ആ മൂന്ന് യാത്രകൾ ഏറ്റവും പ്രിയപ്പെട്ടത്..!
ട്രെയിനിൽ ഞാൻ നേരത്തെ കിടന്നു. തലേന്ന് അപ്രതീക്ഷിതമായി ഒരു റോഡ് ട്രിപ്പ് പോയിരുന്നു. ഉറക്കം മാത്രം ബാക്കിയാണ്. അരമണിക്കൂർ കഴിഞ്ഞപ്പോൾ ഉമ്മ വിളിക്കുന്നു, ഉറക്ക പ്രാന്തിൽ ഞാനും, "അന്നോ, എനിക്ക് ഇന്ന് നല്ല സന്തോഷായിട്ടോ..." ഉറക്ക പ്രാന്തിലും ഞാൻ ചിരിച്ചു, മനസ്സ് നിറഞ്ഞു, തോളുവഴി എന്തെല്ലാമോ ഊർന്ന് പോയി. ഹിബയും ചിപ്പിയും അന്ന് ഇത് തന്നെയാണ് പറഞ്ഞത്. ആവശ്യക്കാർക്ക് കൊടുക്കുമ്പോ അപ്പത്തിന് മധുരം കൂടും.

എവിടുന്നാണ് എങ്ങനെയാണ് എപ്പോഴാണ് കാർമേഘം മൂടിയതെന്നറിയില്ല. തെളിഞ്ഞ ആകാശം പെട്ടെന്ന് ചാരനിറത്തിലായി, അത് പെയ്യാതെ പോകുമായിരുന്നില്ല, പെയ്തു. ആകാശം തെളിഞ്ഞു, മേഘം നീങ്ങി. അതുപോലെ തന്നെയാണ് പെട്ടെന്ന് ഓരോ ആഗ്രഹങ്ങൾ വന്നു ചേരുന്നത്, ഒന്നുമില്ലാത്ത ആകാശത്തിൽ മേഘങ്ങൾ ഒത്തുചേരുന്ന പോലെ. ആവശ്യമില്ലാതെ നമ്മള് പ്രാകും, എവിടുന്നു കടന്നുവന്നെന്ന് അതിശയപ്പെടും. കുറച്ച് നേരം കൂടെ പ്രിയപ്പെട്ടവരുടെ കൂടെ സമയം ചിലവഴിക്കാൻ തോന്നും, ഇപ്പോ തന്നെ വീട്ടിലേക്ക് പോകണ്ട എന്ന് തോന്നും, എവിടെയെങ്കിലും ഒന്ന് ചുറ്റി കറങ്ങിയാൽ മതി. പോകാത്ത വഴിയോ അറിയാത്ത റോഡോ കേട്ടിട്ടില്ലാത്ത സ്ഥലമോ എന്തെങ്കിലും ആവട്ടെ, യാത്ര ഇങ്ങനെ തുടരാൻ തോന്നും, ചെലപ്പോ ബസ് കേറിയാൽ സ്റ്റോപ്പ് എത്തിയാലും ഇറങ്ങാൻ തോന്നൂല. എനിക്ക് മാത്രമാണോ ഈ പ്രാന്ത്? കാറ്റും കൊണ്ട് കണ്ണിൽ നിന്ന് മറയുന്ന കാഴ്ചകൾ നോക്കി, അനന്തമായി ആലോചിച്ചു, പുതിയ കാര്യങ്ങളും വിശേഷങ്ങളും പങ്ക് വെച്ചു, കുറച്ച് മനുഷ്യന്മാരെ കൂടി കണ്ട്.. അങ്ങനെ..
