കറക്കത്തിലെ കാര്യം
കുറച്ച് കഴിഞ്ഞപ്പോൾ മുകളിൽ ചാർജറിന്റെ വയർ ഇളകുന്നത് പോലെ. പെട്ടെന്ന് ഫോൺ മോഷണം പോയി കരച്ചിലിന്റെ വക്കത്തെത്തി നിൽക്കുന്ന പലമുഖങ്ങളും ഒരൊറ്റ ഞൊടിയിൽ മനസിലേക്ക് ഓടിപ്പിടച്ചു വന്നു. പൊടുന്നനെ എഴുന്നേറ്റ് മുകളിലേക്ക് നോക്കുമ്പോഴതാ, ഒരാൾ പതിയെ എന്റെ ഫോൺ ചാർജറിൽ നിന്നും വേർപ്പെടുത്തി അയാളുടെ പോക്കറ്റിലേക്ക് തിരുകിക്കയറ്റി സ്വാഭാവികമായി നടന്നു പോവാനൊരുങ്ങുന്നു.

കുറച്ച് വർഷങ്ങൾക്ക് മുന്നേ നടന്ന ഒരു സംഭവമാണ്. ഞാനും കൂട്ടുകാരിയും ഹംപിയിൽ നിന്നും തിരിച്ചു വരാനായി ഹോസ്പ്പെട്ട റെയിൽവേ സ്റ്റേഷനിൽ ട്രെയിനും കാത്തിരിക്കുകയാണ്. എപ്പോഴുമെപ്പോഴും ചാർജ് തീർന്നു പോവാറുള്ള എന്റെ ഫോൺ ഞാനിരിക്കുന്നതിന്റെ തൊട്ട് മുകളിലുള്ള പ്ലഗ്ഗിൽ കുത്തിവെച്ചിട്ടുണ്ട്. പലരുടെയും ഫോണുകൾ പല സാഹചര്യങ്ങളിലായി പോക്കറ്റടിച്ചു പോയതായി അറിയാമെങ്കിലും സ്വയം അത്തരത്തിൽ ഒരനുഭവം ഇതുവരെ ഇല്ലാതിരുന്നത് കൊണ്ടുതന്നെ ഒട്ടും ശ്രദ്ധിക്കാതെയാണ് തിരക്കേറിയ ആ ഇടത്തിൽ ഞാനെന്റെ ഫോൺ പല ഫോണുകൾക്കിടയിൽ ചാർജ് ചെയ്യാൻ വെച്ചിരിക്കുന്നത്. കുറച്ച് കഴിഞ്ഞപ്പോൾ മുകളിൽ ചാർജറിന്റെ വയർ ഇളകുന്നത് പോലെ. പെട്ടെന്ന് ഫോൺ മോഷണം പോയി കരച്ചിലിന്റെ വക്കത്തെത്തി നിൽക്കുന്ന പലമുഖങ്ങളും ഒരൊറ്റ ഞൊടിയിൽ മനസിലേക്ക് ഓടിപ്പിടച്ചു വന്നു. പൊടുന്നനെ എഴുന്നേറ്റ് മുകളിലേക്ക് നോക്കുമ്പോഴതാ, ഒരാൾ പതിയെ എന്റെ ഫോൺ ചാർജറിൽ നിന്നും വേർപ്പെടുത്തി അയാളുടെ പോക്കറ്റിലേക്ക് തിരുകിക്കയറ്റി സ്വാഭാവികമായി നടന്നു പോവാനൊരുങ്ങുന്നു.
ഒന്നാലോചിക്ക പോലും ചെയ്യാതെ ഞാനയാളുടെ കൈക്ക് കയറിപ്പിടിച്ചു. ഒരു ഞെട്ടലിൽ ആരും കണ്ടില്ലെന്ന് കരുതി അയാൾ നടത്തിയ കളവ് കട്ട മുതലിന്റെ അവകാശി തന്നെ കണ്ടെത്തിയിരിക്കുന്നു എന്നയാൾക്ക് മനസിലായി. ചുറ്റും ആളുകളാണ്. ഇയാൾ കള്ളനാണ് എന്ന എന്റെ ഒരൊറ്റ വാക്കോ, അലർച്ചയോ മതി, അത്രയും മനുഷ്യരുടെ കൈകൾ മുഴുവൻ അയാളുടെ ദേഹത്തു പതിയാൻ.
