പ്രകൃതിയോട് മനുഷ്യന് ചില ഉത്തരവാദിത്തങ്ങളുണ്ട്; 2018 അത് വീണ്ടും ഓർമിപ്പിക്കുന്നു
പ്രളയമെന്ന ദുരന്തത്തിനുമപ്പുറം മനുഷ്യ ബന്ധങ്ങളിലെ ഇഴയടുപ്പവും ഊഷ്മളതയും നീറ്റലുകളും സിനിമ മനോഹരമായി അവതരിപ്പിക്കുന്നു. സിനിമയിലെ സംഭവങ്ങളെ കാഴ്ചക്കാരിൽ ഇഴക്കിച്ചേർക്കുന്ന വികാരങ്ങൾ മനുഷ്യ ബന്ധങ്ങളിലൂടെ അവതരിപ്പിച്ചാണ് സിനിമ കാഴ്ചക്കാരെ കൂടെക്കൂട്ടുന്നത്.

ഒരേ അനുഭവങ്ങൾ വ്യത്യസ്ത ഇടങ്ങളിലും സമയത്തും ജീവിക്കുന്ന മനുഷ്യരിൽ വിപരീത വികാരങ്ങൾ ജനിപ്പിക്കാം. ഒരേ കാലത്ത് വ്യത്യസ്ത ഇടങ്ങളിൽ ജീവിക്കുന്നവർക്കിടയിലും ഒരനുഭവം രണ്ട് വികാരങ്ങൾക്ക് ജന്മം നൽകാമെന്ന് 2018 എന്ന സിനിമ ചൂണ്ടിക്കാട്ടുന്നു. തോരാതെ തിമിർത്തുപ്പെയുന്ന മഴ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട മനുഷ്യനെ ഭയപ്പെടുത്തുമ്പോൾ ഒരതിർത്തിക്കപ്പുറത്തെ മനുഷ്യർ തുറന്നാഹ്ലാദിക്കുന്ന അനുഭവം ചിത്രീകരിക്കുന്നതിലൂടെ 2018 പ്രകൃതിയിലെ ഓരോ പുൽക്കൊടിയിലും ഒളിഞ്ഞിരിക്കുന്ന അതുല്യത, ഒരേ വംശത്തിൽ ഉൾകൊള്ളുകയും ആധുനികതയുടെ ഉപയോഗത്താൽ ഒന്നായിമാറുകയും ചെയ്ത മനുഷ്യന്റെ സാമൂഹ്യ ജീവിതത്തിൽ പോലും അതുല്യത ഒഴിച്ചുകൂടാനാവായ യാഥാർത്യമാണെന്ന് പറഞ്ഞുവെക്കുന്നു.
2018ലെ പ്രളയമാണ് സിനിമയുടെ മുഖ്യപ്രമേയമെങ്കിലും അത്രത്തോളം തന്നെ കരുത്തുള്ള ഉപപ്രമേയങ്ങളാണ് സിനിമയുടെ വിജയത്തെ സഹായിച്ച മറ്റ് പ്രധാന ഘടകങ്ങൾ. കാലാവസ്ഥാ വ്യതിയാനം, ന്യൂനമർദ്ദം, ഉരുൾപൊട്ടൽ എന്നീ പ്രകൃതി പ്രതിഭാസങ്ങളേയും ദുരന്തങ്ങളേയും പരാമർശിച്ചുപോവുന്നുണ്ടെങ്കിലും അവയൊന്നും സിനിമയിൽ ആഴത്തിലുള്ള പരാമർശങ്ങൾക്ക് വിധേയമാവുന്നില്ല. ഗോത്രസമൂഹങ്ങൾ മുതൽ ജന്മിത്വംവരെയുള്ള സമൂഹങ്ങളിൽ വരെ പ്രകൃതി പ്രതിഭാസങ്ങൾ കുറഞ്ഞ ആഘാതം മാത്രമാണ് സൃഷ്ടിച്ചിരുന്നതെങ്കിൽ മുതലാളിത്ത സമൂഹം പ്രകൃതിയെ വിപരീത ദ്വന്തത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത് പ്രകൃതി പ്രതിഭാസങ്ങൾ ശക്തമായ ആഘാത ശേഷിയുള്ള ദുരന്തങ്ങളായി തീരാൻ കാരണമായിട്ടുണ്ട്. ഓരോ പ്രദേശത്തിനും സഹജമായ ദുരന്തസാധ്യതകളുണ്ട്. കോളനിവൽക്കരണവും ആഗോളവൽകരണവും പോലുള്ള പ്രതിബന്ധങ്ങൾ രൂപപ്പെടുന്നതിനുമുമ്പ് അത്തരം ദുരന്തങ്ങളെ നേരിടുന്നതിനുള്ള മാർഗങ്ങൾ അവലംബിച്ചിരുന്നു. അതുകൊണ്ടുതന്നെ അവ ദുരന്തങ്ങളായിരുന്നില്ല, നിലനിൽപ്പിന്റെ ഭാഗമായിരുന്നു. കടൽക്ഷോഭ കാലത്തെ മത്സ്യബന്ധന തൊഴിലാളികളുടെ ക്യാമ്പ് ജീവിതം പോലെ അഭിവാജ്യമായ ഒന്ന്.