ഇന്നിതാ ഒരു അനിയത്തി കൂടെ കുറച്ചൂടി കഴിഞ്ഞു വീട്ടിലേക്ക് പോകാമെന്നു പറയുന്നു. എന്തായിരിക്കും എന്തുകൊണ്ടാണ് പുറത്തിറങ്ങി പൂതി തീരാത്തത്? എല്ലാ സമയത്തും അങ്ങനെ തോന്നാറുണ്ടോ? ഇല്ല, എന്ന് തന്നെ ഉത്തരം. പക്ഷേ ഇടയ്ക്ക് പോകണം, കാറ്റ് കൊള്ളണം, കഥ പറയണം, കഥ കേൾക്കണം, നമ്മള് ജീവിക്കുന്നെന്ന തോന്നലിന് മാത്രമല്ല, ജീവിക്കാൻ തന്നെ. ആ അനുഭൂതി മനസ്സിലാക്കുന്നവർ, ആ അനുഭൂതിയെപ്പോലെ തന്നെ പ്രധാനപ്പെട്ടതാണ്. കുറേ ആളുകൾക്ക് ആ അനുഭൂതി അറിയില്ല, ചില ആളുകൾ മനസ്സിലാക്കുകയുമില്ല.
ഇത്തവണ കോഴിക്കോട് പോയപ്പോൾ ഇതായിരുന്നു അവസ്ഥ, എനിക്കൊന്നു കറങ്ങി വരണമായിരുന്നു. അധികം പറയുന്നതിന് മുൻപ് തന്നെ അൻവർ ഡോക്ടർക്ക് കാര്യം പിടികിട്ടി. ഇതുവരെ കാണാത്ത വഴിയിലൂടെ കാർ പാഞ്ഞു. ഐസ്ക്രീം കഴിച്ചു. മൂടി വന്ന ആകാശം പോലെ മനസ്സ് തെളിഞ്ഞപ്പോൾ എനിക്കും അത്ഭുതം തോന്നി. അതെ, പെയ്തൊഴിഞ്ഞിരിക്കുന്നു, ഇത്രേ വേണ്ടു, ഇത്രമാത്രം. എപ്പോഴും വലുതൊന്നും വേണമെന്നില്ല, ഈ കുഞ്ഞി കുഞ്ഞി കാര്യങ്ങളും മനോഹരമാണ്, വിലപ്പെട്ടതാണ്. ഏറ്റവും വിലപ്പെട്ട സമ്മാനമായ സമയം സമ്മാനിച്ചതിന്, ആ വലിയ മനുഷ്യനോട് കടപ്പെട്ടിരിക്കുന്നു. ഇതിന്റെ തുടർച്ചയെന്നോണം, ഒരു ചെറിയ യാത്രയെങ്കിലും അത്യാവശ്യമായ പ്രിയപ്പെട്ടവരോടൊപ്പം എനിക്ക് പോകാൻ പറ്റി.
വലിയ ദൂരങ്ങൾ താണ്ടിയതൊന്നുമല്ല, പിന്നെ എവിടെക്കാ പോയത്. നമ്മളെ ഈ കോഴിക്കോട് തന്നെ. കോഴിക്കോട് ഇപ്പൊ അതിന് മാത്രം കാണാനുണ്ടോ? എന്ന് ചിന്തിക്കുന്നവരുണ്ടാകും, എപ്പോഴും കോഴിക്കോട് പോയി വരുന്നവർക്കും അതിലൊരു പുതുമ തോന്നുകയില്ല. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ പ്രിയപ്പെട്ട മൂന്ന് പേരുടെ കൂടെ വ്യത്യസ്ത സമയങ്ങളിലായി ഞാൻ കോഴിക്കോട് വന്നു. അതവരെ പോലെ എനിക്കും ഹൃദയത്തിൽ നനവ് പകർന്ന യാത്രകളായിരുന്നു, അല്ലെങ്കിൽ സമയമായിരുന്നു എന്ന് പറയാം.
