ഉമ്മാന്റെ മുഖത്തെ ചിരി
നമ്മുടെ ബക്കറ്റ് ലിസ്റ്റ് തീർക്കാൻ പെടാപ്പാട് പെടുമ്പോഴും ഒരായുസ്സ് മുഴുവൻ നമ്മളെ വസ്ത്രം ബക്കറ്റിലിട്ട് അലക്കുന്ന ഉമ്മമാരോടും അവരുടെ ആഗ്രഹം ചോദിക്കാനും, നിർബന്ധിപ്പിച്ചാണെങ്കിലും നമ്മളോടൊപ്പം അവരെയും യാത്രയിൽ കൊണ്ടുപോകാനും തുടങ്ങുമ്പോൾ അവർ വെളിപ്പെടുത്തും, ചാർലിയിൽ ദുൽഖർ സൽമാൻ പറഞ്ഞ ആ മീശപ്പുലിമലയിൽ പോണമെന്ന് ഞാനും മനസ്സിൽ വിചാരിച്ചിരുന്നു എന്ന്.

ഇത് വരെ വണ്ടിയോടിച്ച റൂട്ടുകളിൽ ഏറ്റവും വശീകരിക്കുന്ന കാഴ്ചകൾ സമ്മാനിക്കുന്ന ഒന്നായിരുന്നു ഷില്ലോങ്ങിൽ നിന്നും ബംഗ്ലാദേശ് അതിർത്തിയിലുള്ള ഡോക്കി റിവർ കാണാൻ അതിരാവിലെ പുറപ്പെട്ടത്. രണ്ടുമൂന്ന് മണിക്കൂർ ഡ്രൈവ് ചെയ്ത് മനോഹരമായ ഡോക്കി റിവറിന്റെ സൈഡിൽ വണ്ടി നിർത്തി പുറത്തിറങ്ങിയപ്പോൾ ഉമ്മാന്റെ മുഖത്തു കണ്ട സന്തോഷമാണ് അടിത്തട്ട് കാണുന്ന ക്രിസ്റ്റൽ ക്ലീയർ വെള്ളത്തേക്കാൾ അന്നത്തെ ദിവസത്തെ ഏറ്റവും നല്ല കാഴ്ച.
ഡോക്കി റിവർ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ടതാണ്. വെള്ളത്തിൽ നോക്കിയാൽ അടിയിലുള്ള വെള്ളാരം കല്ലുകൾ വളരെ എച്.ഡി ക്ലാരിറ്റിയിൽ കാണാൻ സാധിക്കും.
അപ്പോഴാണ് ഉമ്മ പറയുന്നത്, "ഈ സ്ഥലം ഞാൻ മുൻപെവിടെയോ ഫോട്ടോയിൽ കണ്ടപ്പോൾ വിചാരിച്ചിനു ഇതൊക്കെ ശരിക്കും ഉള്ളതാണോ, എന്നെങ്കിലും കാണണം എന്ന്..."
സത്യം പറഞ്ഞാൽ എനിക്ക് കണ്ടതായിട്ട് ഓർമ്മയില്ല, പക്ഷെ ഉമ്മാന്റെ തലച്ചോറിൽ ഈ കാഴ്ചകൾ വർഷങ്ങൾക്കു മുമ്പേ കയറിപ്പറ്റി എന്നത് ശരിക്കും അത്ഭുതമായിരുന്നു. അവിടെ എത്തി ആ കാഴ്ച കണ്ടപ്പോൾ മാത്രമാണ് ഉമ്മാന്റെ ഉള്ളിൽ എന്നോ തോന്നിയിരുന്ന ആഗ്രഹം ഉമ്മ വെളിപ്പെടുത്തിയതെന്നു മാത്രം.
നമ്മളെ നമ്മളാക്കാൻ ഒരായുസ്സ് മുഴുവൻ പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന നമ്മുടെ മാതാപിതാക്കളുടെ ജീവിതത്തിലെ വലിയ ആഗ്രഹം മക്കളെ നല്ല നിലയിൽ പഠിപ്പിക്കണം, നല്ല വിവാഹം കഴിപ്പിക്കണം, നല്ല ജോലി ലഭിക്കണം, ആരോഗ്യം ഉണ്ടാകണം എന്നതു തന്നെ ആയിരിക്കും. പക്ഷെ, അതിനപ്പുറത്തും നമ്മുടെ ഉമ്മമാർക്കും ഉപ്പമാർക്കും ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ടാകും.
മീശപ്പുലിമലയിൽ മഞ്ഞു വീഴുന്നത് കാണാനും, ലേഹ് ലഡാക്കിൽ പോകാനും, ഗോവയിലെ തെളിഞ്ഞ കടലിൽ നീന്തിത്തുടിക്കാനും, വാഗമണ്ണിലും, ഗവിയിലും പോയി തണുത്ത കാറ്റിൽ കട്ടൻ ചായ ഊതിക്കുടിക്കാനും വേണ്ടി ചെങ്ങായിമാരെയും കമ്പനിക്കാരെയും സെറ്റാക്കുമ്പോഴും, ഹണിമൂൺ പ്ലാൻ ചെയ്യുമ്പോഴും നമ്മുടെ മാതാപിതാക്കളോട് തന്നെ പൈസ തിരിക്കുമ്പോഴും നമ്മുടെ ബക്കറ്റ് ലിസ്റ്റ് തീർക്കാൻ പെടാപ്പാട് പെടുമ്പോഴും ഒരായുസ്സ് മുഴുവൻ നമ്മളെ വസ്ത്രം ബക്കറ്റിലിട്ട് അലക്കുന്ന ഉമ്മമാരോടും അവരുടെ ആഗ്രഹം ചോദിക്കാനും, നിർബന്ധിപ്പിച്ചാണെങ്കിലും നമ്മളോടൊപ്പം അവരെയും യാത്രയിൽ കൊണ്ടുപോകാനും തുടങ്ങുമ്പോൾ അവർ വെളിപ്പെടുത്തും, ചാർലിയിൽ ദുൽഖർ സൽമാൻ പറഞ്ഞ ആ മീശപ്പുലിമലയിൽ പോണമെന്ന് ഞാനും മനസ്സിൽ വിചാരിച്ചിരുന്നു എന്ന്.
നോർത്ത് ഈസ്റ്റിലെ കാഴ്ചകൾ കാണുന്ന മൂന്നാം ദിവസം നൽകിയ സന്തോഷം ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമോ, തെളിഞ്ഞ വെള്ളമോ, ബംഗ്ലാദേശിന്റെ അതിർത്തിയോ അല്ല..!
ഉമ്മാന്റെ മുഖത്തെ ചിരിയാണ്..!
(യാത്രികനും മനഃശാസ്ത്രജ്ഞനുമാണ് ലേഖകൻ)