കൊണ്ടാണിത്. നമുക്കൊരു നൂറു വർഷം പുറകോട്ട് പോകാം. വർഷം 1922. അന്ന് തന്നെ ഒരു രാജ്യം വിവാഹത്തിന് ശേഷം ഭർത്താവ് ചെയ്യുന്ന റേപ്പിനെ കുറ്റകരമാക്കിയിരുന്നു. ആ രാജ്യത്തിൻ്റെ പേര് സോവിയറ്റ് യൂണിയൻ എന്നാണ്. ഓർക്കുക, നമ്മുടെ ധാരണകളിൽ ജനാധിപത്യം തീരെയില്ലാത്ത തൊഴിലാളി വർഗം മറ്റ് വിഭാഗങ്ങൾക്ക് മേൽ ആധിപത്യം പുലർത്തുന്ന ഭരണസംവിധാനമായിരുന്നു സോവിയറ്റ് യൂണിയൻ. എന്നാൽ ആ സംവിധാനത്തിന് ലോക ലിബറൽ ജനാധിപത്യത്തിൻ്റെ കാവലാളായ അമേരിക്കക്കും മുമ്പ് തന്നെ സ്ത്രീകൾക്ക് വോട്ടവകാശം അനുവദിക്കണമെന്ന് തോന്നിയിരുന്നു. എങ്ങനെ ആണ് തൊഴിലാളിപക്ഷ രാഷ്ട്രീയം മുന്നോട്ട് വക്കുന്ന ഒരു ഭരണകൂടത്തിന് സ്ത്രീ വിമോചനംശങ്ങൾ ഉൾപ്പെടുത്താനായത് എന്നറിയണമെങ്കിൽ ഏംഗൽസിൻ്റെ 'സ്ത്രീ വീട്ടിലെ തൊഴിലാളിയും പുരുഷൻ ബൂർഷ്യാസിയുമാണെ'ന്ന വാദമൊന്നും അറിയേണ്ട. അതിന് ഇക്കഴിഞ്ഞ പണിമുടക്കിൻ്റെ ആവശ്യങ്ങളായി ട്രേഡ് യൂണിയനുകൾ മുന്നോട്ട് വച്ചതെന്താണെന്ന് ഒന്ന് നോക്കിയാൽ മതി.
പണിമുടക്ക് നടത്തിയത് വിവിധ ട്രേഡ് യൂണിയനുകളാണ്. സംഘടിത തൊഴിലാളികൾ എന്നവരെ വിളിക്കാം. പണിമുടക്കിൻ്റെ പ്രധാന ആവശ്യമായി ലേബർ കോഡുകൾ പിൻവലിക്കുക എന്നത് വരുന്നത് സ്വാഭാവികമാണ്. എന്നാൽ അത് രണ്ട് ദിവസത്തെ കൂലി കളഞ്ഞ് പണി മുടക്കുന്നവരുടെ ഒരാവശ്യം മാത്രമായിരുന്നു. തങ്ങളോട് ചേർന്ന് പണിമുടക്കാനാവാത്ത അസംഘടിതരായ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ പദ്ധതികൾ അനുവദിക്കുക, മുഴുവൻ സാധാരണക്കാരെയും ബാധിക്കുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറക്കുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം എന്നിവയിൽ സർക്കാർ കൂടുതൽ പണം ചിലവഴിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ വേതനം വർധിപ്പിക്കുക എന്നതൊക്കെയായിരുന്നു ഇവരുടെ പ്രധാന ആവശ്യങ്ങൾ. ഇവയിൽ എത്ര ആവശ്യങ്ങൾ ട്രേഡ് യൂണിയനുകൾ ഉള്ള തൊഴിൽ മേഖലയെ മാത്രം ബാധിക്കുന്നുണ്ടെന്ന് നോക്കുക. അത് കേവലം ലേബർ കോഡുകളുമായി ബന്ധപ്പെട്ടത് മാത്രമാണ്. പണിമുടക്കിൻ്റെ പിറ്റേന്ന് കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയിൽ നേരിയ തോതിലെങ്കിലും വേതന വർധന പ്രഖ്യാപിച്ചു എന്ന് കൂടി കാണണം. അതായത് സംഘടിത തൊഴിലാളി വർഗം അവരുടെ സമരം കൊണ്ട് ഇന്ത്യൻ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ തൊഴിൽ വിഭാഗത്തിന് നേട്ടമുണ്ടാക്കി കൊടുത്തിരിക്കുന്നു. ഇത്രയും നിസ്വാർത്ഥമായ ഒരു പണിയുടെ പേരാണ് തൊഴിലാളി വർഗ രാഷ്ട്രീയ പ്രവർത്തനമെന്നത്. അത് വർഗപരവും ലിംഗപരവും ജാതിപരവും മതപരവുമായ ചൂഷണങ്ങളോട് എതിരിടാനും ചൂഷിതരോട് ഐക്യപ്പെടാനും തൊഴിലാളികളെ പഠിപ്പിക്കുന്നു.
