ലാങ്സ താഴ്വരയിൽ ഏകാന്തനായിരിക്കുന്ന ബുദ്ധൻ
പരുക്കൻ മൺ റോഡുകളെയും ഇരുണ്ട കുന്നുകളുടെ നിഗൂഢമായ ഭൂപ്രകൃതിയെയും വകഞ്ഞുമാറ്റി രണ്ടു മണിക്കൂറിലേറെ നീണ്ടു നിന്ന ബൈക്ക് യാത്ര ആദ്യം ചെന്നെത്തിയത് ലാങ്സയിലാണ്. തണുത്ത കാറ്റിൽ ഒറ്റക്കിരിക്കുന്ന ഒരു വലിയ ബുദ്ധപ്രതിമയെ ദൂരെനിന്നുതന്നെ എനിക്ക് കാണാം. സ്വർണനിറത്താലും പല വർണ്ണങ്ങളാലുമുള്ള ആ കൂറ്റൻ പ്രതിമ എന്നെ ശ്രദ്ധയോടെ നോക്കുന്നതായി എനിക്ക് തോന്നി. ഏകാന്തനായി ഇരിക്കുന്ന ബുദ്ധൻ ഒരുവേള എന്നെ തൻ്റെ സവിധത്തിലേക്ക് ക്ഷണിച്ചിരിക്കുന്നു.

കിഴക്ക് സൂര്യൻ പ്രത്യക്ഷപ്പെടുമ്പോൾ ആ കനക രശ്മിയുടെ പ്രസരത്തിൽ കാസ വിസ്മയമായി എൻ്റെ മുന്നിൽ നിൽക്കുന്നു. പ്രഭാത സൂര്യന്റെ പൊൻകിരണങ്ങളിൽ കുളിച്ചുനിൽക്കുന്ന കാസയുടെ സൗന്ദര്യം വിവരണങ്ങൾക്കും അപ്പുറത്താണ്.
വടക്കേ ഇന്ത്യൻ സംസ്ഥാനമായ ഹിമാചൽ പ്രദേശിലെ ലാഹൗൾ, സ്പ്തി ജില്ലകളിലെ പടിഞ്ഞാറൻ താഴ്വരയിൽ ഒറ്റപ്പെട്ട ഒരു തണുത്തുറഞ്ഞ മരുഭൂമിയാണ് സ്പിതി വാലി. ശരാശരി സമുദ്രനിരപ്പിൽ നിന്നും 3650 മീറ്റർ ഉയരത്തിൽ സ്പിതി നദിക്കരയിൽ സ്ഥിതി ചെയ്യുന്ന കാസ, സ്പിതി താഴ്വരയിലെ വലിയ ടൗൺഷിപ്പും വാണിജ്യകേന്ദ്രവും കൂടിയാണ്.
തലേദിവസത്തെ ദീർഘദൂര സഞ്ചാരത്തിന്റെയും ചുറ്റിത്തിരിയലിന്റെയും ആലസ്യത്തിൽ ഈ പരിഷ്കൃത അന്തരീക്ഷത്തെ മനസ്സിലാക്കാൻ ഒരു നിമിഷം എനിക്ക് കഴിഞ്ഞില്ല. ഇടവഴിയിലൂടെ ചെന്നെത്തിയ ഏതോ ഒരു ഹോംസ്റ്റേയിലേക്കുള്ള വലിഞ്ഞുകയറ്റമാണ് എനിക്ക് ഓർമ്മയുള്ളത്. പരിചാരകൻ വിരിച്ചുതന്ന കട്ടിലിലുള്ള പുതപ്പിനെ വലിച്ചുമുറുക്കി നല്ല ഉറക്കത്തിന്റെ തയ്യാറെടുപ്പിലേക്ക് പതുക്കെ ഞാൻ വഴുതിവീണു.
ഉണർന്നെഴുന്നേറ്റ്, പ്രഭാതത്തിലെ ഭംഗിയിൽ കാസയിലെ മഞ്ഞുമലനിരകൾക്ക് കുറുകെയായി ഒഴുകി നീങ്ങുന്ന സ്പിതി നദിയിലെ നീലനിറമുള്ള ജലത്തിന്റെ സൗന്ദര്യത്തെ ഞാൻ അൽപ്പനേരം നോക്കി നിന്നു. ഋതുക്കൾ മാറിമാറിവരുന്ന സമയങ്ങളിലെല്ലാം കാസ അതിമനോഹരമാണ്. അതിരാവിലെതന്നെ കാസ മാർക്കറ്റുകൾ സജീവമായി. സഞ്ചാരികളും സ്പിതി താഴ്വരകളിലെ ഗ്രാമീണരും കാസയെ കൂടുതൽ നിറമുള്ളതാക്കിമാറ്റിയിരിക്കുന്നു. മാർക്കറ്റുകളിൽ കണ്ടുവരുന്ന ബഹളങ്ങളും, ഒച്ചപ്പാടും, വിളികളും, വൃത്തികേടും, വികൃതിപ്പിള്ളേരും, പിച്ചക്കാരും എല്ലാം അടങ്ങുന്ന ഒരു അന്തരീക്ഷം.
ലളിതമായ പ്രഭാതഭക്ഷണത്തിനു ശേഷം തലേദിവസം തന്നെ ഓർഡർ ചെയ്ത ബൈക്ക് ഡീലേഴ്സിന്റെ കടയിലെത്തി. ഞങ്ങൾക്കുള്ള വാഹനങ്ങൾ അവിടെ തയ്യാറായിരുന്നു. ആവശ്യമായ ഇന്ധനം നിറച്ച് കുളിർമയുടെയും നിഗൂഢ സൗന്ദര്യത്തിന്റെയും കാഴ്ചയിലേക്ക് ഞങ്ങൾ പുറപ്പെട്ടു.
പ്രകൃതിരംഗങ്ങളുടെ മട്ടു മാറിത്തുടങ്ങി. വഴിനീളെ കൂറ്റൻ പാറകളും, ചീളൻ പാറകളും, ഒരുതരം ചാരനിറത്തിലുള്ള മലകളും ഞങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടു. വിശാലമായ ആകാശത്തിന് പട്ടുമെത്ത വിരിച്ച മേഘങ്ങളോടൊപ്പമായിരുന്നു ഞങ്ങളുടെ യാത്ര. പരുക്കൻ മൺ റോഡുകളെയും ഇരുണ്ട കുന്നുകളുടെ നിഗൂഢമായ ഭൂപ്രകൃതിയെയും വകഞ്ഞുമാറ്റി രണ്ടു മണിക്കൂറിലേറെ നീണ്ടു നിന്ന ബൈക്ക് യാത്ര ആദ്യം ചെന്നെത്തിയത് ലാങ്സയിലാണ്.
തണുത്ത കാറ്റിൽ ഒറ്റക്കിരിക്കുന്ന ഒരു വലിയ ബുദ്ധപ്രതിമയെ ദൂരെനിന്നുതന്നെ എനിക്ക് കാണാം. സ്വർണനിറത്താലും പല വർണ്ണങ്ങളാലുമുള്ള ആ കൂറ്റൻ പ്രതിമ എന്നെ ശ്രദ്ധയോടെ നോക്കുന്നതായി എനിക്ക് തോന്നി. ഏകാന്തനായി ഇരിക്കുന്ന ബുദ്ധൻ ഒരുവേള എന്നെ തൻ്റെ സവിധത്തിലേക്ക് ക്ഷണിച്ചിരിക്കുന്നു.
