ഓണ്‍ലൈന്‍ പഠനം സോഷ്യലാവേണ്ടതുണ്ട്
കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍, ലഭ്യമായതും ഇനി തുടക്കമിടാനുമുള്ള പല ആനുകൂല്യങ്ങളും നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യമാണ്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ഏറ്റെടുത്ത വിക്ടര്‍സ് ചാനലില്കൂടെയുള്ള സംപ്രേഷണം വിദ്യാര്‍ഥികള്‍ക്ക് വളരെയധികം ഉപയോഗപ്രദമായ ഒന്നാക്കി മാറ്റേണ്ടതുണ്ട്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ പഠനബോധന പ്രക്രിയകള്‍ സങ്കീര്ണ്ണമായിരിക്കുകയാണല്ലോ. ഇപ്പോള്‍ നടന്നുവരുന്ന ഓണ്‍ലൈന്‍ പഠനപ്രവര്‍ത്തനം എല്ലാവര്ക്കും എല്ലാരീതിയിലും ഉപയോഗിക്കാന്‍ കഴിയണമെന്നില്ല. ഇപ്പോള്‍ തന്നെ പല വിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചു പൂട്ടേണ്ട രീതിയിലേക്ക് വന്നു തുടങ്ങിയിരിക്കുന്നു എന്നത് ഖേദകരമാണ്. പഠനം വീട്ടില്‍ നിന്ന് തന്നെ എന്നരീതി സര്‍ക്കാരുകള്‍ നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഈ പരിതസ്ഥിതിയില്‍ വിദ്യാഭ്യാസ പഠനബോധന പ്രക്രിയകളേയും അനുബന്ധ ചുറ്റുപാടുകളെയും വിശകലനം ചെയ്യുകയാണ് ലേഖകന്‍. ഇത്തരത്തിലുള്ള പഠനക്രമം കുറച്ചു നേരത്തെ വന്നു ചേരേണ്ട ഒന്നായിരുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ എണ്‍പതുകള്‍ മുതല്ക്കേ തന്നെ 'ഓണ്‍ലൈന്‍ ലേണിംഗ്, ബ്ലെന്റഡ് ലേര്‍ണിംഗ്’ എന്ന സംവിധാനങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇന്ത്യയില്‍ ഇതിനെക്കുറിച്ചുള്ള പല പഠനങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അതിനെ പ്രായോഗികമാക്കാന്‍ നമ്മളാരും വേണ്ടത്ര ശ്രമിച്ചിരുന്നില്ല എന്നതാണ് വസ്തുത. നൂറു വര്‍ഷങ്ങള്‍ പുറകില്‍ പോകുമ്പോള്‍, അന്ന് നാം ഉപയോഗിച്ച സാധനങ്ങളോ യന്ത്രങ്ങളോ അല്ല ഇന്ന് ഉപയോഗിക്കുന്നത്, മറിച്ച് അതില്‍ നിന്നും വിഭാവനം ചെയ്ത എത്രയോ പതിന്മടങ്ങ് ശേഷി നല്കുന്ന യന്ത്രങ്ങളും മറ്റുമാണ് ദൈനംദിന ജീവിതത്തില്‍ നാം ഉപയോഗിക്കുന്നത്. എന്നിരുന്നാലും പഠനരീതിയില്‍ നാം ഇതുവരെ കാതലായ മാറ്റം കൊണ്ടുവന്നിട്ടില്ല. നൂറു വര്‍ഷം പുറകിലേക്കുള്ള പഠനകാഴ്ച്ച നാം കാണുമ്പോള്‍ ഇപ്പോള്‍ ഉള്ളതുമായി യാതൊരു പ്രകടമായ വ്യത്യാസവും കാണുന്നില്ല. വിദ്യാലയത്തിലെ പഠനമുറിയില്‍ പഠനം നടക്കുന്നത് പഴയത് പോലെ തന്നെയാണ്. ഇപ്പോള്‍ അതിനു മാറ്റം വരേണ്ട സമയം അതിക്രമിച്ചപ്പോള്‍ നാം നെട്ടോട്ടമോടുകയാണ് - വേറെ വഴിയില്ലെന്ന അവസ്ഥ. ഈ ഓണ്‍ലൈന്‍ പഠനപ്രക്രിയക്കുള്ള തയ്യാറെടുപ്പുകള്‍ ചെയ്യാന്‍ കുറച്ചു താമസിച്ചു എന്നതാണ്. എന്നിരുന്നാലും മൊബൈല്‍ ഫോണുകളുടെയും, ലാപ്ടോപ്പ്, പേര്‍സണല്‍ കമ്പ്യൂട്ടര്‍, തുടങ്ങിയവയുടെ ലഭ്യത ഈ ബുദ്ധിമുട്ടില്‍ നിന്നും ഒരു പരിധിവരെ നമ്മുടെ പഠിതാക്കളെ സംരക്ഷിച്ചിട്ടുണ്ട്. എന്നാലും ഇതിന്റെ ലഭ്യത കുറഞ്ഞ സ്ഥലങ്ങളില്‍ ദുരിതം അനുഭവിക്കുന്നവരില്‍ ഈ പഠന പ്രക്രിയ വളരെ വലിയ രീതിയില്‍ കോട്ടം ചെലുത്തുന്നുണ്ട്.
