വീണ്ടും വീണ്ടും ചിന്തകൾക്ക് ചിന്തേരിടുന്ന ചില പത്മരാജൻ കഥാപാത്രങ്ങൾ
ഒരു മനുഷ്യന് ലഭിച്ചേക്കാവുന്ന ഏറ്റവും വലിയ വേദന എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരുപക്ഷേ നമ്മൾ അത്രത്തോളം സ്നേഹിക്കുന്ന മനുഷ്യരുടെ ഓർമ്മകളിൽ നിന്ന് നമ്മൾ അപ്പാടെ മാഞ്ഞുപോകുന്നതോളം വരുകയില്ല മറ്റേതൊരു വേദനയുമെന്ന് തോന്നിപ്പോകാറുണ്ട്. പത്മരാജൻ്റെ 'ഇന്നലെ'യോളം ആ വേദനയുടെ തീവ്രത കാട്ടിത്തന്ന മറ്റൊരു കലാസൃഷ്ടി ഉണ്ടാകുകയുമില്ല.

ഒരു കഥയോ നോവലോ വായിച്ച് അല്ലെങ്കിൽ ഒരു സിനിമ കണ്ട് നാളുകൾ ഒത്തിരി കടന്നു പോയിട്ടും അതിലെ കഥാപാത്രങ്ങൾ ഇങ്ങനെ ചിന്തകളിൽ ഇടയ്ക്കിടെ കടന്നുവരാറുണ്ടോ? വീണ്ടും വീണ്ടും വേറിട്ട പാതകളിലൂടെ ആ ചിന്തകളെ തെളിച്ച് വിടുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?
അങ്ങനെയൊന്നുണ്ടോ എന്ന ചോദ്യത്തിനുള്ള എൻ്റെ ഉത്തരങ്ങളിൽ ഭൂരിഭാഗവും ചെന്നെത്തി നിൽക്കുന്നത് പത്മരാജന്റെ വിരൽത്തുമ്പിൽ നിന്നടർന്നുവീണ ചില കഥാപാത്രങ്ങൾക്കു മുന്നിലാണ്.
ഒരു മനുഷ്യന് ലഭിച്ചേക്കാവുന്ന ഏറ്റവും വലിയ വേദന എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ?
ഒരുപക്ഷേ നമ്മൾ അത്രത്തോളം സ്നേഹിക്കുന്ന മനുഷ്യരുടെ ഓർമ്മകളിൽ നിന്ന് നമ്മൾ അപ്പാടെ മാഞ്ഞുപോകുന്നതോളം വരുകയില്ല മറ്റേതൊരു വേദനയുമെന്ന് തോന്നിപ്പോകാറുണ്ട്. പത്മരാജൻ്റെ 'ഇന്നലെ'യോളം ആ വേദനയുടെ തീവ്രത കാട്ടിത്തന്ന മറ്റൊരു കലാസൃഷ്ടി ഉണ്ടാകുകയുമില്ല.
"നിങ്ങളുദ്ദേശിച്ചു വന്ന പെൺകുട്ടി ഇവരല്ല അല്ലേ..?"
അല്ല എന്ന് മെല്ലെ തലയാട്ടുന്ന നരേന്ദ്രൻ (സൂരേഷ് ഗോപി), അയാളുടെ ഉള്ളിലൂടെ അപ്പോൾ എന്തെല്ലാം ചിന്തകളാകും കടന്നുപോയിട്ടുണ്ടാവുക. സിനിമ കണ്ട് നാളുകളിത്ര കഴിഞ്ഞിട്ടും ഇതുപോലെ ചിന്തകളെ haunt ചെയ്യുന്ന ചുരുക്കം കഥാപാത്രങ്ങളേ ഉണ്ടായിട്ടുള്ളൂ.