അടിസ്ഥാനപരമായി മനുഷ്യനിർമിതമാണ് എല്ലാ ദുരന്തങ്ങളും എന്നാണ് ആധുനിക നരവംശശാസ്ത്ര കാഴ്ചപ്പാട്. പ്രദേശത്തിന്റെ സഹജമായ ദുർബലാവസ്ഥ, അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹ്യ-രാഷ്ട്രീയ സ്ഥാപനങ്ങൾ, ഉത്പാദന-വിതരണ സമ്പ്രദായങ്ങൾ, സമൂഹത്തിന്റെ പ്രത്യയശാസ്ത്രം, സമൂഹത്തിന്റെ ദുർഭലാവസ്ഥ ഇവയൊക്കെ ചേർന്നാണ് പ്രകൃതി പ്രതിഭാസത്തെ പ്രകൃതിദുരന്തത്തിന്റെ ഗണത്തിൽപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. ഇതിൽ പ്രാദേശത്തിന്റെ സ്വാഭാവിക ദുർഭലാവസ്ഥ മാത്രമാണ് പ്രകൃതിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ഘടകം. ബാക്കിയെല്ലാം മനുഷ്യനുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. സർക്കാർ നയങ്ങളും 'വികസനവും' ദേശരാഷ്ട്ര അതിർത്തികളും ദുരന്തങ്ങളുടെ തീക്ഷ്ണത വർധിപ്പിക്കുകയും ചെയ്യുന്നു എന്ന കാഴ്ചപ്പാടും പാരിസ്ഥിതിക നരവംശശാസ്ത്രം മുന്നോട്ടുവെക്കുന്നു.
കാലങ്ങളായി തുടരുന്ന പ്രകൃതി ചൂഷണവും വികസന നയവുമാണ് ജലത്തെ ഭൂമിയിൽ ഉൾകൊള്ളാനും അതിവേഗം ഒഴുക്കിക്കളയാനുമുള്ള കേരളത്തിന്റെ ശേഷിയില്ലാതാക്കായത്. ഒപ്പം പൊടുന്നനെ അണക്കെട്ടുകൾ തുറക്കാനെടുത്ത തീരുമാനം എരിതീയിൽ എണ്ണ ഒഴിക്കുന്നതിന് സമമായിരുന്നു. ഇതിൽ അവസാനം പറഞ്ഞ ഘടകം മാത്രമാണ് സിനിമയിൽ പരാമർശവിധേയമാകുന്നത്.
പ്രളയാനന്തരം ദുരന്തം നേരിടുന്നതിൽ കേരളത്തിലെ യുവാക്കളും മത്സ്യബന്ധനതൊഴിലാളികളും നടത്തിയ പ്രയത്നം സിനിമയിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒരു കമ്മ്യൂണിറ്റി എന്ന നിലയിൽ മത്സ്യബന്ധനതൊഴിലാളികൾ നടത്തിയ നിസ്വാർത്ഥ പ്രവർത്തനം കേരളം ഒരിക്കലും മറക്കാൻ പാടില്ലാത്തതാണ്. 2018 നമ്മളെ അക്കാര്യം ഓർമിപ്പിക്കുന്നു. മത്സ്യബന്ധന തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും ഏകോപിപ്പിക്കുന്നതിലും ലാറ്റിൻ ചർച്ച് വഹിച്ച പങ്കും കുത്തുവെള്ളത്തിൽ ആരാലും തിരിഞ്ഞ് നോക്കപ്പെടാതെ അനാഥമായ കുരിശു പള്ളിയും അവതരിപ്പിക്കുന്നതിലൂടെ മതസ്ഥാപനത്തേയും വിശ്വാസത്തേയും സംബന്ധിച്ച ചില സൂചനകൾ നൽകാനും സിനിമ ശ്രമിക്കുന്നുണ്ട്. സെക്യുലർ പ്രവർത്തനങ്ങളിൽ ഇന്നും മതസ്ഥാപനങ്ങളെ ഉപയോഗപ്പെടുത്താമെന്നും ദൈവമെന്ന ആശയം കാലഹരണപ്പെട്ടെന്നും ഈ സൂചനകൾ കാഴചക്കാരോട് പറയുന്നു.
