കൊവീഡിയൻ ഡേയ്സ്

വൈറസ് വർഷത്തിലെ കൊറോണാ മാസം
ഒന്നാം തിയ്യതി,
മുക്കുവനായ സാന്തിയാഗോയെ കടലിൽ വെച്ചും
ആട്ടിടയനായ സാന്തിയാഗോയെ
കാട്ടിൽ വെച്ചും കണ്ടുമുട്ടി.
അക്കങ്ങൾക്കു പൊക്കം വെച്ച രണ്ടാം ദിനം,
സമുദ്ര ശില താണ്ടി അനന്തപത്മനാഭൻ
സ്മാരകശിലയായ
എറമുള്ളാന്റെ മീസാങ്കല്ലു നാട്ടിയ
ഖബറിടത്തിലെത്തി.
മാസക്കടലാസ് അപ്രത്യക്ഷമായ മൂന്നാം ദിനം,
ചൂതാട്ടം കഴിഞ്ഞെത്തിയ ഡെസ്റ്റോയ്വ്സ്കിക്കും
ജീവിതാസക്തി പൂണ്ട വാൻഗോഗിനും
ചുഴലി ദീനം ബാധിച്ചു.
ഇരുളകന്ന നാലാം ദിനം,
മയ്യഴിപ്പുഴയുടെ തീരത്തെ വെള്ളിയാങ്കല്ലിൽ വെച്ച്
ദാമുവും
ഖസാക്കിലെ കരിമ്പന പൂത്ത ഞാറ്റുപുരയിൽ വെച്ച്
അപ്പുക്കിളിയും തുമ്പികളെ പിടിച്ചു.
അഞ്ചാം ദിനം പുലർച്ചെ,
പാവങ്ങളായ കൊസത്തും
പെറ്റിറ്റ് ഗർവേസും
പാരീസിൽ വെച്ച്
കീവിലെ കരമസോവ് സഹോദരന്മാരുമായി
സംസാരിച്ചു.
ആറാം ദിനം പകൽ,
മാറ്റാത്തിയായ ലൂസി
സൂസന്നയുടെ ഗ്രന്ഥപ്പുരയിൽ വെച്ച്
ആനിയുടെ കൈ പിടിച്ച്
ആലാഹയുടെ പെൺമക്കളിലൊരാളായി.
ഏഴാം ദിനം സന്ധ്യയ്ക്ക്,
വിപരിണാമത്തിൽ പല്ലിയായി മാറിയ
ഗ്രിഗർസാൻസ
ഡാർവിന്റെ പരിണാമ ശാസ്ത്രത്തിൽ വാലുമുറിച്ചിട്ടു.
അന്നു രാത്രി,
ഗ്വാട്ടിമാലയിൽ വെച്ച് ഇട്ടിക്കോരയും
ഏകാന്ത ദ്വീപിൽ വെച്ച് റോബിൻസൺ ക്രൂസോയും
മനുഷ്യമാംസം ഛർദ്ദിച്ചു.
സാത്താൻ സേവയാൽ അന്ത്രപ്പേറുകാർ മഞ്ഞവെയിലിൽ മരിച്ചതും,
കയ്യിൽ കിടന്ന കന്യകയുടെ പിൻ കഴുത്തിൽ കോരപ്പാപ്പൻ കടിച്ചതും
അന്നു രാത്രിയായിരുന്നു.
കാണാതായ ക്രിസ്റ്റിയേയും സേവ്യറേയും
ഏതോ കിനാവിൽ ദൈവം മടക്കിത്തന്നു.
ഉരുളുന്ന ഗോളം പിളർത്തി
ആഗോള ജയിലറ തീർത്ത
പരംപൊരുളെ, പ്രാർത്ഥന സ്വീകരിച്ചാലും,
ഫ്ളോരന്റിനാ അരിസയെപ്പോലെ പകലും
ഫെർമിനാ സാസയെപ്പോലെ രാത്രിയും
കോളറക്കാലത്ത് കാത്തിരുന്ന പോലെ
കൊറോണക്കാലത്ത് പുറത്തിറങ്ങാൻ
കാത്തിരിക്കുകയാണ്.