ഹിബയാണ് ആദ്യം, "അന്നെ കാണാൻ പൂതിയാകുന്നു, കുറേ വിശേങ്ങൾ പറയാനുണ്ടെന്ന്" പറഞ്ഞു മെസ്സേജ് അയച്ചത്. ഡിഗ്രി കഴിഞ്ഞിട്ട്, വർഷം ഒന്ന് കഴിഞ്ഞു. ഒരുമിച്ചു ബംഗാളിൽ പോയി വന്ന ശേഷം നാട്ടില് നമ്മളൊന്ന് കൂടിയിട്ടില്ല. എപ്പോഴും വിളിച്ചു വിശേഷം പറയുന്ന കൂട്ടത്തിലല്ലാത്തത് കൊണ്ട് ഇത്തരത്തിലുള്ള കൂടിച്ചേരലുകൾ നമ്മക്ക് അനിവാര്യമാണ്. അങ്ങനെ ആദ്യം മാനാഞ്ചിറയിലേക്ക് വന്നു. കോഴിക്കോട്ടുകാരിയാണെങ്കിലും ഒത്തിരി നാളുകൾക്ക് ശേഷമാണ് മാനാഞ്ചിറയിലേക്ക് വരുന്നത്. അവിടുത്തെ മാറ്റങ്ങളൊക്കെ സന്തോഷം നൽകി, വിപുലപ്പെടുത്തിയ സ്റ്റേജും പുതിയതായി ഉയർന്നു വന്ന ഇരിപ്പിടങ്ങളും, കുഞ്ഞി വഴികളും... മനുഷ്യരുടെ ആവശ്യങ്ങൾക്കനുസരിച്ചു ഇടങ്ങൾ ഒരുക്കിയെടുക്കുന്നതിൽ അവർക്കുള്ള കഴിവ് അപാരം തന്നെയാണ്, നിരീക്ഷിച്ചാൽ ഈ കഴിവ് പ്രകൃതിയിലെ സകല ജീവജാലങ്ങളിലും നമുക്ക് കാണാൻ സാധിക്കും, അതും പ്രകൃതിയെ നശിപ്പിക്കാത്ത രൂപത്തിൽ.
ഞായറാഴ്ചയായത് കാരണം അത്യാവശ്യം നല്ല ആളുകളുണ്ട്, വെയിലടിക്കാത്ത ഒരൊഴിഞ്ഞ ഇരിപ്പിടം നോക്കി ഞങ്ങളിരുന്നു. കഥകളുടെ കെട്ടഴിക്കാൻ രണ്ട് പേർക്കുമുണ്ടായിരുന്നു. ആ പടർന്നു പന്തലിച്ച ഇലഞ്ഞിമരം എല്ലാവർക്കും തണലു നൽകി, ചിലരുടെ കഥകൾ കേട്ടു, ചിലർക്ക് സുഖമായി ഉറങ്ങാൻ പാകത്തിൽ സൂര്യ കിരണങ്ങളെ ആഗിരണം ചെയ്തു. കാറ്റടിക്കുമ്പോ കുഞ്ഞിലകളെ വീഴ്ത്തി ഞങ്ങളെ പോലുള്ളവരെ സന്തോഷിപ്പിച്ചു. ജോലി തേടി വന്നവരും, ജോലിയില്ലാത്തവരും, വീടുള്ളവരും, ഇല്ലാത്തവരുമൊക്കെ അതിന്റെ അടിയിൽ കിടന്നുറങ്ങുന്നുണ്ട്. ഒരുപാട് ലോകങ്ങൾക്ക് കുടയൊരുക്കി നിൽക്കുന്ന ആ മരത്തെ പറ്റി ആലോചിച്ചപ്പോ സന്തോഷം തോന്നി.