"യെ മേരാ ഫോൺ ഹേ, വാപ്പസ് ദേദോ" എന്ന് ഞാൻ പറഞ്ഞപ്പോൾ അയാൾ എന്നെ തട്ടിമാറ്റി കുതറിയോടുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ അയാൾ സ്നേഹവും പേടിയും കലർന്ന ഭാവത്തിൽ അതെനിക്ക് തിരികെ തന്നു. ഒരുപക്ഷേ താനത്ര മികച്ചൊരു ഓട്ടക്കാരനല്ല എന്നയാൾക്ക് പൂർണ്ണ ബോധ്യമുണ്ടായിരുന്നത് കൊണ്ടാവാം. പ്രായവും പട്ടിണിയും അയാളെ അത്രയേറെ തളർത്തിയിരുന്നു. കഴുത്തിലെയും കയ്യിലെയുമെല്ലാം തൊലിയൊട്ടി അയാളുടെ എല്ലുകളും ഞരമ്പുകളുമെല്ലാം എളുപ്പം പുറത്ത് കാണാമായിരുന്നു. "ആരോടും പറയരുത്, പട്ടിണി കൊണ്ടാണ്, കുട്ടി ഒച്ച വെച്ചാൽ ഈ കാണുന്ന മനുഷ്യരൊക്കെ എന്നെ ഒരു പട്ടിയെ തല്ലുന്നത് പോലെ തല്ലിച്ചതക്കും". അയാൾ കൈ കൂപ്പി അപേക്ഷിച്ചു.
അയാൾ പറഞ്ഞത് സത്യമാണെന്ന് മനസിലാക്കാൻ ആ വാടിത്തളർന്ന മുഖം തന്നെ ധാരാളമായിരുന്നു. ഞാനയാളോട് പൊയ്കൊള്ളാൻ പറഞ്ഞു. അയാൾ ചെയ്തത് തെറ്റ് തന്നെയാണെന്ന് എനിക്ക് പൂർണ്ണ ബോധ്യമുണ്ടായിരുന്നു. പക്ഷേ ആ തെറ്റ് ചെയ്യാൻ അയാളെ നിർബന്ധിതനാക്കിയ സാഹചര്യമുണ്ടായതിൽ നമ്മളെല്ലാ മനുഷ്യരും തെറ്റ് ചെയ്തവരാണല്ലോ. പണക്കാരനാവാനോ, നല്ല ഫോണുപയോഗിക്കാനുള്ള ആഗ്രഹത്തിലോ ഒന്നുമാവില്ല അയാളത് ചെയ്തിട്ടുണ്ടാവുകയെന്ന് എനിക്കുറപ്പാണ്. തന്റെ മക്കൾ നല്ല ഭക്ഷണം കഴിച്ചുറങ്ങുന്നത് കാണാൻ ഭാഗ്യമുള്ള ഒരു ദിവസത്തിന് വേണ്ടി, കിടപ്പിലായ ഭാര്യയുടെയോ അമ്മയുടേയോ, മക്കളുടെയോ ഒക്കെ ഒരു ദിവസത്തെ ആശുപത്രി ബില്ലിന് വേണ്ടി, അങ്ങനെയങ്ങനെ ഒരു മനുഷ്യന് ഏറ്റവും അത്യാവശ്യമായി വേണ്ട എന്തിനെങ്കിലുമൊക്കെ വേണ്ടിയാവും പിടിക്കപ്പെടാനും, തല്ല് കൊള്ളാനും, ജയിലിലടക്കപ്പെടാനുമെല്ലാം സാധ്യതയുണ്ടെന്നറിഞ്ഞിട്ടും അയാളാ സാഹസത്തിനിറങ്ങി തിരിച്ചത്. ഒരുപക്ഷെ മറ്റ് മാർഗങ്ങളില്ലെന്നുറപ്പായതിന് ശേഷമാവും, വിശപ്പ് അസഹനീയമായിട്ടാവും, കുഞ്ഞുങ്ങളുടെ കരച്ചിൽ കാത് പൊട്ടുമാറുച്ചത്തിലുയർന്നിട്ടാവും...
