ഹിമാലയത്തിലെ അജന്ദയിൽ ചുവപ്പണിഞ്ഞ കുറെ മനുഷ്യർ
കിഴക്ക് ലിയോ പരഗുൽ കൊടുമുടിയുടെയും പടിഞ്ഞാറ് മണിരാംഗ് കൊടുമുടിയുടെയും ഇടയിൽ ശൈത്യകാലത്തെ മഞ്ഞിനെ കണ്ണുനീർതുള്ളിയായി ഒഴുക്കിവിടുന്ന സ്പിറ്റി നദീതീരത്തെ ഒരു ചെറുപട്ടണമാണ് ഈ പ്രദേശം. നഗരങ്ങളുടെ തിരക്കുകളിൽ നിന്നും മാറിനിന്ന് തങ്ങളുടെ ജീവിതം മുന്നോട്ടുകൊണ്ടു പോകുന്ന അയ്യായിരത്തോളം വരുന്ന ജനങ്ങളുടെ ആവാസ കേന്ദ്രമാണ് ഇന്ന് താബോ.

താബോയിലെ പൗരാണികപ്പെരുമ നിറയും പട്ടണത്തിലൂടെ ഒരു യാത്ര
സഹസ്രാബ്ദങ്ങളുടെ ചരിത്രം പേറുന്നതിന്റെ ഗമയോ അഹങ്കാരമോ താബോ പട്ടണത്തിനില്ല. ആധുനികതയെ പുൽകാൻ മടിച്ചു നിൽക്കുന്ന പോലെ സംവിധാനങ്ങൾ പലതും. ഹിമാചലിൽ കണ്ട ചെറിയപട്ടങ്ങൾക്കുണ്ടാകുന്ന തിരക്കും ജനസാന്ദ്രതയും താബോയിൽ കാണാൻ സാധിക്കുന്നില്ല. പുരാതന പട്ടണത്തോടുള്ള അടങ്ങാത്ത അഭിനിവേഷം കൊണ്ട് മനസ്സിനെ ശക്തിപ്പെടുത്താൻ വന്ന സഞ്ചാരികളാൽ നിറഞ്ഞ പ്രകൃതം. തദ്ദേശിയരായ ജനങ്ങൾ ഒഴിഞ്ഞുകിടക്കുന്നതായ ഒരനുഭവം. ഇന്ത്യയിലെ അതിപുരാതന ജനതയുടെ സംസ്കാരവും ജനജീവിതവും മനസ്സിലാക്കാനും പരിചയിക്കാനും വന്ന സഞ്ചാരികളുടെ മുഖത്ത് നിർവൃതിയും ചാരിതാർത്ഥ്യവും നിറഞ്ഞ് നിൽക്കുന്നത് കാണാം. ഇന്ത്യൻ സംസ്കാരങ്ങൾ രൂപപ്പെടുന്ന ചരിത്രത്തോളം പഴക്കമുള്ള വിശുദ്ധമണ്ണിൽ കാലുകുത്തിയതിലുള്ള ചാരിതാർത്ഥ്യം.
റൊക്കിംങ്-പിയോയിൽ നിന്നും പതിനൊന്ന് മണിക്കൂർ യാത്രക്ക് ശേഷമാണ് താബോ പട്ടണത്തിലേക്ക് ഞങ്ങൾ എത്തുന്നത്. തൊലിനിറത്തിന്റെ കാര്യത്തിലെ പോലെ ദേഹപ്രകൃതിയിലും ആചാരവിശ്വാസങ്ങളിലും വേഷവിധാനത്തിലും പെരുമാറ്റത്തിലും പരസ്പരം പൊരുത്തമില്ലാത്ത ഒരു കൂട്ടം ആളുകൾ, ബംഗാൾ ഉൾക്കടലിന്റെയും അറബിക്കടലിന്റെയും ഹിമാലയപർവ്വതത്തിന്റെയും കന്യാകുമാരിമുനമ്പിന്റെയും വലയത്തിൽ പാർക്കുന്നു; അവരെ ഇന്ത്യക്കാർ എന്നു വിളിക്കുന്നു. കേരളത്തിലെ യാത്രാ പ്രേമികളെ ലോകം ചുറ്റാൻ പഠിപ്പിച്ച എസ്.കെ പൊറ്റക്കാടിന്റെ വരികൾ എവിടെയോ വായിച്ചത് ഓർക്കുന്നുണ്ട്. ഇന്ത്യയിലെ വൈവിധ്യങ്ങളെ തേടിയുള്ള യാത്രയാണിത്. ഹിമാചലിൽ ഒറ്റപ്പെട്ട് കിടക്കുന്ന പട്ടണങ്ങളിൽ ഒന്നായ താബോയിലേക്കുള്ള യാത്ര. കാസയിലേക്കുള്ള വഴിമധ്യേയാണ് താബോ സ്ഥിതി ചെയ്യുന്നത്. കാസയെ ലക്ഷ്യമാക്കി സഞ്ചരിക്കുന്ന ബസ്സിലെ യാത്ര സുഖകരമാകാൻ റൊക്കിംങ്-പിയോയിൽ നിന്നും ദിവസവും പുലർച്ചെ അഞ്ച് മണിക്ക് കാസയിലേക്ക് പുറപ്പെടുന്ന എച്ച്.ആർ.ടി.സി ബസ്സിലെത്തണം.