കാഴ്ചകൾക്കപ്പുറം ഒരു തീർത്ഥാടനകേന്ദ്രം കൂടിയാണ് ലാങ്സ. പ്രദേശവാസികളുടെ ഐതീഹ്യ പ്രകാരം സ്പിതി താഴ്വരയിലെ എല്ലാ ദേവതകളും ഇവിടെ വസിക്കുന്നു. അതുകൊണ്ടു തന്നെ ലാങ്സ താഴ്വരയെ ആത്മീയ കേന്ദ്രമായി പ്രദേശവാസികൾ വിശ്വസിച്ചു വരുന്നു. ഏകദേശം ആയിരം വർഷത്തിലധികം പഴക്കമുണ്ടെന്ന് പറയപ്പെടുന്ന ഈ ബുദ്ധപ്രതിമക്ക് മുമ്പിൽ എൻ്റെ ശിഷ്ടകാലം ജീവിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു എന്ന് ദലൈലാമ ഒരിക്കൽ പറഞ്ഞതായി പറയപ്പെടുന്നു. അതിൽ വലിയ അതിശയോക്തി ഒന്നുമില്ല, അത്രയേറെ അതുല്യമായ ഭൂപ്രകൃതിയും, ശാന്തതയും നിറഞ്ഞ ഒരിടമാണിത്.
'ഗ്രാമക്ഷേത്രം' എന്നർത്ഥം വരുന്ന ലാങ് (Lang) എന്ന വാക്കിൽ നിന്നാണ് ഗ്രാമത്തിന് ഈ പേര് ലഭിച്ചത് എന്ന വാമൊഴി പരക്കെ നിലനിൽക്കുന്നു. മറ്റു ചിലർ വിശ്വസിക്കുന്നത് 'ല' എന്ന വാക്കിനർത്ഥമായ പർവ്വതപാത എന്നതിനെയും 'സ' എന്നതിനെ അവിടുത്തെ പരമ്പരാഗത തൊഴിലായ മൺപാത്ര നിർമാണത്തെ (സമ)യും സൂചിപ്പിക്കുന്നു. ഇതിനെ തുടർന്നാണ് ഈ ഗ്രാമത്തിന് ഈ പേര് ലഭിച്ചത് എന്ന ഒരു അഭിപ്രായവും നിലനിൽക്കുന്നുണ്ട്.
14,000 ത്തോളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലാങ്സ ഗ്രാമം ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഗ്രാമങ്ങളിലൊന്നാണ്. ഇഷ്ടികകൾ ഉപയോഗിച്ചുള്ള മൺ വീടുകളിലാണ് ഗ്രാമങ്ങളിലെ ജനങ്ങൾ വസിക്കുന്നത്. തികച്ചും ടിബറ്റൻ ശൈലിയിലാണ് വീടുകളുടെ വാസ്തുവിദ്യ. ചെളിയും വൈക്കോൽ കറ്റകളും ഉപയോഗിച്ചു കൊണ്ടുള്ള ഈ നിർമ്മാണ രീതിയിലൂടെ അന്തരീക്ഷത്തിന്റെ പ്രതികൂല കാലാവസ്ഥയെ മറികടക്കാൻ അവർക്ക് സാധിക്കുന്നു. ഇത്തരത്തിൽ 35 വീടുകളിൽ 150 ഓളം ആളുകളാണ് ഈ ഗ്രാമത്തിൽ താമസിക്കുന്നത്. വീടുകളിൽ അവർ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് അടുക്കളകൾക്കാണ്. കുറച്ചു വിശാലമായാണ് അടുക്കളകൾ അവർ പണിതിരിക്കുന്നത്. അതിന് മറ്റൊരു കാരണം കൂടിയുണ്ട്, ഇവിടെയെത്തുന്ന അതിഥികളെ/സഞ്ചാരികളെ സ്വീകരിക്കാനുള്ള ഒരിടം കൂടിയായാണ് ഈ അടുക്കളകളെ ഒരുക്കിയിരിക്കുന്നത്.
