പാതിരാത്രി കണ്ട പെണ്ണുങ്ങൾ
ഒരു ദിവസമെങ്കിലും രാത്രിയുടെ ഭംഗി ആസ്വദിച്ചറിയാൻ കഴിഞ്ഞാൽ, അന്നു നിങ്ങൾക്ക് മനസ്സിലാകും, രാത്രികൾ പെണ്ണിന് കൂടി അവകാശപ്പെട്ടതാണെന്ന്, ഹോസ്റ്റലുകളുടെ കർഫ്യൂ സമയം നീട്ടാനുള്ള കലഹങ്ങൾ എന്തുകൊണ്ട് ക്യാമ്പസുകളിൽ ഉണ്ടാകുന്നു എന്ന്.

കഴിഞ്ഞ വർഷത്തെ കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവം കാസർഗോഡ് വച്ചായിരുന്നു.
കോളേജ് കലോത്സവത്തിന് പേര് കൊടുക്കേണ്ട ഗൂഗിൾ ഫോം വന്നപ്പോൾ കേട്ടുപരിചയമുള്ള എല്ലാ പരിപാടിക്കും പേരുകൊടുത്തതിങ്ങനെ കുത്തിയിരിക്കുകയായിരുന്നു. അപ്പോഴാണ് മൊബൈൽ കമ്പനിക്കാർ മാത്രം വിളിക്കുന്ന എന്റെ ഫോണിലേക്ക് ഫാത്തിമ വിളിക്കുന്നത്
ഫാത്തിമ: ഇഞ് പേര് കൊടുത്താ?
ഞാൻ: ആ... എന്തേ?
ഫാത്തിമ: ഇഞ് ഡിബേറ്റിന് പേര് കൊടുക്ക് ജയിക്കുന്നാണേൽ ഒരുമിച്ച് കാസർകോട് പോവാലോ..!
ഞാൻ: അതിന് അൻക് ആ പരിപാടി എങ്ങനെയാ ചെയ്യണ്ടേന്ന് പോലും അറീല്ല.
ഫാത്തിമ: അത് ഞമ്മക്ക് എന്തേലും ആക്കാ, ഇഞങ് പേര് കൊടുതൂട്.
ഞാൻ: എന്ന കൊടുക്കാ...
അങ്ങനെ ഇതു വരെ പേരിന് പോലും പങ്കെടുക്കാത്ത പരിപാടിക്ക് കാസർകോട്ടേക്ക് ഒരുമിച്ച് പോവാനുള്ള പൂതി ഒന്നുകൊണ്ടുമാത്രം പേര് കൊടുത്തു. പിന്നെ സംഭവിച്ചത് എഴുതാതെ തന്നെ ഊഹിക്കാലോല്ലേ... മത്സരിക്കാൻ ആൾക്കാർ വളരെ കുറവായതുകൊണ്ടും, പിന്നെ നമ്മളെ പൂതി പടച്ചോന് ശരിക്ക് ബോധിച്ചത് കൊണ്ടും, നമ്മൾ ജയിച്ചു. അങ്ങനെ കാസർകോട്ടേക്ക് പോകാനുള്ള ടിക്കറ്റ് സെറ്റായി. വീട്ടിൽ നിവേദനം സമർപ്പിച്ചപ്പോൾ ഉമ്മാന്റെയും ഫാത്തിമാന്റെ ഉമ്മന്റേയും 'സുരക്ഷ' എന്ന വിഷയത്തിലെ അധോലോക ചർച്ചയ്ക്ക് ശേഷം ടിക്കറ്റിലേക്ക് പച്ച സീലും വീണു.