റൊക്കിംങ്-പിയോ ബസ്റ്റാന്റിന്റെ സമീപത്തുള്ള അഭിഷേക് ഹോം സ്റ്റേയിൽ നിന്നും ഞങ്ങൾ കാസയിലേക്കു പുറപ്പെടുന്ന ബസ്സ് പോയിന്റിലെത്തി. പകൽ വെളിച്ചത്തിൽ പിയോ ബസ്റ്റാന്റ് അതി സുന്ദരം തന്നെയാണ്. ചുറ്റുഭാഗവും ഹിമാലയൻ മലനിരകളും മലകൾക്ക് തൊപ്പി ധരിപ്പിച്ചത് പോലെ നിൽക്കുന്ന മഞ്ഞും അങ്ങിങ്ങായി കാണാം. തലേദിവസം ഷിംലയിൽ നിന്നും പുറപ്പെട്ട് റൊക്കിംങ് പിയോയിൽ എത്തിയ സഞ്ചാരികളും പ്രദേശവാസികളും ബസ്റ്റാന്റിന്റെ ചൂടുപറ്റി ഉറങ്ങുന്നതും കാണാം. വളരെ സാഹസപ്പെട്ട് തന്നെ ഞങ്ങൾ ടിക്കറ്റ് വാങ്ങി സൂക്ഷിച്ചു. കാസയിൽ നിന്നും പുറപ്പെടുന്ന ഈ ബസ്സിൽ പടിഞ്ഞിരുന്നും നിന്നും അളുകൾ യാത്ര ചെയ്യുന്നുണ്ട്. ബസ്സിൽ ഏഴ് മലയാളികൾ ഞങ്ങൾ മാത്രമായിരുന്നു. സാഹസികത നിറഞ്ഞ റോഡുകൾ, മറ്റൊരു റോഡിനെ ബന്ധിപ്പിക്കുന്നതിനായി വലിയതും ചെറിയതുമായ ഇരുമ്പുകൊണ്ടുള്ള പാലങ്ങൾ, തണുപ്പിൽ നിന്നും രക്ഷപ്പെട്ട് പായുന്ന നദികളിലെ ചെളിനിറഞ്ഞ വെള്ളം ഒരു ഭാഗത്ത്, ബസ്സിനോട് ചേർന്ന് പുറത്തു കടക്കാൻ നിൽക്കുന്ന ചീളുപോലെയുള്ള മലനിരകളും. പ്രളയത്തിന് ശേഷം റോഡുകൾ പുതുതായി നിർമ്മിക്കുവാൻ വന്ന മണ്ണുമാന്തിയും അവിടങ്ങളിൽ പല സ്ഥലത്തും കാണാം. ഹിമാലയൻ മലനിരകലൾക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും സാവധാനത്തിൽ സഞ്ചരിക്കുന്ന ബസ്സിലെ കാഴ്ചകൾ മനസ്സിലെ പല വളവുകളെയും മാറ്റി തീർക്കുന്നതായിരുന്നു. പുതിയ ദീർഘദൂര യാത്രക്കാരെയും രാജ്യത്തിന്റെ കാവലായി നിൽക്കുന്ന പട്ടാളക്കാരുടെ എളിമയും മറ്റും അനുഭവിക്കാൻ സാധിക്കുന്ന ഒരു യാത്ര.
