‘ഉണ്ണീശോയെ കൊച്ചുമറിയ കട്ടോണ്ട് പോയി!’
എല്ലാ രാത്രികളിലും അവൾ ഒരേ സ്വപ്നം തന്നെ കണ്ടു. ഈന്തപ്പനകൾ നിറഞ്ഞുനിന്ന ഒരു താഴ്വരയിലൂടെ യേശു നടന്നുപോകുകയാണ്. യേശുവിനൊപ്പമെത്താൻ അവനെ ഉറക്കെ വിളിച്ചുകൊണ്ട് അവൾ പിറകെയോടുന്നു. പക്ഷെ, യേശു തിരിഞ്ഞു നോക്കുന്നില്ല.

അങ്ങനെ, ആ രാത്രിയിൽ കൊച്ചുമറിയ ഉണ്ണിയേശുവിനെ കട്ടുകൊണ്ട് പോവുകയായിരുന്നു.
എല്ലാ രാത്രികളിലും അവൾ ഒരേ സ്വപ്നം തന്നെ കണ്ടു. ഈന്തപ്പനകൾ നിറഞ്ഞു നിന്ന ഒരു താഴ്വരയിലൂടെ യേശു നടന്നു പോകുകയാണ്. യേശുവിനൊപ്പമെത്താൻ അവനെ ഉറക്കെ വിളിച്ചുകൊണ്ട് അവൾ പിറകേയോടുന്നു. പക്ഷേ യേശു തിരിഞ്ഞു നോക്കുന്നില്ല. കൈകൾ നിവർത്തി പിടിച്ച് കൊച്ചുമറിയ യേശുവിനെ സ്പർശിക്കാൻ ശ്രമിക്കുന്നു. പാറിയുയർന്ന ചുവന്ന പുതമുണ്ടിലേ അവൾക്ക് സ്പർശിക്കാനായുള്ളു. പിന്നെ കാറ്റിൽ അത് പതുക്കെ പതുക്കെ അകന്നു പോകുന്നു. അവൾ താഴ്വരയിൽ തനിച്ചാകുന്നു. ഉറക്കം ഞെട്ടിയുണരുമ്പോൾ കൊച്ചുമറിയ ഏതെങ്കിലുമൊരു പതുപതുത്ത മെത്തയിലായിരിക്കും. തൊട്ടപ്പുറം വായ് തുറന്ന് പിടിച്ച്, അല്പം മുമ്പവസാനിച്ച ശരീരാധ്വാനത്തിന്റെ ആലസ്യത്തിൽ തളർന്നുറങ്ങുന്ന അവളുടെ 'കസ്റ്റമറുണ്ടാകും.' കൊച്ചു മറിയ പതുക്കെ എഴുന്നേൽക്കും. അവളുടെ ‘ഡ്യൂട്ടി’ കഴിഞ്ഞിരിക്കുന്നു. നേരത്തെ എണ്ണിവാങ്ങിയ നോട്ടുകൾ ഒന്നുകൂടി എണ്ണി തിട്ടപ്പെടുത്തി ബ്ലൗസിനിടയിൽ തിരുകി അവൾ പുറത്തേക്കിറങ്ങും. കാശ് ആദ്യമേ വാങ്ങി വെക്കുന്നതാണ് കൊച്ചുമറിയയുടെ രീതി. ഇല്ലെങ്കിൽ ചതിക്കപ്പെട്ടേക്കാം. അത്തരം അനുഭവങ്ങൾ പലപ്പോഴായി അവൾക്കുണ്ടായിട്ടുണ്ട്. “സംഗതി പെണ്ണ് പിട്യയായാലും ആണുങ്ങള് നെറികേടേ കാണിക്കൂ” എന്നാണ് കൊച്ചുമറിയയുടെ പക്ഷം. ഇനിയും ഉറക്കമുണർന്നിട്ടില്ലാത്ത കൂട്ടിലങ്ങാടിയിലൂടെ, തനിച്ച് പുലർകാലത്തെ കാറ്റിൽ അവൾ വീട്ടിലേക്ക് നടക്കും. കൂട്ടിലങ്ങാടിയിൽ സ്വപ്നങ്ങളുടെ വാതിലുകൾ അടയാൻ സമയമായിട്ടുണ്ടാകില്ല. ഉടുപ്പുമാറി, ഒരു കട്ടൻ കാപ്പിയിട്ട് വലിച്ചു കുടിക്കുവാനുള്ള സമയമേ അവൾക്കുള്ളു. അറവിനുള്ള പോത്തുമായോ മുട്ടനാടുമായോ കുഞ്ഞോയി ഇറച്ചിക്കടയിൽ കാത്തു നിൽപ്പുണ്ടാകും.
കൂട്ടിലങ്ങാടിയിലെ വഴിയരികിൽ സ്ഥാപിച്ചിരുന്ന മാതാവിന്റെ രൂപക്കൂടിനുമുന്നിൽ അലങ്കാരവിളക്കുകളുടെ പ്രഭയിൽ ആകൃഷ്ടയായി നിൽക്കുമ്പോഴൊക്കെ, കൊച്ചുമറിയയുടെ നാഭിച്ചുഴിയിൽ നിന്നൊരു തരിപ്പ് തിളച്ചുമറിഞ്ഞു മേൽപ്പോട്ട് തികട്ടി വന്നു. പരിശുദ്ധമാതാവിന്റെ വിരിച്ചുപിടിച്ച കൈകളിലെ, തുടുത്ത കവിളുകളും, തേനൂറുന്ന ചുണ്ടിൽ പാൽപ്പുഞ്ചിരിയുമായി കിടന്നിരുന്ന നന്മസ്വരൂപിയായ പൈതൽ അവളെ മദിപ്പിച്ചു. ഒരു ദിവസത്തേക്കെങ്കിൽ ഒരു ദിവസത്തേക്ക്, ഉണ്ണിയേശു തന്റെ ഗർഭപാത്രത്തിൽ ഒരു ഭ്രൂണമായി പൊടിച്ച്, വളർന്ന്, പിറവിയെടുത്ത് തന്നെ 'അമ്മേ' എന്ന് വിളിച്ചിരുന്നെങ്കിലെന്ന് അവൾ തീവ്രമായി അഭിലഷിച്ചു .
