ഡിസബിലിറ്റികളുള്ള വ്യക്തികളും മാനസികാരോഗ്യവും: ആന്തരികവീക്ഷണകോണിൽ നിന്നുള്ള ഒരു ചെറുനിരീക്ഷണം
ഡിസബിലിറ്റികളുള്ള വ്യക്തികളെ അബ്നോർമൽ മനുഷ്യരായി പൊതുബോധം ചിത്രീകരിക്കുകയും അരികുവൽക്കരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട് ഇപ്പോഴും. സഹതാപത്തോടെയോ, പുച്ഛത്തോടെയോ പരിഹാസത്തോടെയോ അവജ്ഞയോടെയോ ഒക്കെയാണ് സമൂഹം ഇപ്പോഴും ഡിസബിലിറ്റികൾ ഉള്ള വ്യക്തികളോട് പെരുമാറുന്നത്. അല്ലെങ്കിൽ തങ്ങൾക്ക് പ്രചോദനം നല്കാൻ വേണ്ടി മാത്രമുള്ള വസ്തുക്കളായി ഡിസേബിൾഡ് വ്യക്തികളെ ചിത്രീകരിക്കുന്നു. ഇതെല്ലാം പലരീതികളിലായിരിക്കും ഡിസബിലിറ്റികളുള്ളവരെ ബാധിക്കുക.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് ഒരു ബില്യൺ വ്യക്തികൾക്ക് ഡിസബിലിറ്റികളുണ്ട്. അതായത് ലോകജനതയുടെ 15 ശതമാനം ഡിസബിലിറ്റികളുള്ളവരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ഡിസബിലിറ്റികളില്ലാത്ത മുതിർന്ന വ്യക്തികൾ അനുഭവിക്കുന്നതിനേക്കാൾ കൂടുതൽ മാനസിക പിരിമുറുക്കം ഡിസബിലിറ്റികളുള്ള മുതിർന്ന വ്യക്തികൾ അനുഭവിക്കുന്നുണ്ടെന്ന് അമേരിക്കയിലെ 'സെന്റേഴ്സ് ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവെൻഷൻ' (CDC) ചൂണ്ടിക്കാണിക്കുന്നുണ്ട്. 2018-ൽ ലോകമെമ്പാടുമുള്ള 17.4 മില്യൺ (32.9%) പ്രായപൂർത്തിയായ ഡിസബിൾഡ് വ്യക്തികൾ പതിവായി മാനസികക്ലേശങ്ങൾ നേരിട്ടതായി കണക്കാക്കപ്പെടുന്നു. പലപ്പോഴും ഡിസബിലിറ്റികളുള്ള വ്യക്തികൾക്ക് മറ്റെല്ലാവരെയും പോലെ മാന്യമായ ജീവിതം നയിക്കുവാനുള്ള തുല്യ അവസരങ്ങൾ ലഭിക്കാറില്ല. ഇത് പലതരത്തിലുള്ള മാനസികപ്രശ്നങ്ങളിലേക്കാണ് അവരെ കൊണ്ടെത്തിക്കുക. നമ്മുടെ രാജ്യത്തെ അടിസ്ഥാനസൗകര്യങ്ങൾ ഡിസേബിൾ ഫ്രണ്ട്ലിയല്ല എന്നത് ഏറ്റവും വലിയൊരു പ്രശ്നമാണ്. ഓരോ വ്യക്തിയും ആഗ്രഹിക്കുക കഴിവതും മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനാണല്ലോ. ഞങ്ങൾ ഡിസബിലിറ്റികളുള്ള വ്യക്തികളും ആഗ്രഹിക്കുന്നത് അതുതന്നെയാണ്.
