ഒരേ നഗരം

നാം ഒരേ നഗരത്തെ
വിവർത്തനം ചെയ്യുന്നു.
തെരുവ്, മനുഷ്യര്‍, കണ്ണീര്,
കിനാവ്, നീലമേഘങ്ങൾ,
അതിപ്രാചീന നദീതീരം,
പാട്ടിന്റെ വേരുകൾ,
നിലാവ്, വാക്ക്, വെളിച്ചം,
ഇരുട്ടുകുടിച്ച ജീവിതം,
എന്നിങ്ങനെ ഞാൻ
പരിഭാഷപ്പെടുത്തുന്നു.
യുദ്ധം, കണ്ണീര്, വിശപ്പ്,
മരണം, നിസ്സഹായത,
മനുഷ്യർ, പലായനം,
അഭയാർത്ഥികൾ,
സ്മരണകൾ, സ്മാരകങ്ങൾ,
എന്നിങ്ങനെ നീയും
പരിഭാഷപ്പെടുത്തുന്നു.
ഞാൻ സ്നേഹമെന്നു വേവുന്നു.
നീ സമരമെന്നു പൊള്ളുന്നു.
പൗരാണിക നഗരത്തിന്റെ
ചുവരുകളിൽ നിന്നും
അതി നിശ്ബദമായി
കവിത പകർത്തിയെടുക്കുന്നു ഞാൻ,
നീ ഉച്ചത്തിൽ ചരിത്രത്തെ
ഭാഷാന്തരപ്പെടുത്തുന്നു.
അലിവാർന്ന വാക്കുകളാൽ ഞാനും
രക്തംപുരണ്ട വാക്കുകളാൽ നീയും
നനയുന്നു.
നമ്മിൽ ഒരേ നഗരം, അതിന്റെ
ഭൂപടങ്ങൾ നിവർത്തുന്നു.
അവയുടെ ഞരമ്പുകളിൽ
പ്രണയവും കലാപവും
നിസ്സഹായതയും പ്രതീക്ഷയും
വരൾച്ചയും വസന്തവും
വിഹ്വലതകളും ആനന്ദവും
മോഹങ്ങളും തീരാദുരിതങ്ങളും
ഒഴുകുന്നു.
നാം ഒരേ നഗരത്തെ
പകർത്തുന്നു.
പല നിറങ്ങളാൽ നഗരം
അതിന്റെ തൂവലുകൾ
നമ്മിലേക്ക് കൊഴിച്ചിടുന്നു.
നാം കാലത്തിന്റെ
ചിറകുകൾ തുന്നിച്ചേർക്കുന്നു.
ഓർമ്മകളിലൂടെയൊരു
നഗരമിരമ്പുന്നു.
വിവർത്തനം ചെയ്യുന്നു.
തെരുവ്, മനുഷ്യര്‍, കണ്ണീര്,
കിനാവ്, നീലമേഘങ്ങൾ,
അതിപ്രാചീന നദീതീരം,
പാട്ടിന്റെ വേരുകൾ,
നിലാവ്, വാക്ക്, വെളിച്ചം,
ഇരുട്ടുകുടിച്ച ജീവിതം,
എന്നിങ്ങനെ ഞാൻ
പരിഭാഷപ്പെടുത്തുന്നു.
യുദ്ധം, കണ്ണീര്, വിശപ്പ്,
മരണം, നിസ്സഹായത,
മനുഷ്യർ, പലായനം,
അഭയാർത്ഥികൾ,
സ്മരണകൾ, സ്മാരകങ്ങൾ,
എന്നിങ്ങനെ നീയും
പരിഭാഷപ്പെടുത്തുന്നു.
ഞാൻ സ്നേഹമെന്നു വേവുന്നു.
നീ സമരമെന്നു പൊള്ളുന്നു.
പൗരാണിക നഗരത്തിന്റെ
ചുവരുകളിൽ നിന്നും
അതി നിശ്ബദമായി
കവിത പകർത്തിയെടുക്കുന്നു ഞാൻ,
നീ ഉച്ചത്തിൽ ചരിത്രത്തെ
ഭാഷാന്തരപ്പെടുത്തുന്നു.
അലിവാർന്ന വാക്കുകളാൽ ഞാനും
രക്തംപുരണ്ട വാക്കുകളാൽ നീയും
നനയുന്നു.
നമ്മിൽ ഒരേ നഗരം, അതിന്റെ
ഭൂപടങ്ങൾ നിവർത്തുന്നു.
അവയുടെ ഞരമ്പുകളിൽ
പ്രണയവും കലാപവും
നിസ്സഹായതയും പ്രതീക്ഷയും
വരൾച്ചയും വസന്തവും
വിഹ്വലതകളും ആനന്ദവും
മോഹങ്ങളും തീരാദുരിതങ്ങളും
ഒഴുകുന്നു.
നാം ഒരേ നഗരത്തെ
പകർത്തുന്നു.
പല നിറങ്ങളാൽ നഗരം
അതിന്റെ തൂവലുകൾ
നമ്മിലേക്ക് കൊഴിച്ചിടുന്നു.
നാം കാലത്തിന്റെ
ചിറകുകൾ തുന്നിച്ചേർക്കുന്നു.
ഓർമ്മകളിലൂടെയൊരു
നഗരമിരമ്പുന്നു.