എച്ച്.ആർ.ടിസി ബസ്സിലെ യാത്ര നിരവധി അനുഭവങ്ങൾ സമ്മാനിച്ചെങ്കിലും ഞങ്ങൾക്കതിന്റെ ക്ഷീണം അതിജീവിക്കാൻ സാധിച്ചില്ല. ഒരോരുത്തരുടെയും മുഖത്ത് മാറി മാറി നോക്കി വിസ്മയം ചാലിച്ച മനസ്സുമായി ഞങ്ങൾ താമസം അന്വേഷിക്കാനായി നടന്നു. ഏതൊരു സഞ്ചാര കേന്ദ്രങ്ങളിലേക്ക് കടക്കുമ്പോഴും കാണാവുന്ന നന്ദിസൂചക ബോർഡുകൾ താബോയിലെ ചുമരുകളെയും ചുംബിച്ചിരിക്കുന്നു. നീല നിറത്തിൽ ചായം പൂശി ചിത്രപ്പണികൾ കൊണ്ട് പൂർത്തിയാക്കിയ ആകർഷണം തോന്നിപ്പിക്കുന്ന ഒരു വലിയ കവാടം കടന്നുവേണം താബോ പട്ടണത്തിലേക്ക് പ്രവേശിക്കാൻ.
കിഴക്ക് ലിയോ പരഗുൽ കൊടുമുടിയുടെയും പടിഞ്ഞാറ് മണിരാംഗ് കൊടുമുടിയുടെയും ഇടയിൽ ശൈത്യകാലത്തെ മഞ്ഞിനെ കണ്ണുനീർതുള്ളിയായി ഒഴുക്കിവിടുന്ന സ്പിറ്റി നദീതീരത്തെ ഒരു ചെറുപട്ടണമാണ് ഈ പ്രദേശം. നഗരങ്ങളുടെ തിരക്കുകളിൽ നിന്നും മാറിനിന്ന് തങ്ങളുടെ ജീവിതം മുന്നോട്ടുകൊണ്ടു പോകുന്ന അയ്യായിരത്തോളം വരുന്ന ജനങ്ങളുടെ ആവാസ കേന്ദ്രമാണ് ഇന്ന് താബോ. ദൂരെയായി നിന്ന് പ്രദേശത്തെ കണ്ണിലൊതുക്കാൻ ശ്രമിച്ചാൽ ചെളി പൊതിഞ്ഞ ഒരുകൂട്ടം ചിതൽപുറ്റുകളായെ തോന്നൂ. ചെളിപൊതിഞ്ഞ സമുച്ഛയങ്ങൾക്കുള്ളിൽ മറഞ്ഞിരിക്കുന്ന അതിശയകരമായ അത്ഭുതങ്ങളാണ് ഈ പട്ടണത്തെ പ്രശസ്തമാക്കുന്നത്. ഒമ്പത് മഹായാന ബുദ്ധമത ക്ഷേത്രസമുച്ഛയത്തിനകത്തെ ചുമരുകളിൽ ഒളിഞ്ഞിരിക്കുന്ന ചുമർ ചിത്രങ്ങൾ, തങ്വ പെയിന്റിങ്ങുകൾ, കയ്യെഴുത്തുപ്രതികൾ, എന്നിവയിലെ പ്രത്യേകതകൾ തേടിവരുന്നവരാണ് ഇവിടേക്കുള്ള സഞ്ചാരികൾ. ചരിത്രത്തിനുള്ളിൽ ഹിമാലയത്തിന്റെ അജന്ദ എന്ന നാമം ചരിത്രകാരന്മാർ ഈ പ്രദേശത്തിനു പതിച്ചുനൽകി.
കവാടവും കടന്നു വരുന്ന സഞ്ചാരികളെ കാത്ത് പുതുതായി നിർമ്മാണം പൂർത്തിയാക്കിയ മൊണാസ്ട്രിയും 1996 ൽ ദലൈലാമ കാലചക്രസമാരംഭം നടത്തിയ സ്തൂപവും നമ്മെ സ്വാഗതം ചെയ്തു നിൽക്കുന്നു. ചുവപ്പണിഞ്ഞും സ്വർണ്ണ നിറത്തിൽ ഭിത്തികൾക്കും തൂണുകൾക്കും സൗന്ദര്യം നൽകിയിരിക്കുന്ന പുതിയ ആരാധനാലയം മറ്റു ബുദ്ധിസ്റ്റു കേന്ദ്രങ്ങളിലെ ആരാധനാലയങ്ങൾക്ക് തുല്യം തന്നെയാണ്.
