ക്യാമറ കൂടെപ്പോരുന്ന യാത്രകൾ
എൻ്റെ യാത്രകൾ മിക്കതും ഫോട്ടോ എടുക്കാൻ വേണ്ടിയുള്ളതാണ്. എങ്ങനെ ഒരു ഫ്രെയിം പുതുതായി എടുക്കാം എന്ന് മനസിൽ കണ്ടുകൊണ്ടാണ് ഓരോ യാത്രയും തുടങ്ങുക. അങ്ങനെയുള്ള ഓരോ പോക്കിലും ഓരോ തെരുവുകളും എനിക്കായി പുതിയ കാഴ്ചകൾ എടുത്തുവെക്കാറുണ്ട്.

ഫോട്ടോ എടുക്കാൻ വേണ്ടി മാത്രം യാത്ര പോകുന്നവരുണ്ടോ?
യാത്രക്കിടയിൽ ഫോട്ടോ എടുക്കുന്നവരാകും നമ്മളെല്ലാരും, എന്നാൽ എൻ്റെ യാത്രകൾ മിക്കതും ഫോട്ടോ എടുക്കാൻ വേണ്ടിയുള്ളതാണ്. എങ്ങനെ ഒരു ഫ്രെയിം പുതുതായി എടുക്കാം എന്ന് മനസിൽ കണ്ടുകൊണ്ടാണ് ഓരോ യാത്രയും തുടങ്ങുക. അങ്ങനെയുള്ള ഓരോ പോക്കിലും ഓരോ തെരുവുകളും എനിക്കായി പുതിയ കാഴ്ചകൾ എടുത്തുവെക്കാറുണ്ട്.
പുഷ്കറിന്റെ തെരുവീഥികളിൽ മൂന്ന് തവണ ക്യാമറ പിടിച്ചുനടക്കുമ്പോഴും എൻ്റെ കണ്ണുകളിൽ കണ്ട മനുഷ്യരെല്ലാരും പുതിയവരായിരുന്നു. അതങ്ങനെയാണ്, ഓരോ യാത്രകളും നമുക്ക് തരുന്ന അനുഭവങ്ങൾ പലതാകും. നിങ്ങൾ എത്ര തവണ പോകുന്നു എന്നതിലല്ല കാര്യം, നിങ്ങൾ എങ്ങനെ ആ സ്ഥലം അനുഭവിക്കുന്നു എന്നതിലാണ്.
ചിത്രങ്ങൾ എടുക്കാൻ പോകുന്നതിനു വലിയ തയ്യാറെടുപ്പുകൾ ആവശ്യമുണ്ട്. ബർസാന ഹോളി പടം എടുക്കാൻ പോകുന്നതിനു മുന്നേ അവിടെ നടക്കുന്ന ഓരോ പരിപാടികളും നന്നായി റിസേർച് ചെയ്തിരുന്നു. ഉത്തർ പ്രദേശിലെ മതുരയിൽ ഇറങ്ങി വേണം വൃന്ദാവൻ വഴി ബർസാനയിൽ എത്താൻ. വളരെ ഓർഗനൈസ്ഡ് ആയി നടത്തുന്ന ഒരു event ആണ് ബർസാന ഹോളി. പല രാജ്യങ്ങളിൽ നിന്നായി ഫോട്ടോ എടുക്കാൻ എത്തിച്ചേരുന്നവർ ഉണ്ടാകും. അവരെല്ലാം ക്യാമറ തൂക്കി അല്പം ബാംഗും അകത്താക്കി ആ തെരുവിലൂടെ മതിമറന്നു നടക്കുമ്പോളും ഉള്ളിൽ ചെറിയൊരു ഭയം ഉണ്ടായിരിക്കും. ഏതു നിമിഷവും എവിടെനിന്നുവേണമെങ്കിലും ഹോളി പൊടികൾ കൊണ്ടും വെള്ളം കൊണ്ടും ആളുകൾ നമുക്കുനേരെ തിരിയാം. അവർക്ക് ആഘോഷമാണ് എല്ലാം. എന്നാൽ നമുക്ക് ക്യാമറ കേടുകൂടാതെ സൂക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്തം ഉണ്ടാകും. അങ്ങനെയുള്ള സമയങ്ങളിൽ ഒരു എക്സ്ട്രാ കെയർ ഞാൻ ക്യാമറക്ക് കൊടുക്കാറുണ്ട്.
