കലാപ കാലത്ത് 'ജന ഗണ മന' പാടുമ്പോൾ..!
ഒറ്റപ്പെട്ട സംഭവങ്ങളായി അരങ്ങേറിക്കൊണ്ടിരുന്ന വർഗ്ഗീയ താണ്ഡവങ്ങൾ ഇന്നും നമുക്ക് ഒറ്റപ്പെട്ട സംഭവങ്ങൾ തന്നെയാണ്, ഒന്നോ രണ്ടോ ദിവസങ്ങൾ മാത്രം ഇടവിട്ട് നടന്നുകൊണ്ടിരിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ.

"അവർ ഇന്ത്യൻ ഭരണഘടന ഒരു ഹിന്ദു രാഷ്ട്രത്തിന്റേതായി മാറ്റിയെഴുതുന്ന കാലം വിദൂരമല്ല" - ശശി തരൂർ കുറച്ച് വർഷങ്ങൾ മുമ്പ് ഒരു പ്രസംഗത്തിൽ പറഞ്ഞ വാക്കുകളാണിത്. അംബേദ്കർ പടുത്തുയർത്തിയ ഇന്ത്യൻ ഭരണഘടന പ്രതിനിധാനം ചെയ്യുന്ന അഖണ്ഡതയും, സാഹോദര്യവും, മതസൗഹാർദവുമെല്ലാം എത്രത്തോളം ശക്തമാണെന്ന് നമുക്കറിയാം. അതുകൊണ്ട്, ഏതൊക്കെ ശക്തികൾ പോർവിളികൾ നടത്തിയാലും ആ ഭരണഘടനയുടെ നെടുന്തൂൺ ഒന്നുലയുക പോലുമില്ലെന്ന് നമ്മളിൽ ബഹു ഭൂരിഭാഗവും വിശ്വസിച്ചിരുന്നു. എന്നാൽ, വർഷങ്ങൾക്കിപ്പുറം കരൗളിയിലെ ഉസ്മാന്റെയും രവിയുടെയും അടുത്തടുത്തുള്ള തയ്യൽകടകൾ തമ്മിലുള്ള 'അന്തരം' ഇന്ന് ഇന്ത്യ ഒട്ടാകെയുള്ള മനുഷ്യമനസ്സുകളുടെ ഇടയിലും സൃഷ്ടിക്കാൻ ലക്ഷ്യമിട്ട്, കാവി കച്ച കെട്ടി അങ്കം തുടരുന്നവരെ കാണുമ്പോൾ ആ ആത്മവിശ്വാസത്തിന് തെല്ലെങ്കിലും കോട്ടം തട്ടാം. ഉസ്മാന്റെയും രവിയുടേതും പോലെയുള്ള അനേകായിരം ചിത്രങ്ങൾ പടർത്തുന്ന ഭീതി ചെറുതല്ല. ഒരു അശരിപാതം പോലെ ഇന്ത്യയ്ക്ക് ഏറ്റ ഈ അസഹിഷ്ണുതയുടെ അഗ്നി ഇന്ന് ആളിപ്പടരുകയാണ്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'ജന ഗണ മന' എന്ന സിനിമ ഇന്നത്തെ ഇന്ത്യയുടെ പരിതസ്ഥിതിയിലേക്കാണ് വാതായനങ്ങൾ തുറന്നിടുന്നത്. ഇന്ത്യയിൽ പടർന്നുകൊണ്ടിരിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം പുലർത്തുന്നവർക്ക് ഈ സിനിമ കണ്ട് കഴിയുമ്പോൾ കരണത്ത് ചൂടോടെ നല്ലൊരു അടി കിട്ടിയ അനുഭൂതി ഉണ്ടായെങ്കിൽ അത്ഭുതം തോന്നേണ്ടതില്ല. കാരണം, ആ കരണങ്ങൾ തന്നെയാണ് 'ജന ഗണ മന' ഉന്നമിട്ടത്. ഇന്ത്യയുടെ നിലവിലെ രാഷ്ട്രീയം ഇത്രയും ശക്തമായി മറ്റൊരു മലയാള സിനിമയും ചർച്ച ചെയ്തിട്ടുണ്ട് എന്ന് തോന്നുന്നില്ല. സിനിമയിൽ കണ്ട പല സീനുകളും ചില സംഭവങ്ങളിലേക്ക് വിരൽ ചൂണ്ടിയതായി തോന്നിയെങ്കിൽ അത് യാദൃശ്ചികമായി കരുതേണ്ടതില്ല, ആ വെള്ളിത്തിരയിൽ നിങ്ങൾ കണ്ടത് ഇന്നത്തെ ഇന്ത്യയെ തന്നെയാണ്. കോളേജിലേക്ക് ഇരച്ചു കയറുന്ന പോലീസിന്റെ ഭീകരതയും, ചോരയൊലിപ്പിച്ച് കേഴുന്ന ഒരു പറ്റം വിദ്യാർത്ഥികളുടെ ചിത്രവും നിങ്ങളെ പലതും ഓർമ്മിപ്പിച്ചെങ്കിൽ തെല്ലും അതിശയിക്കേണ്ടതില്ല. ജെ എൻ യൂവിലെയും ജാമിയയിലെയും വിദ്യാർത്ഥികൾ കുറച്ച് മാസങ്ങൾ മുമ്പ് സംസാരിച്ച അതേ ഭാഷയിലാണ് സിനിമ നമ്മളോട് സംവദിച്ചത്.