താമസ സൗകര്യം അന്വേഷിച്ചു നടന്ന ഞങ്ങളെ സ്വീകരിക്കാൻ മറ്റു വിനോദകേന്ദ്രങ്ങളിലെ ഹോട്ടൽപരിചാരകരെ പോലെ ആർത്തുവിളികളൊന്നും ഉണ്ടായില്ല. ഹോട്ടൽ ഉടമസ്ഥനെ തിരഞ്ഞ് ഞങ്ങൾ ഒരു റൂം തരപ്പെടുത്തി. താബോയിലേക്കുള്ള സന്ദർശന സമയമായിരുന്നില്ല ഞങ്ങളുടെ വരവെന്ന് ഹോട്ടലിന്റെ അന്തരീക്ഷത്തിൽ നിന്ന് തന്നെ ഞങ്ങൾക്ക് വ്യക്തമായിരുന്നു.
താബോയിലെ പ്രധാന മൊണാസ്ട്രി അസംബ്ലി ഹാളാണ്. അകത്തെ മഠത്തിനുള്ളിലേക്ക് ക്യാമെറകൾക്കും മൊബൈൽ ഫോണുകൾക്കും വിലക്കുള്ളതിനാൽ അവയെല്ലാം പ്രവേശന ഫീസിനൊപ്പം അവിടത്തെ ഉദ്യോഗസ്ഥർക്ക് നൽകി. നാല് ചുമരുകളിലായി കുമ്മായ ചാന്തുകൾകൊണ്ട് തീർത്ത മുപ്പത്തിമൂന്നോളം വരുന്ന ബോധിസ്ത്യ ശിൽപ്പങ്ങൾ. ഒറ്റ നോട്ടത്തിൽ അജന്ദയിലെ അത്ഭുതങ്ങൾക്ക് സാമ്യം. ഇവയെല്ലാം വിവിധ വജ്ര മുദ്രകളെ അടയാളപ്പെടുത്തുന്നു. ഓരോ മുഖങ്ങൾക്കും തങ്ങളെ തേടിവന്നവരോട് ഒരുകൂട്ടം കാര്യങ്ങൾ ഉണർത്താനുണ്ടെന്ന് തോന്നിപ്പിക്കും വിധമാണ് ശിൽപ്പങ്ങളുടെ ഇരിപ്പ്.
വലതുഭിത്തിയിലായാണ് ബുദ്ധന്റെ ജീവിതകഥ (സന്ദേശം). ഛായങ്ങൾകൊണ്ട് അതിന്റെ പൈതൃകത്തെ തീർത്തിരിക്കുന്നു. ഇരുട്ടറക്കുള്ളിൽ തെളിഞ്ഞ വെട്ടത്തിൽ ഈ ഛായചിത്രങ്ങൾക്കുള്ള ഭംഗി സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ്. സി.ഇ 996 കളിലെയും സി.ഇ 1042 കളിലെയും ചിത്രങ്ങളെ കൂടാതെ 17ഉം 18ഉം നൂറ്റാണ്ടുകളിൽ തീർത്ത ചിത്രങ്ങളും ഈ മൺകൂടാരത്തിനകത്ത് ആലേഖനം ചെയ്തിട്ടുണ്ട്. നിയാംങ്പാ, കടങ്പാ, സാക്യപാ, ഗേൽപാ, പെയിന്റിംഗ് പാരമ്പര്യമാണ് ഇവിടെത്തെ ചിത്രങ്ങൾക്കുള്ളത്. പൊടിഞ്ഞുതുടങ്ങിയ ഛായാചിത്രങ്ങളും പൂർണ്ണതയിൽ നിൽക്കുന്ന ഛായാചിത്രങ്ങളും കാലഘട്ടത്തിന്റെ ഛായകൂട്ടിനെ ശരിക്കും വിളിച്ചോതുന്നത് ഭിത്തിയിലേക്കുള്ള നോട്ടത്തിൽ അനുഭവപ്പെടും. അപൂർവ്വം ചിത്രങ്ങൾക്കകത്ത് അതിന്റെ നിർമ്മാണകാലം ബോധി ഭാഷയിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ബുദ്ധന്റെ ഇടതുവശത്തായി രാമപാനിയും വലതുവശത്തായി മഹാസ്ഥാനപ്രതവിനെയും ചേർത്ത് നിർത്തിയിട്ടുണ്ട്. മഠത്തിനകത്ത് ഗോ ഖാങ് എന്ന ഒരുഭാഗം കാണാം. മഹാകാല വാജ്ര ഭൈരവ എന്ന് വിളിക്കുന്ന ഈ ഭാഗത്തേക്ക് സന്യാസികൾക്ക് ധ്യാനിക്കുന്നതിനായി മാത്രമേ പ്രവേശനമുള്ളു.
