ഓർമ്മ സഞ്ചി

ഇന്ന്,
പകലിരുട്ടിനെ ചൊല്ലി
കിടക്കപ്പായ മടക്കുവാൻ
കൂട്ടാക്കുന്നില്ലത്രേ.
ചൂരൽ പതിഞ്ഞ
സ്വർഗ്ഗത്തെ തലോടിയാണ്
തലേന്നത്തെ പാഠങ്ങളന്ന്
വെളിച്ചം കണ്ടത്.
ഒളിച്ചു കടത്തിയ മിഠായികൾക്ക്
മുമ്പില്ലാത്ത രുചിയുണ്ടെന്നറിഞ്ഞത്.
എങ്കിൽ പോലുമവ
പ്രവാചക കഥകളുടെ
കൗതുകത്തിനു മുന്നിൽ
തോറ്റുപോയത്.
സഞ്ചിയിലെ എണ്ണമറ്റ തുളകൾ
മുനമ്പില്ലാത്ത പേനയ്ക്കു തുണയായത്.
ഈണമേറ്റോതി കുയിലു തോറ്റെന്ന്
നാട്ടാരു കേൾക്കുമുറക്കെ
തൊണ്ട കാറിയത്.
ഉമ്മൂമ്മ വച്ചുതന്ന
ബാറ്ററി ടോർച്ചുകൾക്ക്
പകരം മിന്നാമിനുങ്ങുകൾ
വഴികളിൽ സ്ഥാനം പിടിച്ചത്.
കാണാക്കഥകളിലെ
ജിന്ന് കുട്ടിയുടെ
ഭീതിയും പേറി
ദിക്റുകളുടെ കെട്ടഴിച്ചത്.
മൂങ്ങകൾ കൺതുറന്നു കണ്ട
തൂവെള്ള നിറമുള്ളോർമ്മകൾ അവർക്കെങ്ങനെയാണ്
വേണ്ടെന്നുൾവലിയാനാവുക!!
പകലിരുട്ടിനെ ചൊല്ലി
കിടക്കപ്പായ മടക്കുവാൻ
കൂട്ടാക്കുന്നില്ലത്രേ.
ചൂരൽ പതിഞ്ഞ
സ്വർഗ്ഗത്തെ തലോടിയാണ്
തലേന്നത്തെ പാഠങ്ങളന്ന്
വെളിച്ചം കണ്ടത്.
ഒളിച്ചു കടത്തിയ മിഠായികൾക്ക്
മുമ്പില്ലാത്ത രുചിയുണ്ടെന്നറിഞ്ഞത്.
എങ്കിൽ പോലുമവ
പ്രവാചക കഥകളുടെ
കൗതുകത്തിനു മുന്നിൽ
തോറ്റുപോയത്.
സഞ്ചിയിലെ എണ്ണമറ്റ തുളകൾ
മുനമ്പില്ലാത്ത പേനയ്ക്കു തുണയായത്.
ഈണമേറ്റോതി കുയിലു തോറ്റെന്ന്
നാട്ടാരു കേൾക്കുമുറക്കെ
തൊണ്ട കാറിയത്.
ഉമ്മൂമ്മ വച്ചുതന്ന
ബാറ്ററി ടോർച്ചുകൾക്ക്
പകരം മിന്നാമിനുങ്ങുകൾ
വഴികളിൽ സ്ഥാനം പിടിച്ചത്.
കാണാക്കഥകളിലെ
ജിന്ന് കുട്ടിയുടെ
ഭീതിയും പേറി
ദിക്റുകളുടെ കെട്ടഴിച്ചത്.
മൂങ്ങകൾ കൺതുറന്നു കണ്ട
തൂവെള്ള നിറമുള്ളോർമ്മകൾ അവർക്കെങ്ങനെയാണ്
വേണ്ടെന്നുൾവലിയാനാവുക!!