പരസ്പരം സ്നേഹിക്കാനും സ്വന്തം എന്ന് പറയാനും നരേന്ദ്രനും ഗൗരിക്കും (ശോഭന) പരസ്പരം അവർ മാത്രമേ ഈ ലോകത്ത് ഉണ്ടായിരുന്നുള്ളൂ... എന്നിട്ടും എന്തേ അയാൾ ഒന്നും തുറന്നു പറഞ്ഞില്ല..!
നരേന്ദ്രനെ അവിടെ ഇരുത്തി അടുക്കളയിൽ ഗൗരിക്കരികിലേക്ക് പോകുന്ന ജയറാമിന്റെ കഥാപാത്രത്തോട് സിനിമയുടെ തുടക്കത്തിൽ ഉണ്ടായിരുന്ന ഇഷ്ടമൊക്കെ എപ്പോഴോ ഒരു വെറുപ്പിലേക്ക് വഴിമാറിത്തുടങ്ങി, ഒടുക്കം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയ നിമിഷമായിരുന്നത്.
സ്നേഹത്തിന്റെ രണ്ട് dimensions, പിടിച്ചെടുക്കലും വിട്ടുകൊടുക്കലും, അതാണ് ആ രണ്ടു കഥാപാത്രങ്ങളിൽ കാണാനായത്. അവളുടെ ഇന്നലെകളുമായി ആരും വരരുതേ എന്ന് ആഗ്രഹിക്കുന്ന, മായയെ തന്നിലേക്ക് തന്നെ പിടിച്ചുനിർത്തുന്ന ശരത് (ജയറാം). താൻ തേടിവന്ന ഗൗരിയാണ് അതെന്ന് തിരിച്ചറിഞ്ഞിട്ടും, അവളുടെ ഓർമ്മകളിൽ, താനില്ലെന്ന തിരിച്ചറിവിൽ അവളെ വിട്ടുകൊടുക്കുന്ന നരേന്ദ്രൻ.
നാളെ ഒരു ദിവസം തീർത്തും ഒരു അപരിചിതനടുത്ത് ഞെട്ടലോടെ തൻ്റെ ഇന്നലെകളിലേക്ക് ഉണർന്നേക്കാവുന്ന ഗൗരിയെപ്പറ്റി നരേന്ദ്രൻ ഒരുപക്ഷേ ചിന്തിച്ചിട്ടുണ്ടാകില്ല..!
ഉണ്ടായിരുന്നെങ്കിൽ അവസാനമായി ഒരു വട്ടം കൂടി ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അവിടെ നിന്ന് പോകാൻ അയാൾക്ക് കഴിയുമായിരുന്നില്ല.
പത്മരാജൻ്റെ തന്നെ ക്ലാരയും ജയകൃഷ്ണനും... അതുപോലെ മലയാളികൾ ആഘോഷിച്ച, ആഘോഷിച്ചു കൊണ്ടിരിക്കുന്ന രണ്ടു കഥാപാത്രങ്ങൾ വേറെ ഉണ്ടായിട്ടില്ല. 'ഉദകപ്പോള' എന്ന പത്മരാജന്റെ നോവലിന്റെ ഒരു ചെറിയ അംശം മാത്രമാണ് 'തൂവാനത്തുമ്പികൾ' എന്ന ചലച്ചിത്രം. ക്ലാര എന്ന കഥാപാത്രത്തിന്റെ ഉള്ളിലേക്ക് കൂടുതൽ ഇറങ്ങിച്ചെന്നതും നോവലിൽ തന്നെയാണ്. ഒരിക്കലും സാഹചര്യങ്ങളുടെ സമ്മർദത്തിന് വഴങ്ങിയോ ഗതികേടുകൊണ്ടോ ഒന്നും തിരഞ്ഞെടുത്തത് ആയിരുന്നില്ല ക്ലാരയുടെ ആ തീരുമാനം. ക്ലാരയ്ക്ക് ആരോടും ഒരു പരിഭവവും ഉണ്ടായിരുന്നില്ല. രണ്ടാനമ്മയുമായി തുടക്കത്തിൽ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ പോലും പിന്നീട് ഒരു പരസ്പരധാരണയിലേക്ക് വഴിമാറിയിരുന്നു. വീട്ടിൽ പോലും ആരെയും നോവിക്കാതെ ഒന്ന് പുറത്തുകടക്കണമെന്ന് മാത്രമായിരുന്നു അവളുടെ ആഗ്രഹം.
