നിലപാടിൻ്റെ സുൽത്താൻ
ചവിട്ടിയരച്ച പൂവിനെ കുറിച്ച് അതെൻ്റെ ഹൃദയമായിരുന്നു എന്നു പറയുന്ന ബഷീറിൻ്റെ അനുരാഗം തുളുമ്പുന്ന ഹൃദയത്തെ മാത്രമേ നമ്മളിൽ ഭൂരിഭാഗവും നോക്കാൻ താല്പര്യം കാണിച്ചിരുന്നുള്ളൂ. അതിനപ്പുറത്തേക്ക് വിപ്ലവം തുടിക്കുന്ന ഹൃദയമുള്ള, സമരവീര്യം ഉറക്കം കെടുത്തിയ ബഷീറിനെ നമ്മളിൽ പലരും ഗൗനിക്കുന്നില്ല.

മലയാള സാഹിത്യത്തിലെ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മകളിലൂടെ നമ്മൾ വീണ്ടും നടന്നു കൊണ്ടിരിക്കുകയാണ്. അച്ചടി ഭാഷ അടക്കി ഭരിച്ചിരുന്ന മലയാള സാഹിത്യത്തിൽ തൻ്റെ സ്വതസിദ്ധമായ ശൈലിയുമായി കടന്നുവന്ന് മലയാള സാഹിത്യ മേഖലയുടെ സർവ്വ അലിഖിത പ്രമാണി നിയമങ്ങളെയും പൊളിച്ചെഴുതി ഓരോ മലയാളിയുടെയും മനസ്സിൽ സുൽത്താനായി വാഴുകയായിരുന്നു ബഷീർ.
രചനകളിലെ സാഹിത്യ ഭംഗിയും ആസ്വാദനവും മാത്രം മുൻനിർത്തി വാഴ്ത്തപ്പെടേണ്ട ഒരു വ്യക്തി മാത്രമായിരുന്നോ ബഷീർ? പ്രണയത്തേയും പ്രകൃതിയേയും സംബന്ധിച്ചുള്ള അദ്ദേഹത്തിൻ്റെ ആഖ്യാനങ്ങളെ നമ്മൾ വർണിക്കുമ്പോഴും അദ്ദേഹത്തിനുള്ളിലെ സമരവീര്യത്തെ ഉയർത്തിക്കാണിക്കാൻ നമുക്ക് എന്തുകൊണ്ട് കഴിഞ്ഞില്ല? മതിലുകളിലെ നാരായണിയെ കുറിച്ച് നമ്മൾ വാതോരാതെ സംസാരിച്ചപ്പോൾ മതിലുകൾ തൻ്റെ ജയിൽവാസ കാലത്ത് ബഷീർ എഴുതിയ കൃതിയാണെന്ന് നമ്മളെത്ര പേർക്കറിയാം?
എങ്ങനെയാണ് താൻ എഴുത്തുകാരനായതെന്ന ചോദ്യത്തിന് ഒരഭിമുഖത്തിൽ വളരെ പൊളിറ്റിക്കലായ ഒരുത്തരം ബഷീർ നൽകുന്നുണ്ട്. കുട്ടിക്കാലത്ത് താൻ വായിച്ച എല്ലാ പുസ്തകങ്ങളിലെയും വില്ലൻ കഥാപാത്രങ്ങൾ മുസ്ലിം പരിസരങ്ങളിൽ നിന്നുള്ളതായിരുന്നു. പക്ഷെ, യഥാർത്ഥത്തിൽ തൻ്റെ കുടുംബക്കാരിലോ തനിക്കറിയാവുന്ന മുസ്ലിംകളിലോ അത്തരം വില്ലൻ വാസന താൻ കണ്ടിട്ടില്ല. അന്നുമുതൽ തീരുമാനിച്ചതാണ് എഴുത്തുകാരനാകണമെന്ന്. ഈ മറുപടിയിലൂടെ ബഷീർ തൻ്റെ രാഷ്ട്രീയവും തൻ്റെ കൃതികളുടെ ഉദ്ദേശവും വ്യക്തമാക്കുന്നുണ്ട്. ലളിതമായി പറഞ്ഞാൽ ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്ന കൃതിയും പാത്തുമ്മയുടെ ആടും കേവലം വായനക്കാരന് വായിച്ച് ചിരിക്കാൻ എഴുതിയ ഫലിത ബിന്ദുക്കളായിരുന്നില്ല, പല വിഷയങ്ങളിലുമുള്ള ബഷീറിൻ്റെ നിലപാട് കൂടിയായിരുന്നു. ഒരു വിഭാഗത്തെ കൃതികളിലൂടെ ഇകഴ്ത്തിക്കാണിക്കുന്ന സവർണ സാഹിത്യ പരിസരത്ത് നിന്ന് നാടൻ ഭാഷയിൽ നിലപാട് പറയുകയായിരുന്നു അദ്ദേഹം. പാത്തുമ്മയും ആടുമൊക്കെ ഇത്തരം അരികുവത്കരണങ്ങൾക്കെതിരെ കൈ ചൂണ്ടി പ്രതിഷേധിക്കുകയായിരുന്നു. ഇന്ന് സിനിമയിൽ നമ്മൾ പറയപ്പെടുന്ന 'ഒളിച്ചു കടത്തലുകളുടെ' ആദ്യ ഉപയോക്താവായിരുന്നു ബഷീറെന്ന് വേണം പറയാൻ.
