ശ്രീ മാഞ്ഞു നഷ്ടങ്ങളുടെ ലങ്ക മാത്രം
പെയ്തൊഴിയാത്ത വെല്ലുവിളികൾക്കിടയിലും മാറ്റങ്ങളെ ഉൾക്കൊണ്ട രാജ്യമാണു ശ്രീലങ്ക. തീരാശാപമായി രാജ്യത്തെ പിന്തുടർന്ന ആഭ്യന്തരയുദ്ധം മൂന്നു പതിറ്റാണ്ടോളം നീണ്ടിട്ടും ശ്രീലങ്കൻ ജനതയുടെ ജീവചൈതന്യം അതെല്ലാം അതിജീവിച്ചു. 2019 ലെ ഈസ്റ്റർദിനത്തിൽ ഐഎസ് തീവ്രവാദികൾ നടത്തിയ ബോംബ് സ്ഫോടനങ്ങൾ ദ്വീപിനെ പിടിച്ചുലയ്ക്കുംവരെ രാജ്യത്തിന്റെ സമാധാനത്തിനു പോറലേറ്റിരുന്നില്ല. ഇത്തവണ പൊതുതിരഞ്ഞെടുപ്പിലാവട്ടെ കടുത്ത മത്സരം അതിജീവിച്ച് ഗോട്ടബയ രാജപക്സെ പ്രസിഡന്റ് പദത്തിലെത്തുകയും ചെയ്തു. വലിയൊരു പ്രതീക്ഷ നൽകിയാണ് അദ്ദേഹം അധികാരക്കസേരയിൽ എത്തിയത്.

വേദനകളുടെയും നൊമ്പരങ്ങളുടെയും ചരിത്രമാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ശ്രീലങ്കയ്ക്ക് പറയാനുള്ളത്. എന്നാൽ ഇന്ന് ശ്രീലങ്കയുടെ തകർച്ച ഏറെക്കുറേ അതിന്റെ ഉച്ച ഘട്ടത്തിലാണ്. ഇന്ധനത്തിനും വൈദ്യുതിക്കും മരുന്നിനും വേണ്ടി അവർ ഇന്ന് തെരുവിൽ ക്യൂ നിൽക്കുകയാണ്. കോവിഡിനെത്തുടർന്ന് വിനോദസഞ്ചാരമേഖല തകർന്നതാണു ശ്രീലങ്കയുടെ നടുവൊടിച്ചത്. അധികാരത്തിലേറിയ ഉടൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ സ്വീകരിച്ച വികലനയങ്ങൾ കൂടിയായപ്പോൾ വീഴ്ച പൂർണമായി.
എന്റെ ഒരു ശ്രീലങ്കൻ സുഹൃത്ത് അവിടുത്തെ അവസ്ഥകൾ വളരെ ദയനീയമായിട്ടാണ് എന്നോട് പങ്കുവെച്ചത്. അവിടെ ദിവസം 5 മണിക്കൂറാണു പവർകട്ട്. എപ്പോൾ ജോലി ചെയ്യാനാകുമെന്നു പറയാനാകാത്ത അവസ്ഥ. ജനറേറ്റർ പ്രവർത്തിപ്പിക്കാമെന്നു വച്ചാൽ ഡീസൽ കിട്ടാനില്ല. ഒരു ജനത ഇന്ധനത്തിനും വൈദ്യുതിക്കും മരുന്നിനും വേണ്ടി തെരുവിൽ ക്യൂ നിൽക്കേണ്ടി വരുന്ന അവസ്ഥ ആ രാജ്യത്തിന്റെ രോഗാതുരതയെ വ്യക്തമാക്കുന്നു. ഒരു ലീറ്റർ പാലിനു അവർ 263 ലങ്കൻ രൂപയും (76 ഇന്ത്യൻ രൂപ) ഒരു കിലോഗ്രാം അരിക്ക് 448 ലങ്കൻ രൂപയും (129 ഇന്ത്യൻ രൂപ) നൽകേണ്ട അവസ്ഥയിലാണെന്നു പറയുമ്പോൾ പ്രതിസന്ധിയുടെ ആഴം നമുക്ക് ഊഹിക്കാം.
