മതിലുകൾ

മതിലുകൾ ഇല്ലേ?
ബഷീറിൻ്റെയും നാരായണിയുടെയും
ഇടയിലെ മതിലുകൾ,
ആ മതിലുകൾക്ക് അപ്പുറവും ഇപ്പുറവും
നിന്നവർ പ്രണയിച്ചത് കണ്ടിട്ടില്ലേ?
അതുപോലെയാണ് നമ്മൾ തുടങ്ങിയത്.
തമ്മിൽ കാണാതെ...
പിന്നെ നമ്മൾ തമ്മിൽ എന്തായിരുന്നു?
സിനിമകൾ, പുസ്തകങ്ങൾ,
മുറിവുണങ്ങാത്ത രാത്രികളിലെ
നെരൂദ കവിതകൾ
പിന്നെ,
ഒരു വെളുത്ത പൂവില്ലേ?
ആ പൂവിൻ്റെ ചൂരും
എൻ്റെ കവിതകളുടെ ചൂരും
ഒന്നാണെന്ന് ഞാൻ അറിയുന്നു.
അറിയുന്ന മാത്രയിൽ
നഗ്നമായ നിൻ്റെ
കവിൾ തടങ്ങളിൽ ചുണ്ടുരച്ചു
കവിത ചൊല്ലും.
രണ്ടും മൂന്നും സുഷിരങ്ങളുള്ള
നിൻ്റെ കാതുകളിൽ തട്ടി
കരള് കൊത്തി വലിക്കും വിധത്തിൽ.
പിന്നെ,
നാലണ കൈയ്യിലെടുക്കാനില്ലാത്ത
ഉച്ചനേരങ്ങളിൽ
തലവേദനയ്ക്ക്
നീ വെച്ച് നീട്ടിയ ചൂട് കാപ്പിയുടെ
പൊള്ളൽ അറിഞ്ഞ നാവിൻ്റെ തുമ്പ്.
പിന്നെ,
നീളൻ വരാന്തകളിൽ ഒളിച്ചു നിന്ന് വസന്തത്തെ
നിൻ്റെ വെളുത്ത പൂക്കൾ വിളിച്ച് അടുപ്പിക്കും.
ഒടുവിൽ ഈ വസന്തത്തിന് ശേഷം
ചവിട്ടി അരച്ച് വെളുത്ത
പൂക്കളുടെ കറ
എൻ്റെ കീശയിൽ കിടന്ന്
നെഞ്ച് പൊള്ളിക്കും.
അത് വരെ മാത്രം മതിലുകൾ മതിലുകൾ...
ബഷീറിൻ്റെയും നാരായണിയുടെയും
ഇടയിലെ മതിലുകൾ,
ആ മതിലുകൾക്ക് അപ്പുറവും ഇപ്പുറവും
നിന്നവർ പ്രണയിച്ചത് കണ്ടിട്ടില്ലേ?
അതുപോലെയാണ് നമ്മൾ തുടങ്ങിയത്.
തമ്മിൽ കാണാതെ...
പിന്നെ നമ്മൾ തമ്മിൽ എന്തായിരുന്നു?
സിനിമകൾ, പുസ്തകങ്ങൾ,
മുറിവുണങ്ങാത്ത രാത്രികളിലെ
നെരൂദ കവിതകൾ
പിന്നെ,
ഒരു വെളുത്ത പൂവില്ലേ?
ആ പൂവിൻ്റെ ചൂരും
എൻ്റെ കവിതകളുടെ ചൂരും
ഒന്നാണെന്ന് ഞാൻ അറിയുന്നു.
അറിയുന്ന മാത്രയിൽ
നഗ്നമായ നിൻ്റെ
കവിൾ തടങ്ങളിൽ ചുണ്ടുരച്ചു
കവിത ചൊല്ലും.
രണ്ടും മൂന്നും സുഷിരങ്ങളുള്ള
നിൻ്റെ കാതുകളിൽ തട്ടി
കരള് കൊത്തി വലിക്കും വിധത്തിൽ.
പിന്നെ,
നാലണ കൈയ്യിലെടുക്കാനില്ലാത്ത
ഉച്ചനേരങ്ങളിൽ
തലവേദനയ്ക്ക്
നീ വെച്ച് നീട്ടിയ ചൂട് കാപ്പിയുടെ
പൊള്ളൽ അറിഞ്ഞ നാവിൻ്റെ തുമ്പ്.
പിന്നെ,
നീളൻ വരാന്തകളിൽ ഒളിച്ചു നിന്ന് വസന്തത്തെ
നിൻ്റെ വെളുത്ത പൂക്കൾ വിളിച്ച് അടുപ്പിക്കും.
ഒടുവിൽ ഈ വസന്തത്തിന് ശേഷം
ചവിട്ടി അരച്ച് വെളുത്ത
പൂക്കളുടെ കറ
എൻ്റെ കീശയിൽ കിടന്ന്
നെഞ്ച് പൊള്ളിക്കും.
അത് വരെ മാത്രം മതിലുകൾ മതിലുകൾ...