ചവിട്ടിയരച്ച പൂവിനെ കുറിച്ച് അതെൻ്റെ ഹൃദയമായിരുന്നു എന്നു പറയുന്ന ബഷീറിൻ്റെ അനുരാഗം തുളുമ്പുന്ന ഹൃദയത്തെ മാത്രമേ നമ്മളിൽ ഭൂരിഭാഗവും നോക്കാൻ താല്പര്യം കാണിച്ചിരുന്നുള്ളൂ. അതിനപ്പുറത്തേക്ക് വിപ്ലവം തുടിക്കുന്ന ഹൃദയമുള്ള, സമരവീര്യം ഉറക്കം കെടുത്തിയ ബഷീറിനെ നമ്മളിൽ പലരും ഗൗനിക്കുന്നില്ല. കുട്ടിക്കാലത്ത് ഗാന്ധിയെ കാണാൻ കോഴിക്കോട്ടേക്ക് പോകാൻ വീടുവിട്ടിറങ്ങി ഗാന്ധിയെ കണ്ടു വീട്ടിൽ തിരിച്ചെത്തി ഉമ്മയോട് ഗാന്ധിയെ തൊട്ട കാര്യം ആവേശത്തോടെ പറഞ്ഞ സ്വാതന്ത്ര്യ സമര സേനാനി കൂടിയായിരുന്നു ബഷീർ. 1930 ൽ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയും വെള്ളക്കാരുടെ ക്രൂര മർദനങ്ങൾക്ക് ഇരയാവുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. പിന്നീട് ഭഗത് സിങിൻ്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം ഭഗത് സിങിൻ്റെ സംഘടനയുടെ മോഡലിൽ സംഘടന ആരംഭിക്കുകയും ചെയ്തു. സർ സിപിയെ വിമർശിച്ചെഴുതിയതു മൂലം രണ്ട് വർഷത്തെ കഠിന തടവിനും ബഷീർ ജയിലിലടക്കപ്പെട്ടിട്ടുണ്ട്.
ഇത്ര വലിയ സാഹിത്യകാരനായിട്ടും താങ്കൾ എന്ത് കൊണ്ടാണ് ഇപ്പോഴും ഒരു പഴഞ്ചൻ മതത്തിൽ നിൽക്കുന്നത് എന്നൊരാൾ ചോദിച്ചപ്പോൾ സൂര്യനും ചന്ദ്രനും പഴഞ്ചനായിട്ടും വെട്ടിത്തിളങ്ങുന്നില്ലേ എന്ന് ബഷീർ മറുപടി നൽകിയത് അദ്ദേഹവുമായി ബന്ധപ്പെട്ട വായനകളിൽ കാണാം. കൃതികളിൽ തൻ്റെ മതത്തെ അദ്ദേഹം എപ്പോഴും കുറിച്ചിട്ടിരുന്നു. അണ്ഡകടാഹങ്ങളെയും മഹാ പ്രപഞ്ചത്തെയും സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹുവിനെയും അവൻ്റെ പരിശുദ്ധ ഗ്രന്ഥമായ ഖുർആനെയും മലയാള സാഹിത്യത്തിലേക്ക് കൊണ്ടുവന്നത് ബഷീറാണ്. മൻസൂർ ഹല്ലാജിൻ്റെ 'അനൽ ഹഖിനെ' മലയാളത്തിന് 'അനർഘ നിമിഷ'മായി ബഷീർ പരിചയപ്പെടുത്തി. സൂഫി ദർശനങ്ങളെ തൻ്റെ കൃതികളിൽ അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. സാർവ്വ ലൗകിക സ്നേഹമെന്ന സൂഫി ദർശനത്തെ അടിത്തറയാക്കിയാണ് അദ്ദേഹം 'ഭൂമിയുടെ അവകാശികൾ' എന്ന കൃതി രചിച്ചിട്ടുള്ളത്. ഭൂമിയിലെ സകല ജന്തു ജാലങ്ങളോടും നിങ്ങൾ കരുണ കാണിക്കുവിൻ എന്ന ഇസ്ലാമിക പ്രബോധനത്തിൻ്റെ നടപ്പിലാക്കലാണ് ആ കൃതി. താനെപ്പോഴും മുസ്ലിമാണെന്ന് പറഞ്ഞു നടക്കുകയും തൻ്റെ സ്വത്വത്തിൽ അഭിമാനം കൊള്ളുകയും ചെയ്ത വ്യക്തി കൂടിയാണ് ബഷീർ. തൻ്റെ മതത്തെയും നിയമങ്ങളെയും അനുയായികളെയും അവരുടെ പച്ചയായ ജീവിത സാഹചര്യങ്ങളിലൂടെ, തെറ്റിദ്ധരിക്കപ്പെട്ട ഒരു സമൂഹത്തിനും സാഹിത്യത്തിനും പരിചയപ്പെടുത്തിക്കൊടുക്കുകയായിരുന്നു ബഷീർ. മലയാള സാഹിത്യത്തിന് വിലപ്പെട്ട കൃതികൾ സമ്മാനിച്ച് ബേപ്പൂർ സുൽത്താനായ സമയത്ത് തന്നെ അലിഖിത നിയമങ്ങളെയും ജാതി മത വിവേചനങ്ങളെയും പൊളിച്ചടുക്കി നിലപാടിൻ്റെ സുൽത്താൻ കൂടിയായി മാറുകയായിരുന്നു വൈക്കം മുഹമ്മദ് ബഷീർ.
"ചുട്ടു നീറുന്ന അനുഭവങ്ങളും ഒരു പേനയുമല്ലാതെ എൻ്റെ കൈയിൽ മറ്റൊന്നുമില്ല." - വൈക്കം മുഹമ്മദ് ബഷീർ