“ഒരീസം ഞാനങ്ക്ട് കൊണ്ടോവൂട്ടാ നിന്നെ..” അവൾ ഉണ്ണിയേശുവിനെ നോക്കി വഴിഞ്ഞൊഴുകുന്ന വാത്സല്യത്താൽ പറഞ്ഞു.
കൊച്ചുമറിയയുടെ ചരിത്രം കൂട്ടിലങ്ങാടിക്ക് അജ്ഞാതമാണ്. അവൾ രഹസ്യങ്ങളുടെ ഒരു കടലായിരുന്നു. അവളിലെ കടലിലേക്കിറങ്ങി, തിരകളിലുലഞ്ഞ് ആഴങ്ങളിലെ മുത്തും പവിഴവും കണ്ടെടുക്കാൻ ഒരു പുരുഷനും കഴിഞ്ഞില്ല, അല്ലെങ്കിൽ അതിനുതക്കമുള്ള പുരുഷന്മാരെയൊന്നും അവൾ, അവളുടെ ജീവിതത്തിൽ കണ്ടുമുട്ടിയില്ല. കൊച്ചുമറിയ ഒരു വലിയ വ്രണമാണെന്നാണ് കൂട്ടിലങ്ങാടിയിലെ സത്യക്രിസ്ത്യാനികൾക്കിടയിലെ അടക്കിപ്പിടിച്ച സംസാരം. കൂട്ടിലങ്ങാടിക്ക് ആവശ്യമില്ലാത്ത, തൊലിപൊട്ടിയളിഞ്ഞ് സദാ അസ്വസ്ഥത ജനിപ്പിക്കുന്ന ഒരു പുണ്ണ്- യുവാക്കൾ മുതൽ കല്ലറ സ്വപ്നംകണ്ട് കിടക്കുന്ന മുതുക്കന്മാർ വരെയുള്ള മുഴുവൻ പുരുഷവംശത്തിന്റെയും ഉറക്കം കെടുത്തുകയും പ്രലോഭിപ്പിച്ചു വഴിതെറ്റിക്കുകയും ചെയ്യുന്ന ദുർനടപ്പുകാരി!
“ദേ... അച്ചോ... ആ പെഴച്ചോളെ ഈ പള്ളീരെ പടിചവുട്ടിച്ചാ, പിന്നെ ഒരൊറ്റ വിശ്വാസീം ഈ വഴി തിരിഞ്ഞു നോക്കില്ല്യാട്ടാ... ള്ള കാര്യാ പറഞ്ഞേക്കാം...” വിശ്വാസികളായ സ്ത്രീകൾ നിലപാടിലുറച്ചു . അതൊരു താക്കീത് പോലെ വികാരിയച്ചന് തോന്നി.
“ആരാധനാലയങ്ങൾ എല്ലാവർക്കുമുള്ളതല്ലേ. അവളുടെ വിശ്വാസം വിധിക്കാൻ നമ്മളാരാണ്? അവളെ വിലക്കാൻ കർത്താവിനേ അധികാരമുള്ളൂ... മനുഷ്യർക്കില്ല.” അച്ചൻ തിരുത്താൻ ശ്രമിച്ചു.
ഒരു ഭീഷണികൊണ്ടൊന്നും അച്ചൻ വഴങ്ങുകയില്ലെന്ന് അവർക്ക് തീർച്ചയായിരുന്നു. നാട്ടുകാരുടെയും പള്ളിക്കമ്മിറ്റിയുടെയും സമ്മർദ്ദത്തിനൊടുവിൽ കൊച്ചുമറിയയെ പള്ളിയിൽ നിന്ന് വികാരിയച്ചനു വിലക്കേണ്ടി വന്നു. ഇനി മറിയക്ക് കർത്താവില്ല. കർത്താവ് പള്ളിക്കകത്ത് പ്രവേശനമുള്ളവർക്കു മാത്രം.
“കൊച്ചു മറിയക്കൊരു പള്ളീം വേണ്ട .കൊച്ചു മറിയ വിളിച്ചാ, കർത്താവ് കുരിശീന്നാ എറങ്ങി വരും... ല്ലേ കർത്താവേ..?”
പള്ളിയിൽ നിന്ന് വിലക്കപ്പെട്ട ദിവസം അവളുടെ ഇറച്ചിക്കടയുടെ എതിർവശത്തുള്ള രൂപക്കൂട്ടിലെ ഉണ്ണിയേശുവിനെ നോക്കി കൊച്ചുമറിയ പറഞ്ഞു.
അന്ന് മുതൽ അവൾ ഉണ്ണിയേശുവിനോട് മാത്രം സംസാരിച്ചു, മനസ്സ് തുറന്നു, സ്വപ്നങ്ങൾ പങ്കിട്ടു, സങ്കടങ്ങളൊഴുക്കി. എല്ലാം കേട്ടുകൊണ്ട് മാതാവിന്റെ കൈകളിൽ കിടന്ന് ഉണ്ണിയേശു നിറഞ്ഞു ചിരിച്ചു. ചിലപ്പോൾ അന്തരാത്മാവിലെ വേദനയാൽ മുഖം മങ്ങി, വിതുമ്പി. ‘കൊച്ചുമറിയ മാത്രമാണ് തെറ്റുകാരി...കൂട്ടിലങ്ങാടിക്ക് മേൽ ഇരുട്ടു പരക്കുമ്പോൾ അവളുടെ കതകിൽ മുട്ടി കാത്തുനിൽക്കുന്ന പുരുഷന്മാരൊന്നും തെറ്റുകാരല്ല. കൊച്ചുമറിയ, അവൾ മാത്രമാണ് തെറ്റുകാരി!’
“ആണുങ്ങളായാ ഇതൊക്കെ പറഞ്ഞിട്ടൊള്ളതാ. ന്തൂട്ടാപ്പത്. വെറുത്യാ... കാശാ എണ്ണി കൊടുത്തിട്ടല്ലേ. ന്തൂട്ടാണ്ടീ നിൻറെ മാറില്... നിധ്യാ..?തൊടീക്കാതിരിക്കാൻ...” കൊച്ചുമറിയയെ തേടി വരുന്നവരൊക്കെ ആദ്യം പിടുത്തമിടുക അവളുടെ മാറിലും പിന്നെ ചുണ്ടിലുമാണ്. മാറത്ത് കൈ പതിയുന്നത് കൊച്ചുമറിയക്ക് ഇഷ്ടമല്ല.