ബുദ്ധമത കയ്യെഴുത്തു പ്രതികൾ സംസ്കൃതത്തിൽ നിന്നും ടിബറ്റൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത മഹാനായ വിവർത്തകൻ റിൻചെൻ സാങ്പോയുടെ നിർദേശപ്രകാരം പടിഞ്ഞാറെ ടിബറ്റൻ രാജവംശമായ ഗേജ് രാജ്യത്തിലെ രാജാക്കന്മാരാണ് ഈ മഠം താബോയിൽ നിർമ്മിച്ചത്. ഇന്ത്യയിലെ പുരാതന കാലത്തെ വിദ്യാകേന്ദ്രമായിരുന്ന നളന്ദ സർവ്വകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന റിൻചെൻ സാങ്പോ ഈ മഠത്തിന്റെ പ്രവർത്തനങ്ങൾ നടത്തുതിന് വേണ്ടി കാശ്മീരിൽ നിന്നും കലാകാരന്മാരെ എത്തിച്ചിരുന്നു.
മൊണാസ്ട്രിയിൽ നിന്നും പുറത്തിറങ്ങിയ ഞങ്ങൾക്ക് തടിയിൽ തീർത്തുകൊണ്ടിരിക്കുന്ന ഒരു മഞ്ചം കാണാൻ സാധിച്ചു. കുറച്ചു മാറിനിന്നുകൊണ്ട് മരത്തണലിൽ പടിഞ്ഞിരുന്ന് ബുദ്ധമത പാരമ്പര്യ വസ്ത്രമണിഞ്ഞ് വൃദ്ധനായ ഒരുമനുഷ്യൻ മരത്തടിയിൽ പതുക്കെ പണിതുകൊണ്ടിരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പതിഞ്ഞു. തണുപ്പിൽ ജീവിച്ച കണ്ണുകൾ കൊണ്ട് ഞങ്ങളുടെ ചോദ്യങ്ങൾക്ക് ബോധിഭാഷയിൽ പതിഞ്ഞ സ്വരത്തിൽ മറുപടി നൽകുന്നുണ്ട്. ഞങ്ങൾക്കുള്ള മറുപടിയിലായിരുന്നില്ല ആ വൃദ്ധന്റെ ശ്രദ്ധ എന്ന് മനസ്സിലായി. സംസാരത്തിനിടയിൽ മറ്റൊരു പാരമ്പര്യവേഷധാരി ഞങ്ങൾക്കിടയിൽ വന്നു കുശലം പറഞ്ഞു. വൃദ്ധൻ സാംസാരിക്കുന്ന ഭാഷ ബോധിഭാഷയാണെന്നും നിർമ്മിച്ച് കൊണ്ടിരിക്കുന്നത് മരംകൊണ്ടുള്ള ഭരണിയാണെന്നും ഇത്തരം വേലകൾ ചെയ്യുന്നത് മനസ്സിന്റെ സന്തോഷത്തിനുവേണ്ടിയാണെന്നും ഞങ്ങളുടെ സംഭാഷണത്തിനിടയിൽ പാരമ്പര്യവേഷധാരി പറഞ്ഞു. തിരക്കു പിടിച്ച ജീവിതങ്ങൾ തേടി സഞ്ചരിച്ചുകൊണ്ട് മനസ്സും ശരീരവും നമ്മിൽ നിന്നകന്ന് കൊണ്ടിരിക്കുന്ന ഈ കാലത്തും മനസ്സിനെ തങ്ങളുടെ ഇച്ഛക്കനുസരിച്ച് നിയന്ത്രിക്കുന്ന ഒരു ബുദ്ധസന്യാസിയെ കണ്ടത് വലിയൊരു അനുഭൂതിയായിരുന്നു.
