ജൂഡ് പോൾഗാറും ബിൽഗേറ്റ്സും പിന്നെ നമ്മുടെ വിദ്യാർത്ഥികളും
നിരന്തരമായ പരിശീലനത്തിലൂടെ ജൈവികമായ പരിണാമം സംഭവിക്കുന്നുണ്ട്. കായികതാരങ്ങളിൽ സംഭവിക്കുന്ന ശാരീരികമാറ്റങ്ങൾ പ്രകടമാണെങ്കിൽ സംഗീതജ്ഞരിലും മറ്റും നടത്തിയ പഠനങ്ങൾ തെളിയിക്കുന്നത് തലച്ചോറിന്റെ ഘടനയിൽ തന്നെ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട് എന്നാണ്.

തൊള്ളായിരത്തി അറുപതുകളുടെ അവസാനം, ഹങ്കേറിയക്കാരനായ സൈക്കോളജിസ്റ്റ് ലാസ്ലോ പോൾഗാറും (Laslo Polgar) ഉക്രൈൻകാരിയായ അദ്ധ്യാപിക ക്ലാരയും തമ്മിലുള്ള വിവാഹം അസാധാരണമായിരുന്നു. ലാസ്ലോ മുന്നോട്ടുവെച്ച വിചിത്രമെന്നു തോന്നാവുന്ന ഒരു ഉപാധിയായിരുന്നു അസാധാരണത്വത്തിന്റെ അടിസ്ഥാനം. വ്യത്യസ്ത മേഖലകളിൽ 'ജീനിയസ്' എന്ന് ലോകം കരുതുന്ന നൂറുകണക്കിന് പ്രതിഭകളുടെ നൈപുണ്യത്തെയും അവരുടെ വ്യക്തിത്വ സവിശേഷതകളെയും വിശദമായ അപഗ്രഥനത്തിനു വിധേയമാക്കിയ ലാസ്ലോ പോൾഗാർ ഉറച്ചുവിശ്വസിച്ചിരുന്നത്, കൃത്യമായ പരിശീലനവും പരിപാലനവും നൽകിയാൽ ഏതൊരു കുട്ടിയിലും, ലോകനിലവാരത്തിലുള്ള വൈദഗ്ധ്യം വളർത്താൻ കഴിയും എന്നായിരുന്നു. തന്റെ തിയറി തങ്ങൾക്കു ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങളിൽ പരീക്ഷണം നടത്താൻ അനുവദിക്കണം എന്നതായിരുന്നു ലാസ്ലോയുടെ ഉപാധി. തന്റെ പഠനനിഗമനങ്ങളും, പരിശീലനപദ്ധതികളിലും തികഞ്ഞ ബോദ്ധ്യമുണ്ടായിരുന്ന ലാസ്ലോയെ സംബന്ധിച്ച് കുട്ടികൾക്കു വേണ്ടി തെരഞ്ഞെടുക്കുന്ന മേഖല ഏത് എന്നത് അപ്രധാനമായിരുന്നു. പരസ്പരചർച്ചകൾക്കു ശേഷം തങ്ങളുടെ മക്കളുടെ ഭാവി നിർണയിക്കുന്ന മേഖലയായി ആ ദമ്പതികൾ നിശ്ചയിച്ചത് ചെസ്സ് ആയിരുന്നു.