സമരം കേരളത്തിൽ ' വയലൻസ് ' ആകുന്നതിന് പിന്നിൽ
കെ-റെയിലുമായി ബന്ധപ്പെട്ട സർവേക്കെതിരെ ഉയർന്ന് വന്ന സമരം പഴയ വിമോചന സമരം പോലെ ഒന്നാണ് എന്ന് ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വം അഭിപ്രായപ്പെട്ടിരുന്നു. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സ്വത്തിൻ്റെ, സാംസ്കാരിക അധികാരത്തിൻ്റെയൊക്കെ ഒരു തരം വിതരണത്തിനുള്ള ശ്രമമാണ് കേരളത്തിലെ ആദ്യ ഇടതുപക്ഷ സർക്കാർ നടത്തിയതെന്ന് ചുരുക്കി പറയാം. അതിൻ്റെ നഷ്ടം സഹിക്കേണ്ടി വന്ന ഫ്യൂഡൽ മാടമ്പിമാരുടെയും സാമുദായിക നേതൃത്വത്തിൻ്റെയും പ്രേരണയിലും നേതൃത്വത്തിലുമാണ് വിമോചന സമരം അരങ്ങേറിയത്. അങ്ങനെ ഒന്നിന് രാഷ്ട്രീയമായി നേതൃത്വം കൊടുത്തു എന്ന ഒറ്റക്കാരണം മതി കേരളത്തിലെ കോൺഗ്രസ്സ് വലതുപക്ഷമാണ് എന്ന് സമർത്ഥിക്കാൻ. എന്നാൽ വിമോചന സമരത്തിലെ സഖ്യകക്ഷികൾ പോലും ഇടതുപക്ഷത്തോട് മൃദു സമീപനം സ്വീകരിക്കുന്ന കാലത്ത് പഴയ വിമോചന സമര ആരോപണത്തിന് കഴമ്പുണ്ടോ എന്ന് സംശയം തോന്നാവുന്നതാണ്. കെ-റെയിൽ സമരം അങ്ങനെ ഒരു സ്വഭാവത്തിലുള്ളതാണോ എന്ന് സംശയിക്കാമെങ്കിലും തൊഴിലാളി പണിമുടക്കിനെതിരെ നടന്ന പ്രചരണങ്ങൾ വിമോചന സമരത്തിലെ വലതുപക്ഷം കേരളത്തിൽ ഇന്നും ശക്തമാണ് എന്ന് തന്നെ തെളിയിക്കുന്നതാണ്.