ഒറ്റപ്പെട്ട സംഭവങ്ങളായി അരങ്ങേറിക്കൊണ്ടിരുന്ന വർഗ്ഗീയ താണ്ഡവങ്ങൾ ഇന്നും നമുക്ക് ഒറ്റപ്പെട്ട സംഭവങ്ങൾ തന്നെയാണ്, ഒന്നോ രണ്ടോ ദിവസങ്ങൾ മാത്രം ഇടവിട്ട് നടന്നുകൊണ്ടിരിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ. കഴിഞ്ഞ ദിവസം പി സി ജോർജ്ജ് നടത്തിയ പരാമർശത്തിന് കിട്ടിയ കൈയടികളും ഐക്യപ്പെടലുകളും നമ്മെ ഭീതിപ്പെടുത്തുന്നുണ്ട്. പി സി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിൽ വർഗ്ഗീയത പ്രബലമായി തീർന്നപ്പോൾ, നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറുകാർ എഴുതിയ വിധി നമ്മൾ പ്രത്യാശയോടെയാണ് കണ്ടത്. പക്ഷെ, ഇന്ന് പി സിയുടെ രൂക്ഷമായ വർഗ്ഗീയ പരാമർശങ്ങൾക്ക് കിട്ടുന്ന പിന്തുണ ഒരു സൂചനയാണ്. അങ്ങു വടക്കു നിന്ന് ഒഴുകിത്തുടങ്ങിയ അസഹിഷ്ണുതയുടെയും വർഗ്ഗീയതയുടെയും പായ് കപ്പൽ നമ്മുടെ തീരത്തെയും പുൽകാൻ ശക്തി ആർജ്ജിച്ചു വരുന്നു എന്ന ദുസ്സൂചന.
'ജന ഗണ മന'യിൽ, "അവരെയൊക്കെ കണ്ടാലറിയില്ലേ ഇതൊക്കെ ചെയ്യും" എന്ന് ഒരു കോടതി നിയമാധിപനെ കൊണ്ട് പറയിപ്പിച്ച സംവിധായകൻ വിരൽ ചൂണ്ടുന്നത് ഇന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന മുൻധാരണകളിലേക്കാണ്. മതങ്ങൾക്കും ആശയങ്ങൾക്കും നിറവും രൂപവും കല്പിച്ചു കൊടുത്തുകൊണ്ടിരിക്കുന്ന കാലത്തിലേക്കാണ്. വേഷം നോക്കി ഒരു മനുഷ്യനെ രാജ്യദ്രോഹിയായും രാജ്യസ്നേഹിയായും വേർതിരിക്കാനുള്ള അപകടപരമായ നൈപുണ്യമാണ് ഇന്ന് ജനങ്ങൾക്ക് ഇക്കൂട്ടർ പകർന്നു നൽകാൻ ശ്രമിക്കുന്നത്. മുമ്പൊരിക്കൽ യൂട്യൂബിലെ ഒരു കമെന്റ് സെക്ഷനിൽ ഒരു മുസ്ലിം നാമധാരിയുടെ വിമർശനാത്മകമായ ഒരു കമെന്റിന് താഴെ "നിനക്കൊക്കെ ബോംബ് വെക്കാനല്ലേ അറിയുള്ളൂ" എന്നൊരു മറുപടി വന്നപ്പോൾ ആ മറുപടിയേക്കാൾ എന്നെ ഭയപ്പെടുത്തിയത്, ആ കമെന്റ് സെക്ഷനിൽ വന്നുപോയ എന്റെ അടുത്ത സുഹൃത്തുക്കൾ അതിന് മറുത്തൊരു വാക്കും പറഞ്ഞില്ല എന്നതാണ്. വെറുപ്പിന്റെ രാഷ്ട്രീയത്തിൽ വലിയൊരു കൂട്ടം പേർ സമരസപ്പെട്ടു പോകുന്നു എന്നതിന്റെ സൂചനയാണിത്.
