അക്ഷരങ്ങൾ കൂട്ടുവരുമ്പോൾ
ഒരു തട്ടിൽ പലതരം പലഹാരങ്ങൾ കൊണ്ടുവെച്ചാൽ അതിലോരോന്നും കടിച്ച്, എല്ലാത്തിന്റേയും രുചിയറിയാനുള്ള അതേ കൗതുകമാണ് ഓരോ പുസ്തകത്തിന്റേയും ഒന്നും രണ്ടും അധ്യായങ്ങൾ വായിച്ചു നോക്കുന്നതിലും.

പുസ്തകങ്ങളുടെ സാന്നിധ്യം തരുന്ന സന്തോഷം, നല്ലൊരു മഴ പെയ്തൊഴിഞ്ഞ പുലർച്ചയോടുപമിക്കാം. പതിഞ്ഞു പെയ്ത മഴ,മൊത്തം പ്രകൃതിക്കുണ്ടാക്കുന്ന അതേ ഉണർവാണ് വൃത്തിയിൽ നിര തെറ്റാതെ അടുക്കി വെച്ച പുസ്തകങ്ങൾ നൽകുന്നതും. പുറത്തേക്കിറങ്ങുമ്പോഴൊക്കെ പുസ്തകം കയ്യിൽ കരുതുന്ന ഒരാൾ എപ്പോൾ വേണമെങ്കിലും അതിലെ ഒരു താൾ വായിക്കാൻ തനിക്ക് അവസരമൊത്തു വരും എന്ന പ്രതീക്ഷയിലാവും അതിനെ കൂടെ കരുതുന്നത്. പുസ്തകങ്ങൾക്കിടയിൽ സ്വയം കണ്ടെത്തൽ എത്ര രസകരമായ കാര്യമാണ്.
അത്ര വലിയൊരു വായനക്കാരിയൊന്നുമല്ല ഞാൻ. എങ്കിലും പുസ്തകങ്ങൾ എനിക്കും പ്രിയപ്പെട്ടതാണ്. പഠനാവശ്യങ്ങൾക്കായി പലപ്പോഴായി വീട്ടിൽ നിന്നും മാറി താമസിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ വന്നുകയറുന്ന പുതിയ മുറിയുടെ അപരചിതത്വം മാറാൻ, എന്റെ ആവാസ വ്യവസ്ഥ ഉറപ്പിക്കാൻ ചെയ്യുന്ന കാര്യം എനിക്ക് കാണും വിധത്തിൽ മേശമേൽ, ജനൽപ്പടിയിൽ കുറച്ചുപുസ്തകങ്ങളുടെ ഒരു ചെറിയ അട്ടി ഉണ്ടാക്കുക എന്നതാണ്. അവയൊന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ, പഠനത്തിരക്കുകൾക്കിടയിൽ വായിച്ചു മുഴുവനാക്കാൻ പറ്റുമെന്ന ഒരുറപ്പുമില്ലെങ്കിൽ കൂടി അവരങ്ങനെ ചുറ്റുമുണ്ടാവുന്നത് വല്ലാത്തൊരു അനുഭൂതിയാണ്.
ഒരേ സമയത്ത് രണ്ടും മൂന്നും പുസ്തകങ്ങൾ വായിക്കലാണ് എന്റെ ശീലം. ഒഴിഞ്ഞൊരു സമയം കിട്ടുമ്പോൾ അടുത്തുള്ള പുസ്തകങ്ങളെല്ലാം ഒറ്റയടിക്ക് വായിക്കണമെന്ന് തോന്നും. ഒരു തട്ടിൽ പലതരം പലഹാരങ്ങൾ കൊണ്ടുവെച്ചാൽ അതിലോരോന്നും കടിച്ച്, എല്ലാത്തിന്റേയും രുചിയറിയാനുള്ള അതേ കൗതുകമാണ് ഓരോ പുസ്തകത്തിന്റേയും ഒന്നും രണ്ടും അധ്യായങ്ങൾ വായിച്ചു നോക്കുന്നതിലും. ഒരു പ്രത്യേകതരം പുസ്തകങ്ങളേ ഞാൻ വായിക്കൂ എന്ന പിടിവാശിയൊന്നുമില്ല, എന്നാൽ ഏത് തരം പുസ്തകമായാലും കിടന്നുവായിക്കാനൊരിടം കിട്ടിയാൽ ഏറെ സൗകര്യം എന്ന് കരുതുന്നയാളാണ് ഞാൻ. കിടത്തവും വായനയും പലപ്പോഴും പരസ്പരപൂരകങ്ങളാണെനിക്ക്. പുസ്തകത്തിൽ നിന്ന് കണ്ണുയർത്തുമ്പോൾ കാണാൻ കുളിർമയുള്ള കാഴ്ചകളുള്ളൊരിടമാണേൽ ഇരുന്നു വായനയും പ്രിയം തന്നെ. ജെ എൻ യു ക്യാമ്പസ്സിൽ ഗോദാവരി ഹോസ്റ്റൽ മുറിയുടെ ബാൽക്കണി അങ്ങനെ ഒരിടമാണ്. ഒരു കസേരയിട്ട് ബാൽക്കണിയുടെ പടിയിലേക്ക് കാലുകേറ്റി വച്ചിരുന്നു വായിക്കാം. വായനക്കിടയിൽ നിരയായി മരങ്ങൾ അതിരിടുന്ന റോട്ടിലൂടെ പലതരം പ്രായക്കാർ പലതരം ചിന്തകളിൽ രമിച്ചു നടക്കുന്നത് കാണാം. ഇത്തരം കാഴ്ചകളും പുസ്തകത്തിലെ വാക്കുകളും എന്റെ ചിന്തകളും എല്ലാം കൂടെ ചേർന്നതാണ് ആ പുസ്തകത്തിന്റെ വായനാനുഭവം.
