ഡെസ്റ്റിനേഷനിലേക്കുള്ള കുതിപ്പല്ല സഞ്ചാരം
വഴിയരികിലെ ചായക്കടയിലിരുന്ന് ആരോ പറയുന്ന കഥ പോലും അവർ തനിക്കായി പറയുന്നതാണെന്ന് തോന്നിത്തുടങ്ങുന്നിടത്താണ് യഥാർത്ഥ സഞ്ചാരി ജനിക്കുന്നത്. ഭാഷകൾക്കും ഭൂപ്രകൃതികൾക്കുമപ്പുറം ജനങ്ങളിലേക്കും മണ്ണിലേക്കും നാം ഇറങ്ങിച്ചെല്ലുന്നതാണ് സഞ്ചാരം. എല്ലാവരെയും വിശ്വാസത്തിലെടുക്കുക എന്നതാണ് സഞ്ചാരിക്ക് ഉണ്ടാവേണ്ട അടിസ്ഥാനമായ വികാരം.

യാത്രയിൽ വഴികളാണ് ലക്ഷ്യം.
അവസാന ഡെസ്റ്റിനേഷനിലേക്കുള്ള അതിവേഗതയിലുള്ള കുതിപ്പല്ല യാത്ര.
പോകുന്ന വഴിയിലെ കുന്നും മലകളും കാടും പുഴയും കാണാതെ നാമെങ്ങിനെ സഞ്ചാരിയാവും.
വഴിയരികിലെ ചായക്കടയിലിരുന്ന് ആരോ പറയുന്ന കഥ പോലും അവർ തനിക്കായി പറയുന്നതാണെന്ന് തോന്നിത്തുടങ്ങുന്നിടത്താണ് യഥാർത്ഥ സഞ്ചാരി ജനിക്കുന്നത്.
ഭാഷകൾക്കും ഭൂപ്രകൃതികൾക്കുമപ്പുറം ജനങ്ങളിലേക്കും മണ്ണിലേക്കും നാം ഇറങ്ങിച്ചെല്ലുന്നതാണ് സഞ്ചാരം.
എല്ലാവരെയും വിശ്വാസത്തിലെടുക്കുക എന്നതാണ് സഞ്ചാരിക്ക് ഉണ്ടാവേണ്ട അടിസ്ഥാനമായ വികാരം.
സംശയ ദൃഷ്ടിയിൽ എല്ലാത്തിനെയും നോക്കുവാൻ തുടങ്ങിയാൽ യാത്ര അവിടെ അവസാനിക്കും.
അന്യദേശത്തുള്ളവരെയല്ലാം അന്യരായി കാണേണ്ടതില്ല. നമ്മെപ്പോലെയോ ഒരു പക്ഷേ നമ്മളെക്കാളോ കൂടുതൽ സ്നേഹവും കാരുണ്യവും ഉള്ളവരാവാം അവർ. അവരുടെ സംസ്കാരത്തെയും ജീവിതത്തെയും തിരിച്ചറിഞ്ഞ് പെരുമാറാൻ നാം പഠിക്കുക എന്നതാണ് പ്രധാനം.
അതിനാദ്യം നമ്മുടേതാണ് ഏറ്റവും ശരിയെന്ന ചിന്ത ഇല്ലാതാവണം !
നമ്മുടെ ഭക്ഷണമാണ് ഏറ്റവും മികച്ചത്, നമ്മുടെ വസ്ത്രധാരണരീതിയാണ് ഏറ്റവും സുന്ദരം, നമ്മുടെ ആചാരങ്ങളാണ് ഏറ്റവും ഉൽകൃഷ്ടം, എന്നിങ്ങനെയല്ലാം മനസ്സിലുണ്ടങ്കിൽ തെറ്റി.
മുൻവിധികളില്ലാതെ ലോകത്തോട് സംവദിക്കാനായാൽ നമ്മൾ മികച്ച സഞ്ചാരിയായി വളരും.
ലളിതമായ സൗകര്യങ്ങൾ യാത്രയിൽ പ്രതീക്ഷിച്ചു കൊണ്ട് നിങ്ങൾ സഞ്ചാരം തുടങ്ങൂ. എങ്കിൽ നിങ്ങൾ യാത്രയിൽ ആഹ്ലാദവാനായി തീരും.
സൗകര്യങ്ങൾ തേടിയാണ് സഞ്ചരിക്കുന്നതങ്കിൽ അവിടെ നിരാശ പടരും - ഇതിലും നല്ല റൂം കിട്ടുമായിരുന്നുവെന്നും നല്ല ഭക്ഷണം അപ്പുറത്തെ കടയിലാണന്നും വെറുതെ ചിന്തിച്ചിരിക്കും.
പരിഭവങ്ങൾക്കും "എങ്കിലു"കൾക്കും സഞ്ചാരത്തിൽ പ്രസക്തിയില്ല.
കുടുംബ സമേതമുള്ള ഒരു ഭൂട്ടാൻ യാത്രയിൽ ജയ്പാൽഗുരി എത്തിയപ്പോഴാണ് ഭൂട്ടാൻ അതിർത്തി അടച്ച കാര്യം അറിയുന്നത്.
ഒരുപാടുകാലത്തെ ആഗ്രഹത്തിനുശേഷമുള്ള യാത്രയാണ്. പക്ഷെ നിരാശക്ക് പ്രസക്തിയില്ലല്ലോ, നേരെ തവാങ്ങിലേക്ക് വിട്ടു.
ഏപ്രിൽ അവസാനമാണങ്കിലും സേലാപാസ്സിൽ എത്തിയപ്പോൾ നല്ല സ്നോ ഫാൾ !
ആ യാത്ര തവാങ്ങിൽ അവസാനിച്ചില്ല. അവിടുന്ന് ബുംലാ വരെ പോവാനായി. അതായത് ഒരിടത്തേക്ക് എന്നതിനപ്പുറത്തേക്കുള്ള സഞ്ചാരമാണ് യാത്ര.