ആനന്ദം തിരയാത്തവരുണ്ടോ?
പരമമായ ആനന്ദം അകലെ തന്നെയാണ്. അതെങ്ങനെ ലഭിക്കും? അത് സാധ്യമാണോ?

പകൽ x രാത്രി
ഇരുട്ട് x വെളിച്ചം
പുണ്യം x പാപം
ശരി x തെറ്റ്
ഇങ്ങനെ കൊച്ചുകുട്ടിയാവുമ്പോൾ തന്നെ തറുതല പറയാൻ പഠിപ്പിക്കുന്നതാണല്ലോ നമ്മുടെ സ്കൂൾ വിദ്യാഭ്യാസത്തിൻ്റെ മഹനീയത. ഇങ്ങനെ വിദ്യാഭ്യാസമൊക്കെ നേടി നാം എത്തിച്ചേരുന്ന അപകടകരമായ ഒരു സ്ഥലം ദ്വന്ദങ്ങളിലൂടെ അല്ലാതെ ലോകത്ത് ഒന്നിനും അസ്തിത്വമില്ല എന്ന് മനസ്സിൽ ഉറച്ചു പോകുന്ന ഇടത്താണ്. അവിടെയാണ് നാം ദുഃഖത്തിൻ്റെ വിപരീതമാണ് സന്തോഷം എന്ന തെറ്റ് ആവർത്തിച്ചു പഠിക്കുന്നത്. പഠിച്ചതെല്ലാം വിശ്വസിക്കണമെന്നില്ല, പക്ഷെ ഇതു നമ്മൾ നിർഭാഗ്യവശാൽ ഉറച്ചു വിശ്വസിക്കുന്നുണ്ട്.
മുല്ല നസ്റുദ്ദീന്റെ ഒരു കഥയുണ്ട്.
ഒരു ധനികൻ ഒരു കിഴി പണവുമായി മുല്ലാ നസ്റുദ്ദീനെ സമീപിച്ചു.
"പ്രിയ മുല്ല നിങ്ങൾ ഒരു സൂഫി ആണെന്ന് കേട്ടു, സൂഫികൾ സന്തോഷത്തിൽ ആറാടുന്നവർ ആണല്ലോ. ദയവായി എനിക്കല്പം സന്തോഷം തരൂ..."
ധനികൻ ഇത് പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ അയാളുടെ കയ്യിലുള്ള പണക്കിഴിയും തട്ടിപ്പറിച്ച് മുല്ല ഒരോട്ടം കൊടുത്തു. പിന്നാലെ നിലവിളിച്ചുകൊണ്ട് ധനികനും. തുർക്കിയുടെ ഇടനാഴികളിൽ ഒരു എലിയെപ്പോലെ മുല്ല കുതിച്ചുപാഞ്ഞു. ധനികൻ തളർന്നുപോയി. കരഞ്ഞുകൊണ്ട് ഒരിടത്തിരുന്നു പോയി. സൂഫി എന്നുകരുതി ഞാൻ ഒരു കള്ളൻ്റെ അടുത്താണല്ലോ വന്നുപെട്ടത് എന്ന് ഉറക്കെ വിളിച്ചു കൊണ്ടിരുന്നു. കരച്ചിൽ അവസാനിച്ചേങ്ങലായി മാറിയ നേരം ധനികൻ്റെ തോളിലൊരു കരസ്പർശം, അയാൾ തലയുയർത്തി മുകളിലോട്ട് നോക്കി. മുല്ല!
മുല്ല കയ്യിലുള്ള പണക്കിഴി ധനികനെ തിരിച്ചേൽപ്പിച്ചു. അയാൾ വലിയ സന്തോഷം പ്രകടിപ്പിച്ചു, കണ്ണിൽ നിന്ന് ആനന്ദാശ്രുക്കൾ പൊടിഞ്ഞു. തുള്ളിച്ചാടി.
മുല്ല പറഞ്ഞു: "പണക്കിഴി നഷ്ടപ്പെട്ടപ്പോൾ ഉള്ള ദുഃഖമാണ് നിങ്ങളുടെ സന്തോഷത്തിന്റെ മാതാവ്!"
ചിന്തിക്കൂ ദുഃഖത്തിന്റെ വിപരീതമാണോ സന്തോഷം?
സന്തോഷത്തിന്റെ മാതാവ് ദുഃഖമാണെങ്കിൽ, ആ സന്തോഷം ആത്യന്തികമായ സന്തോഷമല്ല. അതൊരു താൽക്കാലിക അവസ്ഥ മാത്രമാണ്. ഈ അവസ്ഥ ജീവിതത്തിൽ മലരും മുള്ളും പോലെ സ്വാഭാവികവുമാണ്, നൈരന്തര്യമാണ്. ഒന്നിനു ശേഷം മറ്റൊന്ന് തീർച്ചയായും വന്നിരിക്കും.
എന്നാൽ ഇതിൽ നിന്നും ഉയർന്ന പരമമായ സന്തോഷം എന്ന ഒന്നുണ്ട്. ഒരുപക്ഷേ സന്തോഷം എന്നല്ല ആനന്ദം എന്നാണ് അതിനെ പറയേണ്ടത്. കേവലമായ സന്തോഷത്തിനും ദുഃഖത്തിനും അപ്പുറത്തെ ആനന്ദം. ഈ ആനന്ദത്തിൻ്റെ ചെറിയ ഒരു പതിപ്പ് മാത്രമാണ് നാം അനുഭവിക്കുന്ന സന്തോഷം. സന്തോഷം ഒരു വെളിച്ചപ്പാട് മാത്രമാണ്. അതെ വെളിച്ചത്തിൻ്റെ ഒരു പാട്, അത് കണ്ടാലറിയാം വെളിച്ചത്തിൻ്റെ വലിയൊരു സ്രോതസ്സ് അപ്പുറത്തുണ്ട് എന്ന്. ചന്ദ്രകല പൂർണ്ണ ചന്ദ്രബിംബത്തിൻ്റെ സൂചന തരുന്നത് പോലെ.
