വീട്

ഒരൊറ്റ മേൽക്കൂരയ്ക്ക് താഴെ
ചുവരുകൾ പണിഞ്ഞ്
പല വിചാരങ്ങളിൽ
പല സ്വപ്നങ്ങളിൽ
പല ഓർമ്മകളിൽ
പല ഗന്ധങ്ങളിൽ
പല പേരുകളിൽ
മുറികളുണ്ടാവുകയാണ്.
മേഘങ്ങളുറങ്ങുന്ന കുന്നിന്റെ
അടിവയറു ചുരണ്ടി
ഒഴുകിയ പുഴയുടെ
നെഞ്ചു പിളർത്തി
ഇലയനക്കമുള്ള മരങ്ങളുടെ
മരണം തീർപ്പാക്കി
വീട്... സ്വന്തം പേരിലെഴുതുന്നു
നമ്മൾ...
വരണ്ടുപോയ ചുമരടരുകളിൽ
ദാഹിച്ച മണൽത്തരികൾ
ഈ പൊള്ളുന്ന ജന്മത്തെ
പഴിക്കുന്നുണ്ടാവും...
വെട്ടേറ്റു മുറിവുണങ്ങാത്ത
ചെങ്കല്ലുകൾ
ഭ്രാന്തിളകി പൊട്ടിയകന്ന
പാറകൾ
മരിച്ച മരത്തിന്റെ ഗന്ധം പേറുന്ന
അകങ്ങൾ
വീട്... സ്വന്തമെന്ന് നമ്മൾ...
ആരോ വെയിലിനൊപ്പം
തലയിൽ ചുമന്ന പരവതാനികൾ
കത്തുന്ന സൂര്യനെ കുടിച്ചുവറ്റിച്ച്
പാറാവുകാരൻ
മഴക്ക് റോഡിലേക്ക്
വഴികാണിക്കുന്ന
മുറ്റങ്ങൾ...
മതിലുകൾ...
അതിരുകൾ...
അകത്ത് മുനകൂർത്ത
മൗനങ്ങൾ
വാക്കുമുറിച്ചിട്ട മുറിവുകൾ
ഇരുൾവീണ മുറികളിൽ
മനംമടുത്ത് ഇറങ്ങിപ്പോകുന്ന
വെളിച്ചങ്ങൾ...
ചുവരുകൾ പണിഞ്ഞ്
പല വിചാരങ്ങളിൽ
പല സ്വപ്നങ്ങളിൽ
പല ഓർമ്മകളിൽ
പല ഗന്ധങ്ങളിൽ
പല പേരുകളിൽ
മുറികളുണ്ടാവുകയാണ്.
മേഘങ്ങളുറങ്ങുന്ന കുന്നിന്റെ
അടിവയറു ചുരണ്ടി
ഒഴുകിയ പുഴയുടെ
നെഞ്ചു പിളർത്തി
ഇലയനക്കമുള്ള മരങ്ങളുടെ
മരണം തീർപ്പാക്കി
വീട്... സ്വന്തം പേരിലെഴുതുന്നു
നമ്മൾ...
വരണ്ടുപോയ ചുമരടരുകളിൽ
ദാഹിച്ച മണൽത്തരികൾ
ഈ പൊള്ളുന്ന ജന്മത്തെ
പഴിക്കുന്നുണ്ടാവും...
വെട്ടേറ്റു മുറിവുണങ്ങാത്ത
ചെങ്കല്ലുകൾ
ഭ്രാന്തിളകി പൊട്ടിയകന്ന
പാറകൾ
മരിച്ച മരത്തിന്റെ ഗന്ധം പേറുന്ന
അകങ്ങൾ
വീട്... സ്വന്തമെന്ന് നമ്മൾ...
ആരോ വെയിലിനൊപ്പം
തലയിൽ ചുമന്ന പരവതാനികൾ
കത്തുന്ന സൂര്യനെ കുടിച്ചുവറ്റിച്ച്
പാറാവുകാരൻ
മഴക്ക് റോഡിലേക്ക്
വഴികാണിക്കുന്ന
മുറ്റങ്ങൾ...
മതിലുകൾ...
അതിരുകൾ...
അകത്ത് മുനകൂർത്ത
മൗനങ്ങൾ
വാക്കുമുറിച്ചിട്ട മുറിവുകൾ
ഇരുൾവീണ മുറികളിൽ
മനംമടുത്ത് ഇറങ്ങിപ്പോകുന്ന
വെളിച്ചങ്ങൾ...