പെയ്തൊഴിയാത്ത വെല്ലുവിളികൾക്കിടയിലും മാറ്റങ്ങളെ ഉൾക്കൊണ്ട രാജ്യമാണു ശ്രീലങ്ക. തീരാശാപമായി രാജ്യത്തെ പിന്തുടർന്ന ആഭ്യന്തരയുദ്ധം മൂന്നു പതിറ്റാണ്ടോളം നീണ്ടിട്ടും ശ്രീലങ്കൻ ജനതയുടെ ജീവചൈതന്യം അതെല്ലാം അതിജീവിച്ചു. 2019 ലെ ഈസ്റ്റർദിനത്തിൽ ഐഎസ് തീവ്രവാദികൾ നടത്തിയ ബോംബ് സ്ഫോടനങ്ങൾ ദ്വീപിനെ പിടിച്ചുലയ്ക്കുംവരെ രാജ്യത്തിന്റെ സമാധാനത്തിനു പോറലേറ്റിരുന്നില്ല. ഇത്തവണ പൊതുതിരഞ്ഞെടുപ്പിലാവട്ടെ കടുത്ത മത്സരം അതിജീവിച്ച് ഗോട്ടബയ രാജപക്സെ പ്രസിഡന്റ് പദത്തിലെത്തുകയും ചെയ്തു. വലിയൊരു പ്രതീക്ഷ നൽകിയാണ് അദ്ദേഹം അധികാരക്കസേരയിൽ എത്തിയത്. എന്നാൽ വിരോധാഭാസമെന്നു പറയട്ടെ, അധപ്പതിച്ച ഭരണം ശ്രീലങ്കൻ ജനത ഇതിനുമുൻപ് കണ്ടിട്ടുണ്ടാവില്ല എന്നതാണ് പൊതുവായ വാസ്തവം.
കോവിഡ് മഹാമാരി കാരണം ഒന്നര വർഷം മുൻപ് മൂക്കുകുത്തി തുടങ്ങിയ ലങ്കൻ സമ്പത്ത് വ്യവസ്ഥ അതീവ ദയനീയ അവസ്ഥയിലേക്കാണ് രാജ്യത്തെ നയിച്ചത്.
കൊളംബോ വിമാനത്താവളത്തിനു പുറത്ത് സഞ്ചാരികളെ കാത്തു നിരനിരയായി കിടന്നിരുന്ന വാഹനങ്ങളൊന്നും ഇന്നില്ല. അനുരാധപുരയിലെ പുരാതന ബുദ്ധക്ഷേത്രങ്ങളുടെ കൽപടവുകളിൽ വിദേശ സഞ്ചാരികളുടെ തിരക്കില്ല, മത്സ്യക്കൂട്ടം നൃത്തംവയ്ക്കുന്ന ട്രിങ്കോമാലിയിൽ സായാഹ്നങ്ങൾക്കു പഴയ കാഴ്ചക്കാരില്ല. ശ്രീലങ്കയുടെ മുഖ്യവരുമാന സ്രോതസ്സായ വിനോദസഞ്ചാര മേഖല തകർന്നടിഞ്ഞു. അവിടെനിന്നു തുടങ്ങുന്നു, തകർച്ചയുടെ ആരം. തളർച്ച നേരത്തെ കണ്ട ശ്രീലങ്ക ആദ്യം ഭാഗിക ലോക്ഡൗണുകളിലൂടെ കോവിഡിനെ പിടിച്ചുകെട്ടാൻ ശ്രമിച്ചു, എന്നാൽ വഴിയില്ല എന്ന് കണ്ടതോടെ രാജ്യം അടച്ചിടേണ്ടി വന്നത് സ്ഥിതി പരിതാപകരമാക്കി. മഹാമാരി മൂലം വശംകെട്ട ശ്രീലങ്കക്കാരെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി താങ്ങാവുന്നതിനപ്പുറമാണ്; അതുകൊണ്ടാണു സർക്കാരിനെതിരായ പ്രതിഷേധം അണപൊട്ടി ഒഴുകുന്നത്. കൊളംബോയിൽ പ്രസിഡന്റിന്റെ വസതിയിലേക്കു കഴിഞ്ഞ ദിവസം ജനം നടത്തിയ മാർച്ച് ഭരണകൂടത്തെ ശരിക്കും ഞെട്ടിച്ചു.
