പെൺകുട്ടികൾക്ക് അല്പസ്വല്പമൊക്കെ ഫ്രീഡം കൊടുക്കുന്ന മോഡേൺ ഫാമിലികൾ
ലിംഗ സമത്വത്തെയും സ്വാതന്ത്ര്യത്തെയും തുടങ്ങി പല ആശയങ്ങളെയും നമുക്ക് അതിന്റെ യഥാതഥമായ അവസ്ഥയിൽ മനസ്സിലായിട്ടില്ല. എന്റെ വീട്ടിലെ പെണ്ണുങ്ങൾക്ക് ഞാൻ ആവശ്യത്തിനു സ്വാതന്ത്ര്യം നൽകുന്നുണ്ട് എന്ന കാഴ്ചപ്പാട് വച്ചുപുലർത്തുന്ന പൊതുസമൂഹമാണ് നമ്മുടേത്.

മറ്റൊരു വീട്ടിൽ ചെന്നുകേറാനുള്ളവളാണ്, വെപ്പൊക്കെ അറിയുവോ, ഉച്ചക്ക് കിടന്നുറങ്ങരുത് എന്നുതുടങ്ങി അടക്കത്തിലും ഒതുക്കത്തിലും വളരേണ്ട പെണ്ണുങ്ങളെ പറ്റിയുള്ള ഉച്ചവർത്തമാനങ്ങൾക്കിടയിലൂടെയാണ് സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതക വാർത്തകൾ നമ്മൾ കേൾക്കുന്നത്.
പൊതുവിൽ പുരോഗമനപരമെന്നു തോന്നിപ്പിക്കും വിധം വൈരുദ്ധ്യാത്മകമായ നിലപാടുകൾ പല അടരുകളിൽ കേരളമെന്ന ഭൂമികയുടെ സാമൂഹിക സ്വത്വത്തെ നിർവ്വചിക്കുന്നുണ്ട്. സമൂഹത്തിന്റെ ചിന്തകളുടെ വ്യവസ്ഥയെയാണ് പ്രത്യയശാസ്ത്രമെന്നു പറയുന്നത്. സമൂഹത്തിലെ വൈരുദ്ധ്യാത്മക ചിന്തകൾ അപകടകരമായ രീതിയിൽ പലതിനെയും സ്ഥാപനവത്കരിക്കുകയും, സാധാരണീകരിക്കുകയും ചെയ്യുന്നതുകൊണ്ടാണ് വ്യക്തികളെ ഈ പ്രത്യയശാസ്ത്രത്തിനുള്ളിലേക്ക് ആഹ്വാനം ചെയ്തെടുത്തിരിക്കുന്നത്. സമകാലികതയിലെ സ്ത്രീ അവസ്ഥകളെ നിരീക്ഷിക്കുമ്പോൾ ഈ വൈരുദ്ധ്യാത്മകത അനാരോഗ്യകരമായ രീതിയിൽ സ്ത്രീയെ നിർവചിക്കുകയും, വാർപ്പു മാതൃകകളിലൂടെ ആദർശവൽകരിക്കുകയും ചെയ്യുന്നുവെന്ന് മനസിലാക്കുന്നു.
ഒരു നല്ല മകൾ, നല്ല ഭാര്യ, നല്ല വീട്ടമ്മ, എന്നിങ്ങനെ തന്റെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലൂടെ ഒരു സ്ത്രീ തന്നെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ അവതരണങ്ങളിലൂടെ ലിംഗ മേൽക്കോയ്മയുള്ള ഒരു സമൂഹം പ്രത്യയശാസ്ത്രപരമായ, അധികാരപരമായ വ്യവഹാരത്തിനുള്ളിൽ സ്ത്രീയുടെ സത്തയെ നിർമ്മിച്ചെടുക്കുകയും സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നു. ആണത്തത്തിന്റെ പലവിധ ആവിഷ്കരണങ്ങളിലൂടെ തലമുറകളിലേക്ക് ഈ സത്ത കൈമാറ്റം ചെയ്യപ്പെടുന്നു. അതുമല്ലെങ്കിൽ പലവിധ ഉപകരണങ്ങളിലൂടെ ഈ പ്രത്യയശാസ്ത്രത്തിലേക്ക് വ്യക്തികളെ ബോധപരമായും അബോധപരമായും ഇന്റർപല്ലേറ്റ് ചെയ്തെടുക്കുന്നു.