ഒന്നാം തിയ്യതി,
മുക്കുവനായ സാന്തിയാഗോയെ കടലിൽ വെച്ചും
ആട്ടിടയനായ സാന്തിയാഗോയെ
കാട്ടിൽ വെച്ചും കണ്ടുമുട്ടി.
അക്കങ്ങൾക്കു പൊക്കം വെച്ച രണ്ടാം ദിനം,
സമുദ്ര ശില താണ്ടി അനന്തപത്മനാഭൻ
സ്മാരകശിലയായ
എറമുള്ളാന്റെ മീസാങ്കല്ലു നാട്ടിയ
ഖബറിടത്തിലെത്തി.
മാസക്കടലാസ് അപ്രത്യക്ഷമായ മൂന്നാം ദിനം,
ചൂതാട്ടം കഴിഞ്ഞെത്തിയ ഡെസ്റ്റോയ്വ്സ്കിക്കും
ജീവിതാസക്തി പൂണ്ട വാൻഗോഗിനും
ചുഴലി ദീനം ബാധിച്ചു.
ഇരുളകന്ന നാലാം ദിനം,
മയ്യഴിപ്പുഴയുടെ തീരത്തെ വെള്ളിയാങ്കല്ലിൽ വെച്ച്
ദാമുവും
ഖസാക്കിലെ കരിമ്പന പൂത്ത ഞാറ്റുപുരയിൽ വെച്ച്
അപ്പുക്കിളിയും തുമ്പികളെ പിടിച്ചു.
അഞ്ചാം ദിനം പുലർച്ചെ,
പാവങ്ങളായ കൊസത്തും
പെറ്റിറ്റ് ഗർവേസും
പാരീസിൽ വെച്ച്
കീവിലെ കരമസോവ് സഹോദരന്മാരുമായി
സംസാരിച്ചു.
ആറാം ദിനം പകൽ,
മാറ്റാത്തിയായ ലൂസി
സൂസന്നയുടെ ഗ്രന്ഥപ്പുരയിൽ വെച്ച്
ആനിയുടെ കൈ പിടിച്ച്
ആലാഹയുടെ പെൺമക്കളിലൊരാളായി.
ഏഴാം ദിനം സന്ധ്യയ്ക്ക്,
വിപരിണാമത്തിൽ പല്ലിയായി മാറിയ
ഗ്രിഗർസാൻസ
ഡാർവിന്റെ പരിണാമ ശാസ്ത്രത്തിൽ വാലുമുറിച്ചിട്ടു.
അന്നു രാത്രി,
ഗ്വാട്ടിമാലയിൽ വെച്ച് ഇട്ടിക്കോരയും
ഏകാന്ത ദ്വീപിൽ വെച്ച് റോബിൻസൺ ക്രൂസോയും
മനുഷ്യമാംസം ഛർദ്ദിച്ചു.
സാത്താൻ സേവയാൽ അന്ത്രപ്പേറുകാർ മഞ്ഞവെയിലിൽ മരിച്ചതും,
കയ്യിൽ കിടന്ന കന്യകയുടെ പിൻ കഴുത്തിൽ കോരപ്പാപ്പൻ കടിച്ചതും
അന്നു രാത്രിയായിരുന്നു.
കാണാതായ ക്രിസ്റ്റിയേയും സേവ്യറേയും
ഏതോ കിനാവിൽ ദൈവം മടക്കിത്തന്നു.
ഉരുളുന്ന ഗോളം പിളർത്തി
ആഗോള ജയിലറ തീർത്ത
പരംപൊരുളെ, പ്രാർത്ഥന സ്വീകരിച്ചാലും,
ഫ്ളോരന്റിനാ അരിസയെപ്പോലെ പകലും
ഫെർമിനാ സാസയെപ്പോലെ രാത്രിയും
കോളറക്കാലത്ത് കാത്തിരുന്ന പോലെ
കൊറോണക്കാലത്ത് പുറത്തിറങ്ങാൻ
കാത്തിരിക്കുകയാണ്.