ആ ഇടുങ്ങിയ വീട്ടിൽ, ആ കുഗ്രാമത്തിലെ ജീവിതം മടുത്ത് അതിൽ നിന്ന് പുറത്തുകടക്കാൻ, പുറം ലോകം എന്തെന്ന് കൂടുതൽ അറിയാൻ കൂടുതൽ യാത്രകൾ ചെയ്യാനുമെല്ലാം ക്ലാര സ്വയം കണ്ടെത്തിയ ഒരു മാർഗമായിരുന്നു മഠത്തിൽ ചേരാനായുള്ള മദർ സുപ്പീരിയറിന്റെ പേരിലെ ക്ഷണക്കത്ത് പോലും! ശരിക്കും ക്ലാരയുടെ സ്വാതന്ത്ര്യത്തിന്റെ മറ്റൊരു നിർവചനം കൂടിയായിരുന്നു ആ തീരുമാനം.
നാളുകൾക്കുശേഷം ജയകൃഷ്ണനെ വീണ്ടും കണ്ടുമുട്ടുമ്പോൾ അവിടെയും ആവർത്തിക്കുന്നുണ്ട്,
'ചുവരുകൾ... ചുവരുകൾക്കുള്ളിലെ ചുവരുകൾ... സൈഡ്റൂമിന്റെ, ബെഡ് റൂമിന്റെ, ബാത്റൂമിന്റെയൊക്കെ ചുവരുകൾ... അവയ്ക്ക് ഉള്ളിലെ മുറികൾ... അവിടെയെങ്ങും പതിയിരിക്കുന്ന അസംഖ്യം നോക്കുകുത്തികളുടെ സാന്നിധ്യം അവളെ വല്ലാതെ അലട്ടിയിരിക്കുന്നു.'
നോവലിലെ രണ്ടു കഥാപാത്രങ്ങളുടെ ഒരു സമ്മിശ്ര രൂപമാണ് സിനിമയിലെ ജയകൃഷ്ണൻ. സിനിമയിൽ ഒരിക്കൽ സമ്പന്നനായിരുന്ന, രാധയെ വിവാഹം ചെയ്തതിനു ശേഷവും തുടർന്നുപോയ മദ്യപാനവും മറ്റുമായി സർവ്വതും നശിപ്പിച്ചു പാപ്പരായ ഒരു ജയകൃഷ്ണനെ നമ്മൾ കാണുന്നില്ല. പതിനാറാമത്തെ വയസ്സിൽ ജയകൃഷ്ണനെ വിവാഹം ചെയ്ത് ജീവിതം ഹോമിച്ച രാധയെ കാണുന്നില്ല.
ആറു ചെറുപ്പക്കാർ ചേർന്ന് ബലാൽസംഘം ചെയ്തത് ഉൾപ്പെടെ താൻ അഭിമുഖീകരിച്ച ലൈംഗിക വൈകൃതങ്ങളുടെ ഭണ്ഡാരം ജയകൃഷ്ണന്റെ കൗതുകത്തിന് മുന്നിലായി തുറന്നു കൊടുക്കുന്ന ക്ലാര...
പതുക്കെയാണെങ്കിലും ക്ലാര വൈകൃതങ്ങളിലേക്ക് ഒലിച്ചുപൊയ്ക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവിൽ വേദനിക്കുന്ന ജയകൃഷ്ണൻ... ഒരൊറ്റചങ്ങലക്കണ്ണിയുടെ തുരുമ്പുചുവയുമായി മാത്രം പരിചയമുള്ള ഒരുണങ്ങാത്ത ഭ്രാന്തൻവ്രണമാകാൻ കൊതിക്കുന്ന ക്ലാര...