സുഗന്ധമുള്ള ജുനൈപ്പർ മരങ്ങൾ ഉപയോഗിച്ചുകൊണ്ട് ഉണ്ടാക്കിയ ഭരണിയും മഞ്ചവും ശ്രദ്ധയിൽപെട്ടപ്പോൾ ഇവിടങ്ങളിലെ ഹോട്ടലുകൾക്കും വീടുകൾക്കും തൂണുകൾക്കും ഈ മരത്തടിയുടെ ആവശ്യകത എത്രമേൽ പ്രിയപ്പെട്ടതാണെന്ന് വ്യക്തമായി. മഞ്ചയുടെ പ്രവർത്തനങ്ങൾ തകൃതിയായി പുരോഗമിച്ചു കൊണ്ടിരിക്കുന്നത് മൂന്ന് വർഷങ്ങൾക്കിടയിൽ നടന്നുവരുന്ന ചക്കർഫെസ്റ്റിവലിന്റെ മുന്നോടിയായുണ്ടാക്കിയ പണിപ്പുരയിലാണെന്ന് അദ്ദേഹം പറഞ്ഞു. തണുപ്പിനെ പ്രതിരോധിക്കാൻ വീടുകൾക്ക് മുകളിൽ വൈക്കോൽ കൂനകൾ അടുക്കിവെച്ച് കളിമണ്ണ്കൊണ്ട്, ചതുരാകൃതിയിൽ ഉയരം കുറഞ്ഞ രീതിയിലാണ് ഇവിടത്തെ വീടുകളുടെ വാസ്തുവിദ്യ.
ഇന്തോ-ടിബറ്റൻ സംസ്കാരം നിലനിൽക്കുന്ന താബോ, പ്രാചീനകാലത്ത് ഇന്ത്യൻ പണ്ഡിതന്മാരിൽ നിന്നും ടിബറ്റൻ ബുദ്ധമത ഭിക്ഷുക്കൾ പഠനത്തിനായി സംഗമിച്ചിരുന്ന പ്രദേശമായിരുന്നു എന്ന ചരിത്രവും ഇവിടെ നിലനിൽക്കുന്നുണ്ട്. മഠത്തിൽ നിന്നും ചെറു ടൂറിസ്റ്റ് സമ്പത് വ്യവസ്ഥയിൽ നിന്നും ലഭിക്കുന്ന വരുമാനം വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും സെർക്കോങ് പിക്ക് സ്കൂളിന്റെ പ്രവർത്തനങ്ങൾക്കും ഇവിടുത്തെ ഭരണകൂടം വിനിയോഗിച്ചു വരുന്നു.
ചെറുപട്ടണത്തെ വലയംവെച്ച ഞങ്ങൾ, മൊണാസ്ട്രിയിൽ നിന്നും മാറിനിന്ന് താബോ മൊണാസ്ട്രിയെയും താബോ പട്ടണത്തെയും കാവൽക്കാരെപ്പോലെ മലക്കു മുകളിൽ നിന്നും സംരക്ഷണമൊരുക്കുന്ന ഗുഹകൾക്കടുത്തേക്ക് നടന്നു. അടിഭാഗങ്ങളിൽ കോൺഗ്രീറ്റ് നടപ്പാതകൾ ഞങ്ങളോടൊപ്പം ചുവടുവെച്ചെങ്കിലും ഗുഹകളോടടുക്കും തോറും സഞ്ചാരികൾ തീർത്ത വഴികാട്ടിയായിരുന്നു ഞങ്ങളുടെ നടത്തത്തിന്റെ ഗതി നിയന്ത്രിച്ചിരുന്നത്. ഒറ്റനിലകളിലും ഇരുനിലകളിലും മനുഷ്യൻ കൃത്രിമമായി നിർമ്മിച്ചെടുത്ത ഗുഹകൾ നമ്മെ അതിശയിപ്പിക്കും. ചാരംനിറഞ്ഞ് കറുത്തിരിക്കുന്ന അറകൾ മൊണാസ്ട്രി വരുന്നതിനുമുമ്പോ അതിനുശേഷമോ സന്യസിക്കുന്നതിനായും യോഗാഭ്യാസത്തിനായും ഭിക്ഷുണികൾ ഉപയോഗപ്പെടുത്തിയിരിക്കാം. അതിനുള്ള തെളിവുകളൊന്നും ഈ അത്ഭുത സൃഷ്ടിയിൽ കാണാൻ സാധിക്കുന്നില്ല. ഹിമകണങ്ങൾ നിറഞ്ഞ ഹിമാലയത്തിലെ അജന്ദയിൽ നിന്നും ചുവപ്പണിഞ്ഞ കുറെ മനുഷ്യർ ഗുഹക്കരികിൽ നിന്നും എന്നെ തലോടി നടന്നു പോയി.