ജാതീയമായ വിവേചനത്തിന്റെ പേരിൽ കോളേജ് ഹോസ്റ്റലിൽ ജീവനൊടുക്കുന്ന 'ജന ഗണ മന'യിലെ വിദ്യാർത്ഥിനി നമുക്ക് അന്യയല്ല. തനിക്ക് സംഭവിച്ച ഏറ്റവും വലിയ തെറ്റ് തന്റെ ജനനം തന്നെയാണെന്ന് വിലപിച്ചുകൊണ്ട് ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ വിധി തന്നെയാണ് അവരുടെയും. പേനയും പുസ്തകവും പിടിച്ചുവാങ്ങി തൊട്ടിയും ചൂലും അടിച്ചേൽപ്പിക്കുന്ന സമൂഹത്തിന്റ വികലമായ ജാതി ബോധം തുലയുന്നതുവരെ ഇത്തരം ഇൻസ്റ്റിറ്റ്യൂഷനൽ കൊലപാതകങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കും. രാഷ്ട്രബോധവും രാജ്യസ്നേഹവും വിളിച്ചുണർത്തുന്ന വൈകാരിക പ്രസംഗങ്ങളും മുതലക്കണ്ണീരുകളും ധാരാളമാണ് ഇതെല്ലാം മറന്ന് നമ്മൾ അധികാരികൾ പാടുന്ന പാട്ടിനൊത്ത് ചുവട് വെക്കാൻ. മലപ്പുറത്ത് 'ദാരുണമായി' കൊല ചെയ്യപ്പെട്ട ആനയുടെ മാതൃത്വവും, റഡാറിന്റെ കണ്ണ് വെട്ടിച്ച് കാർമേഘങ്ങളുടെ ഉള്ളിലൂടെ വിമാനം പറത്തുന്ന വിദ്യയുമെല്ലാം നമ്മൾ ആഘോഷിച്ചുകൊണ്ടിരിക്കെ, കള്ളന്മാർ തലയിൽ തോർത്തിട്ട് മുങ്ങുന്ന കലാപരിപാടി ഇവിടെ പുത്തരിയല്ല. ആഘോഷമാക്കാൻ പുതിയ ഹാഷ്ടാഗുകൾ സുഭിക്ഷമായി എറിഞ്ഞു തന്നാൽ ഏത് രോഹിത് വെമുലയെയും, ഗൗരി ലങ്കേഷിനെയും, മധുവിനെയും നമ്മൾ എളുപ്പം മറന്നുകളയും.
ജഹാംഗീർ പുരിയിലെ ജനങ്ങളുടെ നെഞ്ചത്തേക്ക് ഇടിച്ചു കയറിയ ബുൾഡോസർ ഇന്ത്യയെ ഒട്ടാകെ ഇടിച്ച് നിരപ്പാക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. കയ്യേറ്റക്കാരെന്ന് ആരോപിക്കപ്പെട്ട ജനങ്ങളുടെ രോദനവും ഇന്ന് നമുക്ക് പതിവ് ശബ്ദങ്ങളാണ്. മാനം മുട്ടെ ഉയർന്നു നിൽക്കുന്ന അസഹിഷ്ണുതയും, വർഗ്ഗീയതയും, വെറുപ്പും ഇടിച്ചുടയ്ക്കാൻ പോന്ന ഒരു ബദൽ ബുൾഡോസർ നിർമ്മിക്കാൻ നമ്മൾ ദശാബ്ദങ്ങളായി അനുഷ്ഠിച്ചു പോരുന്ന ജനാധിപത്യം ഒരു കാലത്തും താൽപര്യപ്പെട്ടിട്ടില്ല.
ഇന്ത്യയിലെ നൂറ്റി മുപ്പത് കോടി ജനങ്ങളെ നാല് തരം ഹിന്ദുക്കളായി തരം തിരിച്ചിരിക്കുകയാണ് കുറച്ചു ദിവസങ്ങൾ മുമ്പ് ആർ എസ് എസ് അധ്യക്ഷൻ മോഹൻ ഭാഗവത്. അഹിന്ദുക്കളെയും ഇനി മുതൽ ഹിന്ദുക്കളായി തന്നെ കാണണം എന്നാണ് വാദം. വിശ്വാസം അനുസരിച്ച് നാല് തരം ഹിന്ദുക്കളായി ഇവിടുത്തെ മുസൽമാനെയും ക്രൈസ്തവനെയും, പാർസിയെയുമെല്ലാം കണക്കാക്കണം എന്ന്. അമ്പരക്കുന്ന തരത്തിലുള്ള വൈവിധ്യങ്ങളെ നട്ടുവളർത്തിയ ഒരു രാജ്യത്തെ ഏകതാനമാക്കി, കൂപ്പു കുത്തിക്കാനുള്ള ശ്രമങ്ങൾ അങ്ങനെ തകൃതിയായി നടക്കുകയാണ്.
