കവിത എഴുതാനിരിയ്ക്കുമ്പോൾ

കവിതയെഴുതാൻ
മനസ്സിൽ
മഴയും മഞ്ഞും
പെയ്യണം
വേനലും വെയിലും
നിറയണം
പ്രണയമോ വിരഹമോ
തീവ്രമാകണം
സ്വപ്നങ്ങൾ ഉണ്ടാകണം
നിലപാടുകളുണ്ടാകണം
തിരസ്കരിയ്ക്കപ്പെട്ടു
ചങ്കു പിടഞ്ഞിരിയ്ക്കണം
നഷ്ടസ്വപ്നങ്ങളെയും
ഏറെക്കുറെ ജീവിതത്തെയും
കുറിച്ച് എഴുതി സഹതപിയ്ക്കാൻ
കഴിയണം
പ്രപഞ്ചത്തിലെ ഏതൊരു വസ്തുവിനെക്കുറിച്ചും
എന്തെങ്കിലുമൊക്കെ എഴുതി വച്ച്
കവിതയെന്നതിനെ വിളിയ്ക്കാ-
നുള്ള ധൈര്യമുണ്ടാകണം
സർവാത്മനാ ഒരു കവിയാണെന്നുള്ള
ഉത്തമ ബോധ്യം
സ്വയം (മറ്റാർക്കും ഇല്ലെങ്കിലും)
ഉണ്ടാകണം
ഇതൊന്നുമില്ലാതെ മരവിച്ച
മനസുമായി, നിലാവില്ലാത്ത
ഒരു രാവിൽ പേനയും കടലാസ്സും
എടുത്തു കവിതയെഴുതുവാൻ
ഇരിയ്ക്കുന്ന ഒരുവന്റെ ദുരവസ്ഥയെക്കുറിച്ച്
നിങ്ങൾക്കെന്തറിയാം..?
മനസ്സിൽ
മഴയും മഞ്ഞും
പെയ്യണം
വേനലും വെയിലും
നിറയണം
പ്രണയമോ വിരഹമോ
തീവ്രമാകണം
സ്വപ്നങ്ങൾ ഉണ്ടാകണം
നിലപാടുകളുണ്ടാകണം
തിരസ്കരിയ്ക്കപ്പെട്ടു
ചങ്കു പിടഞ്ഞിരിയ്ക്കണം
നഷ്ടസ്വപ്നങ്ങളെയും
ഏറെക്കുറെ ജീവിതത്തെയും
കുറിച്ച് എഴുതി സഹതപിയ്ക്കാൻ
കഴിയണം
പ്രപഞ്ചത്തിലെ ഏതൊരു വസ്തുവിനെക്കുറിച്ചും
എന്തെങ്കിലുമൊക്കെ എഴുതി വച്ച്
കവിതയെന്നതിനെ വിളിയ്ക്കാ-
നുള്ള ധൈര്യമുണ്ടാകണം
സർവാത്മനാ ഒരു കവിയാണെന്നുള്ള
ഉത്തമ ബോധ്യം
സ്വയം (മറ്റാർക്കും ഇല്ലെങ്കിലും)
ഉണ്ടാകണം
ഇതൊന്നുമില്ലാതെ മരവിച്ച
മനസുമായി, നിലാവില്ലാത്ത
ഒരു രാവിൽ പേനയും കടലാസ്സും
എടുത്തു കവിതയെഴുതുവാൻ
ഇരിയ്ക്കുന്ന ഒരുവന്റെ ദുരവസ്ഥയെക്കുറിച്ച്
നിങ്ങൾക്കെന്തറിയാം..?