കുടുംബമായാൽ, കുട്ടികളായാൽ, ഇല്ലാതാവേണ്ടതല്ല യാത്രകൾ
കല്യാണം കഴിക്കുന്നതും മക്കളുണ്ടാവുന്നതൊന്നും ഒന്നിന്റെയും അവസാനമോ നിർത്തിവയ്ക്കലോയല്ല, മറിച്ച്, മനോഹരമായ പലതിന്റെയും തുടക്കമാണ്.

കല്യാണം കഴിഞ്ഞാൽ യാത്രകൾ പരിമിതമാകുമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. കുട്ടികളായാൽ പിന്നെ ദൂരയാത്രകൾ തീരെ നടപ്പില്ലെന്നത് അതിലേറെ സാധാരണമായ ഉപദേശവും മുന്നറിയിപ്പുമാണ്. പക്ഷേ, കൂടെയൊരാളുണ്ടാവുന്നത്, അല്ലെങ്കിൽ കുട്ടികളുണ്ടാവുന്നതൊന്നും യാത്ര ചെയ്യാൻ ആഗ്രഹമുള്ളവർക്ക്, നാട് ചുറ്റാൻ ഇഷ്ടപ്പെടുന്നവർക്ക് ഒരു തടസ്സമാവില്ലെന്നാണ് അനുഭവം. മറിച്ച്, ഒന്നൊരുങ്ങിയിറങ്ങിയാൽ, കുട്ടികളെയും പങ്കാളിയെയും അവനവനെപ്പോലെ തന്നെ ചേർത്ത് പിടിച്ചാൽ, ഒരുപക്ഷേ ഒറ്റയ്ക്കുള്ള ഊരുചുറ്റലുകളെക്കാൾ മനോഹരവും എളുപ്പവുമാണ് കുടുംബത്തോടൊപ്പമുള്ള യാത്രകൾ.
വെറുതേ ഒരോളത്തിന് പറയുന്നതല്ല; പത്ത് മാസം പ്രായമുള്ള മോന്റെയും പ്രിയപ്പെട്ടവളുടെയും കൂടെ പത്ത് ദിവസത്തോളം നീണ്ട ബാക്ക്പാക്കിങ് യാത്ര കഴിഞ്ഞ് വന്നതിന്റെ സന്തോഷത്തിലും, ദീർഘനേരം വിമാനത്തിലിരുന്ന്, ഒരു പരിചയവുമില്ലാത്ത, ഭാഷയറിയാത്ത യൂറോപ്പിലെ രണ്ട് രാജ്യങ്ങളിലെ അഞ്ചോളം പട്ടണങ്ങൾ ചുറ്റി, ട്രെയിനിലും ബസിലും സഞ്ചരിച്ച്, ഏതൊക്കെയോ റസ്റ്ററന്റുകളിലിരുന്ന് ഭക്ഷണം കഴിച്ച്, അവിടങ്ങളിലെ കാഴ്ചകളെല്ലാം നടന്ന് കണ്ട ധൈര്യത്തിലുമാണ് ഇതിങ്ങനെ പങ്കുവയ്ക്കുന്നത്.
ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനേക്കാൾ എളുപ്പമായിരുന്നു യാത്രയിലുടനീളം. കുടുംബമായത് കൊണ്ട്, ചെറിയ കുട്ടിയുള്ളത് കൊണ്ട് എല്ലായിടത്തും പ്രത്യേകപരിഗണന. ഭാഷയുടെ, തൊലിനിറത്തിന്റെ, ജാതിയുടെ, മതത്തിന്റെയൊന്നും അതിരുകളില്ലാത്ത ചേർത്തുപിടിക്കലുകൾ.
കാണണമെന്നുറപ്പിച്ച കാഴ്ചകൾ മാത്രമല്ല, അതിലേറെ നടന്നുകാണാനായി. പരിചയപ്പെടലുകളും കഥകളുമുണ്ടായി. ഒറ്റയ്ക്കൊരു ബാഗും തൂക്കിയിറങ്ങുന്നതിൽ നിന്ന് വ്യത്യസ്തമായ അനുഭവങ്ങൾ.
എല്ലാം വളരെ എളുപ്പമാണെന്ന ഒറ്റവരിയല്ല. കുടുംബത്തോടൊപ്പം, പ്രത്യേകിച്ച് കുട്ടികളോടൊപ്പമുള്ള യാത്രക്ക് അതിന്റെതായ മുന്നൊരുക്കം വേണം. അല്ലെങ്കിലും ഏത് യാത്രയ്ക്കാണ് അതാവശ്യമില്ലാത്തത്? സ്വാഭാവികമായും കുട്ടികളുടെ ദിനചര്യകളും മറ്റും പരിഗണിച്ചു തന്നെ വേണം യാത്ര പ്ലാൻ ചെയ്യാൻ. കാലാവസ്ഥക്കനുസരിച്ചുള്ള വസ്ത്രങ്ങൾ കരുതി, അതിനനുസരിച്ച് കാണേണ്ട ഇടങ്ങളും സമയവും സെറ്റ് ചെയ്താൽ, അവരുടെ ഉറക്കവും ഭക്ഷണവും ഒരുക്കിയാൽ പ്രയാസമുണ്ടാവില്ല. കാണേണ്ട കാഴ്ചകളിലേക്ക് അവരുടെ ചിരികളും കളികളും ചേർത്ത് വച്ചാൽ, അവരെയും യാത്രയുടെ ഭാഗമാക്കിയാൽ യാത്ര കൂടുതൽ മനോഹരമാവും.
ഇങ്ങനെ യാത്രപോകുന്ന, ഒരുപാട് യാത്രകൾ ചെയ്തിട്ടുള്ള കുടുംബങ്ങൾ നമുക്കിടയിലുണ്ട്. അതിലേക്ക് ചേർത്തുപറഞ്ഞുവെന്നേയുള്ളൂ.