ലോകം നിശ്ചലമായ 120 മിനിറ്റുകൾ
നിറഞ്ഞ സദസ്സിൽ ആ വലിയ സ്ക്രീനിൽ കളി കാണുമ്പോൾ ഓരോ നിമിഷവും ആർപ്പുവിളികളും നെഞ്ചിടിപ്പുമായിട്ടാണ് കടന്നുപോയത്. 120 മിനിട്ടും കഴിഞ്ഞു പെനാൽറ്റി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ ഹൃദയ താളത്തിലെ മാറ്റം എന്റെ കണ്ണുകളിൽ തെളിഞ്ഞിരുന്നു. മെസ്സി ഈ കപ്പ് നേടണം എന്നൊരു ചിന്ത മാത്രമേ മനസ്സിൽ ഒള്ളു. വിജയത്തിന്റെയാ ഗോൾ വലയിലാകുമ്പോൾ ചുറ്റുമെന്താണ് നടക്കുന്നതെന്ന് ശ്രദ്ധിക്കാൻ എന്റെ മനസ്സ് സമ്മതിച്ചില്ല.

ഒരിക്കലും പ്രതീക്ഷിക്കാത്ത തികച്ചും അവിസ്മരണീയമായ ഒരു ഫൈനൽ...
ലോകകപ്പിൽ മെസ്സി മുത്തമിടാൻ ആഗ്രഹിച്ച ഓരോ ആരാധകന്റെയും ഉള്ളിൽ തിര തല്ലിയ നിമിഷങ്ങളാണ് കടന്നുപോയത്. എംബാപെ എന്ന മാന്ത്രിക കുതിരയുടെ ചടുല നീക്കങ്ങളിലൂടെ നെഞ്ചിടിപ്പിക്കുന്ന നിമിഷങ്ങളാണ് ഖത്തർ വേൾഡ് കപ്പ് ഫൈനൽ ഓരോരുത്തർക്കും സമ്മാനിച്ചത്.
ആദ്യ പകുതിയിലെ അർജന്റീനയുടെ മുന്നേറ്റത്തിലൂടെ സാധാരണ ഒരു കളി പോലെ കടന്നുപോയേക്കാവുന്ന ഈ ഫൈനൽ മാച്ച് രണ്ടാം പകുതിയിൽ ആവേശമാക്കി മാറ്റിയ ഫ്രാൻസ്ന്റെ ഗോളുകളെ കുറിച്ച് പറയാതിരിക്കാൻ സാധിക്കില്ല. നിർണായകമായ നിമിഷങ്ങൾ അത് ആരാധകർക്ക് സമ്മാനിച്ചു. പെനാൽറ്റി ഷൂട്ടൗട്ട് വരെ എത്തിയ ആ മുന്നേറ്റം എക്കാലത്തെയും മികച്ച ലോക കപ്പ് ഫൈനൽ ആയി മാറി.