കേരളത്തിലെ വലതുപക്ഷം തങ്ങളുടെ നിലനിൽപ്പ് തന്നെ അപകടത്തിലായെന്ന് കരുതുന്ന തിരഞ്ഞെടുപ്പ് ഫലമായിരുന്നു 2021 ലേത്. കോവിഡിനോടുള്ള ഇടത് സർക്കാരിൻ്റെ റെസ്പോൺസ് അവരെ ജനകീയരാക്കുകയും ജനം അവർക്ക് തുടർഭരണം നൽകുകയും ചെയ്തു. വീണ്ടും ലഭിച്ച ഭരണം ഇടതുപക്ഷത്തെ വീണ്ടും സർക്കാർ തലത്തിൽ പ്രവർത്തനം കേന്ദ്രീകരിക്കാൻ നിർബന്ധിതരാക്കി. ആദ്യ സർക്കാരിൻ്റെ കാലത്ത് തന്നെ കോവിഡും പ്രളയം പോലുള്ള ദുരന്തങ്ങളും മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളിലേക്ക് സർക്കാരിനൊപ്പം സേവനങ്ങൾ എത്തിക്കാനായിരുന്നു ഇടതുപക്ഷം ശ്രമിച്ചത്. കേരളത്തിലെ വലതുപക്ഷം ഇടതു സംഘടനകളുടെ 'സേവന' സ്വഭാവമുള്ള പ്രവർത്തനങ്ങളിൽ ആശ്വസിക്കുകയും ചെയ്തിരിക്കണം. കാരണം, സമരങ്ങൾ എന്ന വലതുപക്ഷം എന്നും ഭയക്കുന്ന 'ശല്യം' കുറഞ്ഞു വരുന്നതായി അവർ കണക്കുകൂട്ടി. നിലവിലെ സാമൂഹ്യ വ്യവസ്ഥയെ ചലഞ്ച് ചെയ്യാത്ത ഏത് സേവന പ്രവർത്തനവും തങ്ങളെ സ്പർശിക്കില്ല എന്നവർ കരുതിക്കാണണം. അതുകൊണ്ട് വീണ്ടും അധികാരത്തിൽ വന്നിട്ടുണ്ടെങ്കിലും സർക്കാരിനെയും ഇടതുപക്ഷത്തെയും പഴയ സമര സ്വഭാവത്തിലേക്ക് തിരികെ കൊണ്ട് പോകാതിരിക്കലായിരുന്നു വലതുപക്ഷത്തിൻ്റെ പദ്ധതി. എന്നാൽ തൊഴിലാളികളുടെ ദേശീയ പണിമുടക്കിൻ്റെ പങ്കാളിത്തം അവരിൽ ആശങ്ക പടർത്തി. ഒരു പക്ഷെ, തിരഞ്ഞെടുപ്പ് പരാജയത്തെക്കാൾ അവർ അസ്വസ്ഥരായത് ഇടതുപക്ഷം പഴയ ഇടതുപക്ഷമാകുന്നു എന്നതാകും. ഈ പരിസരമാണ് പണിമുടക്കിൽ അങ്ങിങ്ങായി നടന്ന അനിഷ്ട സംഭവങ്ങളെ 'സമരമെന്നാൽ വയലൻസാണ്' എന്ന പഴയ നരേറ്റീവിലേക്ക് കൊണ്ട് പോകാൻ വലതുപക്ഷം ഉപയോഗിച്ചത്. ഇവിടെ സ്വന്തം ഐഡൻ്റിറ്റി നഷ്ടപ്പെട്ട കോൺഗ്രസ്സ് ഒരു സാധ്യത കണ്ടെത്തുകയും തങ്ങളെ പിന്തുണക്കുന്ന തൊഴിലാളി സംഘടന കൂടി പങ്കെടുത്ത പണിമുടക്കായിട്ടും അതിനെ പൂർണമായി തള്ളി പറയുകയും ചെയ്തു. അത് കേരള രാഷ്ട്രീയത്തെ പരമ്പരാഗത ഇടത് - വലത് ദ്വന്ദങ്ങളിലേക്ക് തിരികെ കൊണ്ട് പോയിരിക്കുന്നു. വർഗപരമായി ആരാണ് തങ്ങളുടെ യഥാർത്ഥ സഖ്യകക്ഷികൾ എന്നത് ജനങ്ങൾ തന്നെ തീരുമാനിക്കട്ടെ.
(Disclaimer: The opinions expressed within this session are the personal opinions of the writer. The facts and opinions appearing in the article do not reflect the views of 'Idam' and 'Idam' does not assume any responsibility or liability for the same.)