പ്രളയമെന്ന ദുരന്തത്തിനുമപ്പുറം മനുഷ്യ ബന്ധങ്ങളിലെ ഇഴയടുപ്പവും ഊഷ്മളതയും നീറ്റലുകളും സിനിമ മനോഹരമായി അവതരിപ്പിക്കുന്നു. സിനിമയിലെ സംഭവങ്ങളെ കാഴ്ചക്കാരിൽ ഇഴക്കിച്ചേർക്കുന്ന വികാരങ്ങൾ മനുഷ്യ ബന്ധങ്ങളിലൂടെ അവതരിപ്പിച്ചാണ് സിനിമ കാഴ്ചക്കാരെ കൂടെക്കൂട്ടുന്നത്. സിനിമയെ ജനപ്രിയമാക്കുന്ന പ്രധാന ഘടകവും അതുതന്നെ.
ആധുനിക തൊഴിൽ മേഖലയും പരമ്പരാഗത തൊഴിൽ മേഖലയും തമ്മിലുള്ള ദ്വന്തവും ഭാഷാ ദേശീയതാ പ്രശ്നവും സിനിമയിൽ ചർച്ചയാവുന്നുണ്ട്. ആധുനിക സാംസ്കാരിക സമീപനത്തിന്റെ ഉൽപ്പന്നമാണ് അനുതാപം അഥവാ തനിക്ക് പുറത്ത് നിന്ന് ലോകത്തേയും മനുഷ്യ സമൂഹത്തേയും വ്യക്തികളേയും കാണാനുള്ള ശേഷി. സ്വഅനുഭവത്തിലൂടെ മാത്രം സന്തോഷമോ ദു:ഖമോ വേദനയോ അനുഭവിക്കുന്ന മനുഷ്യർ ആധുനിക സാംസ്കാരിക സമീപനം ഉൾകൊള്ളാത്തവരാണ്. മുൻകാലങ്ങളിൽ പ്രളയങ്ങൾ അനുഭവിച്ചവരുടെയും പ്രകൃതിയിലെ മനുഷ്യ ഇടപെടലുകളിലെ അപാകതകളിൽ ധാരണയുള്ളവരുടേയും ആകുലതകളും കാൽച്ചുവട്ടിൽ വെള്ളമെത്തിയിട്ടും മുൻകാല പരിചയമോ വേണ്ടത്ര ധാരണയോ ഇല്ലാത്തവർ പാലിക്കുന്ന നിസ്സംഗതയും അവതരിപ്പിക്കുന്നതിലൂടെ അനുതാപത്തിന്റെ ക്ഷാമം വരച്ചുകാട്ടാനും അങ്ങനെ അനുതാപത്തിന്റെ അഭാവമെന്ന സാംസ്കാരിക പ്രശ്നത്തിലേക്ക് വിരൽ ചൂണ്ടാനും 2018 ശ്രമിക്കുന്നുണ്ട്.
ആധുനിക സാങ്കേതിക വിദ്യകൾ സാധാരണക്കാരന് പ്രാപ്യമാവുന്നതും പലപ്പോഴും കേട്ടറിയുന്നത് പോലും ദുരന്തവേളകളിലാണ്. സർക്കാർ സംവിധാനങ്ങളും ഹെലിക്കോപ്പ്റ്ററുകളും എയർ ലിഫ്റ്റിങ്ങുമൊക്കെ തങ്ങൾക്കുംകൂടി അവകാശപ്പെട്ടതാണെന്ന് ദുരന്തവേളകളിൽ ജനം തിരിച്ചറിയുന്നു. എന്നാൽ ദുരന്താനന്തരം നമ്മുടെ ഭരണ സ്ഥാപനങ്ങൾ ഇക്കാര്യം വിസ്മരിക്കുന്നതിന് പിന്നിൽ സാമ്പത്തിക-രാഷ്ട്രീയ താൽപര്യങ്ങളുണ്ട്. പക്ഷേ, സാധാരണ ജനങ്ങൾ ഒക്കെയും മറന്നുപോവുന്നതെന്താവാം എന്ന് സിനിമ ചോദിക്കുന്നില്ലെങ്കിലും അൽപ്പം രാഷ്ട്രീയ ബോധമുള്ള കാഴ്ചക്കാർ ഈ ചോദ്യം ഉന്നയിക്കാൻ സാധ്യതയുണ്ട്.