ഒരു നേരത്തെ ആഹാരം എടുത്തതിന് ഒരു മനുഷ്യനെ ദയയുടെ ഒരു കണിക പോലുമില്ലാതെ കെട്ടിയിട്ട് തല്ലിയും, കല്ലെറിഞ്ഞും കൊന്നു കളയുന്ന, മൂന്ന് നേരം ഭക്ഷണം കൃത്യമായി ഡൈനിങ്ങ് ടേബിളിൽ എത്തുമ്പോൾ, ഇന്നലെയുണ്ടാക്കിയ ദോശ തന്നെ ഇന്നുമുണ്ടാക്കിയതിന് അമ്മയുമായി വഴക്കിടുന്ന, നൂറ് രൂപയുടെ ഭക്ഷണം ഓർഡർ ചെയ്താൽ അതിൽ അമ്പത് രൂപയുടെയും കളയുന്ന, എല്ലാ പ്രിവിലേജിലും അല്ലാത്തതുമറിയാതെ പെറ്റ് പെരുകി ജീവിച്ചു മരിക്കുന്ന നമുക്കൊന്നും ആ മനുഷ്യരുടെ തെറ്റുകൾ പൊറുക്കാനൊക്കുന്നതല്ലല്ലോ.
ഇരുപത്തയ്യായിരം രൂപയുടെ ഫോൺ കട്ട് കൊണ്ട് പോവാൻ ശ്രമിച്ച ഒരു കള്ളനെ നാട്ടുകാർ കൂടി പൊതിരെ തല്ലി കൊല്ലാനാക്കുന്നതോ, കൊന്നതോ, അയാൾ ചോരയിൽ കുളിച്ച് കിടക്കുന്നതോ കണ്ട് എനിക്ക് ആഹ്ലാദിക്കാമായിരുന്നു. പക്ഷേ, ഇത്തരം മനുഷ്യരെ സൃഷ്ടിക്കുന്നതിൽ നമ്മളും പങ്കുകാരല്ലേ എന്നോർത്ത് പോവുമ്പോഴുള്ള കുറ്റബോധം, അതെന്നെ വല്ലാതെ പൊള്ളിച്ചു കളഞ്ഞു. ഒരു തരത്തിൽ പറഞ്ഞാൽ, ആ കളവിന് ശിക്ഷയനുഭവിച്ചത് അയാളല്ല, അയാളുടെ യാചന കണ്ട് ഉള്ള് നീറിപ്പോയ ഞാനാണ്.
കളവൊരിക്കലും പ്രോത്സാഹിക്കപ്പെടേണ്ട ഒന്നാണെന്നോ അതിനെ ന്യായീകരിക്കേണ്ട ഒന്നാണെന്നോ അല്ല ഞാൻ പറഞ്ഞു വരുന്നത്. പക്ഷേ കളവ് ചെയ്യുന്ന ചില മനുഷ്യരെയെങ്കിലും അങ്ങനെയൊന്ന് ചെയ്യാനുള്ള സമ്മർദ്ദത്തിലാക്കുന്നത് ഈ സമൂഹം തന്നെയാണ്. പണക്കാരനും പാവപ്പെട്ടവനുമിടയിൽ നാം വരച്ചിട്ടിരിക്കുന്ന അതിർവരമ്പുകളും അവരോട് നാം കാണിക്കുന്ന അവഗണനയും അവജ്ഞയുമാണ്.
പലരുമെന്നോട് ചോദിക്കാറുണ്ട്, എന്ത് ധൈര്യത്തിലാണ് അപരിചിതരുടെ ക്ഷണം സ്വീകരിക്കാറുള്ളതെന്ന്. അങ്ങനെ ചോദിക്കുന്ന മനുഷ്യരോട് ഞാൻ തിരിച്ചും ഒരു ചോദ്യം ചോദിക്കട്ടെ. എന്ത് ധൈര്യത്തിലാണ് ആ മനുഷ്യർ അപരിചിതയായ എനിക്ക് മുന്നിൽ ക്ഷണം വെച്ച് നീട്ടുന്നത്. പരസ്പ്പരം വിശ്വസിക്കാതെ മനുഷ്യർക്കെങ്ങനെയാണ് ഒരൊറ്റ ലോകത്ത് ജീവിക്കാൻ കഴിയുക. അടിച്ചുപൊളിക്കാനല്ല ആ പാവപ്പെട്ട മനുഷ്യൻ എന്റെ ഫോൺ മോഷ്ടിക്കാൻ തുനിഞ്ഞതെന്ന് എനിക്കുറപ്പാണ്. ആ വിശ്വാസം മാത്രം മതിയായിരുന്നു എനിക്കയാളോട് ക്ഷമിക്കാൻ.