ലാങ്സയിലെ മറ്റൊരു പ്രത്യേകതയാണ് അവിടെ കണ്ടുവരുന്ന ഫോസിലുകൾ. ഈ ഫോസിലുകളുടെ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലെ വിരോധാഭാസം ഓർത്ത് ഞാൻ അത്ഭുതപ്പെടുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് ഈ ഭൂമി മുഴുവൻ സമുദ്രത്തിനടിയിൽ മുങ്ങി എന്നും ഈ മഹത്തായ പർവ്വതങ്ങൾക്കിടയിൽ അകപ്പെട്ടുപോയ സമുദ്രജീവികളുടെ തെളിവുകളാണ് ഈ ഫോസിലുകൾ എന്നതുമാണ് വെപ്പ്. ഈ ചരിത്രം അറിഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ഒരു ഫാന്റസി ചിത്രം കണ്ടത് പോലുള്ള നിൽപ്പും അതിശയവുമായിരുന്നു എന്നിലുണ്ടാക്കിയത്. അതുകൊണ്ടുതന്നെ ലാങ്സ, സ്പിതി താഴ്വരയിലെ ഫോസിൽ ഗ്രാമമെന്നും അറിയപ്പെടുന്നു.
ആറുമാസക്കാലം കൊടും ശൈത്യമായതിനാൽ ഇവിടുത്തെ ജനങ്ങൾ അവർക്ക് ആവശ്യമായ വിഭവങ്ങൾ സ്വയം കൃഷിചെയ്ത് ഉൽപ്പാദിപ്പിക്കുന്നു. കൃഷിക്കനുയോജ്യമായ കറുത്തതും മഞ്ഞനിറത്തിലുള്ള മണ്ണിൽ ഉരുളക്കിഴങ്ങ്, ബീൻസ്, ബാർലി, എന്നിവയാണ് പ്രധാനമായും വിള ചെയ്യുന്നത്. ലാങ്സയിലെ കൃഷിക്കുള്ള ഏക ജലസേചന സ്രോതസ്സ് ഇപ്പോഴും ചൗ ചൗ കാങ് നിൽഡ കൊടുമുടിയിൽ നിന്ന് ഉത്ഭവിക്കുന്ന അരുവികളിലെ വെള്ളമാണ്. നിർഭാഗ്യവശാൽ, മഞ്ഞുകാലത്ത് മഞ്ഞുവീഴ്ച കുറവാണെങ്കിൽ, അത് ജലസ്രോതസ്സുകളുടെ സൃഷ്ടിയെയും അതുവഴി കാർഷിക ഉൽപാദനത്തെയും നേരിട്ട് ബാധിക്കുന്നു. യാക്കിന്റെയും ആടിന്റെയും ഇറച്ചിയും ഇതോടൊപ്പം സൂക്ഷിച്ചുവെക്കുന്നു. മഞ്ഞിനാൽ മൂടപ്പെട്ട നാളുകളിൽ മഞ്ഞിനെ നീക്കം ചെയ്തും, മൃഗങ്ങളെ സംരക്ഷിച്ചും ജീവിതം കഴിച്ചുകൂട്ടും. തികച്ചും ഒറ്റപ്പെട്ടതായിരിക്കും ഈ ദിനരാത്രങ്ങൾ. ഇവരുടെ പ്രധാന വരുമാനമാർഗമായ സഞ്ചാരികളുടെ വരവും ഈ കാലങ്ങളിൽ ഇവർക്ക് അന്യമായിരിക്കും. എല്ലാ സൗന്ദര്യത്തിനിടയിലും വെല്ലുവിളി നിറഞ്ഞ ജീവിത സാഹചര്യങ്ങളാണ് ഇവിടത്തുകാർക്ക്.
മനസ്സിനെയും ശരീരത്തെയും തണുപ്പിച്ചു കൊണ്ടിരുന്ന കാറ്റിന്റെ ഈണത്തിൽ അൽപനേരം ബുദ്ധപ്രതിമയുടെ അരികിലിരുന്നു. ശേഷം തൊട്ടടുത്തുള്ള കഫേയിൽ കയറി ഞങ്ങൾ ചായയും കുടിച്ചിരുന്നു.