കാലത്തെ അതിജീവിച്ച നർമ്മത്തിന്റെ സുൽത്താൻ
ഗഫൂർക്ക കാലത്തിന്റെ ഉരുവിലേറി ഒരു യാത്രയ്ക്ക് പുറപ്പെട്ടിരിക്കുകയാണ്, ഇനി ഒരിക്കലും തിരിച്ചുവരവില്ലാത്ത യാത്രയ്ക്ക്..!

ഒരൊറ്റ വാക്കുകൊണ്ടുപോലും നർമ്മം സൃഷ്ടിക്കാനുള്ള കഴിവ് കൈമുതലായുള്ള കലാകാരനായിരുന്നു മാമുക്കോയ. മാപ്പിളപ്പാട്ട് പാടുന്ന മഹർഷിയെയും, അസ്സലാമലൈക്കും എന്ന് അഭിസംബോധന ചെയ്യുന്ന ക്ഷേത്ര മേൽശാന്തിയെയും ഒക്കെ സ്ക്രീനിൽ കാണേണ്ട താമസം മാത്രം, ചിരിയുയരാൻ. കോഴിക്കോടുകാരെ സംബന്ധിച്ചിടത്തോളം മാമുക്കോയ നമ്മളുടെ സംസ്കാരത്തിന്റെയും കൂടി മുഖമുദ്രയാണ്. കോഴിക്കോടൻ ഭാഷ സിനിമയിൽ ഇത്രയേറെ ഭംഗിയായി അവതരിപ്പിച്ച മറ്റൊരു കലാകാരനില്ല. കോഴിക്കോടൻ ദം ബിരിയാണി മുതൽ കടപ്പുറം വരെ കോഴിക്കോടിന്റെ സവിശേഷതകളെ അക്കമിട്ട് നിരത്തുമ്പോൾ അതിൽ ഉൾപ്പെടുന്ന ഒരു പേരാണ് മാമുക്കോയ എന്ന കലാകാരന്റേത്. അത്തരത്തിൽ പ്രാധാന്യം ലഭിക്കുന്നത് പകരം വെക്കാൻ കഴിയാത്ത പ്രതിഭകൾക്ക് മാത്രമാണ്. കോഴിക്കോടിനെ വെള്ളിത്തിരയിൽ പ്രതിനിധീകരിച്ച ആ കലാകാരൻ അരങ്ങൊഴിയുകയാണ്. ഇനിയൊരിക്കലും വിടരാത്ത ആ ചിരിക്ക് വളരെയേറെ സങ്കടത്തോടെ, അസ്സലാമലൈക്കും.
ഇന്ന് രാവിലെ എഴുന്നേറ്റ ഉടനെ പാട്ട് കേൾക്കാൻ യൂട്യൂബ് തുറന്നപ്പോൾ ആദ്യം കണ്ടത് "മാമുക്കോയ തഗ് ലൈഫ് കംപൈലേഷൻ" വീഡിയോയാണ്. ഹെഡിങ് കണ്ടാൽ തന്നെ ഉറപ്പാണ് യുവാക്കളെയും കൗമാരക്കാരെയും ഫോക്കസ് ചെയ്തുള്ള വീഡിയോയാണ്. ലൈക്കും കമന്റും കുന്നോളമുണ്ടുതാനും. നർമ്മം എന്നത് ഉണ്ടാക്കുവാനും അവതരിപ്പിക്കാനും പുനരാവിഷ്കരിക്കാനുമെല്ലാം വളരെ ബുദ്ധിമുട്ടുള്ള സംഗതിയാണ്. ഉത്കൃഷ്ടമായ ഒരു ആശയം മെനഞ്ഞെടുത്താൽ തന്നെ അതിന്റെ അവതരണത്തിൽ ഒരിത്തിരി പാളിപ്പോയാൽ നർമ്മം ചീറ്റിപ്പോവാം. അതുകൊണ്ടുതന്നെ കാലാനുസൃതമായ മാറ്റങ്ങൾ വേണ്ടപോലെ വേണ്ട സമയത്ത് വന്നില്ലെങ്കിൽ നർമ്മം വളിച്ചുപോവും. കഴിഞ്ഞിടെ മാതൃഭൂമി ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സിൽ, മലയാള സിനിമയിൽ തന്നെ ഒരു കാലത്ത് ഹാസ്യത്തിന്റെ ഹോൾസെയിൽ ഡീലർമാരായിരുന്ന സത്യൻ അന്തിക്കാടും പ്രിയദർശനും പങ്കെടുക്കുന്ന ഒരു ചർച്ചക്കിടെ ഒരു വയോധികൻ മൈക്ക് വാങ്ങി വളരെ അമർഷത്തോടെ സംസാരിച്ചു. പണ്ടത്തെ സിനിമകളിൽ കാണുന്ന തരത്തിലുള്ള തമാശകൾ പുതിയ സിനിമകളിൽ മരുന്നിന് പോലും കാണാനില്ല എന്നതായിരുന്നു മൂപ്പരുടെ പരാതി. കാലത്തിൽ വരുന്ന മാറ്റമനുസരിച്ച് സിനിമയും നർമ്മവും പരിണമിക്കുന്നതിനു ഫലമായാണ് തമാശകൾക്കും പുതിയ രൂപം കൈവരിക്കുന്നത് എന്നൊക്കെ പറഞ്ഞ് സംവിധായകർ പരാതിക്കാരനെ ഒരു വിധത്തിൽ തണുപ്പിച്ചു. പറഞ്ഞുവരുന്നത് മാമുക്കോയയെ കുറിച്ച് തന്നെയാണ്.