പുസ്തകങ്ങൾ വായിക്കും പോലെ തന്നെ പ്രിയമാണ് അവ വായനക്കായി തിരഞ്ഞെടുക്കുന്നതും. ലൈബ്രറിയിൽ പഴകി പൊടിപിടിച്ച പുസ്തക അലമാരകൾക്കിടയിൽ നിന്നു ഓരോ പുസ്തകങ്ങളെടുത്ത് വെറുതെ ഒന്നു കണ്ണോടിച്ച്, ചിലപ്പോൾ പുസ്തകത്തിന്റെ പിന്നാമ്പുറ കുറിപ്പ് വായിച്ച്, മറ്റു ചിലപ്പോൾ എഴുത്തുകാരെ നോക്കി എല്ലാമാണ് വായനക്കായി തിരഞ്ഞെടുക്കൽ. പുസ്തകങ്ങൾ ഏറ്റവും കൂടുതൽ ആസ്വദിച്ച് ഞാൻ വാങ്ങിത്തുടങ്ങിയത് ഈ അടുത്താണ്. നടക്കാൻ മാത്രം ചെറിയൊരിടം ഒഴിച്ചിട്ട് ബാക്കിയുള്ളിടത്തെല്ലാം പുസ്തകങ്ങൾ അട്ടിയായി അടുക്കി വെച്ച, പുസ്തകമണമുള്ള കടകളാണ് ഡൽഹിയിലെ ധര്യഗഞ്ച് പുസ്തക മാർക്കെറ്റിലുള്ളത്. കുറഞ്ഞ വിലക്ക് ഒട്ടുമിക്ക ഇംഗ്ലീഷ് പുസ്തകങ്ങളും അവിടെ കിട്ടും. വാങ്ങാനുള്ള പുസ്തക ലിസ്റ്റ് ആദ്യമേ ഉണ്ടാക്കിയാണ് ധര്യഗഞ്ചിലേക്ക് പോവാറ്. പക്ഷെ എല്ലാതവണയും ലിസ്റ്റിലുള്ളതിലേറെ പുസ്തകം വാങ്ങിച്ചാണ് മടങ്ങാറ്. ചിലപ്പോൾ പുസ്തകങ്ങളൊന്നും വാങ്ങിയില്ലെങ്കിലും അത്തരം കടകളിലൂടെ പേപ്പർ ക്രാഫ്റ്റ് ചെയ്യാനുള്ള സാമഗ്രികൾ, പല വർണ്ണത്തിലുള്ള ഡയറികൾ ഇതെല്ലാം നോക്കി നടക്കലും വായനപോലെ തന്നെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.
പുതിയകാലത്തിന്റെ ഇ-ബുക്സും വായനയിൽ ഇടം പിടിച്ചിട്ടുണ്ട്. കയ്യിൽ കുറച്ച് പൈസ വന്നപ്പോൾ കിൻഡിൽ ഇ റീഡർ വാങ്ങിച്ചു. യാത്രയിൽ അത് കയ്യിലുണ്ടാവുമ്പോൾ കൂടെ ഒരു ലൈബ്രറി കൊണ്ട് നടക്കും പോലെയാണ്. ഇഷ്ടമുള്ള പുസ്തകം തിരഞ്ഞെടുത്ത് വായിക്കാം. നേരമൊരുപാട് വൈകി, ഇരുട്ടിലും വായിക്കാം. അങ്ങനെ കുറെ സൗകര്യങ്ങളുണ്ടെങ്കിലും പുസ്തകങ്ങളുടെ സാമീപ്യം തരുന്ന ആനന്ദം ഇത്തരം വായനയിൽ ഒരു കുറവ് തന്നെ ആണ്.
അക്ഷരങ്ങൾ ചേർത്തുവെച്ചുണ്ടാക്കുന്ന പുസ്തങ്ങൾ, അവ വായിക്കുന്നതിന്റെ, വായിച്ചു കേൾക്കുന്നതിന്റെ അനുഭൂതി, ആ വായനാനുഭവം ഉള്ളിലുണ്ടാക്കുന്ന ചിന്തകൾ, വീണ്ടും വായന തുടരാനുള്ള ത്വര-ഇതൊന്നുമില്ലാത്തൊരു ലോകവും കാലവും സങ്കൽപ്പിക്കാനൊക്കുമോ...