പ്രതികൂല സാഹചര്യങ്ങൾക്കിടയിലാണു കൃഷിക്കു പൂർണമായും ജൈവവളം ഉപയോഗിക്കാനുള്ള സർക്കാർ തീരുമാനം വന്നത്. പ്രധാനമായും കൃഷിയെ ആശ്രയിക്കുന്ന രാജ്യത്തിന് ഉൾക്കൊള്ളാവുന്നതിനും അപ്പുറമായിരുന്നു ഈ പരിഷ്കാരം. അതു കൃഷിയുടെ സമയക്രമത്തെ മാത്രമല്ല, വരുമാനത്തെയും ബാധിച്ചു. ജൈവവളപ്രയോഗം ഘട്ടംഘട്ടമായി നടപ്പാക്കണമെന്നായിരുന്നു കാർഷിക വിദഗ്ധരുടെ പക്ഷം. രാസവള നിരോധനത്തിനെതിരെ കർഷകർ സംഘടിപ്പിച്ച പ്രതിഷേധത്തെയും സർക്കാർ അവഗണിച്ചു.
ഉൽപാദനം കുറഞ്ഞതും വരുമാനം ഇടിഞ്ഞതുമാണു കൃഷിക്കാരെ ആശങ്കപ്പെടുത്തുന്നത്. ഇപ്പോഴാവട്ടെ മെതിയന്ത്രവും ട്രാക്ടറും പ്രവർത്തിപ്പിക്കാനുള്ള ഇന്ധനത്തിനു കർഷകർ കാത്തുനിൽക്കുമ്പോൾ രാജ്യത്തു ഭക്ഷ്യവസ്തുക്കൾക്കു ക്ഷാമം നേരിടുമോ എന്ന ആശങ്ക പടരുകയാണ്. ഇന്ധനത്തിനു പുറമേ പാചകവാതകത്തിനും പാൽപ്പൊടിക്കുമെല്ലാമുള്ള ക്യൂവിനു നീളമേറുമ്പോൾ സർക്കാരിനെതിരായ ജനരോഷത്തിനും കരുത്തേറുകയാണ്. ഇറക്കുമതി വിലക്കിയിട്ടും വിദേശനിർമിത വസ്തുക്കൾ കരിഞ്ചന്തയിൽ വ്യാപകമായതും സർക്കാരിനു തലവേദനയായിട്ടുണ്ട്. ഇറക്കുമതി നിയന്ത്രണമുള്ള പല വസ്തുക്കളും കൊളംബോയിൽ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യം ചെയ്തുതന്നെ വിൽക്കുന്നുണ്ട്. ഇന്ധനത്തിനു ക്യൂ നിൽക്കവേ തളർന്നുവീണു രണ്ടുപേർ മരിച്ചതു രാജ്യത്തിന്റെ പ്രതിഛായ ഇടിച്ചു. ഇന്ധന സ്റ്റേഷനുകളിലെ കയ്യാങ്കളികളും ഒഴിഞ്ഞ പാചകവാതക സിലിണ്ടറുമായുള്ള പ്രകടനവുമൊക്കെയായി ജനരോഷം പ്രകടമാണ്.