“കൈയെടുക്ക്.” അവൾ പറയും.
“നീ.. ശീലാവതി കളിക്ക്യല്ലേ മറിയേ..കെടന്ന് തരലന്നല്ലേറീ നിൻറെ പണി.”
കൊച്ചുമറിയ അത്തരക്കാർക്കടിയിൽ നിന്നും പിടഞ്ഞെഴുനേൽക്കും. ബലപ്രയോഗത്തിനു ശ്രമിച്ചാൽ ബലം പ്രയോഗിക്കുന്നവന്റെ ചെവിയിൽ നിന്ന് പൊന്നീച്ച പറക്കും.
“എറച്ചി വെട്ടണ കയ്യ്ണ്... ചൂടറീക്കണ്ട നീ.” കൊച്ചുമറിയ ഗർജ്ജിക്കും. എണ്ണിവാങ്ങിയ നോട്ടുകൾ അവൾ മുഖത്തേക്കെറിഞ്ഞു കൊടുത്ത് പറയും - “നിനക്ക്ണ് ആവശ്യം. ഇനിക്ക്യല്ല. പെണ്ണ് പിടിക്കാൻ നടക്ക്ണു... ഒന്ന് പോയേരാ...”
കൊച്ചുമറിയയുടെ ഗർജ്ജനത്തിനു മുന്നിൽ കാറ്റുപോയ ബലൂൺ പോലെ കൂട്ടിലങ്ങാടിയിലെ ‘ആൺമുനമ്പുകൾ’ പലപ്പോഴും ചൂളിപ്പോയിരുന്നു.
അങ്ങനെയൊക്കെയായിരുന്നാലും കൂട്ടിലങ്ങാടിയിലെ സത്യക്രിസ്ത്യാനികളുടെ അടുക്കളപ്പുറങ്ങളിൽ ഞായറാഴ്ചകളിലും മറ്റു വിശേഷപ്പെട്ട ദിവസങ്ങളിലും മട്ടനിസ്റ്റൂ തിളച്ചുമറിയണമെങ്കിൽ കൊച്ചുമറിയ കനിയണം. ആ ദിവസങ്ങളിൽ അവളുടെ ഇറച്ചിക്കടയ്ക്കു മുൻപിൽ ആട്ടിറച്ചിക്കുവേണ്ടി കൂട്ടിലങ്ങാടിക്കാർ ഉന്തിയും തള്ളിയും വിയർപ്പൊഴുക്കിയും അക്ഷമരായി കാത്തുനിന്നു .
“കാര്യം ന്തൂട്ടാണെലും കൊച്ചുമറിയേ ഈ എറച്ചീരെ ടേസ്റ്റ് വേറെവിടെല്ല്യട്ടാ... ന്തൂട്ട്ണ്ടീ ഇതിന്റെ കുട്ടൻസ്? ഈ മുഴുത്ത മുട്ടനാടിനെ എവടന്നാണ്ടീ കിട്ട്യേ..? ഒന്ന് പറഞ്ഞ് തായോ നീ” എന്ന് ചുണ്ടിൽ പരിഹാസം നിറച്ചു ദ്വയാർത്ഥത്തിൽ ചോദിക്കുന്നവരോടൊക്കെ അവൾ ആക്രോശിച്ചു- “നിന്റപ്പന്റെ കുഴീന്ന്!”
കൊച്ചുമറിയ വെട്ടിക്കീറിയിട്ടു കൊടുക്കുന്ന ഇറച്ചി കഷണങ്ങൾ പൊതിഞ്ഞെടുത്ത് അവർ വീടുകളിലേക്ക് മടങ്ങി. അവൾ വഴങ്ങികൊടുത്ത ഭാഗ്യവാന്മാരായ പുരുഷന്മാരെ കുറിച്ചോർത്ത് അസൂയപ്പെട്ടും, കൊച്ചുമറിയ എന്ന കിട്ടാക്കനിയെ കുറിച്ചുള്ള നഷ്ടബോധത്താലും ആത്മനിന്ദയോടെ, തലകുനിച്ചും, അവർ ആ ദുഃഖം ആവി പറക്കുന്ന മട്ടനിസ്റ്റൂവിലെ വെന്തുമറിയുന്ന ഇറച്ചികഷ്ണങ്ങൾ നുണഞ്ഞിറക്കിയോ റമ്മോ സ്കോചോ വിസ്കിയോ കുടിച്ചിറക്കിയോ തീർക്കുകയും ചെയ്തു. അടക്കാനാവാത്ത ആത്മസംഘർഷം കൊണ്ടും അസ്തിത്വ ദുഃഖത്താലും ഹതഭാഗ്യരായ പുരുഷന്മാർ പല്ലിറുമ്മിയും മൂക്കിൻ തുമ്പ് വിറപ്പിച്ചും മീശ പിരിച്ചും പുകവലിച്ചും ഞെളിപിരി കൊണ്ടു –“പ്ഫാ... ഒരു കൊച്ചുമറിയ... ഇന്നാട്ടില് വേറെ പെണ്ണുങ്ങളില്ല്യാണ്ടാ...”
കൂട്ടിലങ്ങാടിയിൽ പെണ്ണുങ്ങൾക്കൊരു ക്ഷാമവുമുണ്ടായിരുന്നില്ല. പക്ഷേ, കൊച്ചുമറിയയെ പോലൊരു പെണ്ണ് അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞോയിക്കതറിയാം. ദിവസപ്പടിക്ക് പുറമേ, വെട്ടിനുറുക്കിയ ഇറച്ചി കഷണങ്ങളുടെ ഓരോ പൊതി ദിവസവും കുഞ്ഞോയിയുടെ കൈകളിൽ വെച്ചുകൊടുത്തുകൊണ്ട് കൊച്ചുമറിയ പറഞ്ഞു–
“നിന്റെ വയറ്റില് കൊക്ക പുഴുണ്ടോടാ.. നീ തിന്ന്ണതോന്നും ദേഹത്ത് പിടിക്ക്ണില്ല്യാട്ടാ... ഇതാ പിടിച്ചേ... ന്നട്ട് കുരുമൊളകിട്ട് വരട്ട്... ഈ പ്രായത്തില് തിരിച്ചു കടിക്കാത്ത ഒക്കേത്തിനേം തിന്നണം.”
