കുളിപ്പിച്ചൊരുക്കുന്ന മരണങ്ങൾ
എത്ര മരണങ്ങളെ വെള്ളയിട്ട് പുതപ്പിച്ചയച്ചാലും, എത്ര മനുഷ്യരെ കെട്ടറുത്ത് താഴെയിറക്കിയാലും, എത്ര ശവങ്ങളെ കിണറ്റിലിറങ്ങിക്കോരിയെടുത്താലും, എത്ര മരിച്ച മനുഷ്യരുടെ കാല് കൂട്ടിക്കെട്ടിയാലും, പ്രിയപ്പെട്ടവരുടെ മരണത്തെ കുളിച്ചൊരുക്കി പറഞ്ഞയക്കുക എളുപ്പമല്ല.

എത്ര മരണങ്ങളെ കുളിപ്പിച്ചൊരുക്കി വിട്ടാലും വേണ്ടപ്പെട്ടവരാരെങ്കിലും മരിച്ചുപോകുമ്പോള്‍ അതത്ര എളുപ്പമാകില്ല,
''ഞാന്‍ കെെക്കോട്ടും കൊണ്ടങ്ങ് എത്താ... ഇങ്ങളൊന്ന് നാണു ഏട്ടനോടും പറഞ്ഞേക്ക്... പിന്നൊരു പായെട്ത്തോ മയക്കാറ്ണ്ട്, കുയീല് വെള്ളം കേറണ്ട..!''
ഇങ്ങനെത്രയോ മരണങ്ങളെ ആഴത്തില്‍ കുഴിവെട്ടി, രാത്രിയും, പകലും, കോരിച്ചൊരിയുന്ന മഴയത്തും പറഞ്ഞയച്ച അയാള്‍ മരിച്ച മനുഷ്യരേക്കാള്‍ തണുത്തുറച്ചുപോയൊരു മനുഷ്യനായി കണ്ടത് അയാളുടെ ഭാര്യ മരിച്ച അന്ന് രാത്രിയിലാണ്. അയാള്‍ കുഴിക്കാത്ത ഒരേയൊരു കുഴിയും അതാവും.
''ഉയ്യന്റമ്മേ... ആട്ന്നല്ലേ ബെെരം കേക്ക്ന്ന്...'' എന്ന് പറഞ്ഞ് തലയില്‍ കെെവെച്ച് വീട്ടിലേക്ക് ഓടിയെത്തിയ പെണ്ണുങ്ങള് രണ്ടാളും അത് വരെ എല്ലാ മരണവീട്ടിലും ചൂട് വെള്ളത്തിലെത്രയോ മരിച്ച പെണ്ണുങ്ങളെ കുളിപ്പിച്ചയച്ചവരാണെങ്കിലും അന്ന് അത് ചെയ്യാനുള്ള ധെെര്യം കിട്ടിയില്ല.
''മരണപ്പെട്ട ആളുടെ മകള്‍ രാത്രി പത്ത് മണിയോടുകൂടി എത്തും എന്നാണ് നിലവിലെ വിവരം. അതുകൊണ്ട് രാത്രിയിലാണ് സംസ്കാരം'' എന്ന് നാട്ടിലെ വളരെ ചുരുക്കം അച്ചടിഭാഷ സംസാരിക്കുന്ന മുതിര്‍ന്ന മനുഷ്യന് പെട്ടെന്നുണ്ടായൊരു മരണത്തെ ''ഇന്നെന്നെ ല്ലം കയ്യും''എന്ന് തീരെ കനമില്ലാത്ത ഭാഷയില്‍ പറഞ്ഞൊപ്പിക്കുന്നത് കാണാം...
റേഷന്‍കടയില്‍ അരി വാങ്ങിക്കാന്‍ പോയ, നാട്ടിലെ മരണത്തിനൊക്കെയും ആദ്യം എത്തി അടുക്കളയിലെ ചോറും കറീം തെങ്ങിന്റെ ചോട്ടില് കളഞ്ഞ്, അകവും കോലായും അടിച്ച് വാരി വൃത്തിയാക്കി, സാധനങ്ങളൊതുക്കി മൃതദേഹത്തിന് നിലത്തൊരു പായ വിരിക്കാന്‍ സ്ഥലം ഒരുക്കിയിരുന്ന പെണ്ണുങ്ങളിലൊരാള്‍ അരിസഞ്ചീം, മണ്ണെണ്ണയും ഏതോ വീടിന്റെ മുറ്റത്ത് വെച്ച് ''ഇങ്ങളിതൊന്ന് എട്ത്ത് വെക്കണേ''ന്ന് പാതിവെന്ത കരച്ചിലില്‍ പറഞ്ഞ് മൂക്ക് പൊട്ടിയ റബ്ബര്‍ ചെരിപ്പും വലിച്ചുചാടി ഇത് വരെ ഓടാത്തത്രയും വേഗത്തില്‍ വീട്ടിലേക്കോടിയെത്തും...
''ഇഞ്ഞങ്ങട്ടേന്ന് ഒരിക്കല്‍ വെളക്കും, കിണ്ടീം, തായത്തപീടിയേന്ന് ലേശം വെത്തിലേം ഊതുബത്തീം മേടിച്ചോ, വെരുമ്മം ഇന്റാട്ന്ന് രണ്ട് പയേ സാരിയെടുത്തോ ഓള കുളിപ്പിക്കേന് മറ കെട്ടാന്‍'' ഇങ്ങനത്രയോ വട്ടം ത്രയോ മരണങ്ങളെ തേച്ച് കുളിപ്പിച്ച് അയച്ച ഒരുത്തി ''ഞമ്മളേം വെച്ചിറ്റെന്തിനാ പടച്ചോനേ അന്റെ മോള ആദ്യം വിളിച്ചിന്''ന്ന് പറഞ്ഞ് തൊണ്ടപൊട്ടിക്കുന്നത് കേള്‍ക്കാം...
എത്ര മരണങ്ങളെ വെള്ളയിട്ട് പുതപ്പിച്ചയച്ചാലും, എത്ര മനുഷ്യരെ കെട്ടറുത്ത് താഴെയിറക്കിയാലും, എത്ര ശവങ്ങളെ കിണറ്റിലിറങ്ങിക്കോരിയെടുത്താലും, എത്ര മരിച്ച മനുഷ്യരുടെ കാല് കൂട്ടിക്കെട്ടിയാലും, പ്രിയപ്പെട്ടവരുടെ മരണത്തെ കുളിച്ചൊരുക്കി പറഞ്ഞയക്കുക എളുപ്പമല്ല. കാരണം മരിച്ചുപോയ പ്രിയപ്പെട്ടവരേക്കാള്‍ മുന്‍പ് നമ്മളവിടുന്ന് പുറപ്പെട്ട് പോയിരിക്കും..! മരിച്ചുപോയവരേക്കാള്‍ മരവിച്ച് മരിച്ചുപോയിരിക്കും..!