സ്ത്രീകളുടെ അഭിപ്രായ-ആവിഷ്കാര-ലൈംഗിക സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ പുനർചിന്തനത്തിനു വിധേയമാക്കുമ്പോൾ ആണിടങ്ങളിലേക്ക് പാകപ്പെടുന്ന രീതിയിൽ സ്ത്രീകളെ ഉറപ്പിച്ചു നിർത്തുന്നതെപ്രകാരമാണെന്നും ഒന്നുകൂടെ ആഴത്തിലേക്കിറങ്ങിച്ചെല്ലുമ്പോൾ മുന്നേ സൂചിപ്പിച്ച ചില വൈരുദ്ധ്യാത്മക ചിന്തകൾ പല അപകടകരമായ രീതികളിലൂടെ വളരെ ഗൗരവതരമായ ചൂഷണങ്ങളെ ലളിതവൽക്കരിക്കുന്നതും കാണാം.
ഉത്രയുടെ കൊലപാതകത്തെ തുടർന്നുള്ള ചർച്ചകളും മറ്റും നമുക്ക് മുൻപിലേക്ക് വയ്ക്കുന്ന കുറച്ചധികം ചോദ്യങ്ങളുണ്ട്. സ്ത്രീയുടെ വിവാഹം, കുടുംബം, സ്ത്രീയുടെ സ്വയം തിരഞ്ഞെടുക്കലുകൾ തുടങ്ങിയവയെ പറ്റിയുള്ള യാഥാസ്ഥിതികമായ ചിന്തകളെയൊക്കെ ചോദ്യം ചെയ്യുന്ന പുരുഷന്റെ വികലചിന്തകളെ വിചാരണക്കെടുക്കേണ്ടതുണ്ട്.
വിവാഹമെന്നത് ഒരു സ്ത്രീയുടെ ജീവിതത്തിൽ ഏറ്റവും സ്വതന്ത്രമായി നിൽക്കുന്ന പല തിരഞ്ഞെടുപ്പുകളിൽ ഒന്നു മാത്രമാണ്. ആ തിരഞ്ഞെടുപ്പ് അവളുടെ താല്പര്യങ്ങളെ മുൻനിർത്തിയുള്ള ഒന്നാണ്. എന്നാൽ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി വിവാഹത്തെ ആദർശവൽക്കരിക്കുകയും, നല്ല പ്രായം എന്നൊരു അതിരുവരച്ച്, ആ പ്രായത്തിനുള്ളിൽ വിവാഹം കഴിക്കാത്ത സ്ത്രീകളെ പല തരത്തിൽ വ്യാഖ്യാനിക്കുകയും ചെയ്യുന്ന പൊതുബോധത്തിന്റെ ഇരകളാണ് ഓരോ സ്ത്രീകളും.
സ്ത്രീയുടെ സ്വയം തിരഞ്ഞെടുക്കലുകളെ അപക്വമായ തീരുമാനങ്ങളാക്കി തീർത്തുകൊണ്ട് ചില വിലക്കുകൾ അവളിലേക്ക് സമൂഹം സ്ഥാപിച്ചെടുക്കുന്നു. തന്റെ വിദ്യാഭ്യാസവും കരിയറും തുടങ്ങി വിവാഹം വരെ ഈ വിലക്കുകൾ നീളുകയും സ്ത്രീയുടെ സ്വഭാവ-ശരീര ശുദ്ധിയിൽ കുടുംബത്തിന്റെയും സമൂഹത്തിന്റെയും മാനത്തെയും അന്തസ്സിനേയുമൊക്കെ ഉൾച്ചേർത്തുകൊണ്ട് വിലക്കുകളെ പ്രത്യക്ഷമായും പരോക്ഷമായും പല സാമൂഹിക ഉപകരണങ്ങളിലൂടെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യുന്നു.