പ്രളയവും രക്ഷാപ്രവർത്തനവും വൈകാരികത നിലനിർത്തി സാങ്കേതിക തികവോടെ ചിത്രീകരിക്കുന്നതിൽ 2018 വിജയിച്ചിട്ടുണ്ട്. സമഗ്രവുമാണ് സിനിമ. ആത്യന്തികമായി സിനിമ ഒരു പ്രചാരണ ഉപാധിയാണ്. സമൂഹത്തിൽ മാനുഷിക വികാരങ്ങളോ വെറുപ്പോ പ്രസരിപ്പിക്കാൻ ശേഷിയുള്ള ഇരുതല മൂർച്ചയുള്ള ആയുധം. 2018 മാനുഷിക വികാരങ്ങൾക്കൊപ്പം നിൽക്കുന്ന വെറുപ്പിനെതിരെ നിലപാടുള്ള സിനിമയുമാണ്. അങ്ങനെയാണ് ഇത് കലയെ വിജയിപ്പിച്ച സിനിമയാകുന്നതും.
എന്നാൽ, പരിസ്ഥിതി സമരങ്ങളെ ചിത്രീകരിക്കുന്നതിലും ദുരന്തനിവാരണ പ്രവർത്തനത്തിലേർപ്പെട്ട വിവിധ അടുക്കുകൾ ചിത്രീകരിക്കുന്നതിലും 2018 പരാജയപ്പെടുന്നുണ്ട്. പെരിയാറിനെ വിഷലിപ്തമാക്കുന്ന ഇരുനൂറിലധികം വ്യവസായ ശാലകൾക്കെതിരായി ജനങ്ങൾ നടത്തിയ സമരത്തെ അപഹസിക്കാൻ സിനിമ നടത്തിയ ശ്രമം ജനകീയ സമരങ്ങളുടെ പ്രാധാന്യം കുറച്ചുകാണാൻ കാഴ്ചക്കാരനെ പ്രേരിപ്പിക്കുന്നതും അപകടകരവുമാണ്. ദുരന്തം സൃഷ്ടിക്കുന്നതിൽ പങ്ക് വഹിച്ചിട്ടുണ്ടെങ്കിലും ദുരന്തനിവാരണ-ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മതസ്ഥാപനങ്ങളും സർക്കാരും നടത്തിയ ഇടപെടലുകളെ കണ്ടില്ലെന്ന് നടിച്ചതും 2018ന്റെ മിഴിവിന് മങ്ങലേൽപ്പിച്ചിട്ടുണ്ട്.
2018ലെ വെള്ളപ്പൊക്കം ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചാണ് പിൻമടങ്ങിയിട്ടുള്ളത്. വെള്ളപ്പൊക്കത്തിന് ശേഷം കേരളത്തിൽ മണ്ണൊലിപ്പ് വർധിച്ചതായി ജേണൽ ഓഫ് ഇന്ത്യൻ സൊസൈറ്റി ഓഫ് റിമോട്ട് സെൻസിങ്ങിൽ 2021ൽ പ്രസിദ്ധീകരിച്ച ഐ.ഐ.ടി ബോംബൈ റൂറൽ ഡാറ്റാ റിസർച്ച് ആന്റ് അനാലിസിലേയും ഗവേഷകർ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. കേരളത്തിന്റെ ആകെ ഭൂമേഖലയിൽ 71 ശതമാനം പ്രദേശം 2018ലെ വെള്ളപ്പൊക്കത്തിൽ മണ്ണൊലിപ്പിന് വിധേയമായിട്ടുണ്ട്. മണ്ണിന്റെ ഫലപുഷ്ടി കുറയാനും സസ്യ സമ്പത്ത് കുറയാനും മണ്ണൊലിപ്പ് കാരണമാവുന്നുണ്ട്. കാലാവസ്ഥ വ്യതിയാനമാണ് അതിവൃഷടിക്ക് കാരണമെങ്കിലും വനസമ്പത്ത് വർധിപ്പിച്ചും ഭൂമി ഉപയോഗം ശാസ്ത്രീയമാക്കിയും ഭൂമിയുടെ രൂപമാറ്റം നിയന്ത്രിച്ചുമൊക്കെ പ്രകൃതി ദുരന്തങ്ങളുടെ ആഘാതം പരമാവധി കുറയ്ക്കുക സാധ്യമാണ്.
