ഒരു നാസ്തികന്റെ മരണം
മരണത്തിനു ശേഷം ഏത് നാസ്തികനും അന്തസ്സായുള്ള അന്ത്യോപചാരം മതങ്ങളിലാണ് എന്ന് പൊതു അഭിപ്രായം രൂപപ്പെട്ടു. സമയം നീണ്ടു പോകുകയാണ്. ആളുകൾ പിരിഞ്ഞു പോയിത്തുടങ്ങി. ഒരു നാസ്തികന്റെ മരണത്തിന് ഇതിലും സമയം തങ്ങളുടെ ജീവിതത്തിൽ നൽകാൻ ആരും തയ്യാറല്ലായിരുന്നു.

"എപ്പളായിരുന്നു, ഇന്നലെ രാത്രി ആസ്പത്രീല് കൊണ്ട് പോണ സമയത്ത് തന്നെ തീർന്നുന്നാ ഇവിടുത്തെ ആൾക്കാർ പറഞ്ഞേ, മിനിയാന്ന് വരെ ഇവടെ ടൗൺ ഹാളിൽ വന്നു സംസാരിച്ചിരുന്നു… മനുഷ്യൻറെ കാര്യം ഇത്രേ ഉള്ളൂ,
ഇങ്ങേരോക്കെ എത്ര ദൈവല്യാന്ന് പറഞ്ഞാലും ദൈവ നിശ്ചയം പോലെ അല്ലേ എല്ലാം നടക്കൂ...”
ഇങ്ങനെ ഒരുപാട് ശബ്ദങ്ങൾ, കലഹങ്ങൾ, പരിഹാസങ്ങൾ അന്തരീക്ഷത്തിൽ പുകപടലം പോലെ പടർന്നു. അവിടേക്ക് നിശബ്ദമായി ഒരു ചുവന്ന വെളിച്ചത്തിൻറെ അകമ്പടിയിൽ "ആശ്രയം” എന്ന ആ വൃദ്ധ സദനത്തിനകത്തേക്ക് ഒരു ആംബുലൻസ് വേഗത്തിൽ കടന്ന് പോയി, അതിന് പിന്നാലെ ഒരു ക്യാമറക്ക് മുന്നിൽ നിന്ന് ഒരാൾ പറഞ്ഞു,
"ഇതാ, ശാസ്ത്ര ബോധത്തിനും ജനാധിപത്യത്തിനും പുതിയ മാനങ്ങൾ നൽകിയ സാമൂഹിക പ്രവർത്തകനും യുക്തിവാദിയുമായ ജവഹർ റോയിയുടെ മൃതുദേഹം കോഴിക്കോട് നഗരസഭയുടെ വൃദ്ധസദനത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ജീവിതത്തിൻറെ അവസാന യാമങ്ങൾ സുഹൃത്ത് ബഷീറിനൊപ്പം ഇവിടെയാണ് കറ കളഞ്ഞ നഹ്റുവിയനും സത്യാന്വേഷിയുമായ റോയ് കഴിച്ചു കൂട്ടിയത്…“
ഇതിനെല്ലാം സാക്ഷിയായി ഒരു സ്ത്രീ അവിടെ നിൽപ്പുണ്ടായിരുന്നു. ഒരു കൈ കൊണ്ട് ഊന്നു വടിയും മറു കൈ മകനെയും താങ്ങായി പിടിച്ച് ആ തിരക്കിലൂടെ ആ കവാടം കടന്ന് അവർ മെല്ലെ മുന്നോട്ടു നീങ്ങി. ആ അന്തരീക്ഷം പൂർണമായും മരണത്തിന്റെ ഗന്ധവും വിറങ്ങലിപ്പും ആഗിരണം ചെയ്തിരുന്നു. ആ ആശ്രയത്തിൻറെ വലിയ നടുമുറ്റത്ത് വെള്ള പുതപ്പിച്ചു റോയ് കിടക്കുന്നത് അവൾ കണ്ടു. വിറങ്ങലിച്ച മുഖത്തോടെ ആ സ്ത്രീ മകൻറെ കയ്യിൽ നിന്ന് ആ റീത്ത് വാങ്ങി ആ ശരീരത്തിനടുത്തു