കുടുംബങ്ങളിലേക്കെത്തുമ്പോൾ എത്രത്തോളം ഫൈനാൻഷ്യലി ഇൻഡിപെൻഡന്റ് ആയിരുന്നാലും അഭിപ്രായപ്രകടനത്തിനു മാത്രം ഒരു സ്ത്രീക്ക് അവകാശമുണ്ടാകുകയും തീരുമാനമെടുക്കലിൽ അവസാനവാക്ക് പുരുഷന്റേതാവുകയും ചെയ്യുന്നു. നിലനിൽക്കുന്ന അധികാരശ്രേണികളെ മനസിലാക്കാനാവാതെ, ഭയപ്പെടുത്തിയും, വികാരങ്ങളെ ചൂഷണം ചെയ്തും സമൂഹം നിർമിച്ച പൊതുമൂല്യസങ്കല്പങ്ങൾക്കുള്ളിലേക്ക് വിധേയപ്പെടുത്തുകയും ഒപ്പം തന്നെ സ്ത്രീകൾ സ്വയം വിധേയപ്പെടുകയും ചെയ്യുകയാണ്.
ലിംഗമേൽക്കോയ്മ സമൂഹത്തിന്റെ പ്രത്യയശാസ്ത്രം ഇത്തരത്തിൽ ഒരു സ്ത്രീയുടെ ജീവിതാവസ്ഥകളെ നിർമ്മിക്കുകയും നിയന്ത്രിക്കുകയും ചെയ്തുവരുന്നു. ഒരു സ്ത്രീ സ്ത്രീയായി ജനിക്കുകയല്ല മറിച്ച് സ്ത്രീയായി ആയിത്തീരുകയാണ് (സിമോൺ ദ് ബുവെ). ലിംഗാധിപത്യ സമൂഹത്തിന്റെ സ്ത്രീ നിർവചനങ്ങളെ പറ്റി എല്ലായിടങ്ങളിലും ചർച്ചകളും പുനർവായനകളും നടക്കുന്നുണ്ട്. ഇവിടെയാണ് വൈരുദ്ധ്യാത്മകമായ ചിന്തകളുടെ സ്വാധീനം ഏതുതരത്തിലാണ് ഇടപെടുന്നതെന്ന് ചിന്തിക്കേണ്ടത്.
ഒരു സമൂഹത്തിനെ പരക്കെ ബാധിക്കുന്ന പ്രശ്നങ്ങളെ സ്വന്തം വീടോ അല്ലെങ്കിൽ വ്യക്തിപരമായ ഇടങ്ങളിലേക്കോ കൊണ്ടുവന്ന് ഈ ഗുരുതരമായ പ്രശ്നങ്ങളെ ലഘൂകരിക്കുന്നതാണ് കാണാൻ സാധിക്കുന്നത്. എന്റെ വീട്, എന്റെ വീട്ടിലെ പെണ്ണുങ്ങൾ അവരുടെ സ്വാതന്ത്ര്യത്തെയും സമത്വത്തെപ്പറ്റിയും മാത്രമേ നമ്മൾ വാചാലരാവൂ. അത്രത്തോളം ചെറിയൊരിടത്തിലേക്ക് കൊണ്ടുവന്നു ആ ഇടവും അവിടെയുമായി ആ സ്ത്രീയെ ബന്ധിപ്പിക്കുന്ന വൈകാരികമായ ബന്ധങ്ങളെ ഉപയോഗിച്ചുകൊണ്ടും പല മാനുഷികവികാരങ്ങളെ ചൂഷണം ചെയ്തുകൊണ്ടും പലതിനെയും ലളിതവൽക്കരിക്കുന്നു. നിലനിൽക്കുന്ന അസമത്വങ്ങളെ ചെറിയൊരു സർക്കിളിലേക്കെടുക്കുമ്പോൾ മുഴുവനിലുള്ള അതിന്റെ ആഘാതത്തെപ്പറ്റി ധാരണകൾ കൊടുക്കാതെ വരുന്നു. ഈ സാധാരണീകരണം ഗാർഹികപീഡനങ്ങളെ വരെ ന്യായീകരിക്കുന്നത് കാണാം. മുകളിൽ സൂചിപ്പിച്ച രീതിയിൽ വൈകാരികമായി സ്വാധീനിച്ചുകൊണ്ടാണ് ഇത്തരത്തിലുള്ള സാഹചര്യത്തെ കൈകാര്യം ചെയ്യുന്നത്. അവരുടെ വൈകാരിക നിക്ഷേപങ്ങൾ ഉള്ളടങ്ങിയിരിക്കുന്ന ഇടവും ഈ ഒരു നോർമലൈസേഷനെ സ്വാധീനിക്കുന്നു.