കുഞ്ഞോയിക്ക് കണ്ണു നിറയും. ആത്മാവിനെ കൊത്തിനുറുക്കുന്ന വിശപ്പിന്റെ വേദന അനുഭവിച്ചവളാണ് കൊച്ചുമറിയ. അതിനി മറ്റാരും അനുഭവിക്കരുതെന്ന് അവൾക്ക് നിർബന്ധമുണ്ട്. കുഞ്ഞോയി ഒറ്റത്തടിയാണ്. അവന്റെ ഓർമ്മയിൽ ഭൂതകാലം ഇരുട്ടുമൂടി കിടക്കുകയാണ്. കൊതുകുകടികളും തെരുവുപട്ടികളുടെ ആക്രമണങ്ങളും എച്ചിലുകളും നിന്ദകളും അപമാനങ്ങളും തനിക്കുനൽകിയ ഒരു തെരുവിന്റെ ദൃശ്യം മാത്രമാണ് അതിനിടയിൽ തെളിഞ്ഞു നിൽക്കുന്നത്. ഒരു രാത്രി കുഞ്ഞോയി കൊച്ചുമറിയയുടെ കതകിൽ മുട്ടി. അവളുടെ പതിവുകാരുടെ താളമായിരുന്നില്ല അതിന്. ആസക്തിയുടേതായിരുന്നില്ല, ദൈന്യതയുടെയും അഭയത്തിന്റെയും താളമായിരുന്നു അത്. കൊച്ചുമറിയ കതകു തുറന്നു.
“ന്തൂട്ടേലും തിന്നാണ്ടാ? ” കുഞ്ഞോയി ചോദിച്ചു.
അവന്റെ ശബ്ദം തളർന്നിരുന്നു. കൊച്ചുമറിയയുടെ ഹൃദയത്തിൽ ഒരു മിന്നൽപ്പിണർ വന്നു പതിച്ചു. അവൾക്ക് നെഞ്ചു കീറിയ വേദന അനുഭവപ്പെട്ടു. അവൾ, അവനു ഭക്ഷണം വിളമ്പി. കഴിച്ചുകഴിഞ്ഞു നന്ദിയോടെ അവൻ കൊച്ചുമറിയയെ നോക്കി. പിന്നെ, ഇരുട്ടിൽ മാഞ്ഞു. അന്നുമുതൽ കൊച്ചുമറിയ കുഞ്ഞോയിക്ക് വേണ്ടിയും അരിയിട്ടു. കുഞ്ഞോയി പതിവായി അത്താഴസമയത്ത് അവളുടെ വീട്ടിലെത്തി. അതാണവന്റെ ഒരു ദിവസത്തെ അന്നം.
“ഞാൻ അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടി.അതിനേക്കാൾ മഹത്തരമാണ് കൊച്ചുമറിയേ നിന്റെ പ്രവർത്തി.”
കർത്താവ് അൾത്താരയിലെ കുരിശിൽ കിടന്നു പറഞ്ഞു. കൊച്ചുമറിയ വിളമ്പിയ അന്നംകൊണ്ടു കുഞ്ഞോയി വളർന്നു. വളർന്നു തന്നോണം പോന്നവനാവും വരെ അവൾ അവന്നഭയം നൽകി. തെരുവിലും കപ്പേളയുടെ നിഴലിലും പീടികപ്പുറങ്ങളിലും അന്തിയുറങ്ങിയ കുഞ്ഞോയിക്ക് ഒരു കുടിലുകെട്ടാൻ കൊച്ചുമറിയ പണം നൽകി സഹായിച്ചു. ആത്മാവിന്റെ അടിത്തട്ടിലിരുന്ന് കുഞ്ഞോയി രഹസ്യമായി കൊച്ചുമറിയയെ, “അമ്മച്ചീ” എന്ന് നീട്ടി വിളിച്ചു. കൊച്ചുമറിയ അത് കേട്ടിരുന്നുവോ? അറിഞ്ഞിരുന്നുവോ? അറിയില്ല. കണ്മുന്നിൽ നിന്ന്, ഇറച്ചിപ്പൊതിയുമായി നടന്ന് കാണാമറയത്ത് മാഞ്ഞുപോകുന്ന കുഞ്ഞോയിയുടെ നിഴലിനെ നോക്കി കൊച്ചുമറിയ പറയാറുണ്ട് –“കൂടും തൊണെമില്ലാത്ത ചെക്കന്ണ് കർത്താവേ അത്. നോക്കിക്കോളോ... എന്നോട് കാട്ട്യ ചതി നീയാ ചെക്കനോട് കാട്ടരുത്.” എവിടെയോയിരുന്ന് കർത്താവത് ഹൃദയവേദനയോടെ മൂളിക്കേട്ടു. രൂപക്കൂട്ടിലെ ഉണ്ണിയേശുവിന്റെ മുഖം സങ്കടത്താൽ ചുവന്നു. കൊച്ചുമറിയ, അവൾ ഒരു വേദനയാണ്. കർത്താവിന്റെ ഹൃദയത്തിലെ മുറിവ്!
അതിസങ്കീർണ്ണമായിരുന്നു കൊച്ചുമറിയയുടെ ജീവിതം. അനിശ്ചിതത്വങ്ങളുടെ മഹാസമുദ്രത്തിലൂടെ ഒരു പൊങ്ങുതടി പോലെ അതൊഴുകി നടന്നു. ചിലതീരങ്ങളിൽ തട്ടി നിന്നു. പിന്നെയുമൊഴുകി. അവൾക്കു വേണ്ടി മാത്രം ഒരു തുറമുഖം കാത്തുകിടക്കുന്നുണ്ടെന്നവൾ ഉറച്ചു വിശ്വസിച്ചു. അവിടേക്കാണ് അവളുടെ യാത്ര. എപ്പോൾ എത്തിച്ചേരുമെന്ന് മുൻവിധികളില്ലാത്ത യാത്രയാണത്. ചിലനേരങ്ങളിൽ ജീവിതമവളെ വിസ്മയിപ്പിച്ചു. ചിലപ്പോൾ നടുക്കി, മറ്റു ചിലപ്പോൾ ഒരു മുൾപ്പടർപ്പു പോലെ ഞെരിച്ചുകളഞ്ഞു. തട്ടി തെറിപ്പിച്ചു. അതിന്റെ നിലയില്ലാ ചുഴികളിലേക്കൊതുക്കി.