വച്ചു, അതിൽ എഴുതിയിരുന്നു! "നീയും ജനാധിപത്യവും ജയിക്കട്ടെ..!" നിർവികാരമായ ആ കണ്ണിൽ നിന്ന് നീരുറവ പോലെ ഉപ്പുവെള്ളം ഒഴുകി. അതെല്ലാം കണ്ടുനിന്ന ബഷീർ പതിയെ അവളുടെ അടുത്തുവന്ന് "കമലെ“ എന്ന് വിളിച്ചപ്പോൾ നിശബ്ദത തളം കെട്ടിയ അവിടെ നിഗൂഢ ശബ്ദം ഉയർന്നു. അവിടുത്തെ അന്തേവാസികൾ എല്ലാം അവളെ തെല്ലത്ഭുതത്തോടെ നോക്കി, പലരും സ്വകാര്യമായി പറഞ്ഞു, "കമല!!!“
കമല, റോയിയുടെ പ്രണയിനിയായിരുന്നു, ഭാര്യയായിരുന്നു. 25ആം വയസ്സിൽ റോയിയുടെ "മത നിന്ദ“ എന്ന വിപ്ലവ പരിപാടിയുടെ ഭാഗമായി സ്വന്തം ജാതി തന്നിൽ അടിച്ചേൽപ്പിച്ച ഭക്ഷണവിലക്ക് പരസ്യമായി പൊട്ടിച്ചെറിഞ്ഞാണ് അവൾ അവൻറെ ജീവിതത്തിലേക്ക് കടന്നുവന്നത്. തന്നെ സസ്യഭുക്കാക്കിയതും, തൻറെ സുഹൃത്തിനെ ഒരു പർദ്ദക്കുള്ളിൽ ബന്ധിച്ചതും മതങ്ങൾ ആണ് എന്നവൾ കവിത എഴുതി. ആ കവിത മുതൽ അവൾ അവസാനം എഴുതിയ "ഞാൻ പരാജയപ്പെട്ടൊരിടം“ എന്ന കവിത വരെ റോയിയെ അവളിലോട്ട് കാന്തം പോലെ ആകർഷിച്ചിരുന്നു. പ്രണയം ഇരുവർക്കിടയിൽ ഒരുപാട് കാലം നിലനിന്നിരുന്നെങ്കിലും അവരുടെ വൈവാഹിക ജീവിതം വളരെ പെട്ടെന്ന് മുറിഞ്ഞുപോയി. എല്ലാം അച്ചടക്കത്തോടെ അടുക്കി ഒതുക്കി വയ്ക്കുന്ന കമലക്ക് "അച്ചടക്കം എന്നാൽ അടിമത്തത്തിൻറെ പര്യായമാണ്” എന്ന് വാദിക്കുന്ന റോയിയുമായി ഒരു വീട്ടിൽ കഴിഞ്ഞുകൂടുക ബുദ്ധിമുട്ടായിരുന്നു, ഒടുവിൽ മുനിസിപ്പൽ ലൈബ്രറിയിൽ കമലയെ പോലെ, പുസ്തകങ്ങളും ജീവിതവും അടുക്കി വയ്ക്കുന്ന, പനിനീർ സുഗന്ധം മേലാകെ പൂശിയ ദേവദാസുമായുള്ള പ്രണയത്തോടെ കമല റോയിയുടെ അനുവാദത്തോടെ തന്നെ പുതിയ ജീവിതത്തിലോട്ട് കടന്നു. എന്നാൽ അവൾ "ഞാൻ പരാജയപ്പെട്ടോരിടം” എന്ന അവസാന കവിതയിൽ, പനിനീർ പുഷ്പത്തിൻറെ ഗന്ധം എന്നും ആസ്വദിക്കുന്ന ഒരു ശലഭം, മുൻപ് എങ്ങോ ഉപേക്ഷിച്ച വെശർപ്പിൻറെ ഗന്ധത്തെ വീണ്ടും ആസ്വദിക്കാൻ ആഗ്രഹിക്കുന്നിടത്ത് തീരുന്ന കവിതയെ അവൾ, "ഞാൻ ഒരു കുമ്പസാരക്കൂട്ടിൽ നിന്നെഴുതിയ കവിത" എന്നാണ് വിശേഷിപ്പിച്ചത്.