ലാസ്ലോ ക്ലാര ദമ്പതികൾക്ക് പിറന്നത് മൂന്ന് പെണ്മക്കളായിരുന്നു. ആദ്യ പുത്രി സൂസൻ പതിനഞ്ചാം വയസ്സിൽ ലോകവനിതാ ചെസ്സ് റാങ്കിങ്ങിൽ ഒന്നാമതായി. മാത്രമല്ല, പുരുഷതാരങ്ങളുടെ അതേ പ്രക്രിയയിലൂടെ ഗ്രാൻഡ്മാസ്റ്റർ പദവി നേടുന്ന ആദ്യ വനിതാ താരവുമായി സൂസൻ. രണ്ടാമത്തെ മകൾ സോഫിയ വനിതാ ചെസ്സ് റാങ്കിങ്ങിൽ ആറാം റാങ്കിൽ വരെ എത്തിയിട്ടുണ്ട്. ലാസ്ലോ പോൾഗാറിന്റെ വിദ്യാഭ്യാസപരീക്ഷണത്തിന്റെ വിജയത്തിന്റെ സുവർണ്ണരേഖയായി പക്ഷെ ചരിത്രം അടയാളപ്പെടുത്തുന്നത് മൂന്നാമത്തെ മകൾ ജൂഡിനെയാണ്. തന്റെ പതിനഞ്ചാം വയസ്സിൽ ഗ്രാൻഡ് മാസ്റ്റർ ആയ ജൂഡ് അന്ന് ആ പദവി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് (പുരുഷ/വനിത) താരമായിരുന്നു. 1989 മുതൽ 2014 ൽ വിരമിക്കുന്നത് വരെ 25 വർഷം ലോക വനിതാ ചെസ്സ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം അലങ്കരിച്ച ജൂഡിന്റെ അപ്രമാദിത്വത്തിന് കാര്യമായ വെല്ലുവിളികൾ ഇല്ലായിരുന്നു.
അനന്യസാധാരണമായ കഴിവുകൾ തികവൊത്തരീതിയിൽ പ്രകടിപ്പിക്കുന്ന ആളുകളിൽ ദിവ്യത്വം അല്ലെങ്കിൽ അതിമാനുഷികത്വം സങ്കൽപിക്കുക എന്നത് നമ്മുടെ ഒരു സാമാന്യരീതിയാണ്. വർഷങ്ങൾ നീണ്ട അതികഠിനമായ പരിശീലനപ്രക്രിയയിലൂടെ ഇവർ സ്വായത്തമാക്കിയ നൈപുണ്യം നമുക്ക് പലപ്പോഴും ജന്മസിദ്ധിയോ, ദൈവികവരദാനമോ ആണ്. തനിക്കും സാധ്യമാകുന്നതാണ് ഇതൊക്കെ എന്ന ബോധത്തെ പൂർണ്ണമായും റദ്ദ് ചെയ്യുന്നു എന്നതാണ് ഇത്തരം പരികല്പനകളുടെ മൗലിക പ്രശ്നം. ചെസ്സ് ആൺമേൽക്കോയ്മയുടെ അരങ്ങായി ലോകം കരുതിയ ഒരു കാലഘട്ടത്തിൽ ലാസ്ലോ പോൾഗാർ തന്റെ പെണ്മക്കളിലൂടെ സ്ഥാപിച്ചത്, ആർക്കും കൃത്യവും ശാസ്ത്രീയവുമായ പരിശീലനത്തിലൂടെ ലോകോത്തര നിലവാരത്തിലേക്ക് ഉയരാൻ സാധിക്കുമെന്നാണ്. കായികതാരങ്ങളും, സംഗീതജ്ഞരും ഉൾപ്പെടെ വിശ്വം ജയിച്ച വിഖ്യാതരായ ആളുകളെക്കുറിച്ച് സൂക്ഷ്മമായി പഠനം നടത്തിയ പ്രൊഫസ്സർ ആൻഡേഴ്സ് എറിക്സൺ, വർഷങ്ങൾ നീണ്ട മനഃപൂർവ്വമായ പരിശീലനം (Deliberate Practice) ആണ് ഇവരെ വ്യതിരിക്തമാക്കുന്നത്, അല്ലാതെ പ്രത്യേകമായ എന്തെങ്കിലും കഴിവുകൾ അല്ല എന്ന് സ്ഥാപിക്കുന്നുണ്ട്. മൈക്രോസോഫ്റ്റ് സ്ഥാപിക്കാനുള്ള വൈദഗ്ധ്യം ബിൽ ഗേറ്റ്സ് നേടിയെടുത്തത് പതിനായിരത്തോളം മണിക്കൂർ കമ്പ്യൂട്ടർ പ്രോഗ്രാമിങ് ചെയ്തതിന്റെ ഫലമായാണ്.