ശാരീരികമായോ ബൗദ്ധികമായോ വൈകല്യങ്ങളുള്ളതിന്റെ പേരിൽമാത്രം സാമൂഹികജീവിതം നിഷേധിക്കപ്പെടുമ്പോഴുണ്ടാകുന്ന ട്രോമ വളരെ വലുതാണ്. കോവിഡ് ലോക്ക്ഡൗൺ കാലത്ത് പുറത്തിറങ്ങാൻ കഴിയാതെ വീടുകളിൽ ഒതുങ്ങിക്കഴിയുന്നതിന്റെ വീർപ്പുമുട്ടൽ എല്ലാവരും അനുഭവിച്ചു. എന്നാൽ വർഷങ്ങളായി വീടുകളിലൊതുക്കപ്പെട്ട ഡിസബിൾഡ് ജീവിതങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? സമൂഹം ഡിസേബിൾ ഫ്രണ്ട്ലിയല്ലാത്തതുകൊണ്ട് മാത്രം സാമൂഹികജീവിതം നിഷേധിക്കപ്പെട്ടവർ അനവധിയാണ്. വ്യക്തികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി ലോകാരോഗ്യസംഘടന ചൂണ്ടിക്കാണിക്കുന്നത് തൊഴിലില്ലായ്മയാണ്. ഡിസബിലിറ്റികളുള്ള വ്യക്തികളെ സംബന്ധിച്ചിടത്തോളം ഇത് ഗുരുതരമായൊരു പ്രശ്നമാണ്. ഇന്ത്യയിൽ തൊഴിൽ ചെയ്യുന്ന ഡിസബിലിറ്റികളുള്ള വ്യക്തികളുടെ എണ്ണത്തിൽ ഏറ്റവും താഴെയാണ് കേരളത്തിന്റെ സ്ഥാനം. കേരളത്തിലെ ഡിസബിലിറ്റികളുള്ള വ്യക്തികളിൽ നാലിലൊരു ഭാഗം മാത്രമാണ് തൊഴിൽ നേടിയത്. അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയ്ക്ക് പുറമെ തൊഴിലിടങ്ങളിലുൾപ്പെടെ ഡിസബിലിറ്റികളുള്ളവർ നേരിടുന്ന മറ്റൊരു പ്രശ്നം തൊഴിൽദാതാക്കളുടെ വിവേചനപൂർവ്വമായ സമീപനമാണ്. യോഗ്യതകളുണ്ടായിട്ടും ഡിസബിലിറ്റിയെക്കുറിച്ചുള്ള മിഥ്യാധാരണകൾ കാരണം പലപ്പോഴും തൊഴിലവസരങ്ങൾ ഡിസബിലിറ്റികളുള്ള വ്യക്തികൾക്ക് നിഷേധിക്കപ്പെടുന്നുണ്ട്.
വിദ്യാഭ്യാസ കാലഘട്ടത്തിലും ഒരുപാട് വിവേചനങ്ങളിലൂടെയും പ്രതിബന്ധങ്ങളിലൂടെയുമാണ് ഓരോ ഡിസേബിൾഡ് വ്യക്തിയും കടന്നുപോകുന്നത്. കുടുംബ പശ്ചാത്തലം, ജൻഡർ, ജാതി, മതം, സെക്ഷ്വാലിറ്റി തുടങ്ങിയ പല ഘടകങ്ങളും ഡിസബിലിറ്റി അനുഭവങ്ങളെ സ്വാധീനിക്കുന്നുണ്ട്. ഉദാഹരണത്തിന് ഈയടുത്ത് പാലക്കാട് വിക്ടോറിയ കോളേജിലെ സംഭവം, അവിടെ അപമാനിക്കപ്പെട്ട ഡിസബിലിറ്റിയുള്ള ആ വിദ്യാർത്ഥിക്ക് ഉണ്ടായ ട്രോമ എത്രത്തോളമുണ്ടെന്നു സങ്കൽപ്പിക്കാൻ കഴിയില്ല.
RPWD ആക്ട് 2016 പ്രകാരം 21 തരം ഡിസബിലിറ്റികൾ ഇന്ത്യയിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇവയിൽ ചിലതു ബാഹ്യമായി പ്രകടമാണെങ്കിൽ ചിലതു അദൃശ്യമായിരിക്കും. ഓരോ തരം ഡിസബിലിറ്റിയുള്ള വ്യക്തികളും നേരിടുന്ന പ്രശ്നങ്ങൾ വ്യത്യസ്തമായിരിക്കും. അവർക്ക് ആവശ്യമുള്ള അടിസ്ഥാനസൗകര്യങ്ങളിൽ വരെ വ്യത്യാസങ്ങളുണ്ട്. എല്ലാ വിഭാഗങ്ങളും വിവേചനം നേരിടുന്നുണ്ട്. വിവേചനത്തിന്റെ തോതിൽ വ്യതിയാനങ്ങളുണ്ടായേക്കുമെന്ന് മാത്രം. പൊതുസമൂഹം പലപ്പോഴും നോർമൽ/അബ്നോർമൽ ദ്വന്ദ്വത്തിലധിഷ്ഠിതമായാണ് ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും. ഡിസബിലിറ്റികളുള്ള വ്യക്തികളെ അബ്നോർമൽ മനുഷ്യരായി പൊതുബോധം ചിത്രീകരിക്കുകയും അരികുവൽക്കരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട് ഇപ്പോഴും. സഹതാപത്തോടെയോ, പുച്ഛത്തോടെയോ പരിഹാസത്തോടെയോ അവജ്ഞയോടെയോ ഒക്കെയാണ് സമൂഹം ഇപ്പോഴും ഡിസബിലിറ്റികൾ ഉള്ള വ്യക്തികളോട് പെരുമാറുന്നത്. അല്ലെങ്കിൽ തങ്ങൾക്ക് പ്രചോദനം നല്കാൻ വേണ്ടി മാത്രമുള്ള വസ്തുക്കളായി ഡിസേബിൾഡ് വ്യക്തികളെ ചിത്രീകരിക്കുന്നു. ഇതെല്ലാം പലരീതികളിലായിരിക്കും ഡിസബിലിറ്റികളുള്ളവരെ ബാധിക്കുക. കാരണം ഓരോരുത്തരുടെയും മാനസികാവസ്ഥ വ്യത്യസ്തമായിരിക്കും. ചിലർ ഇതിനെയെല്ലാം ലാഘവത്തോടെ തള്ളിക്കളയുമ്പോൾ മറ്റുചിലർക്ക് ലഭിക്കുന്നത് ട്രോമകൾ ആണ്. തങ്ങളുടെ നിലനില്പിനെത്തന്നെ അവർ ചോദ്യം ചെയ്തേക്കാം. തന്റെ ഡിസബിൾഡ് സ്വത്വത്തെ ഓർത്തു അപകർഷതാബോധമുള്ള ധാരാളം പേർ നമുക്ക് ചുറ്റിനുമുണ്ട്. തിരിച്ചറിയപ്പെടാതെ പോകുന്നവർ.