“സത്യം പറയാലോ കർത്താവേ ഇനിക്കീ ജീവിതം മടുത്തുട്ടാ... ന്തൂട്ടാ കർത്താവേ ഈ ജീവിതത്തിന്റെ അർത്ഥം? ” ജീവിതത്തിൽ നിന്ന് മോചനം വേണമെന്ന് തീവ്രമായി ആഗ്രഹിച്ചൊരുന്നാൾ കൊച്ചുമറിയ രൂപക്കൂടിനു മുന്നിൽ നിന്ന് ഉണ്ണിയേശുവിനോട് ചോദിച്ചു.
“ജീവിതത്തിന്റെ അർത്ഥം! അതിനൊരു നിർവചനം ഇന്ന് വരേയ്ക്കും ആരും കണ്ടുപിടിച്ചിട്ടില്ല മറിയേ... ജീവിതത്തിന്റെ അർത്ഥം അത് ജീവിച്ചു തീർക്കുമ്പോഴേ അറിയൂ...” കർത്താവ് പറയുവാൻ ശ്രമിച്ചു .
“ജീവിതം എന്നോട് വല്ല്യ ചത്യാ കാട്ട്യേ...” അവൾ വ്യസനിച്ചു. അവളിൽ നിന്ന് പിന്നെയും വിഷാദം പെയ്തിറങ്ങി.
“ആദിമനുഷ്യനായ ആദം സാത്താനാൽ ചതിക്കപ്പെട്ടു. ചതിക്കപ്പെടുക എന്നത് മനുഷ്യരുടെ നിയോഗമാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ചതിയുടെ ഇരയല്ലേ മറിയേ ഞാൻ... എന്നിട്ടും മൂന്നാം നാൾ ഞാൻ ഉയിർത്തെഴുന്നേറ്റില്ലേ... പിന്നെയാണോ മറിയേ നീ... ഉയിർത്തെഴുന്നേൽക്ക്... ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് ഉയിർത്തെഴുന്നേൽക്ക് ...” കർത്താവ് പറഞ്ഞു .
ജീവിതം വഴിമുട്ടിയപ്പോൾ ശരീരമാണ് അവൾക്ക് സാധ്യതകളുടെ പുതിയ വാതിലുകൾ തുറന്നു കൊടുത്തത്. അവളുടെ ശരീരത്തെ ആദ്യമുപയോഗിച്ചത് പോലീസുകാരാണ്. കമഴ്ത്തികിടത്തി ക്രൂരമായി വേദനിപ്പിച്ചും കാലിന്നടിയിൽ ലാത്തി കൊണ്ട് മർദ്ദിച്ചും കൈവിരലുകളിൽ ചവിട്ടിപ്പിടിച്ചും ഒരു രാത്രി ഒന്നിലധികംപേർ അവളുടെ ആത്മാവിലും ശരീരത്തിലും മുറിവേൽപ്പിച്ചു. കൊച്ചുമറിയ കരഞ്ഞില്ല. കരഞ്ഞാൽ വേദനിപ്പിക്കുന്നവൻ ജയിച്ചു. കരയാതിരിക്കുമ്പോൾ കൊച്ചുമറിയ ജയിച്ചു. അതായിരുന്നു അവളുടെ അതിജീവനത്തിന്റെ മന്ത്രം. അവളുടെ ജീവിതത്തിലൂടെ മനസ്സലിവുള്ളവരും, ചതിച്ചവരും, പ്രണയിച്ചവരും വേദനിപ്പിച്ചവരുമായി പല പുരുഷന്മാർ പലകാലങ്ങളിലായി കടന്നുപോയി. ഭൂരിപക്ഷം പുരുഷന്മാരും അവളെ ഒരുപോലെ പ്രാപിച്ചു. സർവ്വാധികാരിയെന്ന മട്ടിൽ ആക്രമിച്ചു വേദനിപ്പിച്ചു. ചിലർ ബെൽറ്റൂരി കാൽപാദങ്ങളിൽ പ്രഹരിച്ചു. മറ്റുചിലർ എരിയുന്ന സിഗററ്റുകൊണ്ട് അവളുടെ ശരീരത്തിൽ പൊള്ളലേൽപ്പിച്ചു. അവൾ കരഞ്ഞില്ല. വേദനിച്ചിട്ടും കരയാതിരിക്കുന്ന കൊച്ചുമറിയയെ കണ്ടവർ പറഞ്ഞു –“പെണ്ണിന്റെ കരുത്ത് കണ്ടില്ലേ...”
“ഇരയുടെ കണ്ണീര്ണ് വേട്ടയാടുന്നവന്റെ ആനന്ദം.” കൊച്ചുമറിയ കർത്താവിനോട് പറഞ്ഞു.
ജീവിതം, വെല്ലുവിളിയുയർത്തിയ കാലത്ത്, കൊച്ചുമറിയ പീഡനങ്ങൾ സഹിച്ചു കിടന്നു. അധികാരവർഗ്ഗം കൊച്ചുമറിയയ്ക്കു മുന്നിൽ തുണിയുരിഞ്ഞെറിഞ്ഞ് മാർഗ്ഗം കളിയാടുകയായിരുന്നു. മൂർച്ഛയുടെ കൊടുമുടികളിൽ നിന്ന് താഴേക്ക് തെന്നിവീഴ്ത്തിച്ചും പിന്നെയും പിടിച്ചു കയറ്റിയും കൊച്ചുമറിയ പുരുഷവർഗ്ഗത്തെ അവളുടെ ചൂണ്ടുവിരലിൽ കളിയാടിച്ചു. ഗൂഢമായി ആനന്ദിച്ചു. കയറ്റിറക്കങ്ങളിലൂടെ വഴുതിവീണും പിടിച്ചുകയറിയും അവർ ക്ഷീണിച്ചു മലർന്നു കിടന്ന് പറഞ്ഞു–“നീയാടി പെണ്ണ്.” കൊച്ചുമറിയക്കത് കേൾക്കുമ്പോൾ കയ്പ്പു നീര് തികട്ടി വന്നു. പോത്തിനേയും മുട്ടനാടിനെയും വെട്ടിനുറുക്കുമ്പോൾ ചരിത്രം അവളുടെ കണ്ണിൽ പിന്നെയുമുദിച്ചുവന്നു .