ഇത്തരം അനീതികൾക്കെതിരെ ഉയരുന്ന ഓരോ ശബ്ദവും അരികുവൽകരിക്കാനുള്ള സംവിധാനങ്ങളും സജീവമാണ്. അടുത്ത ദിവസങ്ങളായി ഗുജറാത്തിലെ നിയമസഭാ അംഗമായ ജിഗ്നേഷ് മേവാനി നേരിട്ട തുടർച്ചയായ അറസ്റ്റുകൾ നമ്മൾ കണ്ടതാണ്. രണ്ട് കള്ളക്കേസുകളാണ് അദ്ദേഹത്തിന്റെ പേരിൽ എഴുതിച്ചേർത്തത് എന്ന് ഗുജറാത്ത് ഹൈക്കോടതിയിൽ തെളിയിക്കപ്പെട്ടു. ഇതുപോലെ ഗവണ്മെന്റും ഗവണ്മെന്റ് സംവിധാനങ്ങളും നടത്തുന്ന കെടുതികൾക്കെതിരെ ശബ്ദമുയർത്തുന്ന ഓരോരുത്തരും രാജ്യദ്രോഹികളും കള്ളപ്പണക്കാരും കൊള്ളക്കാരുമായി വിചാരണ ചെയ്യപ്പെടും. ചിലപ്പോൾ കൽബുർഗിയെയും ഗൗരി ലങ്കേഷിനെയും പോലെ കൊല്ലപ്പെട്ടെന്നും വരാം. "ഒരു പട്ടിയെ കൊന്നാൽ ചോദിക്കാൻ മനുഷ്യരുള്ള ഈ രാജ്യത്ത് ഒരു മനുഷ്യനെ കൊന്നാൽ ചോദിക്കാൻ ഒരു പട്ടിയും വരില്ല എന്ന വിശ്വാസം എവിടെ നിന്ന് വന്നു?" - 'ജന ഗണ മന'യിൽ പ്രിത്വിരാജ് കൈകാര്യം ചെയ്ത അരവിന്ദ് സ്വാമിനാഥൻ എന്ന കഥാപാത്രം ചോദിക്കുന്ന ഈ ചോദ്യം വിരൽ ചൂണ്ടുന്ന യാഥാർഥ്യം നമുക്ക് ബോധ്യമില്ലാത്തതല്ല. വർഷങ്ങളോളം നമ്മൾ വായിച്ചും കണ്ടും അറിഞ്ഞ വാസ്തവങ്ങൾ തന്നെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.
ഒരു സാധാരണക്കാരന് താങ്ങാൻ കഴിയാത്ത വണ്ണം പാചക വാതകത്തിന്റെയും പെട്രോളിന്റെയും അവശ്യ സാധനങ്ങളുടെയും 'ഭാരം' വർധിച്ചുകൊണ്ടിരിക്കുമ്പോഴും, സെൻട്രൽ വിസ്റ്റയും പ്രതിമകളുമൊക്കെയാണ് ഇവിടെ പ്രാധാന്യം നേടുന്നത്. ജനാധിപത്യ ബോധത്തിന് നിരക്കാത്ത പ്രഹരങ്ങൾ പ്രജകളുടെ മേലെ സിസ്റ്റം ഏല്പിച്ചുകൊണ്ടേയിരിക്കും. പ്രതികരണങ്ങൾക്കും വിമർശനങ്ങൾക്കും വില കല്പിക്കുന്ന കാലം എന്നേ കാതങ്ങൾ അകലെ പോയി മറഞ്ഞു. "വിമർശനങ്ങളൊന്നും ഇല്ലങ്കിൽ പിന്നെ ഒരു സുഖവുമില്ല എന്റെ പൊന്നു ദേശവാസിയോം" എന്ന് പണ്ട് ട്വീറ്റ് ചെയ്ത് ആഘോഷിച്ച പ്രധാനി, "മേലാൽ മിണ്ടിയാൽ മിണ്ടിയവന്റെ നാക്ക് മുറിച്ച് ഉപ്പിലിട്ടേക്ക്" എന്ന് ഓർഡറും കൊടുത്ത് ചോദ്യങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാൻ മനസ്സ് കാണിക്കാതെ എവിടെയോ കയറി മറഞ്ഞു. അരവിന്ദ് സ്വാമിനാഥന്റെ വാക്കുകൾ ഒന്നുകൂടെ കടമെടുത്താൽ, "ഇവിടെ നോട്ട് നിരോധിക്കും, വേണ്ടി വന്നാൽ വോട്ടും നിരോധിക്കും. ഒരുത്തനും ചോദിക്കില്ല. കാരണം ഇത് ഇന്ത്യയല്ലേ !"