കേവല പരിശീലനമല്ല, കൃത്യമായ ലക്ഷ്യത്തോടുകൂടി, ശരിയായ ഫീഡ്ബാക്കും അതനുസരിച്ചുള്ള പുനർക്രമീകരണങ്ങളും നടത്തി ഓരോ ദിവസവും നമ്മുടെ കംഫർട് സോൺ തള്ളിനീക്കിക്കൊണ്ടുള്ള പരിശീലനമാണ് ഫലം ചെയ്യുക. സ്ഥിരമായി ജോഗിങ് ചെയ്യുന്നതുകൊണ്ടുമാത്രം ആരെങ്കിലും ഒളിമ്പിക് മെഡൽ നേടുന്നില്ലല്ലോ.
ഗിഫ്റ്റഡ് അല്ലെങ്കിൽ ടാലന്റഡ് എന്ന് കരുതുന്ന വിദ്യാർത്ഥികൾക്ക് പ്രാമുഖ്യം ലഭിക്കുന്ന ഒരു വിദ്യാഭ്യാസസംവിധാനമാണ് നാട്ടിൽ നിലനിൽക്കുന്നത്. സ്കൂൾതലത്തിലും വിദ്യാഭ്യാസജില്ലാതലത്തിലുമൊക്കെ ഗിഫ്റ്റഡ് കുട്ടികൾക്കായി ധാരാളം പരിപാടികളും സംഘടിപ്പിക്കപ്പെടാറുണ്ട്. എന്നാൽ തന്റെ ലക്ഷ്യത്തിനുവേണ്ടി നൈരന്തര്യത്തോടെ കഠിനമായി പ്രവർത്തിക്കുന്ന വിദ്യാർത്ഥികളെ വേണ്ടവിധം പരിഗണിക്കാൻ നമുക്ക് സാധിക്കാറില്ല. സ്കൂൾ തലത്തിൽ നടക്കുന്ന ഏകീകൃത പരീക്ഷകളിലും ഐക്യൂ ടെസ്റ്റുകളിലും ഇവരുടെ പ്രകടനം മികച്ചതാവണം എന്നില്ല. പക്ഷെ, മേൽ സൂചിപ്പിച്ചതുപോലെ ചരിത്രത്തിൽ തങ്ങളുടേതായ വർണ്ണം ചാലിച്ച മഹത്തുക്കളുടെയൊക്കെ പ്രധാനപ്പെട്ട സവിശേഷത തങ്ങളുടെ മേഖലയിൽ അവർ പ്രകടിപ്പിച്ച അഭിവാഞ്ജയും സ്ഥിരോത്സാഹവുമായിരുന്നു. സ്റ്റാൻഫോർഡ് സൈക്കോളജിസ്റ്റ് ആയിരുന്ന കാതറിൻ കോക്സ് 1926 ൽ നടത്തിയ പഠനം സവിശേഷമായ ശ്രദ്ധയാകർഷിക്കുന്നു. ഐസക്ക് ന്യൂട്ടൺ, എബ്രഹാം ലിങ്കൺ ഉൾപ്പെടെ 301 യുഗപുരുഷന്മാരുടെ സ്വഭാവഗുണങ്ങൾ വിശകലനം ചെയ്ത അവർ കണ്ടെത്തിയത് ഈ മഹത് വ്യക്തികളെ സാധാരണജനങ്ങളിൽ നിന്ന് വ്യതിരിക്തമാക്കുന്നത് അവരുടെ ബുദ്ധിവൈഭവമോ അക്കാദമികമികവോ ഒന്നുമായിരുന്നില്ല, മറിച്ച് ലക്ഷ്യപ്രാപ്തിയിലേക്കുള്ള നിശ്ചയദാർഢ്യമായിരുന്നു (Persistence of motive).