“ഇതിലും എളുപ്പ്ണ് മനുഷ്യനെ വെട്ടാൻ. അതിന് കത്തീം വാക്കത്തീം വേണ്ട.” വിയർപ്പിൽ മുങ്ങി നിന്നവൾ വലിയൊരു ആത്മഗതമായി.
“ചെറ്റകള്ണ് കർത്താവേ.. ആണുങ്ങളൊക്കെ ചെറ്റകള്ണ്...” അവൾ രൂപക്കൂടിനു മുന്നിൽ നിന്ന് ഉണ്ണിയേശുവിനെ നോക്കി പറഞ്ഞു.
“അവർക്ക്ണ് ആവശ്യം... എന്നാലോ... അഹങ്കാരം ചില്ലറോന്നല്ല... അവര് സുഖിക്ക്ണ്ടെങ്കിൽ അത് പെണ്ണിന്റെ ഔദാര്യണ്... അല്ല പിന്നെ...” അവൾ ആത്മാവിൽ പ്രഖ്യാപിച്ചു- “തൊടീക്കില്ല്യ... മാറില് തൊടീക്കില്ല്യ... അതെന്റെ കുഞ്ഞിന്ള്ളത്ണ്.” അവൾ ഉണ്ണിയേശുവിനെ പോലൊരു കുഞ്ഞിനെ സ്വപ്നം കണ്ടു. "കുലടയ്ക്ക് കുഞ്ഞോ?" നെടുവീർപ്പുകൊണ്ടവൾ ചുണ്ടുകോട്ടി ചിരിച്ചു.
ഒരിക്കൽ അവൾ കർത്താവിനോട് പറഞ്ഞു. “പണത്തിനു വേണ്ടീട്ടല്ലാണ്ട് ഒരാണിന്റെ ചൂടേറ്റ് കെടക്കണന്ന് ഒരു കൊതീണ്ട് കർത്താവേ... എന്റെയീ ഉടലിന് ഒരു ശവക്കുഴീരെ മണണ്... അതിന്റെ മേലേ പനിനീര് തെളിച്ച് ശുദ്ധീകരിക്കണം.”
പൊള്ളുന്ന ചുംബനങ്ങൾ നൽകി, ഉടലാകെ ത്രസിപ്പിച്ച്, കാണാലോകങ്ങൾ താണ്ടാൻ ഒരു തുണ- അതായിരുന്നു അവൾക്ക് ബെന്നിച്ചൻ. തിടുക്കമോ, ആക്രോശങ്ങളോ ഇല്ലാതെ, മഞ്ഞുപൊതിയും പോലെ, ഒരു കാറ്റ് കടന്നുപോകുന്നത് പോലെ അയാൾ അവളെ തഴുകി. അയാളുടെ ഓരോ സ്പർശത്തിലും കൊച്ചുമറിയ ആയിരംതവണ കന്യകയായി. അയാളുടെ നിവർത്തു വെച്ച കൈത്തലത്തിൽ അവൾ സുരക്ഷിതത്വം എന്തെന്നറിഞ്ഞു. ഉടൽ, ഉടലിൽ അലിഞ്ഞിറങ്ങിയ ഒരു രാത്രി ബെന്നിച്ചൻ അച്ചടി ഭാഷയിൽ പറഞ്ഞു –“കുരിശിൽ തറച്ചത് പോലെയായിരുന്നു എന്റെ ജീവിതം. നീയാണെനിക്ക് മോചനം തന്നത്.”
“ഇനിക്ക് തിരിയണ ഭാഷേല് പറ ബെന്നിച്ചാ...” കൊച്ചുമറിയ ബെന്നിച്ചനോട് ചേർന്നു കിടന്നു ചുണ്ടനക്കി.
“ഒരു പ്രായം കഴിഞ്ഞാൽ പിന്നെ ഭാര്യമാരൊക്കെ ഒട്ടും റൊമാന്റിക് അല്ലാതെയാവും മറിയേ... സ്പർശവും ചുംബനങ്ങളും അവർക്ക് വെറുപ്പാവും. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ആദ്യകാലം തൊട്ടേ അതങ്ങനെയായിരുന്നു. അവളോട് ബന്ധപ്പെടുമ്പോഴൊക്കെ എനിക്ക് എന്നോട് തന്നെ വെറുപ്പായിരുന്നു. വ്യഭിചാരം ചെയ്തവനെപ്പോലെ ഞാൻ നീറി... ഒരു കണക്കിന് അതാ സത്യം... പ്രണയമില്ലാത്ത ഉടൽ ബന്ധങ്ങളൊക്കെ വ്യഭിചാരമാണ്.” അയാൾ കൊച്ചുമറിയക്കിരികിൽ മലർന്നു കിടന്നു പറഞ്ഞു.
ഈ കാണുന്നതൊന്നുമല്ല ജീവിതമെന്നും അനേകം മുറികളിലേക്ക് തുറക്കുന്ന രഹസ്യ വാതിലുകളുള്ള ഇരുളടഞ്ഞ വലിയ ഒരു തുരങ്കമാണതെന്നും കൊച്ചുമറിയ ആ രാത്രി തിരിച്ചറിഞ്ഞു.
ബെന്നിച്ചൻ ചോദിച്ചു. "കൊച്ചുമറിയേ... എങ്ങനെയായിരുന്നു നിന്റെ ജീവിതം?"
ഒരു നെടുവീർപ്പുകൊണ്ടവൾ അതിനു മറുപടി പറഞ്ഞു. “ജീവിതോ... ഇതൊക്കെ ഒരു ജീവിതാ..?”