ഇതോടൊപ്പം ചിന്തിക്കേണ്ടുന്ന വിഷയമാണ് ഡിസബിലിറ്റികളുള്ള വ്യക്തികളുടെ, കുടുംബാംഗങ്ങളുടെ, പ്രത്യേകിച്ച് മാതാപിതാക്കളുടെ മാനസികാരോഗ്യം. തങ്ങളുടെ മക്കളുടെ ഭാവിജീവിതത്തെക്കുറിച്ചോർത്ത് ആധിയുള്ളവരാണ് ഡിസബിലിറ്റികളുള്ള പലരുടെയും മാതാപിതാക്കൾ. ഡിസബിലിറ്റിയും മനസികാരോഗ്യവും എന്ന വിഷയത്തെ കേരളത്തിലെ പൊതുയിടങ്ങളിലോ മാധ്യമങ്ങളിലോ പൊതുവെ ചർച്ച ചെയ്യപ്പെട്ടു കാണാറില്ല. ഇത് ഈ വിഷയത്തെക്കുറിച്ചുള്ള സമഗ്രമായ നിരീക്ഷണമല്ല. ഈ വിഷയത്തെക്കുറിച്ച് ഇതുവരെ ചിന്തിക്കാത്തവർക്ക് വേണ്ടി ആമുഖമെന്നോണം എന്റെ ഒരു ചെറുനിരീക്ഷണം മാത്രമാണിത്. ഈ വിഷയത്തിന് ഒരു ലേഖനത്തിൽ ഒതുക്കി നിർത്താവുന്നതിലും വ്യാപ്തിയുണ്ട്.
ഈ ലേഖനത്തിൽ ഞാൻ ഉപയോഗിക്കുന്നത് ‘ഡിസബിലിറ്റി', ‘ഡിസേബിൾഡ്', ‘ഡിസബിലിറ്റിയുള്ള/ഡിസബിലിറ്റികളുള്ള വ്യക്തി/വ്യക്തികൾ’ തുടങ്ങിയ പദപ്രയോഗങ്ങളാണ്. വൈകല്യവും ഡിസബിലിറ്റിയും ഒന്നാണെന്നാണ് പൊതുബോധം. വൈകല്യം എല്ലാവർക്കും അറിയാവുന്നതുപോലെ ശാരീരിക/മാനസിക/ബൗദ്ധിക വ്യത്യാസങ്ങളെയാണ് സൂചിപ്പിക്കുന്നത്. അതൊരു മെഡിക്കൽ ആശയമാണ്. എന്നാൽ ഡിസബിലിറ്റിയെന്നത് ഒരു സാമൂഹികാശയമാണ്. ജൻഡർ സമൂഹസൃഷ്ടിയാകുന്നത് പോലെ ഡിസബിലിറ്റിയും ഉണ്ടാകുന്നത് സമൂഹത്തിന്റെ ഇടപെടലിലൂടെയാണ്. വൈകല്യമുള്ള ഒരു വ്യക്തിക്ക് മുഖ്യധാരാസമൂഹത്തിൽ ജീവിക്കുവാൻ സഹായിക്കുന്ന തരത്തിലുള്ള സൗകര്യങ്ങളും സാഹചര്യങ്ങളും ലഭ്യമാകാതെ വരുമ്പോഴാണ് ആ വ്യക്തി ഡിസേബിൾഡ് ആയിത്തീരുന്നത്. അതായത് വൈകല്യമുള്ളൊരാൾ ഡിസേബിൾഡ് ആകുന്നതിൽ സമൂഹത്തിൻറെ പങ്ക് വളരെ വലുതാണ്. ഞാൻ ഒരു ഡിസേബിൾഡ് വ്യക്തിയാണെന്നോ ഡിസബിലിറ്റിയുള്ള വ്യക്തിയാണെന്നോ പറയുന്നതുകൊണ്ട് ഞാൻ അറിയിക്കാൻ ശ്രമിക്കുന്നത് സമൂഹത്തിൻറെ ഈ പങ്കിനെക്കുറിച്ചാണ്. അതുവഴി സമൂഹം ഇതിനെക്കുറിച്ച് മാറി ചിന്തിക്കാനും ഡിസേബിൾ ഫ്രണ്ട്ലിയായി പ്രവർത്തിക്കാനും ഇടവന്നേക്കാമെന്നാണ് എന്റെ പ്രതീക്ഷ.