പതിവ് തെറ്റിക്കാതെ മലപ്പുറം ടൗണിൽ ആർത്തിരമ്പുന്ന വലിയ സ്ക്രീനിനു മുന്നിൽ തന്നെയായിരുന്നു ഇന്നും കളി കാണാൻ പോയിരുന്നത്. നിറഞ്ഞ സദസ്സിൽ ആ വലിയ സ്ക്രീനിൽ കളി കാണുമ്പോൾ ഓരോ നിമിഷവും ആർപ്പുവിളികളും നെഞ്ചിടിപ്പുമായിട്ടാണ് കടന്നുപോയത്. 120 മിനിട്ടും കഴിഞ്ഞു പെനാൽറ്റി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ ഹൃദയ താളത്തിലെ മാറ്റം എന്റെ കണ്ണുകളിൽ തെളിഞ്ഞിരുന്നു. മെസ്സി ഈ കപ്പ് നേടണം എന്നൊരു ചിന്ത മാത്രമേ മനസ്സിൽ ഒള്ളു. വിജയത്തിന്റെയാ ഗോൾ വലയിലാകുമ്പോൾ ചുറ്റുമെന്താണ് നടക്കുന്നതെന്ന് ശ്രദ്ധിക്കാൻ എന്റെ മനസ്സ് സമ്മതിച്ചില്ല. മിന്നി മറഞ്ഞ പല മുഖങ്ങളിലും ഞാൻ പല ഭാവങ്ങളും കണ്ടു. പലരും സന്തോഷം കൊണ്ട് കരയുന്നുണ്ടായിരുന്നു. ആർപ്പ് വിളിക്കുന്നു. പരസ്പരം ആലിംഗനം ചെയ്യുന്നു. ആരെന്ന് പോലുമറിയാത്ത ആളുകൾ വന്ന് കൂടെ നൃത്തം വെച്ച് സന്തോഷം പങ്കിട്ടു. ഹസ്തദനങ്ങളും പുഞ്ചിരികളും ആർപ്പ് വിളികളുമായി ആ സ്ക്രീനിനു മുന്നിൽ ആർത്തുല്ലസിച്ച നിമിഷങ്ങൾ. അറിയുന്നവരും അറിയാത്തവരുമായ നൂറുകണക്കിനാളുകൾക്കിടയിൽ നിശ്ചലമായ നിമിഷങ്ങൾ. ശ്വാസം നിശ്ചലമായ നിമിഷങ്ങൾ!
തൊട്ടടുത്തിരുന്ന ഷംസു എന്നെ തട്ടി എനിക്കെന്തോ വല്ലായ്മ തോന്നുന്നു എന്ന് പറഞ്ഞത് കുറച്ചു നിമിഷത്തേക്ക് ഞങ്ങളെ പരിഭ്രാന്തരാക്കി. അപ്പോഴും എന്താണവിടെ നടക്കുന്നതെന്ന് ആർക്കും മനസിലായില്ല. "എന്റെ ബി പി കുറഞ്ഞത് പോലെ തോന്നുന്നു" എന്ന് പറഞ്ഞതും അവൻ താഴെ വീഴാൻ പോയി. "എനിക്ക് നില്കുവാൻ കഴിയുന്നില്ല വിബി" എന്ന് പറഞ്ഞതും അവനെയും താങ്ങി ഞങ്ങൾ ഒരു ഭാഗത്തേക്ക് മാറിയപ്പോൾ പലരും അവിടെ കരയുന്നുണ്ടായിരുന്നു. ആ ജയം പലരിലും പല തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാക്കിയിരിക്കുന്നു. അവിടെ ഒരോരം ചാരി ആ കസേരയിൽ ഇമ ചിമ്മാതെ അവന്റെ മുഖത്ത് ചിരിയും സങ്കടവും ഒരു പോലെ വരുന്നതും ഞാൻ ആ സമയം കണ്ടു. "ഞാൻ ഓകെ ആയി, വാ പുറത്ത് പോവാം…! ഇന്ന് ആഘോഷിച്ചില്ലെങ്കിൽ ഇനി എപ്പോഴാ…! നീ വാ… ന്തെലും പ്രശ്നം ഉണ്ടെൽ ഞാൻ നിന്നോട് പറയാ" എന്നും പറഞ്ഞതും ഞങ്ങൾ പതിയെ പുറത്തിറങ്ങി. കലങ്ങിയ കണ്ണുകൾക്ക് മുപ്പതാണ്ടിന്റെ കാത്തിരിപ്പുണ്ട്. വീണ്ടും ആർപ്പ് വിളികളുമായി ഞങ്ങളവരുടെ കൂട്ടത്തിലേക്ക് ഇറങ്ങി. മെസ്സിയെന്ന മിശിഹ ലോകം നിശ്ചലമാക്കിയ നിമിഷങ്ങളെ ആഘോഷമാക്കാൻ... കാലമേ നന്ദി… ഈ നിമിഷത്തിന്..!