"റോയിയോട് ഇനി നിന്റെ ജീവിതത്തിൽ ഞാൻ ഇല്ല എന്ന് പറഞ്ഞത് എനിക്ക് ഇന്നും ഓർമയുണ്ട് ബഷീ… നിന്നെ തടയാൻ എനിക്ക് അവകാശമില്ലല്ലോന്ന് അവൻ പറഞ്ഞപ്പോ പോകാതിരുന്നുകൂടെ എന്നൊരർത്ഥം കൂടെ അതിനുണ്ടായിരുന്നെടാ..." കമലയുടെ കൈകൾ ഊന്നുവടിയിൽ മുറുകെ പിടിച്ചു.
അപ്പോഴേക്കും റോയിയെ പൊതു ദർശനത്തിനായി മുറ്റത്തേക്ക് മാറ്റിയിരുന്നു. അവിടെ മന്ത്രിമാരും മറ്റും പൂച്ചെണ്ടുകൾ അർപ്പിച്ചു. കമ്മ്യൂണിസത്തെ നാലാം മതം എന്ന് കളിയാക്കിയ റോയിയെ ഒരു മന്ത്രി "സഖാവ് റോയ്" എന്ന് വിളിച്ചു. റോയ് എന്ന നാസ്തികനെ സമൂഹം ആദരിച്ചതെല്ലാം അവഹേളിപ്പതിനു സമമായിരുന്നു. റോയ് എന്നും പറയും പോലെ "ആദരിക്കുക എന്നാൽ നമുക്കിന്നും കാട്ടിക്കൂട്ടലുകളാണ്…"
ഒരാൾ ഒരു നിലവിളക്ക് ആ ശരീരത്തിന് അടുത്തായി കൊളുത്തിവച്ചു. ആ ജീവിതത്തിൽ അയാളെ തോൽപ്പിക്കാനാകാത്ത മതം മരണത്തിൽ അയാൾക്ക് മേൽ ആധിപത്യം ഉറപ്പിക്കാൻ തുടങ്ങിയിരുന്നു.
കമല അകത്തിരുന്നു, ബഷീർ കമലയെ ആശ്വസിപ്പിച്ചു, അയാളോട് ആരും ആശ്വാസ വാക്കുകളൊന്നും പറഞ്ഞില്ല, കമല പോലും. അതിനിടയിൽ അവിടെ ചിലരെത്തി, കൃസ്തീയ പുരോഹിത വേഷമിട്ട ചിലർ, തിളങ്ങുന്ന വേഷമിട്ട് മറ്റു ചിലർ... റോയിയുടെ ഏട്ടൻറെ മക്കൾ ആണ് പലരും, ബാക്കിയും ബന്ധുക്കളാണ്… അവർ പറഞ്ഞു, "ഞങ്ങൾ റോയ് ചാച്ചനെ തൃശൂരിലെ വീട്ടിലോട്ട് കൊണ്ട് പോകുകയാണ്, അവിടെ ഇദ്ദേഹത്തിൻറെ അപ്പനേം അമ്മയെയും ചേട്ടന്മാരെയും അടക്കിയ കുഴിമാടത്തിനടുത്ത് അടക്കാനാണ് തീരുമാനം… സ്റ്റേറ്റിൻറെ funeral salute ഉം മറ്റു പരിപാടികളും അവിടുന്നാകാം..."
വികാരിയുടെ വേഷമിട്ട ഒരാൾ ശാന്തമായി കമലയോട് പറഞ്ഞു. എന്നാൽ ഒട്ടും ശാന്തമായല്ല കമല മറുപടി പറഞ്ഞത്..!
"ജീവിതത്തിൽ തോൽപ്പിക്കാൻ പറ്റാത്തതിൻറെ വാശി ആണോ ഇപ്പൊ ആ ശരീരത്തോട് തീർക്കുന്നത്..?! റോയിയെ ഒരു പള്ളിയിലും, ഒരു കുഴിമാടത്തിലും ആരും അടക്കില്ല...” കമലയുടെ ശബ്ദത്തിൽ പതിവിലും കനമുണ്ടായിരുന്നു.
അവർ തിരിച്ചു ചോദിച്ചു, "പിന്നെ എന്ത് ചെയ്യണം..?! അനാഥരെപ്പോലെ സർക്കാർ ശ്മശാനത്തിൽ കത്തിക്കുവോ… അതോ ചീഞ്ഞളിയാൻ ഇവിടെ ഇട്ട് പോകണോ… രണ്ടും നടക്കില്ല!!!