പറഞ്ഞു പറഞ്ഞു വിശന്നപ്പോ പാരഗണിൽ പോയി. അവളാണെങ്കിൽ, ഇഷ്ടമുള്ള എന്തും ഓർഡർ ചെയ്തോ എന്ന്, ഇങ്ങനെയുള്ള ആളുകളെയൊക്കെ വല്ലപ്പോഴ കണ്ട് കിട്ടൂ. അതുകൊണ്ട് ഞാൻ കൗതുകം തോന്നിയ കേക്ക് വാങ്ങി. പിന്നെ ആദ്യമായി പരാഗൺ ബിരിയാണി കഴിച്ചു. ബീച്ചായിരുന്നു ഞങ്ങളുടെ പിന്നത്തെ ലക്ഷ്യം, സൗത്ത് ബീച്ചിനടുത്ത് ഉപയോഗശൂന്യമായ കുറച്ചു പഴയ കെട്ടിടങ്ങളുണ്ട്. അതിന്റെ പുറകിൽ പോയിരുന്ന് കടല് കാണാൻ നല്ല രസാണ്. ഇടയ്ക്കിടെ എലി പായും എന്നല്ലാതെ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ല. സൂര്യൻ പതിയെ താഴുകയും, വിശേഷങ്ങളെല്ലാം തീരുകയും ചെയ്തപ്പോൾ ഞങ്ങള് കടലിലേക്കിറങ്ങി. നല്ല നിമിഷങ്ങൾ ക്യാമറയിലും പകർത്തി. മനസ്സിന് വല്ലാത്ത സന്തോഷം തോന്നി, ഒരാൾക്ക് വേണ്ടി മാത്രം സമയം ചിലവഴിക്കാൻ ഇഷ്ടമാണ്. ചെലപ്പോ കോഴിക്കോട് വരുമ്പോ ഒത്തിരി പേരെ കാണും, ആരോടും വൃത്തിയിൽ സംസാരിക്കാനും കഴിയില്ല. അതുകൊണ്ട് ഈ വരവ് മറ്റാരോടും പറഞ്ഞിട്ടില്ലായിരുന്നു. ഹിബക്ക് വേണ്ടി മാത്രം മാറ്റി വെച്ച സമയം, അതങ്ങനെ സുന്ദരമായി അവസാനിച്ചു.
രണ്ടാമത്തെ തവണ ചിപ്പിയായിരുന്നു കൂടെ, മാനസികമായി കുറച്ചു ബുദ്ധിമുട്ട് അലട്ടുന്ന സമയം. ഡോക്ടറെ കാണിച്ചു ഞങ്ങൾ നേരെ അടുത്തുള്ള ഹോട്ടലിൽ കയറി, ചക്ക ജ്യൂസും ഹണി ഗ്രേപ്പും കുടിച്ചു. ഇനിയും സമയം ബാക്കിയാണ്, നേരെ വിട്ടു കോഴിക്കോട്ടേക്ക്, ബീച്ചും മാനാഞ്ചിറയുമല്ലാതെ അവളൊന്നും അവിടെ കണ്ടിട്ടില്ല. IPM ലേക്ക് പോയി, പിന്നെ ഗുജറാത്തി സ്ട്രീറ്റും ഗുദാ ആർട്ട് കഫെയും, അതെല്ലാം അവൾക്ക് ആദ്യനുഭവമായിരുന്നു, അതിന്റെ എല്ലാ കൗതുകവും സന്തോഷവും അവളുടെ കണ്ണില് പ്രതിഫലിക്കുന്നുണ്ട്. ചില യാത്രകൾ നിയോഗമാണെന്ന് തോന്നിയിട്ടുണ്ട്. ഇങ്ങനെയൊരു പോക്ക് ഇവിടം അത്യാവശ്യമായിരുന്നു. മറ്റൊന്നും പകരം വയ്ക്കാൻ നമുക്കിവിടെ കഴിയണമെന്നില്ല. ചന്ദ്രനോട് അത്രയും ഇഷ്ടമുള്ളത് കൊണ്ടായിരിക്കണം, അന്ന് ചന്ദ്രൻ ഉദിച്ചു വരുന്നതും കണ്ടു. വരുന്ന സമയത്ത് അവളാദ്യം പറഞ്ഞിരുന്നത് കുറച്ചു കാലമായി മനസ്സ് തുറന്നു ചിരിച്ചിട്ട് എന്നതാണ്, പോകാൻ നേരം അങ്ങനെ ചിരിക്കാൻ സാധിച്ചത്തിലുള്ള സ്നേഹവും സന്തോഷവും അവള് പങ്കു വെച്ചു. യാത്രയ്ക്ക് മുറിവേറ്റ മനസ്സുകളെ ഉണക്കാൻ സാധിക്കും, തളർന്ന മനസ്സിനെ ഉണർത്താനും.
