മൂഡ് സ്വിങ്ങ്സ്
കരിയിച്ചുകളയുന്ന വേനലിന്റെ വ്യതിയാനമില്ലായ്മയെ കാലാവസ്ഥയാക്കിയൊരു പ്രദേശത്താണ് ഞാനുള്ളത്. ആഴ്ചയന്ത്യങ്ങളിലെ ആപത്കരമാം വിധമുള്ള വിരസതയെ മുറിക്കകമേയിരുന്ന് ഉരച്ചു തീർക്കാനുള്ള തീവ്രമായ ശ്രമത്തിലായിരുന്നു അന്ന്.

"കാലങ്ങളായുള്ള കഴുകിക്കളയലുകൾ കൊണ്ട് ചെളിയടയാളങ്ങൾ നിറഞ്ഞ കുളിമുറിയിലൂടെ പതഞ്ഞു പോകുന്ന സ്വന്തം ദുഷിപ്പുകൾക്കൊപ്പം ആഴങ്ങളിലേക്ക് ഊർന്നു പോകുന്നത് ഞാൻ തന്നെയാണെന്ന് എനിക്കു തോന്നി"യെന്ന് ഡയറിയിൽ അടയാളപ്പെടുത്തിയിട്ട ഒരു കാലത്തെ വീണ്ടും ഓർത്തെടുക്കുകയാണ്.
ഓർമകളിൽ ഒരൊറ്റ കാലമില്ലെന്ന് അറിയാഞ്ഞിട്ടല്ല. എങ്കിലും.
കരിയിച്ചു കളയുന്ന വേനലിന്റെ വ്യതിയാനമില്ലായ്മയെ കാലാവസ്ഥയാക്കിയൊരു പ്രദേശത്താണ് ഞാനുള്ളത്. ആഴ്ചയന്ത്യങ്ങളിലെ ആപത്കരമാം വിധമുള്ള വിരസതയെ മുറിക്കകമേയിരുന്ന് ഉരച്ചു തീർക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു അന്ന്.
ജനലരികിൽ നിന്നാൽ ഹോസ്റ്റലിനു പുറകിൽ പരന്നുകിടക്കുന്ന മലനിരകൾ കാണാം.
മിക്കവാറും മുൾച്ചെടികൾ മാത്രം നിറഞ്ഞ പാറക്കെട്ടുകളാണ് വാസ്തവത്തിലവ.
താഴ്വരയിലെ കുറ്റിക്കാടുകളിൽ നട്ടുച്ചക്കും തെളിക്കപ്പെടുന്ന ആട്ടിൻ പറ്റങ്ങൾ.
കൂടെ നീളം കൂടിയതും കനം കുറഞ്ഞതുമായ മുളവടികളുമായി ഇടയക്കുട്ടികൾ.
കേൾവരക് കഞ്ചി മോന്തിയതിന്റെ; ഒരു പൊടി അയഥാർത്ഥമായ ഉശിരിലായിരിക്കണം അവർ തീച്ചൂടിനെ തരിയും വകവെക്കാത്തത്.
കേൾവരകെന്നാൽ റാഗിയാണ്. നാടുവാഴിത്തത്തിന്റെ കാലത്ത് നെല്ല് കൊയ്യാൻ പോകുന്നവർക്കു പോലും ഇവിടങ്ങളിൽ കൂലി കിട്ടിയിരുന്നത് റാഗിയായിരുന്നെന്നാണ് കേട്ടറിവ്.
കേൾവരകിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ദഹിക്കാൻ ഏറെ നേരം വേണമെന്നതാണത്.
പശിയറിയാതെ പണിയെടുക്കാൻ തമിഴ്നാട്ടിലെ ഗ്രാമീണ തൊഴിലാളികൾ ഇന്നും ഇത് കുടിച്ചു പോരുന്നു.
ഷർട്ടിടാതെ തലയിലൊരു കെട്ടുമായി നിൽക്കുന്ന കഞ്ഞി വിൽപ്പനക്കാരെ റോഡരികിൽ അവിടവിടെയായി കാണാം.
ജനലിനു താഴെ ചിതറിക്കിടക്കുന്ന ക്വാർട്ടർ കുപ്പികൾ. മൂത്രം നിറച്ച് വലിച്ചെറിഞ്ഞവയായതിനാൽ ആക്രിക്കാർ അവയെ ഒഴിവാക്കിയിരിക്കുകയാണെന്നു തോന്നുന്നു.
പേരക്കയും പപ്പായയും കൂട്ടി വിലകുറഞ്ഞ മദ്യം വിഴുങ്ങിത്തുലച്ചുകൊണ്ടേയിരുന്ന കാലത്തിന്റ കണക്കറിയായ്മയ്ക്ക് ഒരു താക്കീതെന്ന പോലെ അന്നേരം അവ കാണപ്പെട്ടു.
ഇടയരുടെ കൈയിലെ മുളവടി കണ്ടപ്പോഴാണ് അത്തരത്തിലൊന്ന് കോണിച്ചുവട്ടിൽ കണ്ട കാര്യം ഓർമയിലെത്തിയത്. അരിനെല്ലിക്ക തല്ലിക്കൊഴിക്കാൻ അത് നല്ലതാണെന്നും കരുതിയിരുന്നതാണ്. വീണ്ടും ചുവരിലേക്കു നോക്കി നിവർന്നു കിടന്നു.
അവയുടെ മങ്ങിയ മഞ്ഞ നിറം അസഹ്യമായപ്പോഴാണ് ചങ്ങാതിയെക്കൊണ്ട് രണ്ട് വലിയ ചിത്രങ്ങൾ വരപ്പിച്ചത്.