പ്രശ്നം മുറുകി, കാര്യം പുറത്തെത്തി. ഒരു നാസ്തികൻറെ ജഡം എന്ത് ചെയ്യണം എന്ന് കൂടിനിക്കുന്നവരും നാട്ടുകാരും പല അഭിപ്രായത്തിൽ നേരമ്പോക്കിന് വഴക്കടിച്ചു.
"ഈ സ്ത്രീക്ക് ഇത് പറയാൻ എന്താ അധികാരം, ഇട്ടേച്ചു പോയതല്ലേ ജീവിച്ചിരുന്നപ്പോ… ഇപ്പോ ദാണ്ടേ വീണ്ടും പ്രേമം… ഇതൊക്കെ എന്തിനാ എന്നൊക്കെ എല്ലാർക്കും മനസിലാവും..!”
കമലക്ക് ഉത്തരമുണ്ടായിരുന്നില്ല.
എന്നാൽ ബഷീറിനുണ്ടായിരുന്നു.
"അവൻ മരണം വരെ എൻറെ ഒപ്പം ആയിരുന്നു… ജവഹർ റോയ് എന്ന മനുഷ്യൻ നിങ്ങളുടെ മതങ്ങളുടെയും അതിലെ ദൈവങ്ങളുടെയും ശത്രു ആയിരുന്നു മരണം വരെ… അയാളുടെ കാലുകളും നാക്കും ചലിച്ചിട്ടുള്ളത് നിങ്ങളുടെ കാലാകാലങ്ങളായുള്ള കള്ളങ്ങളെ പൊളിച്ചിടാൻ ആണ്, അയാളുടെ മൃതശരീരം നിങ്ങൾക്ക് വിട്ട് തരില്ല…”
തർക്കം നീണ്ടു. പ്രശ്നം ഗുരുതരമായി. കളക്ടർ ചർച്ചക്കായി അവിടെ എത്താം എന്ന് അറിയിച്ചു.
മരണത്തിനു ശേഷം ഏത് നാസ്തികനും അന്തസ്സായുള്ള അന്ത്യോപചാരം മതങ്ങളിലാണ് എന്ന് പൊതു അഭിപ്രായം രൂപപ്പെട്ടു. സമയം നീണ്ടു പോകുകയാണ്. ആളുകൾ പിരിഞ്ഞു പോയിത്തുടങ്ങി. ഒരു നാസ്തികന്റെ മരണത്തിന് ഇതിലും സമയം തങ്ങളുടെ ജീവിതത്തിൽ നൽകാൻ ആരും തയ്യാറല്ലായിരുന്നു.
ബഷീർ വിഷാദനായി ഒരു മൂലയിൽ ഇരിക്കുകയാണ്. അപ്പോൾ ആശ്രയത്തിന്റെ care taker വന്ന് ബഷീറിനോട് ചോദിച്ചു, "സാറേ ഇതിങ്ങനെ പോയാ പുള്ളിയുടെ സ്വത്തിൻറെ പേരിൽ ഇവിടെ കൊലപാതകം നടക്കുമല്ലോ...”
ബഷീർ എന്തോ ഓർമിച്ച പോലെ ചാടി എഴുന്നേറ്റു, മുകളിലോട്ട് ഓടി, അവിടെയുള്ള ആളുകൾ അയാളെ നോക്കി…. കാര്യമെന്തെന്ന് അറിയാൻ കുശുകുശുക്കി, ഓടി മുകളിലെ നിലയിൽ റോയിയുടെ കട്ടിലിനടിയിൽ നിന്ന് ഒരു ഫയൽ എടുത്തു തുറന്നു, ഒന്ന് വായിച്ച ശേഷം ആ ഫയൽ കൊണ്ട് താഴേക്ക് ഓടിയെത്തി, കളക്ടർ അപ്പോഴേക്കും എത്തിയിരുന്നു. ശരീരം ബന്ധുക്കൾക്ക് വിട്ടുനൽകി പ്രശ്നം തീർക്കാൻ കളക്ടർ കമലയോട് പറഞ്ഞു. എല്ലാവരോടുമായി ബഷീർ പറഞ്ഞു,
"നിൽക്ക്, ദാ…. റോയിയുടെ വിൽപത്രം, രെജിസ്റ്റർ ചെയ്തതാണ്... വായിക്ക് നിങ്ങൾ..!”