സിനിമയിൽ വന്നു പോകാത്ത, ഒരുപാട് പുതിയ ചിന്തകൾക്ക് വഴിതെളിക്കുന്ന മറ്റ് നിരവധി കഥാപാത്രങ്ങൾ നോവലിൽ കാണാൻ കഴിയുന്നുണ്ട്. നോവലിലെ പ്രമേയത്തെ അവിടെ നിർത്തി സിനിമയിലേക്ക് വന്നാൽ അവിടെയും അടുത്ത കാലത്തായി ഒരു ചോദ്യം വല്ലാതെ ചിന്തിപ്പിക്കുകയുണ്ടായി.
ശരിക്കും ക്ലാര ജയകൃഷ്ണനെ പ്രണയിച്ചത് പോലെ ജയകൃഷ്ണൻ തിരിച്ചു പ്രണയിച്ചിട്ടുണ്ടോ?
ഒന്നിരുത്തി ചിന്തിച്ചാൽ ഇല്ല എന്നുതന്നെ പറയേണ്ടി വരും. ഓരോ തവണയും ക്ലാരയാണ് ജയകൃഷ്ണനെ തേടി ചെന്നിട്ടുള്ളത്. ജയകൃഷ്ണൻ ഒരിക്കലും ക്ലാരയെ തേടി പോയിട്ടില്ല. ജയകൃഷ്ണൻ തേടിപ്പോയതും ഒന്നിച്ച് ജീവിക്കാൻ ആഗ്രഹിച്ചതും രാധയോടൊപ്പം മാത്രമാണ്. ജയകൃഷ്ണന് ക്ലാരയോട് ഉണ്ടായിരുന്നത് ശരിക്കുമൊരു guilt feeling മാത്രമാണ്. "ഞാൻ ക്ലാരയെ marry ചെയ്യട്ടേ" എന്ന ചോദ്യവും അതിൽ നിന്ന് ഉണ്ടായതാണ്.
ഓരോ തവണ വന്നു പോകുമ്പോഴും ക്ലാര ഇത് കൃത്യമായി മനസ്സിലാക്കിയിരിക്കണം. അവസാനമായി ചെന്നപ്പോഴും ജയകൃഷ്ണൻ്റെ ഫീലിങ്സിൽ മാറ്റമൊന്നുമില്ല എന്ന് മനസ്സിലാക്കി തന്നോട് പ്രണയമില്ലാത്ത ഒരാളിൽ നിന്ന് വളരെ മനോഹരമായി ഇറങ്ങിപ്പോകുക മാത്രമാണ് ക്ലാര ചെയ്തത്. ജയകൃഷ്ണനെ പോലൊരു നാട്ടിൻപുറത്തുകാരൻ ജന്മിയുടെ മകന്, ക്ലാരയോട് പ്രണയം തോന്നാനും മാത്രമുള്ള values ഉണ്ടെന്ന് കരുതാൻ കഴിയില്ല. Accept ചെയ്താൽ പോലും രാധക്ക് കിട്ടുന്ന ഒരു respect ഒരിക്കലും ക്ലാരക്ക് അവരുടെ ജീവിതത്തിൽ കിട്ടില്ല.
ഒരിക്കലും തന്നിൽ നിന്ന് വിട്ട് പോകില്ല എന്ന് കരുതിയ ഒരാൾ വിട്ടുപോകുമ്പോൾ ഉള്ളൊരു പകപ്പാണ് അവസാനം ജയകൃഷ്ണൻ്റെ മുഖത്ത് ആ റെയിൽവേ പ്ലാറ്റ്ഫോമിൽ നിൽക്കുമ്പോൾ കാണുന്നത്.
ഓർക്കാൻ അവർക്കിടയിൽ ഒന്നുമില്ലായിരിക്കാം, പക്ഷേ മറക്കാതിരിക്കാൻ കുറച്ച് മനോഹരമായ നിമിഷങ്ങൾ അതെന്തായാലും ഉണ്ടായിട്ടുണ്ട്.