പക്ഷേ, ദുരന്തത്തിന് ശേഷവും പരിസ്ഥിതിയെ സംബന്ധിച്ച നമ്മുടെ നയങ്ങൾക്ക് മാറ്റമൊന്നും വന്നിട്ടില്ല. 'വികസനം' തന്നേയാണ് ഇന്നും നമ്മുടെ നയം. പ്രളയാനന്തരം പ്രകൃതി ചൂഷണം അധികരിച്ചിട്ടേയുള്ളൂ. പ്രളയത്തിൽ തകർന്ന റോഡുകളും പാലങ്ങളും പുനർ നിർമിക്കുകയെന്ന പേരിൽ കേരള സർക്കാർ ആരംഭിച്ച 'റീ ബിൽഡ് കേരള' മുതൽ ഇന്നോളം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളെല്ലാം നിർമാണ പ്രവർത്തനത്തിൽ ഊന്നിയതും പ്രകൃതിയിൽ വലിയ ആഘാതങ്ങൾ സൃഷിടിക്കാൻ പോന്നതുമാണ്. ദുരന്തങ്ങളിൽ അകപ്പെടുമ്പോൾ മാത്രമാണ് നമ്മൾ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെപ്പറ്റി ചർച്ച ചെയ്യാറ്. അല്ലാത്തപ്പോഴൊക്കെ വിസ്മൃതിയിലായിരിക്കാറുള്ള ആ റിപ്പോർട്ടിനെപ്പറ്റി 2018 നമ്മളെ ഒരിക്കൽകൂടി ഓർമിപ്പിക്കുന്നുണ്ട്. 2018ലെ വെള്ളപ്പൊക്കത്തെ മനുഷ്യനിർമിതം എന്നാണ് മാധവ് ഗാഡ്ഗിൽ വിശേഷിപ്പിച്ചത്. നദീതടങ്ങളിലെ നിയമ വിരുദ്ധ നിർമാണ പ്രവർത്തനങ്ങളും അനിയന്ത്രിതമായ ഖനനവുമാണ് 2018ലെ പ്രളയത്തെ തീക്ഷ്ണമാക്കായതെന്നാണ് ഗാഡ്ഗിൽ പക്ഷം. വിരോധാഭാസമെന്ന് പറയട്ടെ, സർക്കാർ ഉടമസ്ഥതയിലുള്ള പ്ലാന്റേഷൻ കോർപ്പറേഷൻ ഭുമിയിൽ കൃഷി അവസാനിപ്പിച്ച് ഖനനം ആരംഭിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ!
കാലങ്ങളായി തുടരുന്ന പ്രകൃതി ചൂഷണവും ഗാഡ്ഗിൽ റിപ്പോർട്ട് തള്ളിക്കളഞ്ഞതും യാതൊരു മുന്നറിയിപ്പും കൂടാതെ അണക്കെട്ടുകൾ തുറന്ന് വിട്ടതും ഭരണകൂടത്തിന്റെ അശാസ്ത്രീയ സമീപനവും അമിതമായി മഴപെയ്യുമെന്ന ഇന്ത്യൻ മെറ്ററോളോജിക്കൽ വകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരിക്കെ അണക്കെട്ടുകളിലെ വെള്ളം ഒഴിക്കിക്കളഞ്ഞ് മഴയ്ക്കായി ഒരുക്കാതിരിന്നതുമൊക്കെ 2018ലെ വെള്ളപ്പൊക്കത്തിന് കാരണമായിട്ടുണ്ടെങ്കിലും ഈ ഘടകങ്ങളൊന്നും തന്നെ അവതരിപ്പിക്കാതെ ഏതോ ഒരു ഉദ്യോഗസ്ഥന്റെ മാത്രം പിഴവായി അണക്കെട്ട് തുറന്നുവിടൽ സംഭവത്തെ ചിത്രീകരിക്കുന്നത് 2018 സിനിമയുടെ രാഷ്ട്രീയ സൂക്ഷ്മതക്കുറവിന്റെ സൂചനയാണ്.
എന്നിരുന്നാലും, ശാസ്ത്രീയമായ പരിസ്ഥിതി നയത്തിനായുള്ള സ്ഥായിയായ പരിസ്ഥിതി പ്രക്ഷോഭത്തിന്റെ ആവശ്യകതയെപ്പറ്റി വീണ്ടും ഓർമിപ്പിക്കാൻ 2018 എന്ന സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. അങ്ങനെ സിനിമ അതിന്റെ ഉത്തരവാദിത്ത്വം നിർവഹിച്ചിട്ടുണ്ട്. അവശേഷിക്കുന്നത് നമ്മുടെ ധർമ്മമാണ്. അത് നമ്മൾ നിർവഹിക്കുമ്പോൾ മാത്രം പൂർണതയിലെത്തുന്ന സിനിമയാണ് 2018.