ലഭിച്ച അവസരം മുതലെടുക്കാനുള്ള ശ്രമങ്ങളുമായി പ്രതിപക്ഷനിരയും സജീവമാണ്. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ നേതൃത്വത്തിൽ സമാഗി ജന ബലവേഗ (എസ്ജെബി) സംഘടിപ്പിച്ച വമ്പൻ പ്രതിഷേധ പ്രകടനം പ്രസിഡന്റിന്റെ മുന്നിലേക്കെത്തി. റാലി വൻ വിജയമായെങ്കിലും, തന്നെ പ്രസിഡന്റായി തിരഞ്ഞെടുക്കാനുള്ള പ്രേമദാസയുടെ ആഹ്വാനം പലർക്കും ഉൾക്കൊള്ളാനായില്ല. ശ്രീലങ്ക കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലും സ്വന്തം പാർലമെന്ററി മോഹങ്ങൾ സഫലമാക്കാനാണു പ്രേമദാസ ശ്രമിക്കുന്നതെന്നും രാാജ്യത്തിന്റെ താൽപര്യത്തിനപ്പുറം വ്യക്തിഗത താൽപര്യങ്ങളാണ് അദ്ദേഹത്തെ നയിക്കുന്നതുമെന്നുമുള്ള ആക്ഷേപമാണുയർന്നത്.
പ്രതിപക്ഷത്തെ ബദൽ ശക്തിയായി കരുതപ്പെടുന്ന ജനത വിമുക്തി പെരമുനയും (ജെവിപി) പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിസന്ധി പരിഹരിക്കാൻ ശക്തമായ നടപടി സ്വീകരിക്കാൻ പ്രസിഡന്റിനോട് ആഹ്വാനം ചെയ്ത ജെവിപി, ജനം വലയുമ്പോഴും വ്യക്തിഗത നേട്ടത്തിനു ശ്രമിക്കുന്നതിനെതിരെ പ്രേമദാസയ്ക്കു മുന്നറിയിപ്പും നൽകി. തങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നതിൽ സർക്കാരിനും പ്രതിപക്ഷ കക്ഷികൾക്കുമൊന്നും താൽപര്യമില്ലെന്ന ഞെട്ടിക്കുന്ന തിരിച്ചറിവിലാണു ശ്രീലങ്കൻ ജനത.
രാജ്യം ഇതുവരെ നേരിട്ടതിൽ ഏറ്റവും ഭീകരമായ സാമ്പത്തിക പ്രതിസന്ധിയാണു രാജപക്സെ കുടുംബം നേതൃത്വം നൽകുന്ന സർക്കാർ അഭിമുഖീകരിക്കുന്നത്. അധികാരത്തിലേറിയ ഉടൻ, ദേശീയ സുരക്ഷയും സാമ്പത്തികമുന്നേറ്റവുമൊക്കെ ലക്ഷ്യമിട്ടു പ്രസിഡന്റ് സ്വീകരിച്ച ദൂരക്കാഴ്ചയില്ലാത്ത നയതീരുമാനങ്ങളാണ് ശ്രീലങ്കൻ സമ്പദ്വ്യവസ്ഥയെ ഇന്നത്തെ നിലയില്ലാക്കയത്തിലേക്കു നയിച്ചതെന്നു കരുതുന്നവരാണേറെയും. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നതിൽ ഗോട്ടബയ രാജപക്സെയും മറ്റു നേതാക്കളും ദയനീയമായി പരാജയപ്പെട്ടു. കുമിഞ്ഞുകൂടുന്ന കടബാധ്യതയ്ക്കൊപ്പം സർക്കാർ പിന്തുടർന്ന ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള സാമ്പത്തിക നയങ്ങൾ കൂടിയായതോടെ രാജ്യം കടുത്ത പ്രതിസന്ധിയിലായി.
