അനുഭവങ്ങൾ അറിവ് നിർമ്മിക്കുന്ന വിധം
പഠിതാക്കളുടെ വൈകാരികമായ സുരക്ഷിതതത്വം ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. മനസ്സ് സ്വസ്ഥമായിടത്തേ ബുദ്ധി പ്രവർത്തിക്കൂ. ലേർണിംഗ് സ്പേസിൽ അധികാര കേന്ദ്രീകൃതമായ ശ്രേണീ ബന്ധങ്ങൾ (Hierarchical relationship) ഇല്ലാതിരിക്കാൻ അധ്യാപകൻ പ്രത്യേകം മനസാനിധ്യം കാണിക്കണം.

മനുഷ്യർ ഉണ്ടായ കാലം തൊട്ട് പുതിയ കാര്യങ്ങൾ പഠിക്കുകയും കണ്ടെത്തുകയും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഈ അന്വേഷണ നൈരന്തര്യമാണ് ഇക്കാണുന്ന ലോകത്തെയൊക്കെ രൂപപ്പെടുത്തിയത് എന്ന് പറയാം. എങ്ങനെയായിരിക്കാം ആദിമ മനുഷ്യർ പുതിയ കാര്യങ്ങൾ അന്വേഷിച്ചതും മനസ്സിലാക്കിയതും? എന്തായിരിക്കും അവർക്ക് പ്രചോദനമായിട്ടുണ്ടാവുക?
ഓരോ ഘട്ടത്തിലും മനുഷ്യന് മുന്നിൽ വന്നു ചേരുന്ന പ്രതിസന്ധികൾ ആയിരിക്കാം അവരെ സ്വയം പുനർനിർമ്മിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടാവുക. പുതിയ ഒരസുഖം വരുമ്പോൾ അവർ അവർക്കറിയാവുന്ന ചികിത്സകൾ ചെയ്തു നോക്കിയിട്ടുണ്ടാവാം. അത് ഫലിക്കാതെ വരുമ്പോൾ അന്ന് വരെ ഉപയോഗിച്ചിട്ടില്ലാത്ത വിവിധങ്ങളായ പലതും അവർ പരീക്ഷിച്ചിട്ട് നോക്കിയിട്ടുണ്ടാവാം. ഉയർച്ചയും താഴ്ചയും ചേർന്ന ഒരു യാത്രയാണ് അത്. ഒരിക്കൽ പരാജയം എന്ന് കരുതിയ കാര്യങ്ങൾ പിന്നീടവർക്ക് വഴി കാട്ടിയായിട്ടുണ്ടാകാം. പ്രതിസന്ധികൾ എന്ന് കരുതിയവ പുരോഗതിയിലേക്കുള്ള പടവുകൾ ആയിട്ടുണ്ടാവും. ആ അന്വേഷണത്തിൽ അവർ തേടിയവ മാത്രമായിരിക്കില്ല മനുഷ്യസമൂഹത്തെ അപ്പാടെ മാറ്റാൻ കെൽപ്പുള്ള ആശയങ്ങളും അവർ സ്വായത്തമാക്കിയിട്ടുണ്ടാകും.
മനുഷ്യന്റെ പഠന പ്രക്രിയയുടെ ആകെത്തുക എക്കാലത്തും ഇത് തന്നെയാണ്. ഏറ്റവും പ്രാചീനമായ ഈ പഠന പ്രക്രിയ തന്നെയാണ് ഇന്ന് നമ്മൾ ശാസ്ത്രീയ പഠന സിദ്ധാന്തങ്ങളിലൂടെ പുനർ നിർമിച്ചു കൊണ്ടിരിക്കുന്നതും. വിദ്യാഭ്യാസം സ്ഥാപനവൽക്കരിക്കപ്പെട്ടതോടെ ജൈവികവും സ്വാഭാവികവുമായ വിദ്യാഭ്യാസ ലക്ഷ്യങ്ങൾക്കപ്പുറം സമൂഹനിർമ്മിതവും കമ്പോള കേന്ദ്രീകൃതവുമായ ലക്ഷ്യങ്ങൾ നേടാനുള്ള ഒരു ഉപകരണം മാത്രമായി വിദ്യാഭ്യാസം മാറി. ഇത്തരം സാഹചര്യത്തിൽ ഓർഗാനിക് ആയ വിദ്യാഭ്യാസത്തെ പുനർനിർമ്മിക്കാനുള്ള വഴിയും ശ്രമവുമായാണ് അനുഭവാത്മക വിദ്യാഭ്യാസം ചർച്ച ചെയ്യപ്പെടുന്നത്.
