മാറുന്ന വായന
അതെ, ഇപ്പോഴത്തെ പിള്ളേർക്ക് എന്ത് ലൈബ്രറി! ലൈബ്രറിയിൽ പോയി ആഗ്രഹിച്ച പുസ്തകം തപ്പുമ്പോൾ അത് വേറെ ആരും കൊണ്ട് പോയിട്ടില്ലെന്നറിയുമ്പോഴുള്ള ആ സന്തോഷം... പിന്നെ അത് വായിച്ച് തീരുന്നത് വരെ അത് തന്നെയായിരിക്കും മനസ്സിൽ.

പതിവ് തെറ്റിക്കാതെ രാവിലെയുള്ള തന്റെ പത്ര വായനക്കായി മാധവൻ വരാന്തയിലേക്കിറങ്ങി. പത്രക്കാരൻ സമയത്ത് തന്നെ പത്രം മുറ്റത്തേക്കിട്ടുണ്ട്.
"നിനക്കിത് ഒന്നെട്ത്ത് വെച്ചൂടെ"
വരാന്തയിൽ ചാരു ബെഞ്ചിൽ ഇരുന്ന് മൊബൈലിൽ നോക്കി കൊണ്ടിരിക്കുന്ന മകൾ അഞ്ജലിയുടെ അടുത്ത് ചൂടായിക്കൊണ്ട് അയാൾ പത്രം എടുത്തു.
'ഇന്ന് ലോക വായനാ ദിനം', അയാൾ ആദ്യ പേജിലെ ബോൾഡിൽ കിടന്ന അക്ഷരങ്ങൾ അൽപം ഉറക്കെ തന്നെ വായിച്ചു.
"ആഹ്.. അതെ കൊറെ പേര്ടെ സ്റ്റാറ്റസ് കണ്ടിരുന്നു" അഞ്ജലി ഫോണിൽ നിന്ന് മുഖമുയർത്തി.
"അതെ, വായിക്കുന്നവർക്ക് വേണ്ടിയുള്ള ദിവസം. നിന്നെപ്പോലെ ഏത് നേരവും ഫോണിൽ കളിക്കുന്നവർക്കല്ല..." മാധവനുള്ള ചൂട് ചായയുമായി അനിതയും രംഗപ്രവേശം ചെയ്തു. മകളുടെ മൊബൈൽ ഉപയോഗത്തെ പറ്റി പരാതിപ്പെടാനുള്ള ഒരവസരവും അനിത പാഴാക്കാറില്ല.
"അത് ശരി ... എന്നാൽ അമ്മ പറ എന്ത് കൊണ്ടാ വായനാ ദിനം June 19 ന് ആയത്..?"
" അത്....." അനിത ഒന്ന് പരതി.
"പി എൻ പണിക്കരുടെ ചരമ ദിനമാണ് വായനാ ദിനം ആയി ആചരിക്കുന്നത്." ജയിച്ച മട്ടിൽ അഞ്ജലി പറഞ്ഞു." കോറോണ ഇല്ലായിര്ന്നേൽ സ്ക്കൂളിൽ വായനാ വാരാചരണത്തിന്റെ തിരക്ക് ആകുമായിരുന്നു ഇപ്പോ."
"ആഹ് വായനാവാരം... ഇന്നൊക്കെ എന്ത് വായനാ വാരം... അതൊക്കെ നമ്മുടെ കാലത്ത്..."
"അയിന് 1996 മുതലാണ് വായനാ വാരാചരണം തുടങ്ങിയത്. അപ്പോഴേക്കും അമ്മ പഠിത്തം ഒക്കെ നിർത്തീല്ലേ?" അഞ്ജലി അനിതയുടെ ഇടക്ക് കേറി പറഞ്ഞു.
അനിതയുടെ അപ്പോഴത്തെ മുഖഭാവം കണ്ട് മാധവനും ചിരി വന്നു.
"മോളേ പഠിച്ചോണ്ട് നിക്കുമ്പോഴേ ഈ വാരാചരണം ഒക്കെ പറ്റൂന്നുണ്ടോ?" എങ്കിലും അനിതയെ സപ്പോർട്ട് ചെയ്ത് മാധവൻ പറഞ്ഞു." ലൈബ്രറികളില്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാകരുത് എന്നായിരുന്നു പി. എൻ പണിക്കരുടെ ആഗ്രഹം..." അയാൾ തുടർന്നു.