സുദീർഘമായ കാലയളവിൽ പരിശീലനം നടത്തണമെങ്കിൽ അതാത് മേഖലകളിൽ അഭിനിവേശം വേണമെന്നത് ഒരു മുന്നുപാധിയാണ്. ഈ ഒരു വശം കൂടി പരിഗണിച്ചാണ് പെനിസിൽവാനിയ സർവ്വകലാശാലയിലെ സൈക്കോളജി പ്രൊഫസ്സർ ആയ ആൻജെല ഡക്ക്വർത്ത് (Angela Duckworth) ഗ്രിറ്റ് എന്ന ആശയം രൂപീകരിച്ചത്. അമേരിക്കൻ ഇംഗ്ലീഷിൽ അഭിവാഞ്ജയും സ്ഥിരോത്സാഹവും (Passion & Perseverance) എന്ന് അർഥം വരുന്ന വാക്കാണ് ഗ്രിറ്റ്. നമ്മൾ ചെയ്യുന്ന പ്രവർത്തിയോട് പ്രണയത്തിലാവുക എന്നതല്ല ആ പ്രണയത്തിൽ നിലനിൽക്കുക എന്നതാണ് ഗ്രിറ്റ്. നമ്മുടെ വിദ്യാഭ്യാസ മൂല്യനിർണയ വിലയിരുത്തൽ പ്രക്രിയയിൽ ഈ ഒരു വശത്തിനു വേണ്ടത്ര ഊന്നൽ നൽകാറില്ല. പ്രൊഫ. ആഞ്ചേല ഗ്രിറ്റ് അളക്കുന്നതിനു വേണ്ടി ചില പ്രാഥമിക ടൂളുകൾ വികസിപ്പിക്കുന്നുണ്ട്. ഗ്രിറ്റ് സ്കെയിലിൽ ഉയർന്നുനിൽക്കുന്നവരായിരിക്കും വ്യത്യസ്ത മേഖലകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കുക. സമാനമായ സാമൂഹികചുറ്റുപാടിൽ നിന്ന് വരുന്ന വിദ്യാർഥികൾ സ്കൂൾതലത്തിൽ ഒരേ ഗ്രേഡ് വാങ്ങുകയും ശേഷം പഠനത്തിലും ജീവിതത്തിലും വിപരീതദ്രുവങ്ങളിൽ എത്തുന്നത് നമ്മളെ ചിലപ്പോഴെങ്കിലും ആശ്ചര്യപ്പെടുത്തിയിട്ടില്ലേ? ലക്ഷ്യബോധം, സമർപ്പണം, നൈരന്തര്യം തുടങ്ങിയ ഗുണങ്ങളുടെ സാന്നിധ്യമോ അഭാവമോ ആണ് പിൽക്കാല ജീവിതനേട്ടങ്ങളിൽ വ്യത്യാസമുണ്ടാക്കുന്നത്. ബ്രിട്ടീഷ് മാധ്യമപ്രവർത്തക ഹെസ്റ്റർ ലസി, തങ്ങളുടെ മേഖലയിൽ വിജയത്തിന്റെ പരകോടിയിലെത്തിയ നൂറിൽപ്പരം ആളുകളുമായി അഭിമുഖം നടത്തുന്നുണ്ട്. വിവിധ മേഖലയിൽ നൈപുണ്യം തെളിയിച്ച ഇവർക്കെല്ലാം പൊതുവായി പറയാനുണ്ടായിരുന്ന കാര്യം തങ്ങൾ ചെയ്യുന്ന പ്രവർത്തിയെ അവർ ഇഷ്ടപ്പെടുന്നുണ്ട് എന്നതായിരുന്നു.
താത്പര്യമുള്ള പ്രവർത്തനമേഖല തിരിച്ചറിയുക എന്നത് ചെറുതല്ലാത്ത ഒരു വെല്ലുവിളിയാണ്. അഭിരുചികൾ രൂപപ്പെടുന്നത് സാമൂഹികപ്രക്രിയയിലൂടെയാണ്. രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും ഇടപെടലുകൾ ഇക്കാര്യത്തിൽ വളരെ നിർണ്ണായകമാണ്. നന്നേ ചുരുങ്ങിയത്, ജന്മസിദ്ധി എന്ന മുൻവിധിയെങ്കിലും ഒഴിവാക്കപ്പെടണം. മികച്ച തിരക്കഥയ്ക്കുള്ള ഓസ്കാർ 1999 ൽ നേടിയ ജോൺ ഇർവിന് കഠിനമായ ഡിസ്ലെക്സിയ ബാധിച്ച ഒരു ബാല്യമുണ്ടായിരുന്നു. സാധാരണ ഒരു കുട്ടി ഒരു മണിക്കൂർ കൊണ്ട് വായിക്കുന്ന പാഠഭാഗം മൂന്നു മണിക്കൂറെങ്കിലും എടുത്താണ് താൻ വായിച്ചിരുന്നത് എന്നദ്ദേഹം പറയുന്നുണ്ട്. പിന്നീട് പക്ഷെ, അതിതീവ്രമായ പ്രയത്നത്തിലൂടെ ലോകം അറിയുന്ന എഴുത്തുകാരനാവാൻ അദ്ദേഹത്തിന് കഴിഞ്ഞു.