നാടകത്തിലൂടെ അഭിനയജീവിതം ആരംഭിച്ച് 1970 കളുടെ ഒടുക്കത്തിൽ സിനിമയിൽ വന്ന മാമുക്കോയ എങ്ങനെ പുതിയ തലമുറയുടെ ഹാസ്യ താരമായി മാറി? അദ്ദേഹം രണ്ടോ മൂന്നോ ദശാബ്ദങ്ങൾ മുമ്പേ പറഞ്ഞ തമാശകൾ എങ്ങനെ യുഗങ്ങളെ അതിജീവിച്ച് അഞ്ച് ഇഞ്ച് ഫോണിൽ യൂട്യൂബിൽ തമാശ കാണുന്നവർക്കും പ്രിയപ്പെട്ടവയായി മാറി? അതിനു കാരണം മാമുക്കോയ എന്ന കലാകാരന്റെ പ്രതിഭ തന്നെയാണ്. മലയാള സിനിമയിലെ ഏറ്റവും പ്രായമേറിയ നടന്മാരിൽ ഒരാളായിരുന്നു മാമുക്കോയ. കാലമെത്ര കഴിഞ്ഞാലും കാലാഗ്രഹണപ്പെട്ടുപോവാത്ത നർമ്മ ശൈലി കൈമുതലായ നടൻ. എത്ര തവണ കേട്ടതാണെങ്കിലും "വാലെഷ്ണാ" എന്ന നീട്ടിയുള്ള ആ വിളി കേട്ടാൽ നമുക്ക് ഇന്നും ചിരി വരും. നേരത്തെ പറഞ്ഞതുപോലെ, കോഴിക്കോടൻ ഭാഷയിലൂടെ മലയാളിയെ ചിരിപ്പിക്കാൻ അവസാനം വരെയും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ ആ ഭാഷ ഒട്ടും തടസ്സമല്ലായിരുന്നു താനും.
ചർച്ചയിൽ പറഞ്ഞതുപോലെ കാലാനുസൃതമായ മാറ്റങ്ങൾ വന്നപ്പോഴും തെല്ലും അലോസരം അനുഭവിക്കാതെ മലയാളി മാമുക്കോയയുടെ തമാശകൾ കേട്ട് പൊട്ടിച്ചിരിച്ചു. മാമുക്കോയയും അദ്ദേഹത്തിന്റെ കോഴിക്കോടൻ ശൈലിയും ഒരു കാലത്തും മലയാളിക്ക് അപ്രസക്തമാവുന്നില്ല. മാമുക്കോയയും ഫിലോമിനയും പഴയ ഫോൺ കറക്കി വിളിച്ച് തമ്മിൽ ചീത്ത പറയുന്ന സീൻ സ്മാർട്ട് ഫോൺ യുഗത്തിലും നമ്മൾ കണ്ട് ചിരിച്ചു. ഉപയോഗിക്കുന്ന ഭാഷ പോലും അപ്രസക്തമാണ് തമാശ പറയുന്ന ശൈലി ജോറായാൽ. മലബാറിൽ മാത്രം ഉപയോഗിച്ചിരുന്ന പഴയ മാപ്പിള മലയാള വാക്കുകളും ശൈലികളും പലപ്പോഴും അദ്ദേഹത്തിന്റെ ഡയലോഗുകളിൽ കാണാം, കുറെ കാലങ്ങൾ മുമ്പ് തേഞ്ഞുമാഞ്ഞുപോയവ. അവയുടെയൊന്നും അർത്ഥമെന്തെന്ന് പോലു ഓർക്കാതെ നമ്മളെ നിർത്താതെ ചിരിപ്പിച്ചതാണ് മാമുക്കോയ എന്ന കലാകാരന്റെ നൈപുണ്യം.
വിവിധ തലമുറകളെ ഒരേ പോലെ പൊട്ടിചിരിപ്പിക്കുക എന്നത് തീർത്തും മഹത്തായ ഒരു കാര്യമാണ്. കാലവും സാഹചര്യങ്ങളും സാങ്കേതികവിദ്യയും ചിന്താഗതികളും മാറിക്കൊണ്ടേയിരുന്നപ്പോഴും നമ്മളെ നിർത്താതെ ചിരിപ്പിച്ചുകൊണ്ടിരുന്ന ആ പ്രതിഭ വിടപറയുകയാണ്. മാമുക്കോയ എന്ന കലാകാരന്റെ നടന വൈഭവം കാലത്തെ അതിജീവിച്ചു. പക്ഷെ, ഒടുവിൽ തിരശ്ശീല വീണാൽ ഏത് കലാകാരനും അരങ്ങൊഴിയാതിരിക്കാൻ നിർവാഹമില്ലല്ലോ ! ഗഫൂർക്ക കാലത്തിന്റെ ഉരുവിലേറി ഒരു യാത്രയ്ക്ക് പുറപ്പെട്ടിരിക്കുകയാണ്. ഇനി ഒരിക്കലും തിരിച്ചുവരവില്ലാത്ത യാത്രയ്ക്ക്.