"അതെ, ഇപ്പോഴത്തെ പിള്ളേർക്ക് എന്ത് ലൈബ്രറി! ലൈബ്രറിയിൽ പോയി ആഗ്രഹിച്ച പുസ്തകം തപ്പുമ്പോൾ അത് വേറെ ആരും കൊണ്ട് പോയിട്ടില്ലെന്നറിയുമ്പോഴുള്ള ആ സന്തോഷം.... പിന്നെ അത് വായിച്ച് തീരുന്നത് വരെ അത് തന്നെയായിരിക്കും മനസ്സിൽ. മാധവിക്കുട്ടിയായിരുന്നു അന്നതെ എന്റെ മെയിൻ." അനിത ഗൃഹാതുരത്ത്വത്തോടെ പറഞ്ഞു.
"മാധവിക്കുട്ടി... ശെരിക്കും ഒരു ലെജന്റാണ്. എന്റെ കഥ ഞാൻ ഒരു ദിവസം കൊണ്ടാണ് വായിച്ചു തീർത്തത്. പിടിച്ചിരുത്തുന്ന എഴുത്ത്." ഇഷ്ട എഴുത്തുകാരിയെ പറ്റി പറഞ്ഞപ്പോൾ അഞ്ജലിക്ക് ആവേശമായി." പിന്നെ ലൈബ്രറി ഒക്കെ എന്റെ ഫോണിൽ തന്നെയുണ്ട് അമ്മേ... ഇലൈബ്രറിയായി...." അഞ്ജലി അമ്മയെ നോക്കി ഭംഗിയായി ചിരിച്ചു.
"അതെ ഇപ്പോഴത്തെ പിള്ളേർക്ക് വായന കുറവാണ് എന്ന ഒരു പോതുബോധം ഉണ്ട്. യഥാർത്ഥത്തിൽ അഭിനിവേശത്തോടെ വായനയെ സമീപിക്കുന്ന കുറേ പേർ പുതുതലമുറയിലുണ്ട്. ഇ-ലൈബ്രറിയിലൂടെ അവർക്ക് അവരുടെ ഫോണിലോ ടാബിലോ വായിക്കാം. വായിക്കാൻ പറ്റുന്ന രൂപത്തിൽ മാത്രമല്ല, ശബ്ദരേഖയായും വീഡിയോ ആയും ഒക്കെ പുസ്തകങ്ങൾ അവൈലബിൾ ആണ്. നമ്മുടെ അച്ചടി പുസ്തങ്ങളേക്കാൾ സുഖപ്രദം ആണ് ഇത് എന്നാണ് ഇവരുടെ കുറേ പേരുടെ അവകാശം. പക്ഷെ അത് ഞാൻ സമ്മതിച്ചു കൊടുക്കില്ല. കടലാസുകളിലൂടെ അക്ഷരത്തെ അറിഞ്ഞ് വായിക്കാനുള്ള സുഖം ഒന്ന് വേറെ തന്നെയാണ്." അയാൾ വ്യക്തത വരുത്തിക്കൊടുത്തു.
അനിത തലയാട്ടി ശരി വെച്ചു.
"അപ്പോ ഇനി ഞാൻ ഫോണിൽ വായിച്ചു കൊണ്ടിരിക്കുമ്പോൾ അമ്മ ചീത്ത പറയരുത്." അഞ്ജലി പരിഭവ സ്വരം വരുത്തി പറഞ്ഞു.
"വായിക്കാൻ ആണങ്കിൽ ചീത്ത പറയില്ല" അനിത ചിരിച്ചു.
"അതെ, പി എൻ പണിക്കർ പറഞ്ഞത് പോലെ വായിച്ചു വളരുക... ചിന്തിച്ചു വിവേകം നേടുക". ചായ അവസാനത്തെ സിപ്പും കുടിച്ച് മാധവൻ കപ്പ് ടീപ്പോയിൽ വെച്ചു.