Mutisya and Makokha (2016) അഭിപ്രായത്തില്‍ ഓണ്‍ലൈന്‍ പഠനം വളരെ അധികം കഷ്ടത നിറഞ്ഞതാകുന്നതിന്റെ പ്രധാന കാരണങ്ങള്‍ അനുയോജ്യമായ പരിശീലനം ലഭിച്ച അധ്യാപകരുടെ ലഭ്യത ഇല്ലായ്മ, ജോലിഭാരം, ഇന്റെര്‍നെറ്റിന്റെ ലഭ്യതക്കുറവ്, കമ്പ്യൂട്ടര്‍ ഉപയോഗിക്കേണ്ടതിന്റെ അറിവില്ലായ്മയും അതിന്റെ ലഭ്യതക്കുറവും എന്നിവയാണ്. അതുപോലെ Wang, Liu, and Zhang (2018) പറയുന്നത് പാരമ്പര്യ സംസ്കാരം ഒരു പരിധിവരെ ഓണ്‍ലൈന്‍ പഠനത്തിന് തടസ്സം നില്ക്കുന്നു എന്നാണ്. കൂടാതെ കുട്ടികള്‍ വസിക്കുന്ന സ്ഥലത്തിനെ ആശ്രയിച്ചും, ഉദാഹരണത്തിന് നഗരത്തില്‍ വസിക്കുന്ന മിക്കകുട്ടികള്‍ക്കും മൊബൈല്‍, കമ്പ്യൂട്ടര്‍ എന്നിവയുടെ പരിജ്ഞാനം ഉണ്ടാകുന്നു. എന്നാൽ ഒരു സാധാരണ കുടുംബത്തിലോ ഉള്‍നാട്ടില്‍ വസിക്കുന്നതോ ആയ ഒരു കുട്ടിക്ക് ഉണ്ടാകണമെന്നില്ല (കേരളം ഈ കാര്യത്തില്‍ അത്ര പിന്നോട്ടല്ല). എന്നിരുന്നാലും ഈ രീതിയിലുള്ള ഓണ്‍ലൈന്‍ പഠനം കുട്ടികളുടെ ബുദ്ധിമുട്ടുകളെ ഒരു പരിധിവരെ ശമിപ്പിക്കുന്നു. പല രീതിയിലുള്ള ആനുകൂല്യങ്ങളും ലഭ്യമായിട്ടുണ്ടെങ്കിലും ഇപ്പോഴും അത് പൂര്ണ്ണരീതിയില് ലഭിക്കാതെ കഷ്ടത അനുഭവിക്കുന്ന ഒട്ടേറെ വിദ്യാര്‍ഥികള്‍ നമുക്കിടയിലുണ്ട്. എല്ലാവര്ക്കും ഒരേ പോലെ വിദ്യാഭാസം ലഭിക്കേണ്ട ആവശ്യകത നമ്മുടെ തന്നെ കര്‍ത്തവ്യം ആകുന്നു. അതൊരുക്കാന്‍ സര്‍ക്കാര്‍ മാത്രമല്ല, സമൂഹം ഒന്നടങ്കം ബാധ്യസ്ഥരാണ്.
തൊട്ടയല്‍പ്പക്ക സംസ്ഥാനമായ തമിഴ്നാട് സൗജന്യമായി ലാപ്ടോപ്പ് വിദ്യാര്‍ഥികള്‍ക്ക് നല്കിയതും, ഇപ്പോഴുള്ള കാലത്തില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും അതുപോലെ എയ്ഡഡ് വിദ്യാലയങ്ങളിലെ 2.5 ലക്ഷം അധ്യാപകര്‍ക്ക് സൗജന്യമായി ലാപ്ടോപ്പ് കൊടുക്കുന്നതും കേള്‍ക്കുകയുണ്ടായി. അതുപോലെ 2020-21 കാലഘട്ടത്തില്‍ 5 ലക്ഷത്തോളം ലാപ്ടോപ്പുകൾ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി നല്കാന് അവിടത്തെ ഭരണകൂടം തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു. നാളിതുവരെ അതായത്, 2011 മുതല്‍ 2020 വരെ ഏകദേശം 7,258 കോടി ചിലവില്‍ 51.67 ലക്ഷം ലാപ്ടോപ്പ് സൗജന്യമായി നല്‍കിയിട്ടുണ്ട്. കണക്കില്‍ ഒരുപാട് ആള്ക്കാര് അത് മറിച്ച് വില്‍പ്പന നടത്തിയെങ്കിലും 50% ഓളം വിദ്യാര്‍ഥികള്‍ ഇപ്പോഴും ഉപയോഗിക്കുന്നതായി പഠനങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നു. ഈ സാഹചര്യത്തില്‍ അത് വളരെയധികം പ്രയോജനപ്പെടുകയും ചെയ്യുന്നു. ഇതെല്ലാം മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണ് (മറ്റെവിടെയും ഇല്ല എന്ന ഉദ്ദേശമില്ല).