യാത്രകളിൽ ക്യാമറ സൂക്ഷിക്കുക എന്നത് വലിയൊരു കാര്യമാണ്. പലപ്പോഴും ട്രെയിനിലും ബസിലും ഒക്കെ യാത്ര ചെയ്യുമ്പോൾ ഞാൻ അനുഭവിക്കുന്ന ഏറ്റവും വലിയ ടെൻഷൻ അതുതന്നെയാണ്. എപ്പോഴും സിമ്പിളായി ബാക്ക്പാക്ക് ചെയ്യുക എന്നതാണ് അതിനുള്ള പോംവഴി. നോർത്ത് ഒക്കെ പോകുമ്പോൾ നല്ല രീതിയിൽ എക്വിപ്മെന്റ് ശ്രദ്ധിക്കണം.
ഫോട്ടോ യാത്രകൾ ഞാൻ ഒരിക്കലും ഒറ്റയ്ക്ക് പോകാറില്ല. ഒരു ടീം ആയി പോകുന്നതിന് പല ഗുണങ്ങൾ ഉണ്ട്. ഒരേ ക്യാമറ ബോഡി ഉപയോഗിക്കുന്നവർ ആണെകിൽ ലെൻസ് കൈമാറാം. പിന്നെ, ഒരേ മനസ്സുള്ളവരോടൊപ്പം യാത്ര ചെയ്യുമ്പോൾ കിട്ടുന്ന ത്രില്ല് വേറെത്തന്നെയാണ്. അതുകൊണ്ട് ഞാൻ എല്ലായ്പ്പോഴും ഫോട്ടോ എടുക്കുന്ന സുഹൃത്തുക്കളെ കൂടെക്കൂട്ടും.
2016 നവംബർ മാസത്തിലാണ് ഞങ്ങൾ ആദ്യമായി രാജസ്ഥാനിൽ എത്തുന്നത്. അജ്മീറിൽ ട്രെയിൻ ഇറങ്ങി ഒന്ന് ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങുമ്പോഴാണ് ഇന്ത്യയിൽ നോട്ട് നിരോധനം വരുന്നത്. ഒരു യാത്രയിൽ ആയിരുന്നിട്ട് പോലും നമ്മൾ അതൊന്നും വക വെക്കാതെ പുഷ്കറും അജ്മീറും കണ്ടു വീണ്ടും ജൈസാൾമീരിൽ പോയി മരുഭൂമിയിൽ ക്യാമ്പ് ചെയ്തത് അന്ന് കൂടെ ഉണ്ടായിരുന്നവരുടെ സപ്പോർട്ട് കൊണ്ട് മാത്രമാണ്. എ ടി എമ്മിൽ പോയി അതിരാവിലെ വരി നിന്നും, കഷ്ടപ്പെട്ടും ക്യാഷ് എടുത്തുകൊണ്ട് വന്നു വളരെ പാടുപെട്ടാണ് ഞങ്ങൾ യാത്ര മുഴുമിപ്പിച്ചത്. എന്നിട്ടും രാജസ്ഥാൻ മുഴുവൻ പടമെടുത്തും explore ചെയ്തും മടങ്ങാൻ സാധിച്ചു എന്നത് വലിയ കാര്യമാണ്.
യാത്രകളിൽ അത്ഭുതപ്പെടുത്തുന്ന മനുഷ്യർ തന്നെയാണ് എന്നെ excite ചെയ്യിച്ചിട്ടുള്ളത്. ഏറ്റവുമൊടുവിലായി കശ്മീരിൽ പോയപ്പോഴും ചിരിക്കുന്ന മനുഷ്യരെ പകർത്താനാണ് ഞാൻ ശ്രമിച്ചത്. മുഖങ്ങളും മനുഷ്യരെയും തേടിയുള്ള യാത്രകൾ ഇനിയുമെനിക്കുണ്ടാകും. ആവർത്തന വിരസതയില്ലാത്ത ഒന്നേ എനിക്കുള്ളൂ, പല പല യാത്രകളിൽ കണ്ടുമുട്ടുന്ന ഏതൊക്കെയോ ദേശത്തുള്ള എൻ്റെ മനുഷ്യർ, ചിരിയിലും കൗതുകത്തിലും തീക്ഷ്ണമായ നോട്ടത്തിലും കണ്ണിനു പിന്നിൽ അവരൊളിപ്പിച്ചുവെക്കുന്ന അവരുടെ ജീവിതങ്ങളും...!
(സ്ട്രീറ്റ് ഫോട്ടോഗ്രാഫറാണ് ലേഖകൻ)