ഓർമ്മവള്ളിക്കെട്ട്

ഓലപ്പീപ്പിയൂതി
പീപ്പിയൊച്ചയെ
മുഴക്കങ്ങളായി
വട്ടം കറക്കി
ചുറ്റും മേയാൻ വിട്ട്
കണ്ണെടുത്ത് വച്ച
പീപ്പിയോട്ടയിൽ
പച്ചപ്പായലിൽ
പൊതിഞ്ഞ
പാമ്പിരികളിൽ
ഈർപ്പം ചേർത്ത
ഓർമ്മകൾ
ഒരിക്കലും
കരിയാത്ത
പച്ചകളുടെ
ചുരുളിക്കെട്ടുകൾ
തഴച്ചു കൊണ്ടേയിരിക്കുന്നു
ഉറവകൾ
വറ്റാതിരിക്കവേ
ഓർമ്മവള്ളിക്കെട്ടു
കൊരലു മുറുക്കി
കൊല തുടരും...
പീപ്പിയൊച്ചയെ
മുഴക്കങ്ങളായി
വട്ടം കറക്കി
ചുറ്റും മേയാൻ വിട്ട്
കണ്ണെടുത്ത് വച്ച
പീപ്പിയോട്ടയിൽ
പച്ചപ്പായലിൽ
പൊതിഞ്ഞ
പാമ്പിരികളിൽ
ഈർപ്പം ചേർത്ത
ഓർമ്മകൾ
ഒരിക്കലും
കരിയാത്ത
പച്ചകളുടെ
ചുരുളിക്കെട്ടുകൾ
തഴച്ചു കൊണ്ടേയിരിക്കുന്നു
ഉറവകൾ
വറ്റാതിരിക്കവേ
ഓർമ്മവള്ളിക്കെട്ടു
കൊരലു മുറുക്കി
കൊല തുടരും...