ഈ കൊറോണ കാലം വന്നപ്പോള്‍ പെട്ടെന്നുണ്ടായ e-learning, online learning, m-learning, virtual learning എന്നിവയൊക്കെ ഭൂരിഭാഗം സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒന്നായി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ ഏറെയാണ്. ഇവരെ നാം ചേര്‍ത്തു പിടിച്ചേതീരൂ.
പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 16028 സ്കൂളുകള്‍ ഉള്ളതില്‍ 4542678 സ്കൂള്‍ വിദ്യാര്‍ഥികളും 169373 അധ്യാപകരും 20297 അനധ്യാപകരുമാണുള്ളത്. അതായത്, 10046 LP, UP സ്കൂളുകളും, 3516 ഹൈസ്കൂളുകളും, 2077 ഹയർ സെക്കന്ററി സ്കൂളുകളും, 389 VHSE സ്കൂളുകളുമാണുള്ളത്.
ഇതില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ 1,534,430 പേരും, എയ്ഡഡ് സ്കൂളില്‍ 2,567,530 പേരും, 440,718 പേർ മാനേജ്മെന്റ് സ്കൂളിലുമാണ് പഠിക്കുന്നത്.

https://sametham.kite.kerala.gov.in/
യു.ജി.സിയുടെ കണക്കില്‍ കേരളത്തില്‍ 30,998-ല്‍ കൂടുതല്‍ വിദ്യാര്‍ഥികളാണ് സംസ്ഥാന സര്‍വകലാശാലയുടെ കീഴില്‍ പഠിക്കുന്നത്. ഇതില്‍ ചിലതിന്റെ കണക്ക് ലഭ്യമല്ല. ആയതിനാല്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ സാമ്പത്തിക അവലോകനം 2019-ല്‍ നിന്ന് ബോധ്യമാകുന്നത് മൊത്തത്തില്‍ 3.28 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഉന്നതതല വിദ്യാഭ്യാസ മേഖലയിലുണ്ടെന്നാണ്.
http://www.spb.kerala.gov.in
ഈ സാഹചര്യത്തില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ലാപ്ടോപ്പ് അല്ലെങ്കില്‍ അതിനു സമാനമായ ഉപകരണം (gadget) നല്കുവാനുള്ള സാമ്പത്തിക ഭദ്രതയിലല്ല കേരളം ഇപ്പോഴുള്ളത്. കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍, ലഭ്യമായതും ഇനി തുടക്കമിടാനുമുള്ള പല ആനുകൂല്യങ്ങളും നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യമാണ്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ഏറ്റെടുത്ത വിക്ടര്‍സ് ചാനലില്കൂടെയുള്ള സംപ്രേഷണം വിദ്യാര്‍ഥികള്‍ക്ക് വളരെയധികം ഉപയോഗപ്രദമായ ഒന്നാക്കി മാറ്റേണ്ടതുണ്ട്. ചുരുങ്ങിയ ചിലവില്‍ തന്നെ അവര്‍ക്ക് പഠനം സൗകര്യമായി ലഭിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നിരുന്നാലും, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന, ഇപ്പോഴും ടെലിവിഷനും വൈദ്യുതി പോലും ഇല്ലാത്ത ഒട്ടനേകം വീടുകളില്‍ നിന്ന് പഠനത്തിനായി വരുന്ന കുട്ടികളുണ്ട്. അവര്‍ക്ക് ഇത് നന്നേ പ്രയാസമായ ഒരു കാര്യമാവുന്നു. ഇങ്ങനെ ഉള്ള സാഹചര്യത്തില്‍ വിക്ടര്‍സ് ചാനല്‍ തന്നെ വിക്ടര്‍സ് വാളന്റിഴേയ്സ് എന്ന ഒരു പദ്ധതി രൂപീകരിച്ച് അതുവഴി സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പഠനത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഓരോ കുട്ടിക്കും മൊബൈല്‍ ഫോണ്‍ അല്ലെങ്കില്‍ ലാപ്ടോപ്പ് ഒന്നോ രണ്ടോ മണിക്കൂറോ പഠനത്തിനായി വിനിയോഗിക്കാന്‍ നാം കൊടുക്കുന്നത് ഏറ്റവും ഫലപ്രദമായി മാറുവാനുള്ള സാധ്യത ഉണ്ടാക്കുന്നു. ഇതിനായി ഒരു ആപ്ലിക്കേഷന്‍ രൂപീകരണം ചിന്തിക്കാവുന്നതാണ്.