പിറ്റേന്ന്, ഉണ്ണിയേശുവിനെ നോക്കി രൂപക്കൂടിനു മുന്നിൽ അവൾ ഏറെ നേരം നിശ്ചലയായി നിന്നു. ഒരു കുഞ്ഞുവേണമെന്ന് തീവ്രമായി കൊച്ചുമറിയയിൽ മോഹമുദിച്ചത് ആ രാത്രിയിലാണ്. വളരെ വിചിത്രമായിരുന്നു ആ രാത്രി. ഏജന്റ് പറഞ്ഞതനുസരിച്ചാണ് കൊച്ചുമറിയ അവിടെയെത്തിയത്. കതകു തുറന്ന് അവളെ കാത്തു നിന്ന പുരുഷന്റെ കൈകളിൽ അവൾ ഒരു കുഞ്ഞിനെ കണ്ടു. കൊച്ചുമറിയയെ കിടപ്പുമുറിയിലേക്ക് ആനയിച്ചയാൾ കുഞ്ഞിനെ ഉറക്കികെടുത്തി അവൾക്കരികിലെത്തി. അടങ്ങാത്ത കാമത്തോടെ അയാൾ കൊച്ചുമറിയയിൽ പ്രവേശിക്കും മുൻപേ ഉറക്കം ഞെട്ടി കുഞ്ഞ് നിലവിളിക്കാൻ തുടങ്ങി. കുഞ്ഞിന്റെ കരച്ചിലടക്കാൻ കഴിയാതെ അയാൾ കുഞ്ഞിനെ കൊച്ചുമറിയയുടെ മടിയിലേക്കിട്ടുകൊടുത്തു. അവൾ കുഞ്ഞിനെ മാറോട് ചേർത്തു. ബ്ലൗസിന്റെ ഹുക്കുകൾ അഴിഞ്ഞു. കരയുന്ന കുഞ്ഞിന്റെ നനുത്ത ചുണ്ടുകൾ അവളുടെ മുലക്കാമ്പിൽ പതിഞ്ഞു. നിർവൃതിയോടെ കൊച്ചുമറിയ കണ്ണുകൾ കൂമ്പിയടച്ചു. കുഞ്ഞ് കരച്ചിൽ നിർത്തി. അയാളുടെ കാനഡയിലുള്ള ഭാര്യയുടെ ചിത്രം ചുവരിലിരുന്ന് നിർവികാരമായി നോക്കി. പുലരും വരെ കൊച്ചുമറിയ ആ കുഞ്ഞിന് കൂട്ടിരുന്നു. മടങ്ങാൻ നേരം കുഞ്ഞ് അവളുടെ വിരലുകളിൽ മുറുകെപ്പിടിച്ചു കണ്ണുകളടച്ചു കിടക്കുകയായിരുന്നു. അവൾക്ക് രൂപക്കൂട്ടിലെ ഉണ്ണിയേശുവിന്റെ മുഖമാണ് ഓർമ വന്നത്. ഏജന്റ് വഴി മുൻകൂറായി വാങ്ങിയ പണം, കുഞ്ഞിന്റെ അച്ഛന് തിരിച്ചു കൊടുക്കുമ്പോൾ അയാൾ ചോദിച്ചു- “നാളെയും വരാമോ..?”
ഒരു കുഞ്ഞ് വേണമെന്ന് സർവ്വസ്വാതന്ത്ര്യത്തോടെ പറയാൻ കൂട്ടിലങ്ങാടിയിൽ ബെന്നിച്ചൻ മാത്രമേ അവൾക്കുണ്ടായിരുന്നുള്ളൂ. ഒരു രാത്രി ബെന്നിച്ചന്റെ രോമം നിറഞ്ഞ മാറിൽ മുഖം ചേർത്തവൾ പറഞ്ഞു– “ബെന്നിച്ചാ... ഇനിയ്ക്കൊരു കുഞ്ഞിനെ വേണം!”
ഒരു നടുക്കത്തോടെ അയാൾ അവളെ തട്ടിമാറ്റി എഴുന്നേറ്റു.
“കുഞ്ഞോ..? നിന്നെപ്പോലൊരുത്തീലോ...” അയാൾ അഴിഞ്ഞു കിടന്ന വസ്ത്രങ്ങൾ എടുത്തുടുത്ത് ചവിട്ടി കുത്തി പുറത്തേക്കിറങ്ങി ഇരുട്ടിൽ അലിഞ്ഞു.
കൊച്ചുമറിയക്കത് വലിയൊരാഗാധമായിരുന്നു. അനേകം പ്രവാഹങ്ങൾ നീന്തിക്കടന്ന കൊച്ചുമറിയ ആ ആഘാതമുണ്ടാക്കിയ ചുഴികളെയും നിമിഷനേരം കൊണ്ട് മറികടന്നു.
“ആണ് ആണിന്റെ സ്വഭാവം കാട്ടി കർത്താവേ...” അവൾ പറഞ്ഞു.
ഒടുവിൽ ചോര കക്കിയ നീല നിറമുള്ള ആ രാത്രി രൂപക്കൂടിനു മുന്നിൽ നിൽക്കുമ്പോൾ അവൾക്കനുഭവപ്പെട്ടു- ശരീരത്തിലെ നിഗൂഢമായൊരറയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട് അവളെയാകെ ഉലച്ചു കളയുന്ന ഒരുൾക്കിടിലം, ആന്തൽ, വിറയൽ. അവളുടെ നോട്ടം ഉണ്ണിയേശുവിന്റെ മുഖത്ത് പതിച്ചു. ഒരിക്കൽ മണ്ണിട്ടുമൂടിയിട്ടും പിന്നെയും തെളിനീര് കിനിയുന്ന അവളുടെ അമ്മ മനസ്സിൽ നിന്നുയരുന്ന അനിയന്ത്രിതമായ ഒരുൾപ്രേരണയോടെയും ‘മകനേ മകനേ’എന്ന് നിലവിളിക്കുന്ന ഹൃദയത്തോടെയും കൊച്ചുമറിയ ആയാസപ്പെട്ട് രൂപക്കൂടിന്റെ കണ്ണാടിച്ചില്ലുകൾ തകർത്ത്, ഉണ്ണിയേശുവിനെ ഇളക്കിയെടുത്ത് മാറോട് ചേർത്ത്, മുണ്ടിൽ പൊതിഞ്ഞു മുന്നോട്ട് നടന്നു. പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ച പരിശുദ്ധമറിയം പ്രസവ സമയത്ത് വേദന അനുഭവിച്ചിരുന്നില്ല. ജന്മപാപമാണ് കുഞ്ഞിന് ജന്മം നൽകുമ്പോൾ സ്ത്രീ അനുഭവിക്കുന്ന വേദനയുടെ കാരണമായി കൊച്ചുമറിയ കേട്ടിട്ടുള്ളത്. പരിശുദ്ധമറിയം ജന്മപാപമില്ലാതെ ജനിച്ചവളായിരുന്നു. കൊച്ചുമറിയയാവട്ടെ പാപിയാണെന്ന് ഇടവകയിലുള്ളവർ പറയുന്നു. വേദനയില്ലാതെ താനും ഇപ്പോൾ കർത്താവിന്റെ അമ്മയായെന്ന് കൊച്ചുമറിയക്ക് തോന്നി. ‘നന്മ നിറഞ്ഞ മറിയമേ സ്വസ്തി. കർത്താവ് നിന്നോട് കൂടെ. സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു. നിന്റെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. പരിശുദ്ധമറിയമേ, തമ്പുരാന്റെ അമ്മേ, പാപിയായ ഞങ്ങൾക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കേണമേ’ എന്നൊരു പ്രാർത്ഥന കൊച്ചുമറിയയുടെ ഉള്ളിൽ നിരന്തരമായി ആവർത്തിക്കപ്പെട്ടു. അത് കൊച്ചുമറിയയെ വിശുദ്ധീകരിക്കുകയും സ്വതന്ത്രയാക്കുകയും ചെയ്തു.