നിരന്തരമായ പരിശീലനത്തിലൂടെ ജൈവികമായ പരിണാമം സംഭവിക്കുന്നുണ്ട്. കായികതാരങ്ങളിൽ സംഭവിക്കുന്ന ശാരീരികമാറ്റങ്ങൾ പ്രകടമാണെങ്കിൽ സംഗീതജ്ഞരിലും മറ്റും നടത്തിയ പഠനങ്ങൾ തെളിയിക്കുന്നത് തലച്ചോറിന്റെ ഘടനയിൽ തന്നെ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട് എന്നാണ്. അതായത് ഒരു വ്യക്തി ഒരു നൈപുണ്യം വളർത്താൻ കൂടുതൽ പരിശീലനം നടത്തുംതോറും അയാളുടെ ശരീരം അതിനു കൂടുതൽ യുക്തമായിക്കൊണ്ടിരിക്കും എന്ന് സാരം. ലണ്ടൻ ടാക്സി ഡ്രൈവർമാരെക്കുറിച്ചുള്ള പഠനം ഈ വിഷയത്തിലുള്ള ഒരു ക്ലാസ്സിക് റഫറൻസ് ആണ്.
കല, കായിക, ശാസ്ത്ര മേഖലകളിൽ ലോകോത്തരമായ നേട്ടങ്ങൾ കൈവരിച്ച 120 ആളുകളുമായി അഭിമുഖം നടത്തിയ ബെഞ്ചമിൻ ബ്ലൂം, നന്നേ ചെറുപ്പത്തിൽ അവരുടെ അദ്ധ്യാപകരിൽ നിന്നും ട്രെയിനർമാരിൽ നിന്നും ലഭിച്ച പ്രോത്സാഹനമാണ് അവരെ വിജയസോപാനങ്ങളിൽ എത്തിച്ചതെന്ന് കണ്ടെത്തുന്നുണ്ട്. പഠനാരംഭം ഹൃദ്യവും ഊഷ്മളവുമായ അനുഭവമാക്കി എന്നതാണ് ഈ അദ്ധ്യാപകർ ചെയ്ത കാര്യം. ആരും ജീനിയസ് ആയി ജനിക്കുന്നില്ല, പക്ഷെ മികവിലേക്ക്, തന്റെ ലക്ഷ്യത്തിലേക്ക് നിരന്തരമായി പ്രയത്നിക്കാനുള്ള കഴിവാണ് ജീനിയസിനെ സൃഷ്ടിക്കുന്നത്. നമ്മുടെ വിദ്യാലയങ്ങളിൽ ഗ്രിറ്റി ആയ അന്തരീക്ഷം സൃഷ്ടിക്കാൻ സാധിച്ചാൽ ഒരുപാട് പ്രഗത്ഭരെ ലോകത്തിനു സംഭാവന ചെയ്യാൻ കേരളത്തിന് സാധിക്കും. പെഡഗോജിയിലേക്കുള്ള ഈ ആശയങ്ങളുടെ പ്രയോഗവൽക്കരണത്തിന് കൂടുതൽ ഗവേഷണങ്ങളും നടക്കേണ്ടതുണ്ട്. അതോടൊപ്പം അദ്ധ്യാപകർ തങ്ങളുടെ തൊഴിൽവേളകളെ പ്രൊഫ: ആൻഡേഴ്സ് എറിക്സൺ പറഞ്ഞതുപോലെ മനഃപൂർവ്വമായ പരിശീലനത്തിനുള്ള (Deliberate Practice) അവസരമായി കൂടി ഉപയോഗിച്ചാൽ ഉണ്ടാകുന്ന മാറ്റങ്ങൾ മാസ്മരികമായിരിക്കും. തീർച്ച.