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇപ്പോള്‍ ഉള്ള ഓണ്‍ലൈന്‍ പഠന രീതി വളരെ ഫലപ്രദമായി ലഭിക്കുവാന്‍ പലമാര്‍ഗങ്ങള്‍ നിലവിലുണ്ട്. SWAYAM ഉന്നതതല വിദ്യാഭ്യാസത്തിലെ ഒട്ടുമിക്ക പ്രോഗ്രാമുകളുടെയും അവലോകനം ലഭ്യമാക്കിയിട്ടുണ്ട്. MHRD-യുടെ കീഴില്‍ വരുന്ന MOOCs എന്ന സംരംഭത്തില്‍ ഉള്‍പ്പെടുന്ന video lectures, e-content, online discussion forum, online assessment തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ്. SWAYAM Prabha 32 പഠന ചാനലുകള്‍ DTH വഴി രാജ്യമെമ്പാടും ലഭ്യമാക്കിയിട്ടുണ്ട്. IIT, NPTEL, UGC തുടങ്ങിയവര്‍ ആണ് ഈ സംരംഭത്തില്‍ ഉള്ളത്. National Digital Library (NDL) ൽ ഏകദേശം 1.5 കോടിയോളം e-books ആണ് ലഭ്യമായിട്ടുള്ളത്. അതുപോലെ e-Shodh Sindhu ഉപയോഗപ്രദമായ ഒരു സംരംഭമാണ്. 15000-ത്തില്‍ കൂടുതല്‍ e-journals, e-books ഇതിലൂടെ ലഭ്യമാകുന്നു. Virtual Lab എന്നുപറയുന്ന MHRD-യുടെ കീഴില്‍ വരുന്ന National Mission on Education വഴി വികസിപ്പിച്ചെടുത്ത ഒന്നാണ്. ഇതുവഴി എല്ലാ കുട്ടികള്‍ക്കും ഒരു ഗവേഷണ ശാല/പരീക്ഷണശാല എങ്ങനെയാണെന്നും അത് ഉപയോഗിക്കുന്നതും മനസ്സിലാക്കാം. ഇതെല്ലാം ഉപയോഗപ്പെടുത്താവുന്ന തരത്തില്‍ അദ്ധ്യാപകരേയും വിദ്യാര്‍ത്ഥികളെയും സജ്ജരാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്.
ഇപ്പോള്‍ ഉള്ള ഓണ്‍ലൈന്‍ പഠനരീതി പലരീതിയില്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നു. എന്നിരുന്നാലും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് അര്‍ഹിക്കുന്ന തരത്തില്‍ പ്രയോജനകരമായ വിക്ടര്‍സ് വാളന്റിഴേയ്സ് എന്ന രീതിയിലുള്ള സംരംഭങ്ങള്‍ വികസിപ്പിച്ചെടുക്കാനും പ്രയോഗത്തില്‍ കൊണ്ടുവരാനും ശ്രമിച്ചാല്‍ കേരളത്തില്‍ കാര്യക്ഷമമായ ഓണ്‍ലൈന്‍ പഠനസംവിധാനം ഒരുക്കുവാനും അതുവഴി നല്ലൊരു തലമുറയെ വാര്‍ത്തെടുക്കുവാനും സാധിക്കും എന്നതില്‍ ഒരു സംശയവുമില്ല. കൂട്ടായ പ്രയത്നത്തിലൂടെയും ക്രിയാത്മക വിമര്ശനങ്ങളിലൂടെയും നമുക്ക് മുന്നോട്ട് പോകാം. സാമൂഹ്യ അകലവും നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് കൂട്ടായ സമൂഹസൃഷ്ടിയില്‍ നമുക്കും പങ്കാളികളാവാം.
റെഫറൻസ്
Makokha, G. & Mutisya, D. (2016). Status of E-Learning in Public Universities in Kenya. International Review of Research in Open and Distributed Learning, 17 (3), 341–359. https://doi.org/10.19173/irrodl.v17i3.2235 Wang, Y., Liu, X., & Zhang, Z. (2018). An overview of e-learning in China: History, challenges and opportunities. Research in Comparative and International Education, 13(1), 195–210. https://doi.org/10.1177/1745499918763421