മൂന്നാം തവണ എന്റെ പ്രിയപ്പെട്ട ഉമ്മിജാന്റെ കൂടെയാണ്. ഞാൻ യൂണിവേഴ്സിറ്റിയിലേക്ക് പോകാൻ വേണ്ടി ബാഗ് തയ്യാറാക്കുന്നതിന് ഇടയിലാണ് ഉമ്മ പറയുന്നത്, "ഞാനും വന്നാലോ അന്റെ കൂടെ കോഴിക്കോട്ടേക്ക്". രാത്രി എട്ട് മണിക്കാണ് ട്രെയിൻ എങ്കിലും ഉച്ചക്ക് ശേഷം തന്നെയിറങ്ങി ലിറ്റർട്ടിലും ipm ലും പോകണം, ഇതാണ് നമ്മളെ പ്ലാൻ. ഓണത്തിന്റെ ലീവിന് എല്ലാവരും വന്നതുകൊണ്ട് പത്തു ദിവസം ഉമ്മാക്ക് ഒരു ലീവുമില്ലായിരുന്നു, അതിന്റ ക്ഷീണം നന്നായിട്ടുണ്ട്. അതുകൊണ്ട് ബസ് മാറി മാറി കയറിയുള്ള പോക്ക് കുറച്ചധികം കഷ്ടപ്പാടാണ്. പിന്നെ ഓട്ടോ വിളിച്ചു പോകാൻ മാത്രം കാശ് ഈ ഊരുതെണ്ടിന്റെ ഓട്ടക്കീശയിൽ ഇല്ലാത്തത് കൊണ്ട്, ഉമ്മ വീണ്ടും പുറകോട്ടടിച്ചു...
എനിക്കാണേൽ ഹൃദയം നീറുന്നു, നാല് ദിവസം മുൻപാണ്. ഞാൻ അടുക്കളയിൽ പാത്രം കഴുകുന്നു, അടുത്ത് ഉമ്മ ഇരിക്കുന്നുണ്ട്.
"ഇന്നേക്ക് രണ്ട് വർഷമായി അന്നു എന്നെ വയനാട്ടിലേക്ക് കൊണ്ട് പോയിട്ട്, രണ്ട് വർഷം കൂടുമ്പോ എങ്കിലും ഒരു യാത്ര പോകണം."
ഉമ്മ ദിവസം വരെ ഓർമിച്ചു വെച്ചിരിക്കുന്നു. അള്ളാഹ്, ഈ രണ്ട് വർഷത്തിനിടയിൽ ഉമ്മിജാൻ എവിടേക്കും പോയിട്ടില്ല. എനിക്ക് രണ്ട് രണ്ട് മാസം കൂടുമ്പോൾ തന്നെ എവിടടെക്കെങ്കിലും പോയിട്ടില്ലെങ്കിൽ അസ്വസ്ഥതയാണ്.
