വിൽക്കാൻ വച്ച വീട്

വിൽക്കാൻ വച്ച വീട് രാവിലെ കുളിച്ചൊരുങ്ങി നിന്നു.
മുഖം മിനുക്കി,
കല്യാണം നോക്കി തുടങ്ങിയ പെങ്കൊച്ചിനെ പോലെ...
പുറമതിലിന് പുറത്തേക്ക് എത്തിച്ചു നോക്കി,
നല്ല ഏതെങ്കിലുമൊരുവൻ വരുന്നുണ്ടോ എന്ന്!!
ഇരുവശത്തുമുള്ള കവുങ്ങിൻ കൊടികൾ
ഞാന്ന് കിടന്ന് രഹസ്യം പറഞ്ഞു!
വേലിക്കൽ നിൽക്കുന്ന കറിവേപ്പിനോട് ചട്ടം കെട്ടി,
ചെറുക്കനും കൂട്ടരും വരുമ്പോൾ അടയാളം തരണം!!
കരിങ്കല്ലിട്ടുറപ്പിച്ച പുരത്തറയ്ക്കും കീഴെ ആരാരും കാണില്ലെങ്കിലും
വിരലുകൊണ്ട് ചിത്രം വരയ്ക്കണം !!
കാവിയിട്ട കവിൾ തുടുപ്പിക്കണം !
പരന്ന കണ്മഷി തൂക്കണം!
എന്തോരം പണിയാണ് !!
ഒരുക്കാൻ വന്ന വിറകുപുരയും ചായ്പ്പും
ഒന്നോ രണ്ടോ വയസ്സിന് മൂപ്പുള്ളവരാണ് ,
ഇത് കഴിഞ്ഞ് വേണം അവരേം കെട്ടിക്കാൻ !!
പിൻവശത്ത് മുല്ലപ്പൂ കൊരുക്കിയിടാത്തതിന് അവർ കെറുവിച്ചു !!
വയസ്സെത്തിയതും നോക്കിത്തുടങ്ങിയതും എടിപിടിന്നാരുന്നല്ലോ !!
കർക്കിടകത്തിന്റെ മുന്നേ വേണം, ഊരിത്തുടങ്ങിയ കഴുക്കോൽ ബലം പിടിച്ചു !!
മൂലയോടും ശരിവച്ചു !
ചോർച്ചയടക്കാൻ പറ്റിയിട്ടില്ല !
പാർക്കലിനും മറ്റ് ചടങ്ങുകൾക്കും ഇനിയും ദമ്പടി വേറെ കാണണം !!
ഇതേതാണ്ട് ഉറപ്പിക്കുന്ന മട്ടാണ് !
മോന്തായം തല താഴ്ത്തി നാണിച്ചു തുടങ്ങി !
മീനമാസച്ചൂടിലും പുരയൊന്നാകെ കുളിരുകോരി !!
ദിവാസ്വപ്നം കണ്ടു !
ബ്രോക്കർ അഡ്വാൻസ് കൊടുത്തേൽപ്പിച്ചു പോയതിൽ പിന്നെ
ഇരു കൈകളിലെയും വളകാപ്പിന്റെ അളവെടുക്കുകയായിരുന്നു
പുതുക്കപ്പെണ്ണ് !!