അടുത്തിടെ ചർച്ചചെയ്യപ്പെട്ട ബോളിവുഡ് സിനിമ ഥപ്പടിലെ കഥാപാത്രം അമ്മുവിനെ നമ്മുടെ വീട്ടകങ്ങൾക്ക് അത്രയ്ക്ക് ദഹിക്കാത്തതും ഇതൊക്കെക്കൊണ്ടാണ്. ഭർത്താവ് ഭാര്യയെ തല്ലുന്നത് അത്ര വലിയ തെറ്റൊന്നുമല്ല എന്നുതന്നെയാണ് ഭൂരിഭാഗം സ്ത്രീകളും ഇപ്പോഴും വിശ്വസിക്കുന്നത്. സ്ത്രീവിദ്യാഭ്യാസത്തിനും സ്ത്രീയുടെ തൊഴിലുകളെയും പുരോഗമനപരമായി സമീപിക്കുന്ന ഈ സമൂഹം ഇപ്പോഴും ചിലകാര്യങ്ങളിൽ ഇങ്ങനെ വൈരുദ്ധ്യമായി ചിന്തിക്കാറുണ്ട്. ഉത്രയുടെ മരണം സ്ത്രീധനത്തെ ചൊല്ലിയുള്ള ഒരു കൊലപാതകമെന്ന രീതിയിൽ നോക്കിക്കാണുമ്പോൾ അതിൽ ഉള്ളടങ്ങിയിരിക്കുന്ന മറ്റു ഗുരുതരമായ പ്രശ്നങ്ങളെ വിശകലനം ചെയ്യാതെ പോകുന്നുണ്ട്. സ്ത്രീധനമെന്ന സമ്പ്രദായം നിയമം മൂലം നിരോധിച്ചിരിക്കുന്നുവെങ്കിലും നമ്മുടെ വീടിന്റെ അകത്തളങ്ങളിലെല്ലാം മറ്റൊരു പേരിട്ട് ഈ സമ്പ്രദായം നിലനിൽക്കുന്നുണ്ട്. ഒന്നും കൊടുക്കാതെ എങ്ങനെയാണ് എന്ന നിസ്സഹായതയിലും, നമ്മൾടെയൊക്കെ നിലക്കും വിലക്കും ചേരുന്നത് എന്ന ആഭിജാത്യസ്വരത്തിലും സ്ത്രീധനത്തെ നമ്മൾ മറ്റൊരു പേരിട്ട് തുടർന്നുപോരുന്നു.
തങ്ങളുടെ സാമ്പത്തികസ്ഥിതിക്കനുസരിച്ച് സ്ത്രീധനത്തിന്റെ ആവശ്യം ഏറും. പലതരത്തിലുള്ള സ്കെയിലുപയോഗിച്ചാണ് ഈ ആവശ്യം അളക്കുന്നത്. ജോലി, വിദ്യാഭ്യാസം, ശാരീരികവും മാനസികവുമായുള്ള ആരോഗ്യം, ഇതിനെയൊക്കെ അളന്നു തിട്ടപ്പെടുത്തി വിലനിശ്ചയിക്കലാണ് സ്ത്രീധനം. സ്ത്രീധനമെന്നത് ഗുരുതരപ്രശ്നമാണെന്നു തിരിച്ചറിയുന്നവർ തന്നെ തങ്ങളുടെ ചെറിയ ഇടത്തിലേക്ക് ഇതിനെ പ്ലെയ്സ് ചെയ്യുകയും തങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങൾ വച്ച് നോർമ്മലൈസ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഉപരിപ്ലവമായി പരിശോധിക്കുമ്പോൾ ഇതേ പോലെയുള്ള വിഷയങ്ങളെ അത്രകണ്ട് ആരോഗ്യകരമായരീതിയിൽ അല്ല കൈകാര്യം ചെയ്യുന്നതെന്ന് മനസിലാകുന്നു. ചില ചോദ്യങ്ങളും, എന്തുകൊണ്ടാണ് ഒരു സ്ത്രീക്ക് ഇങ്ങനെയൊരു സമ്പ്രദായത്തെ എതിർക്കാൻ സാധിക്കാത്തത്, ഭർതൃവീടുകളിലും മറ്റും സ്ത്രീധനത്തിന്റെ പേരിലും അല്ലാതെയും അനുഭവിക്കുന്ന ഗാർഹികപീഡനങ്ങൾക്കെതിരെ സംസാരിക്കാനാവാത്തത്, സാക്ഷരതയും പുരോഗമനചിന്തകളും നമ്മുടെ സമൂഹത്തിൽ കൃത്യമായ രീതിയിൽ ഇടപെടാത്തതിന്റെ അവസ്ഥകളെയാണ് നാം കാണുന്നത്. മുകളിൽ പറഞ്ഞ നോർമലൈസേഷനുകൾ ഉദാഹരിക്കാം. സമൂഹത്തിന്റെ ഏറ്റവും താഴത്തെ തട്ടിൽ നിന്നും തുടങ്ങേണ്ട തിരുത്തലുകൾക്ക് പകരം ആൺ പെൺ ബൈനറികൾക്കുള്ളിൽ തന്നെയാണ് സമൂഹം പല കാര്യങ്ങളെയും കൈകാര്യം ചെയ്യുന്നത്. ആൺ മൂല്യങ്ങൾ ഉൾകൊള്ളുന്ന സമൂഹത്തിന്റെ പ്രത്യയശാസ്ത്രഫലമായി സമൂഹം സ്ത്രീയുടെ മേൽ അടിച്ചേല്പിച്ചിരിക്കുന്ന ഇമേജുകളെ ഇന്റർപെല്ലേറ്റ് ചെയ്തെടുക്കുന്നതിന്റെ ഫലമായി സമൂഹം സ്ത്രീയുടെ മേൽ അടിച്ചേല്പിച്ചിരിക്കുന്ന ഇമേജുകളെ യാതൊരു തരത്തിലും ലംഘിക്കാൻ ഒരു സ്ത്രീക്കും സാധിക്കുന്നില്ല. തന്നെ ചൂഷണം ചെയ്യുന്ന ബന്ധങ്ങളിൽ നിന്നും അവൾക്കൊരു ഇറങ്ങിപ്പോക്ക് സാധ്യമാകുന്നില്ല. തങ്ങളെ തളച്ചിട്ടിരിക്കുന്ന സാംസ്കാരിക ചങ്ങലകളോടുള്ള മമതയും അവരെ ഇത്തരത്തിൽ രൂപപ്പെടുത്തിയെടുത്ത സോഷ്യൽ കണ്ടീഷനിംഗിനോടുള്ള അമിത വിധേയത്വവും അത്ര വേഗത്തിൽ അവർക്കു പൊട്ടിച്ചെടുക്കാൻ സാധിക്കില്ല. വളരെ വലിയൊരു വൈകാരിക പരിശ്രമം ആവശ്യമായി വരുന്ന ഒരു തീരുമാനമെടുക്കലാണത്.