ഉമ്മാന്റെ ജീവിതം വീണ്ടുമൊന്ന് വിലയിരുത്തി നോക്കി. വീട്ടിലും അടുക്കളയിലും രാവും പകലും തള്ളി നീക്കുന്ന വിരസത, ആലോചിച്ചപ്പോൾ തലയിൽ ഇരുട്ട് കയറി. നെഞ്ചിൽ വല്ലാത്ത ഭാരം അനുഭവപ്പെട്ടു. ഉമ്മാനെ എല്ലായിടവും കൊണ്ട് പോകണം എന്ന് വല്ലാത്ത ആശയാണ്. പക്ഷേ ഇന്ന് വരെ ഞാനെപ്പോഴും പോകുന്ന ഇടങ്ങൾ പോലും ഉമ്മ കണ്ടിട്ടില്ല, കുറ്റബോധത്തിന്റെ ഭാരം, ഒന്നും ചെയ്യാൻ കഴിയാത്തത്തിന്റെ നിസ്സഹായത, അങ്ങനെ എന്തെല്ലാമോ ചിന്തകളായിരുന്നു. ഞാൻ പി ജി ഡൽഹിയിൽ ചെയ്യണം എന്ന് ആഗ്രഹിക്കാൻ ഒരേയൊരു കാരണം, ഉമ്മാനെ താജ്മഹൽ കൊണ്ടോവണം എന്നതായിരുന്നു, പക്ഷേ താജ് കാണാൻ ഡൽഹിയിൽ പഠിക്കണോ, വേണ്ടാ, കൈയിൽ ഇത്തിരി പൈസ വന്നാൽ മാത്രം മതി. പോണ്ടിച്ചേരി എത്തിയിട്ടും ഇത് തന്നെ അവസ്ഥ!
ഓണം കാരണം ലിറ്റാർട്ട് കുറച്ച് ദിവസം അവധിയായിരുന്നു. തുറന്നോ ഇല്ലയോ അറിയാൻ വേണ്ടി, ബിലാൽക്ക, ശ്രീജിത്ത്, സച്ചിനേട്ടൻ ഇവരൊക്കെ വിളിച്ചു, ആരെയും കിട്ടിയില്ല. അവസാനം അക്ഷയേട്ടനെ വിളിച്ചു, മൂപ്പര് കാറിൽ ഫാറൂഖിലേക്ക് വന്നുകൊണ്ടിരിക്കുന്നു. പിന്നെ ലിറ്റാർട്ടിലേക്ക് പോകാൻ നിക്കാണ്, എന്റെ പ്ലാനും ഇത് തന്നെയായിരുന്നല്ലോ.. അരമണിക്കൂറിനുള്ളിൽ കാറെത്തി. പഠിക്കാനുണ്ടെന്ന് പറഞ്ഞു മുഹമ്മദ് ചടച്ചിരുന്നു, പക്ഷേ അവനെയും പൊക്കി. ആദ്യായിട്ട്,
"ഞാനും കൂടെ വന്നാലോ" എന്ന് ഉപ്പയും, എനിക്ക് സസന്തോഷം. പക്ഷേ അപ്പോഴേക്കും ഉപ്പാനെ കാണാൻ ആരോ വരുന്നുണ്ടെന്ന് പറഞ്ഞു. അക്ഷയേട്ടൻ പറഞ്ഞ സമയത്ത് എത്തി. പൌലോ കൊയ്ലോ വീണ്ടും മനസ്സിലേക്ക് വന്നു. വിചാരിച്ചതിലും വേഗത്തിൽ ഞങ്ങള് കോഴിക്കോട് എത്തി. ലിറ്റർട്ടിലെ കടലിലേക്ക് തുറക്കുന്ന ജനാല കണ്ടപ്പോൾ തന്നെ പുള്ളിക്കാരിക്ക് ആനന്ദം. എന്ത് രസമെന്ന് പറഞ്ഞു അവിടെയിരുന്നു. പിന്നെ കരീംകന്റെ കാലിഗ്രഫി കാണാനും, ബഷീർക്കന്റെ ആർട്ട് കഫെ കാണാനും, ഗുജറാത്തി സ്ട്രീറ്റ്ലൂടെ നടന്നു കണ്ട്, കഫെ കംഗാരൂന്ന് കിടിലൻ ചായയും കുടിച്ച്, നേരെ മിഷ്കാൽ പള്ളി കാണാൻ പോയി. മുഹമ്മദ് കാര്യങ്ങളൊക്കെ ഉമ്മാക്ക് വിശദീകരിച്ചു കൊടുക്കുന്നുണ്ട്. പള്ളിയും കുളവും കുറ്റിച്ചിറയിലെ തറവാട് വീടുകളും കണ്ട് ചരിത്രവും വായിച്ചതോടെ പുള്ളിക്കാരി ഹാപ്പി. മുപ്പത് വർഷത്തിലധികമായി ഉമ്മ കോഴിക്കോട് താമസിക്കുന്നു, പക്ഷേ ഇവിടേക്കൊന്ന് എത്തി നോക്കിയിട്ട് പോലുമില്ല. നമ്മൾ സാധാരണം എന്ന് കരുതുന്ന നമുക്ക് പരിചിതമായ വഴികളും കാഴ്ചകളും പുതുമയായ അനേകം പേര് ഈ ലോകത്തുണ്ട്. അതവര് ആസ്വദിക്കുമ്പോ കണ്ണില് കാണുന്ന തിളക്കത്തിന് നിദാനമാകുന്നത് യാത്രയെപ്പോലെ തന്നെ പ്രധാനപ്പെട്ടതാണ്.
ട്രെയിനിൽ ഞാൻ നേരത്തെ കിടന്നു. തലേന്ന് അപ്രതീക്ഷിതമായി ഒരു റോഡ് ട്രിപ്പ് പോയിരുന്നു. ഉറക്കം മാത്രം ബാക്കിയാണ്. അരമണിക്കൂർ കഴിഞ്ഞപ്പോൾ ഉമ്മ വിളിക്കുന്നു, ഉറക്ക പ്രാന്തിൽ ഞാനും, "അന്നോ, എനിക്ക് ഇന്ന് നല്ല സന്തോഷായിട്ടോ..." ഉറക്ക പ്രാന്തിലും ഞാൻ ചിരിച്ചു, മനസ്സ് നിറഞ്ഞു, തോളുവഴി എന്തെല്ലാമോ ഊർന്ന് പോയി. ഹിബയും ചിപ്പിയും അന്ന് ഇത് തന്നെയാണ് പറഞ്ഞത്. ആവശ്യക്കാർക്ക് കൊടുക്കുമ്പോ അപ്പത്തിന് മധുരം കൂടും, എന്നെ സംബന്ധിച്ചും യാത്ര അനിവാര്യമായ ഘട്ടങ്ങളുണ്ടായിട്ടുണ്ട്. അത് മനസ്സിലാക്കി നമ്മളെ കൂടെ കറക്കത്തിന് വരുന്ന കൂട്ട് വളരെ പ്രധാനപ്പെട്ടതാണ്. ഇതെല്ലാം അതറിയുന്നത് കൊണ്ടായിരിക്കണം ഉമ്മ പണ്ടേ ഒരു യാത്രക്കും പോകണ്ട എന്ന് പറയാതിരുന്നത്.
വലിയ ദൂരങ്ങൾ താണ്ടണം എന്നൊന്നുമില്ല, ഒന്ന് പുറത്തേക്കിറങ്ങി കാറ്റ് കൊണ്ട്, ഇഷ്ടമുള്ളത് വാങ്ങി കഴിക്കുന്നത് പോലും ഒരനുഭൂതിയാണ്. സന്തോഷം സമാധാനം, അൽഹംദുലില്ലാഹ്. മാലാഖ പോലെ അപ്രതീക്ഷിതമായി എത്തിപ്പെട്ട മനുഷ്യര് തന്നെ ജീവിതത്തിൽ കിട്ടിയ വലിയ അനുഗ്രഹം. പ്രാർത്ഥനകൾ.