അങ്ങനെ 2022 മാർച്ച് 23ന് ആദ്യമായി ടീച്ചർമാരോ രക്ഷിതാക്കളോ ഇല്ലാതെ, സുഹൃത്തുക്കൾ മാത്രമായുള്ള ജീവിതത്തിലെ ആദ്യത്തെ യാത്രയ്ക്ക് നമ്മൾ പുറപ്പെട്ടു. അന്ന് വൈകുന്നേരം തൊട്ട് പിറ്റേന്ന് വീട്ടിൽ തിരിച്ചു വരുന്നതുവരെയുള്ള നിമിഷങ്ങൾ വിവരണാതീതമാണ്. മോഹനേട്ടൻ പറഞ്ഞതുപോലെ അതെനിക്ക് മാത്രം സ്വന്തം! അത് എന്നോടൊത്ത് മണ്ണിൽ അലിഞ്ഞുചേരും...
നടന്നതൊക്കെ കുറിച്ചിടാൻ മാത്രം സംഭവവികാസങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല, പക്ഷേ ജനിച്ച് 20 വർഷത്തിനിപ്പുറം അന്നാദ്യമായി ഞാൻ പാതിരാത്രി കണ്ടു! താമസിക്കുന്ന റൂമിൽ നിന്നും കലോത്സവ നഗരിയിലേക്കുള്ള വളരെ ചെറിയ ദൂരം മാത്രമായിരുന്നെങ്കിലും, ചുറ്റും വഴിവിളക്കിന്റെ വെളിച്ചം അല്ലാതെ മറ്റൊന്നും തന്നെ കാണാൻ ഉണ്ടായിരുന്നില്ലെങ്കിലും, രാത്രി ബന്ധനങ്ങൾ ഒന്നുമില്ലാതെ വെറുതെ നടക്കൽ... പാതിരാക്കാറ്റ് നമ്മെ ആശ്ലേഷിക്കൽ... ഇവയൊക്കെ പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതിയായിരുന്നു.
മായികലോകത്തേയ്ക്ക് ഒന്നും പോണ്ട, യഥാർത്ഥ ലോകം തന്നെ അത്രമേൽ മനോഹരമാണ് എന്ന് അന്നാദ്യമായി ഞാൻ മനസ്സിലാക്കി. ശരിക്കും പറഞ്ഞാൽ ഫാത്തിമയും ഞാനും അന്ന് ഉറങ്ങിയിട്ടില്ല, കാണപ്പെടാത്ത എത്രയെത്ര ചങ്ങലകൾക്കിടയിലാണ് നാം എന്ന് ആലോചിച്ചിരിക്കുകയായിരുന്നു.
നാക്വിബ് മഹ്ഫൗസിന്റെ 'Half a day' എന്ന കഥയിൽ ഒരു വാചകമുണ്ട്, "school makes useful men out of boys" എന്ന്. പക്ഷേ പെൺകുട്ടികളുടെ കാര്യത്തിൽ പലപ്പോഴും അതുണ്ടാവാറില്ല, ഒരു പെൺകുട്ടി പെണ്ണായി മാറുമ്പോൾ കൂടുതൽ ചങ്ങലകളുള്ള കൂട്ടിലടക്കപ്പെടേണ്ട, പിന്നേം പെൺ'കുട്ടി'യായി തന്നെയാണ് സമൂഹവും സിസ്റ്റവും കണ്ടിട്ടുള്ളത്. ഒരു ദിവസമെങ്കിലും രാത്രിയുടെ ഭംഗി ആസ്വദിച്ചറിയാൻ കഴിഞ്ഞാൽ, അന്നു നിങ്ങൾക്ക് മനസ്സിലാകും, രാത്രികൾ പെണ്ണിന് കൂടി അവകാശപ്പെട്ടതാണെന്ന്, ഹോസ്റ്റലുകളുടെ കർഫ്യൂ സമയം നീട്ടാനുള്ള കലഹങ്ങൾ എന്തുകൊണ്ട് ക്യാമ്പസുകളിൽ ഉണ്ടാകുന്നു എന്ന്.
മത്സരത്തിന്റെ കാര്യം പറയേണ്ടല്ലോ, നമ്മൾ തോറ്റു, വെറും തോൽവിയല്ല, അതിഭയാനകമായ തോൽവി. തോറ്റവിവരം കേട്ട നിമിഷം ചെറിയൊരു മരവിപ്പ് ഉണ്ടായിരുന്നെങ്കിലും, അത് സാരമില്ല, അടുത്ത തവണ അടിപൊളിയാക്കാലോ. പക്ഷേ ആ യാത്ര നമ്മൾ ജീവിതത്തെ നോക്കിക്കാണുന്ന രീതിയിൽ പോലും മാറ്റങ്ങൾ കൊണ്ടുവന്നു. എന്തിന് ഇന്നലെ പോലും ഫാത്തിമയുമൊത്ത് തലശ്ശേരിയിൽ നിന്നും ആറുമണിക്ക് ചായ കുടിക്കുമ്പോൾ പോലും എത്രയോ മാസം മുന്നേ നടന്ന ഈ യാത്രയെ കുറിച്ചുള്ള സൊറയും പറഞ്ഞിരിക്കുകയായിരുന്നു.
"അയ്യേ രാത്രി ഒന്ന് നടന്നതാണോ ഇത്രയും വലിയ സംഭവം" എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ അനുഭവിക്കുന്ന പ്രിവിലേജിന്റെ വ്യാപ്തി നിങ്ങൾക്കറിയില്ല എന്ന് വേണം കരുതാൻ.
'കാസർകോട് ഒക്കെ പോവേണ്ടി വരുമെങ്കിൽ കലോത്സവത്തിന് തന്നെ പങ്കെടുക്കേണ്ട' എന്ന് നിർദ്ദേശം ലഭിച്ച അനവധി സുഹൃത്തുക്കൾ എനിക്കുണ്ട്. ആറുമണിക്ക് വീട്ടിലെത്തിയിട്ടില്ലെങ്കിൽ നാളെ തൊട്ട് കോളേജിൽ തന്നെ പോണ്ട എന്ന് കേൾക്കേണ്ടി വരുന്നവരും ഉണ്ട്.
വരും കാലത്തെങ്കിലും എല്ലാ സ്ത്രീകൾക്കും രാത്രിയെ അനുഭച്ചറിയാൻ സാധിക്കട്ടെ, രാത്രികൾ അവർക്കും കൂടി അവകാശപ്പെട്ടതാണ് എന്ന തിരിച്ചറിവ് എല്ലാ സ്ത്രീകളിലും ഉണ്ടാവട്ടെ. രാത്രി തനിയെ നടന്നത് ഒരു മഹാസംഭവമായി എഴുതപ്പെടാതിരിക്കട്ടെ. നാട്ടിലെ വഴിയോരങ്ങളിൽ നിന്ന് എല്ലാവർക്കും 6 മണിക്ക് ചായ കുടിക്കാൻ സാധിക്കട്ടെ.
ഇത് വായിച്ചു കഴിയുമ്പോൾ, കലോത്സവം എന്നൊക്കെ പറഞ്ഞ് രാത്രി തിരിഞ്ഞു കളിച്ചു നടന്നിട്ട്, തോറ്റു വന്ന് ഡയലോഗ് അടിക്കുന്നു, എന്ന് മാത്രമാണ് നിങ്ങൾക്ക് തോന്നുന്നതെങ്കിൽ, കുഴപ്പമില്ല, ഒക്കെ ശരിയാവും,, പതിയെ, വളരെ പതിയെ, എല്ലാ ധാരണകളും മാറും.
മാറാതെവിടെ പോവാനാണല്ലേ...
പ്രതീക്ഷയോടെ...
(തലശ്ശേരി ബ്രെണ്ണൻ കോളേജിലെ മൂന്നാം വർഷ ഫങ്ങ്ഷണൽ ഇംഗ്ലീഷ് വിദ്യാർത്ഥിയാണ് ലേഖിക)