2015 - 2019 കാലത്ത് മൈത്രിപാല സിരിസേന പ്രസിഡന്റായിരിക്കെ, രാജ്യത്തിന്റെ കടബാധ്യത 42.8% വർധിച്ചെന്നാണു ശ്രീലങ്കയിലെ സാമ്പത്തികരംഗത്തെ വിദഗ്ധരുടെ കൂട്ടായ്മയായ വെരിറ്റാസ് റിസർച്ചിന്റെ കണക്ക്. ഈ അധികബാധ്യതയിൽ 89.8 ശതമാനവും അതിനു മുൻപു പ്രസിഡന്റായിരുന്ന മഹിന്ദ രാജപക്സെയുടെ നേതൃത്വത്തിലുള്ള സർക്കാർ സ്വീകരിച്ച വായ്പകളുടെ പലിശയാണ്. തന്റെ നാടായ ഹംബൻതോട്ടയിലെ തുറമുഖവും വിമാനത്താവളവും ക്രിക്കറ്റ് സ്റ്റേഡിയവും പോലുള്ള വൻകിട പദ്ധതികൾക്കു പണം കണ്ടെത്താനായിരുന്നു മഹിന്ദ ചൈനയിൽനിന്നു വൻതുക വായ്പ സ്വീകരിച്ചത്. ശതകോടികൾ മുടക്കി പണിത ഈ വമ്പൻ പദ്ധതികളെല്ലാം വെള്ളാനകളായതോടെ പലിശഭാരം താങ്ങാനാവാതെ ശ്രീലങ്ക വലഞ്ഞു.
കടം കിട്ടുന്നതിനുവേണ്ടി ആഗോള രാഷ്ട്രങ്ങൾക്ക് മുമ്പിൽ തലകുമ്പിട്ട് നിൽക്കുന്ന ശ്രീലങ്കയുടെ നയതന്ത്രത ലോകം ഈയിടെ കണ്ടതാണ്. അധികാരമേറ്റെടുത്ത 2019നു ശേഷം പുത്തൻ സാമ്പത്തിക വിപ്ലവം പ്രതീക്ഷിച്ച പ്രസിഡന്റ് അകറ്റിനിർത്താൻ ശ്രമിച്ച രാജ്യാന്തര നാണയ നിധി (ഐഎംഎഫ്)യെ ഒടുവിൽ സ്വീകരിക്കേണ്ടിവരുന്നതിലേക്കാണു കാര്യങ്ങളുടെ പോക്ക്. 100 കോടി ഡോളറിന്റെ രാജ്യാന്തര വായ്പകളുടെ തിരിച്ചടവു കാലാവധിയായ ജൂലൈക്കു മുൻപു സഹായം ലഭ്യമാക്കാനാണു ലങ്കൻ ഭരണകൂടത്തിന്റെ ശ്രമം. ധനമന്ത്രി ബേസിൽ രാജപക്സെയുടെ പിടിപ്പുകേടുകളും വലിയ ചർച്ചയായിട്ടുണ്ട്. നാട്ടിൽ നട്ടംതിരിഞ്ഞപ്പോഴാണു ബേസിൽ ഇന്ത്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചതും അടിയന്തരസഹായമായി 100 കോടി ഡോളർ വായ്പയുമായി മടങ്ങിയതും. രാജ്യാന്തര നാണയനിധിയുടെ ഉപാധികൾ അംഗീകരിച്ചു വായ്പ സ്വീകരിച്ചാൽ തൽക്കാലം പ്രതിസന്ധി മറികടക്കാം. എന്നാൽ, ഇപ്പോഴത്തെ കടങ്ങൾ പുനഃക്രമീകരിക്കേണ്ടി വരും. കടുത്ത സാമ്പത്തിക അച്ചടക്കവും ചെലവുചുരുക്കലും അനിവാര്യമാകും. പല പ്രതിസന്ധികളെയും മറികടന്ന ലങ്ക ഈ അവസ്ഥയും മറികടക്കും എന്ന വിശ്വാസം മാത്രമാണ് ഇപ്പോൾ ലങ്കൻ ജനതയെ നയിക്കുന്നത്.