ഉപനിഷത്തിൽ ബ്രഹ്മത്തിൻ്റെ സ്വരൂപം എന്താണ് എന്ന വിചാരം ചെന്നവസാനിക്കുന്നത് ആനന്ദമാണ് എന്ന ഉത്തരത്തിലാണ്. ആനന്ദമാണ് ദൈവത്തിൻ്റെ സ്വരൂപം. സദാ ആനന്ദത്തിൽ വർത്തിക്കുന്നതാണ് ദൈവം. ആ ആനന്ദത്തെ വിപുലമാക്കിയതാണ് പ്രപഞ്ചം. അതുകൊണ്ട് പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളും ആനന്ദത്തെ തിരഞ്ഞു കൊണ്ടേയിരിക്കുന്നു. കാരണം എല്ലാത്തിനും കാരണമായിരിക്കുന്നത് ആനന്ദമാണ് എന്ത് പ്രവർത്തി ചെയ്താലും അതിൻ്റെ അവസാന ഉത്പന്നം സന്തോഷം ആകണം എന്ന ചിന്ത നമ്മളിൽ ഉണ്ടാകുന്നതും നമ്മുടെ ആത്യന്തിക സ്വരൂപം ആനന്ദമാണ് എന്നതിനാൽ തന്നെയാണ്. ബാഹ്യമായ ഒന്നിനാലും സ്വാധീനിക്കപ്പെടാതെ പരമമായ ആനന്ദ അവസ്ഥ അനുഭവിക്കാൻ ആണ് ഓരോ ജീവനും തത്രപ്പെടുന്നത്.
എന്നാൽ ഇതിനുവേണ്ടിയുള്ള എല്ലാ ശ്രമങ്ങളും സമരങ്ങളാണ്, സംഘർഷങ്ങളാണ്. ഒരുപക്ഷേ വലിയ വില കൊടുത്ത് താൽക്കാലികമായ സന്തോഷത്തിൽ വരെ അവ നമ്മെ എത്തിക്കുന്നുണ്ടാവുമായിരിക്കും. എന്നാൽ പരമമായ ആനന്ദം അപ്പോഴും അകലെ തന്നെയാണ്. അതെങ്ങനെ ലഭിക്കും? അത് സാധ്യമാണോ?
ഉത്തരം ആനന്ദം സാധ്യതയല്ല സിദ്ധിയാണ് എന്നതാണ്. സിദ്ധപ്പെടുന്നതാണ് സിദ്ധി! ഒരു ശ്രമവും ഇല്ലാതെ, അല്ലെങ്കിൽ എല്ലാ ശ്രമങ്ങളും നമ്മെ വിട്ടു പോകുന്ന സമയത്ത് നമുക്കു സിദ്ധപ്പെടുന്ന അവസ്ഥയാണ് ആനന്ദം. ഒന്നിനോടും സമരമോ സംഘർഷമോ ഇല്ലാതിരിക്കുക, ഇനി ബാഹ്യമായി ലോകത്തിനുവേണ്ടി ഉണ്ടെങ്കിൽ തന്നെ ആന്തരികമായി ആത്മത്തിന് വേണ്ടി ഇല്ലാതിരിക്കുക. ആ നിമിഷം നമ്മുടെ സ്വരൂപം ആനന്ദമാണ് എന്നറിഞ്ഞു തുടങ്ങുന്നു. ഹൃദയം നിറയെ നന്ദിയും ആനന്ദവും, ഇത് രണ്ടും പര്യായങ്ങളാണ്, ഞാനെന്ന ഭാവത്തിൽ നിന്നുള്ള മോചനമാണിവ രണ്ടും. അത് വന്നുള്ളിൽ നിറയും.
ശ്രീനാരായണ ഗുരു ആത്മാവിനെ ഉപദേശിക്കുമ്പോൾ പറയുന്നത്, "സകലവും അഴിഞ്ഞു തണിഞ്ഞു കേവലത്തിൻ മഹിമയുമറ്റിരിക്കണം" എന്നാണ്.
കേവലത്തിൻ്റെ മഹിമ പോലും അറ്റു പോകുമ്പോൾ. പിന്നെയുള്ള ആ ശൂന്യത ഒഴിവല്ല നിറവാണ്. ആ നിറവിനെ പൗരസ്ത്യ തത്വചിന്ത ചിദാനന്ദം, ബ്രഹ്മം, നൂർ, ദൈവം, പടച്ചവൻ എന്നൊക്കെ തരം പോലെ വിളിച്ചു. അതെ നമ്മെ പടച്ചത് ആ നിറവാണ്. അതിനെ തിരയണോ അതോ അറിയണോ? ഇതാണ് വലിയ വിലയുള്ള ഒരേ ഒരു ചോദ്യം. ഉത്തരം പറയാൻ ഒന്ന് വെമ്പിയാൽ മതി... ഉത്തരം നാം അറിഞ്ഞു കഴിഞ്ഞിരിക്കുന്നു...