മുട്ടിയിരിക്കുന്ന ബുദ്ധനും ചെഗ്വരയും. അങ്ങേപ്പുറത്ത് വിവിധ വർണങ്ങളിലെഴുതിയ ഒരു വാൻഗോഗിയൻ വാചകം. ഇതിനു മുൻപുണ്ടായിരുന്ന ഹോസ്റ്റൽ മുറിയുടെ ചുവരിൽ തലക്കരികേത്തന്നെയായി എഴുതിവച്ചത് Pain for pleasure എന്നായിരുന്നു എന്നു ചിന്തിച്ചത് അപ്പോഴാണ്.
വെയിൽ താഴുകയാണ്. ഒരു പകലിലിനെക്കൂടി ഇല്ലായ്മ ചെയ്തിന്റെ ആയാസത്തിൽ പുറത്തിറങ്ങി. മയിലുകൾ ചിക്കിപ്പരതി നടക്കുന്നുണ്ട്. മുൾമലയിലോരത്തെ പാമ്പിൻ പെരുക്കത്തിന് അൽപമെങ്കിലും അയവു വരുത്തുന്നത് ഈ പക്ഷിക്കൂട്ടമാണ്. മയിലുകളെ കാണുമ്പോൾ മുൻപുണ്ടായിരുന്ന കൗതുകമൊക്കെ ഇവിടെയെത്തി അൽപ നാൾക്കകം തന്നെ തീർന്നതാണ്. നാട്ടിൽ കോഴിയെക്കാണുമ്പോഴുള്ള അതേ വികാരമാണ് ഇപ്പോൾ ഇവയെക്കാണുമ്പോൾ. ഇതുമായി ബന്ധപ്പെട്ട്, അവിടങ്ങളിൽ പറഞ്ഞു കേൾക്കാറുള്ള കനപ്പെട്ടൊരു തമാശയാണ് ഇപ്പോൾ ഓർമയിൽ വരുന്നത്.
"സംസാരിക്കുന്നവരുടെ എണ്ണം നോക്കിയാണ് രാഷ്ട്ര ഭാഷ തീരുമാനിക്കുന്നതെങ്കിൽ, എണ്ണത്തിൽ ഏറ്റവുമധികം കാക്കയായിട്ടും എന്തേ മയിൽ ദേശീയ പക്ഷി" എന്ന പെരിയാർ രാമസ്വാമിയുടെ ചോദ്യമാണത്. രാമനവമി ദിനത്തിൽ രാവണന്റെ കോലം കത്തിക്കുന്നതിൽ പ്രതിഷേധിച്ച് തന്തൈ പെരിയാർ ദ്രാവിഡർ കഴകം പന്നിയെ പൂണൂലണിയിച്ചു നടത്തിയ വാർത്ത കേട്ടതും ആയടുത്തുതന്നെയായിരുന്നു.
ആര്യന്മാർക്കെതിരെയുള്ള ദ്രാവിഡ രോഷം.
കുറച്ചുനാൾ മുൻപ് വായിച്ച ഒരു തമിഴ് പുസ്തകത്തിന്റെ പരിഭാഷയിൽ ഇത്തരം പുരോഗമനങ്ങൾക്കെല്ലാം വിപരീതമായ മറ്റൊന്നാണ് കണ്ടത്.
മധ്യപ്രദേശിൽ നിന്നും കാൽനടയായി ഇന്ത്യയാകെ ചുറ്റി സഞ്ചരിക്കുന്ന ഒരു ദിഗംബര ജൈന സന്യാസി പുതുച്ചേരിയിലെത്തിയപ്പോൾ, തമിഴ്നാട്ടിൽ അയാളെ പ്രവേശിപ്പിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത ദ്രാവിഡ കക്ഷികളെക്കുറിച്ചായിരുന്നു അത്.
തന്റെ ബർലിൻ സന്ദർശന വേളയിൽ നഗ്നസംഘത്തിനൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത പെരിയാറിന്റെ ഭൂതകാലവും ലേഖകൻ ഓർമിപ്പിച്ചിരുന്നു.
ഞാൻ ഹോസ്റ്റലിനു പുറത്തുള്ള അമ്മാച്ചിയുടെ പെട്ടിക്കട ലക്ഷ്യമാക്കി നടന്നു.
അപ്പപ്പോൾ ചുട്ടെടുക്കുന്ന പണിയാരവും കൂട്ടി ചായ മൊത്തിക്കൊണ്ടിരിക്കേ ദൂരെ നിന്നും കാൽനടയായി വരുന്ന ഒരു കൂട്ടത്തെ കാണാം.
ഹൈവേയിൽ പാഞ്ഞുവരുന്ന വണ്ടികൾക്ക് അടയാളമായി കൈത്തണ്ടയിൽ ഫ്ലൂറസന്റ് സ്റ്റിക്കറൊട്ടിച്ച് തീർത്ഥയാത്ര പോകുന്ന മനുഷ്യർ. കടന്നു പോകുവോളം കണ്ണുകളാൽ അവരെ അനുഗമിച്ചു.
ശേഷം, തിയേറ്ററിൽ അപരിചിതനോടൊപ്പം അവൾ ചിലവിട്ട നേരത്തിന്റെ വർണ്ണനയിൽ അനുഭവസാധ്യമാകാനുള്ള മസോക്കിസ്റ്റ് മുഷ്ടിമൈഥുനത്തിന്റെ ചോരച്ച ലഹരിയെക്കുറിച്ച് ഒന്നുമേയറിയാതെ മുറിയിലേക്ക് തിരിച്ചു നടന്നു...