കളക്ടർ അതെടുത്ത് ഉറക്കെ വായിച്ചു, അതിനൊപ്പം ഒരു കത്തുമുണ്ടായിരുന്നു…
"Roy KP എന്ന ഞാൻ എൻറെ സ്വ:മനസ്സാലും സ്വന്തം ഇഷ്ടപ്രകാരവും എഴുതുന്ന വിൽപത്രം…. എൻറെ കുടുംബം വിശ്വസിച്ചു പോകുന്ന മതത്തിലും ആചാരത്തിലും ദൈവത്തിലും വിശ്വസിക്കാത്ത ആൾ എന്ന നിലക്ക് കുടുംബ സ്വത്തിലെ എൻറെ വിഹിതം ഞാൻ സ്വീകരിക്കുന്നില്ല, ആയതിനാൽ തന്നെ, എൻറെ പേരിൽ പരമ്പരാഗതമായി ഉള്ള എല്ലാ സ്വത്ത് വകകളും ഞാൻ വീതം വെപ്പ് സമയത്ത് തന്നെ വേണ്ടെന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയതാണ്, എൻറെ സഹോദരങ്ങൾക്കും അവരുടെ അവകാശികൾക്കും ആണ് ഈ സ്വത്തിൽ പൂർണ്ണവകാശം എന്ന് ഞാൻ ഇതിനാൽ അറിയിക്കുന്നു.
എൻറെ പേരിലുള്ള ബാങ്ക് ബാലൻസ് എൻറെ മരണശേഷം ജവഹർ ട്രസ്റ്റ് എന്ന സ്ഥാപനത്തിന് വന്ന് ചേരേണ്ടതാണ്, അടുത്ത തലമുറയെ അവർ സ്വാതന്ത്രരായും ജനാധിപത്യവാദികളായും വളർത്തട്ടെ.
എൻറെ മരണശേഷം സാധാരണ പൗരന് ലഭിക്കാത്ത ഒരു അധിക ആദരവും ഞാൻ ആഗ്രഹിക്കുന്നില്ല, നാമെല്ലാം ജനനത്തിലും മരണത്തിലും തുല്യമാണ്, മരണം എന്നെ മഹാനാക്കുന്നത് എന്റെ ജീവിതത്തോടുള്ള അനാദരവാകും!
ഇനി എൻറെ ഏറ്റവും വലിയ സ്വത്തു വകകളെ കുറിച്ചാണ്, എൻറെ ഈ ശരീരം മരണശേഷം Government Medical college Kozhikode ന് പോയി ചേരേണ്ടതാണ്. മണ്ണിൽ കിടന്നഴുകാനും തീയിൽ ഒരു പിടി ചാരമാകാനും ഞാൻ ആഗ്രഹിക്കുന്നില്ല, പകരം മനുഷ്യ ശരീരത്തെ പഠിക്കാനും മനുഷ്യന് സുഖജീവിതം നൽകാനും കഴിവുള്ള പുതിയ വിദ്യാർത്ഥികൾക്ക് എൻറെ ശരീരം കുറച്ചുകാലമെങ്കിലും അവരുടെ പഠനത്തിന് ഉപയോഗിക്കുന്നിടത്താണ് ഒരു മനുഷ്യ ശരീരത്തിന്റെ ഉപയോഗം പൂർണമാകുക എന്ന് ഞാൻ വിശ്വസിക്കുന്നു.
എൻറെ ശരീരത്തെക്കാൾ വിലപിടിപ്പുള്ള ഒന്നുകൂടെ എന്നുള്ളിൽ ഉണ്ട്, അത് എന്നിൽ നിലകൊള്ളുന്ന പ്രണയമാണ്.
പ്രിയേ... നിന്നെ പ്രണയിച്ചു തുടങ്ങിയ അന്ന് മുതൽ നിനക്ക് ഞാൻ നൂറായിരം ചുടുചുംബനങ്ങൾ നൽകിയിട്ടുണ്ട്, അത്ര തന്നെ ചുംബനങ്ങൾ എന്നിൽ ഇനിയും ബാക്കിയുണ്ട്. എൻറെ കമലക്ക്, അതെല്ലാം ഞാൻ നിനക്ക് മാത്രമായി നൽകുന്നു.”
എന്ന്,
ജവഹർ റോയ്
നാസ്തികൻ
ഒപ്പ്