മികവിന്റെ കേന്ദ്രങ്ങളിൽ പഠിക്കാം, കരിയർ സുരക്ഷിതമാക്കാം...
മികച്ച കരിയർ കെട്ടിപ്പടുക്കാൻ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങൾ പഠനത്തിന് തെരഞ്ഞെടുക്കാം. ഏതൊക്കെയാണ് അത്തരം സ്ഥാപനങ്ങൾ? എന്തുകൊണ്ടാണ് അവിടങ്ങളിൽ പഠിക്കണം എന്ന് പറയുന്നത്?

പത്താം ക്ലാസും പ്ലസ്ടുവും ഡിഗ്രിയും കഴിഞ്ഞ് അടുത്ത കോഴ്സിനെക്കുറിച്ചുള്ള ആലോചനകൾ നടന്നുകൊണ്ടിരിക്കുന്ന സമയമാണല്ലോ. കൊറോണ കാരണം അഡ്മിഷൻ പ്രക്രിയ എല്ലാം പതുക്കെപ്പതുക്കെയാണ് നടക്കുന്നത്. നമുക്ക് മുന്നിൽ ഒട്ടനവധി കോഴ്സുകളും സ്ഥാപനങ്ങളും ഉണ്ട്.ഇവയിൽ നിന്ന് ഏതു കോഴ്സ് തിരഞ്ഞെടുക്കണം എന്നതാണ് കൺഫ്യൂഷൻ. ജീവിതത്തിൽ എല്ലാ തെരഞ്ഞെടുപ്പുകളും വളരെ പ്രധാനപെട്ടതാണ്. അതിൽ കരിയർ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. ഏത് കോഴ്സ് തെരഞ്ഞെടുക്കുന്നതിന് മുൻപും അടിസ്ഥാനപരമായ ചില കാര്യങ്ങൾ നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഒരാളുടെ താല്പര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം, വ്യക്തിത്വം, കഴിവുകൾ, പുതിയ സാധ്യതകൾ എന്നിവ മനസ്സിലാക്കിയാകണം തെരഞ്ഞെടുപ്പ്. ഒരു വിദ്യാർത്ഥി ഏത് കോഴ്സ് പഠിക്കുന്നു എന്നതോടൊപ്പം പ്രധാനപെട്ടതാണ് എവിടെയാണ് പഠിക്കുന്നത് എന്നത്. മികച്ച സ്ഥാപനങ്ങളിൽ നിന്ന് പഠനം പൂർത്തിയാകുന്ന വിദ്യാർത്ഥികൾക്ക് അവരവരുടെ മേഖലകളിൽ ശോഭിക്കാൻ സാധിക്കും. മികച്ച തൊഴിൽ നേടുക എന്നത് എല്ലാവരുടെയും ലക്ഷ്യമാണ്. തൊഴിലവസരങ്ങളിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തിലും തീർച്ചയായും ഈ മാറ്റങ്ങൾ ഉണ്ടാകും. അതുകൊണ്ട് തന്നെ പുതിയ ലോകത്ത് കേവലം ഡിഗ്രി മാത്രം മതിയാവുകയില്ല. പി.ജിയും ഗവേഷണവും തൊഴിൽനൈപുണ്യവും അനിവാര്യമായിത്തീരും.
ഇവയെല്ലാം ലോകോത്തര നിലവാരത്തിലുള്ള സ്ഥാപനങ്ങളിൽ നിന്നും സർവകലാശാലകളിൽ നിന്നും നേടിയെടുക്കാൻ ശ്രമിക്കണം.
ലോകത്ത് തൊഴിൽമേഖല പുതിയ ദിശയിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. അതിനനുസരിച്ചുള്ള പുതിയ കോഴ്സുകളും ഘടനകളും രൂപപ്പെട്ട് വരികയാണ്. സേവന മേഖല കൂടുതൽ കരുത്താർജിക്കുകയാണ്. നമുക്ക് ഇതുവരെ പരിചയമില്ലാത്ത പുതിയ തൊഴിൽ മേഖലകൾ രൂപപ്പെട്ട് വരികയും ചെയ്യുന്നുണ്ട്. അതിനാൽ ഇത്തരം മേഖലകളിൽ തിളങ്ങാൻ സാധിക്കും വിധം വിദ്യാർഥികളെ പ്രാപ്തരാക്കുന്നതാണ് ഉത്തമം. ഗുണമേന്മയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസ രീതികളാണ് കൂടുതൽ ഊന്നൽ നൽകേണ്ടത്.
മികച്ച കരിയർ കെട്ടിപ്പടുക്കാൻ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങൾ പഠനത്തിന് തെരഞ്ഞെടുക്കാം. ഏതൊക്കെയാണ് അത്തരം സ്ഥാപനങ്ങൾ?എന്തുകൊണ്ടാണ് അവിടങ്ങളിൽ പഠിക്കണം എന്ന് പറയുന്നത്?
ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം പഠിക്കുന്ന സ്ഥാപനം, അവിടുത്തെ അക്കാദമിക അന്തരീക്ഷം, അധ്യാപകർ, സ്ഥാപനത്തിലുള്ള സംവിധാനങ്ങൾ എന്നിവ വളരെയധികം സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്. പലപ്പോഴും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മികച്ച സ്ഥാപനങ്ങളെക്കുറിച്ച് അറിയാതെ പോവുകയോ അവ കണ്ടെത്താൻ കഴിയാതെ പോകുകയോ ചെയ്യാറുണ്ട്. പഠനം, പഠനാനുബന്ധമായ സംവിധാനങ്ങൾ, ഗവേഷണത്തിനും പരിശീലനത്തിനുമുള്ള സൗകര്യങ്ങൾ, പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളുടെ ഗുണമേന്മ, സ്ഥാപനത്തിന്റെ മനോഭാവം, എന്നിവ പരിഗണിച്ച് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് (NIRF) ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വർഷംതോറും റാങ്കിങ് നൽകിവരുന്നുണ്ട്. സർവ്വകലാശാലകൾ, കോളേജുകൾ, എഞ്ചിനീയറിംഗ്, മാനേജ്മെന്റ്, ഫാർമസി, നിയമം, ആർക്കിടെക്ചർ, മെഡിക്കൽ, എന്നീ മേഖലയിലെ സ്ഥാപനങ്ങൾക്കും റാങ്കിങ് നൽകിവരുന്നുണ്ട്. 2020 ലെ റാങ്കിങ് പ്രകാരം ചെന്നൈ ഐ.ഐ.ടി ഒന്നാം സ്ഥാനത്തും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂർ, ഐ.ഐ.ടി ഡൽഹി എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ ആണ്.
ഏതു മേഖല തെരഞ്ഞെടുക്കുകയാണെങ്കിലും അതിനനുസരിച്ചുള്ള നല്ല സ്ഥാപനങ്ങൾ കണ്ടെത്തുക എന്നത് പ്രധാനപ്പെട്ടതാണ്. അവയിൽ പ്രവേശനം നേടുക എന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. മിക്ക സ്ഥാപനങ്ങളും പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആണ് അഡ്മിഷൻ നടത്തുക. മെഡിക്കൽ പ്രവേശനത്തിന് 'നീറ്റ്', എഞ്ചിനീയറിംഗ് പഠനത്തിന് 'ജെ.ഇ. ഇ', മാനേജ്മെന്റ് പഠനത്തിന് 'ക്യാറ്റ്', നിയമപഠനത്തിനു 'ക്ലാറ്റ്' എന്നിങ്ങനെ വിവിധ മൽസര പരീക്ഷകളുണ്ട്. ഇവയ്ക്ക് പുറമെ കേന്ദ്ര സർവ്വകലാശാലകളും ദേശിയ സ്ഥാപനങ്ങളും നടത്തുന്ന പരീക്ഷകൾ വേറെയുമുണ്ട്. ഈ മത്സര പരീക്ഷകൾ താണ്ടിക്കടക്കാൻ നിരന്തര പരിശ്രമവും പരിശീലനവും അനിവാര്യമാണ്.
രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങൾ
ഉന്നത വിദ്യാഭ്യാസ രംഗത്ത് അനന്ത സാധ്യതകൾ തുറക്കുന്ന ഒട്ടനവധി സ്ഥാപനങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. ഐ.ഐ.ടികൾ, എൻ.ഐടികൾ, ഐസറുകൾ, ഐ.ഐ.എമ്മുകൾ, കേന്ദ്ര സർവ്വകലാശാലകൾ, ദേശിയ പ്രാധാന്യമുള്ള മറ്റു സർവ്വകലാശാലകൾ എന്നിവിടങ്ങളിൽ നിന്ന് പഠനം നടത്താനാണ് വിദ്യാർഥികൾ പരിശ്രമിക്കേണ്ടത്. രാജ്യത്താകെ 54 കേന്ദ്ര സർവ്വകലാശാലകളുണ്ട്. ഡൽഹി സർവ്വകലാശാല, ജെ.എൻ.യു, ജാമിഅ മില്ലിയ ഇസ്ലാമിയ, അലിഗഡ് സർവ്വകലാശാല, ബനാറസ് സർവ്വകലാശാല, ഹൈദരാബാദ് സർവ്വകലാശാല, ഇഫ്ളു, പോണ്ടിച്ചേരി സർവ്വകലാശാല തുടങ്ങിയവയാണ് അവയിൽ പ്രധാനപ്പെട്ടവ. അക്കാദമിക മേഖലയിൽ ഉയർന്നു പോകാൻ നമ്മെ സഹായിക്കുന്ന രാജ്യത്തെ പ്രധാന സ്ഥാപനകളാണ് ഈ മികവിന്റെ കേന്ദ്രങ്ങൾ. ഇന്ത്യയുടെ വ്യത്യസ്ത ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്ക് ബിരുദതലം മുതൽ ഗവേഷണതലം വരെ പഠനാവസരങ്ങൾ ലഭിക്കുന്നു. മികച്ച ലൈബ്രറി സംവിധാനങ്ങൾ, അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ അദ്ധ്യാപകർ, അക്കാദമിക് സെമിനാറുകളിലും വർക്ക്ഷോപ്പുകളിലും പങ്കെടുക്കാനും പ്രബന്ധങ്ങൾ അവതരിപ്പിക്കാനുമുള്ള അവസരം, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളോട് സംവദിക്കാനുള്ള സാഹചര്യം എന്നിവ കേന്ദ്ര സർവകലാശാലകളുടെ പ്രത്യേകതകളാണ്. ഇത്തരം അവസരങ്ങൾ ഉപയോഗപ്പെടുത്തുന്ന വിദ്യാർത്ഥികൾക്ക് കരിയറിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കും.