ലിംഗ സമത്വത്തെയും സ്വാതന്ത്ര്യത്തെയും തുടങ്ങി പല ആശയങ്ങളെയും നമുക്ക് അതിന്റെ യഥാതഥമായ അവസ്ഥയിൽ മനസ്സിലായിട്ടില്ല. എന്റെ വീട്ടിലെ പെണ്ണുങ്ങൾക്ക് ഞാൻ ആവശ്യത്തിനു സ്വാതന്ത്ര്യം നൽകുന്നുണ്ട് എന്ന കാഴ്ചപ്പാട് വച്ചുപുലർത്തുന്ന പൊതുസമൂഹമാണ് നമ്മുടേത്. പെൺകുട്ടികൾക്കു അല്പസ്വല്പമൊക്കെ ഫ്രീഡം കൊടുക്കുന്ന ഒരു മോഡേൺ ഫാമിലിയാണ് എന്ന സിനിമ ഡയലോഗ് വളരെ സൂക്ഷ്മമായി നമ്മുടെ സാമൂഹികാവസ്ഥയെ കാണിച്ചുതരുന്നുണ്ട്. നിർഭാഗ്യമെന്നോ മറ്റോ പറയട്ടെ ഈ ഡയലോഗിനെ ഒന്നടങ്കം സ്വീകരിച്ച മലയാളികൾ തങ്ങളിലേക്കൊരു ആത്മപരിശോധന നടത്താനോ, അതുമല്ലെങ്കിൽ അത് തങ്ങളെ പറ്റിയാണ് എന്നു തുറന്ന് സമ്മതിക്കാനോ ഉള്ള മാനസിക പക്വതയിലേക്കെത്തിയിട്ടില്ല. ഈ മാനസിക പക്വത ആർജ്ജിച്ചെടുക്കുക തന്നെയാണ് ഏറ്റവും പ്രാഥമികമായി നമ്മൾ ചെയ്യേണ്ടതും. തന്റെ ജീവിതത്തിലെ ഏതു തീരുമാനവും എടുക്കാനുള്ള അവകാശം ആ വ്യക്തികൾക്ക് മാത്രമുള്ളതാണെന്ന് മനസ്സിലാക്കുകയെന്നതാണ് അടിസ്ഥാനപരമായി വേണ്ടത്. എന്നാൽ കാലങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന സോഷ്യൽ കണ്ടീഷനിംഗിൽ വളർന്നുവരുന്ന ഒരു ജനതക്ക് ഈ അവസ്ഥയെ ലിംഗവിവേചനവും അസമത്വവുമായൊക്കെയായി സംബോധന ചെയ്യാൻ കഴിയാനാവാത്തവിധം ആ വ്യവസ്ഥിതിയോട് അവർ വിധേയപ്പെടുന്നു.
സാംസ്കാരിക മൂല്യ സംരക്ഷണമെന്ന പേരിൽ സദാചാരബോധത്തെ അടിച്ചേല്പിച്ചുകൊണ്ട് വളർത്തിയെടുത്തിരിക്കുന്ന സമൂഹത്തെ അത്ര വേഗത്തിലൊന്നും മാറ്റിയെടുക്കാനാവില്ലെങ്കിലും സമത്വം, സ്വാതന്ത്ര്യം തുടങ്ങിയ സാമൂഹികമൂല്യങ്ങളെ പറ്റി അവബോധമുണ്ടാക്കിയെടുക്കുക എന്നത് കാലങ്ങളിൽ നിലനിൽക്കുന്ന അവസ്ഥകൾക്ക് മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. അതുകൊണ്ടുതന്നെ തന്റെ ശരീരത്തെയും വൈകാരികമായ അവസ്ഥകളെയും ദുരുപയോഗം ചെയ്യുന്ന ഇടങ്ങളിൽ നിന്നും ഇറങ്ങിപ്പോകുകയെന്നത് തനിക്ക് സമാധാനപൂർവ്വമായി ജീവിക്കാനുള്ള അവകാശമാണെന്ന് തിരിച്ചറിയുക. അതും സ്വാഭാവികമായ ഒരവസ്ഥയാണെന്ന് അംഗീകരിക്കാനാവുന്ന ഒരു പക്വതയിലെത്തുകയെന്നതും മാറ്റങ്ങളുടെ തുടക്കമാണ്. സമൂഹത്തിന്റെ പല കോണുകളിൽ നിന്നും നിലനിൽക്കുന്ന വ്യവസ്ഥിതിക്കെതിരെ തിരുത്തലുകൾ തുടങ്ങി വരുന്നുണ്ട്. പക്ഷെ നമ്മുടെ പുരോഗമന മുഖംമൂടികളെ സ്വയം തിരിച്ചറിയുകയും, നമുക്കുള്ളിലെ വൈരുദ്ധ്യങ്ങളെ തിരുത്താനുള്ള വിശാലതയിലേക്കെത്താൻ വൈകുന്നിടത്തോളം കാലം സമാധാനപൂർവ്വമായി ജീവിക്കാനുള്ള പലരുടെയും അവകാശത്തെ ഇല്ലാതാക്കുന്നതിന് നമ്മളടക്കം കാരണക്കാരായി തീരുകയാണ്.