കൂട്ടിലങ്ങാടിയിൽ നേരം പുലരുമ്പോൾ, രൂപക്കൂട്ടിൽ ഉണ്ണിയേശുവിന്റെ തിരുരൂപമില്ലാതെ പരിശുദ്ധമാതാവ് അനാഥയായി കൈകൾ ശൂന്യതയിലേക്ക് വിരിച്ചു പിടിച്ചു നിന്നു. വിശ്വാസികളായ സത്യക്രിസ്ത്യാനികളും അവിശ്വാസികളും കുഞ്ഞോയിയും വികാരിയച്ചനും പിന്നെ കൂട്ടിലങ്ങാടി മുഴുവനായും രൂപക്കൂടിനു മുന്നിൽ തടിച്ചുകൂടി. കൊച്ചുമറിയയെ മാത്രം എവിടെയും കണ്ടില്ല.
“ക്രിസ്ത്യാന്യോൾക്ക് ലോകത്തെവിടേം ജീവിക്കാൻ പറ്റാണ്ടായച്ചോ. രൂപക്കൂട് തല്ലി പോളിക്ക്യാന്ന് വെച്ചാ... ഇത് സംഭവം മറ്റത്ണ്.”
“എന്ത്?” വികാരിയച്ചൻ ആശങ്കയോടെ ചോദിച്ചു.
“മറ്റ്ത് ന്ന്.. വർഗ്ഗീയം.”
“ന്തൂട്ട് മണ്ടത്തരാ വിളിച്ചു പറയ്ണെ...?"
"അച്ചോ.. ഉണ്ണീശോ മറിയാമ്മച്ചീടെ കൂടെ പോയ്ത്ണ്.” എല്ലാം കേട്ടു കൊണ്ടും കണ്ടുകൊണ്ടും നിന്ന കുഞ്ഞോയി ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റി പറഞ്ഞു.
“ന്തൂട്ടാന്ന്?” അവിശ്വാസത്തോടെ നാട്ടുകാരും വികാരിയച്ചനും കുഞ്ഞോയിയെ നോക്കി.
“ഇനിക്കപ്പഴേ അറിയാർന്നൂ... ഇങ്ങനെത്തന്നെ ആവൊള്ളൂ ഇതിന്റെയൊക്കെ അവസാനന്ന്.” കുഞ്ഞോയി പറഞ്ഞു.
“കർത്താവിനെ കട്ടോണ്ട് പൂവേ... ന്നട്ട് മറിയ എവിടെ?” വികാരിയച്ചൻ ചോദിച്ചു.
“യ്ക്കറിയില്ല. കട തൊറന്നിട്ടും കാണാണ്ടായപ്പോ ഞാൻ വീട്ടീ പോയ് നോക്കി. വീടാ പൂട്ട്യേക്ക്ണു...” അതും പറഞ്ഞ് ആൾക്കൂട്ടത്തിൽ നിന്ന് കുഞ്ഞോയി ഇറച്ചിക്കടയിലേക്ക് പിൻവലിഞ്ഞു. അച്ചനും കൂട്ടിലങ്ങാടിയും ഉണ്ണിയേശുവില്ലാത്ത രൂപക്കൂടിനു മുന്നിൽ അന്തിച്ചു നിന്നു .
ഒരു കർത്താവ് പോയാൽ അടുത്ത കർത്താവ്. ഒരു ഉണ്ണിയേശു ഇല്ലെങ്കിൽ മറ്റൊരുണ്ണിയേശു. വിശ്വാസികളെ അങ്ങനെയങ്ങു തോൽപ്പിക്കാനാവില്ലല്ലോ. രൂപക്കൂട്ടിൽ പിന്നെയുമൊരു ഉണ്ണിയേശു പിറന്നു. കർത്താവിനെ കട്ടുകൊണ്ട് പോകുന്ന കൊച്ചുമറിയമാരെ പേടിച്ച് രൂപക്കൂടിനു മുന്നിൽ ഇരുവശത്തും പള്ളിവക സെക്യൂരിറ്റി കാമറകൾ സ്ഥാപിച്ചു.
ദൂരെ, ദേശങ്ങളായ ദേശങ്ങൾ താണ്ടി, കുന്നുകളും താഴ്വരകളും താണ്ടി, സീയോൻ പർവതവും താണ്ടി, ഉണ്ണിയേശുവിനെ ചുവന്ന പുതമുണ്ടിൽ പൊതിഞ്ഞു കൊച്ചുമറിയ ഏന്തി വലിഞ്ഞു നടന്നു . അവൾ പലായനം ചെയ്യുകയാണ്.
“ദൈവമേ.. നിർമ്മലമായൊരു ഹൃദയം എന്നിൽ സൃഷ്ടിച്ച് സ്ഥിരമായൊരാത്മാവിനെ എന്നിൽ പുതുക്കേണമേ...” കൊച്ചുമറിയ ആത്മാവിൽ പ്രാർത്ഥിച്ചു.