എന്താണ് അനുഭവാത്മക വിദ്യാഭ്യാസം ?
വായിച്ചും കേട്ടും മനഃപാഠം ചെയ്തും പഠിക്കുന്നതിനു പകരം ചെയ്തു പഠിക്കുന്ന രീതിയെന്നാണ് experiential എഡ്യൂക്കേഷനെ ലളിതമായി എല്ലാവരും വിശേഷിപ്പിക്കാറുള്ളത്. ഒരു പരിധി വരെ അത് ശരിയാണ്. എന്നാൽ കേവലം പ്രവർത്തനങ്ങൾ (Activities) ഉൾപ്പെടുത്തിയത് കൊണ്ട് മാത്രം അത് experiential learning ആകുന്നില്ല. അനുഭവങ്ങളാണ് ഇവിടെ പഠനത്തിന്റെ കേന്ദ്രം. അനുഭവമാണ് ഏറ്റവും വലിയ ഗുരു എന്നൊക്കെ പറയാറുണ്ട്. എന്നാൽ എല്ലാ അനുഭവങ്ങളും നമ്മെ പുതിയ കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ടോ? 30 വയസ്സ് വരെ ജീവിച്ച ഒരാൾക്ക് അത്രയും കാലത്തെ അനുഭവങ്ങൾ ഉണ്ടാകുമല്ലോ. അത് കൊണ്ട് മാത്രം 30 കൊല്ലം അയാൾ പഠിച്ചു എന്ന് പറയാനാകുമോ? അനുഭവങ്ങൾ നമ്മെ ഒന്നും പഠിപ്പിക്കുന്നില്ല. പകരം അനുഭവങ്ങളെ തുടർന്ന് ഒരാൾ ആഴത്തിൽ ചിന്തിക്കുന്നുവെങ്കിൽ മാത്രമേ അയാൾ പുതുതായി എന്തെങ്കിലും പഠിക്കുന്നുള്ളൂ. രണ്ടു പേർക്ക് ഒരേ അനുഭവം ഉണ്ടായി എന്ന് കരുതുക. രണ്ടു പേരും ഒരു പക്ഷെ ആ അനുഭവത്തിൽ നിന്ന് വെത്യസ്ഥ കാര്യങ്ങളല്ലേ പഠിച്ചിട്ടുണ്ടാവുക. ഇവിടെ ഓരോരുത്തരും അവരുടേതായ അറിവിനെ നിർമ്മിക്കുകയാണ്. അതിനെ പുനർനിർമ്മിക്കുന്നതും പരിപോഷിപ്പിക്കുന്നതുമെല്ലാം അവരവരുടെ അനുഭവ ചാക്രികതയാണ്. ഈയൊരു ആശയത്തെ വിദ്യാഭ്യാസ സംവിധാനത്തിന്റെ പ്രതലത്തിലേക്ക് കൊണ്ട് വരികയാണ് ഏറ്റവും ലളിതമായി പറഞ്ഞാൽ experiential education ചെയ്യുന്നത്
എങ്ങനെയാണു experiential education നടപ്പിലാക്കുക?
നിങ്ങൾ പഠിപ്പിക്കാൻ പോകുന്ന കാര്യം എന്തുമാകട്ടെ. വളരെ കൃത്യമായ പ്ലാനിംഗ് ആണ് ആദ്യം വേണ്ടത്. പ്ലാനിംഗ് എന്ന് പറയുമ്പോൾ പാഠ്യലക്ഷ്യങ്ങൾ (Lesson Objectives) തൊട്ട് വിലയിരുത്തൽ (Evaluation) വരെയുള്ള structured ആയ ഒരു രീതിയെന്നാണ് നമ്മൾ പഠിപ്പിക്കപ്പെട്ടിട്ടുള്ളത്. അതിനിടക്ക് സംഭവിച്ചേക്കാവുന്ന സാധ്യതകളെ നമ്മൾ കാണാറില്ല. ആസൂത്രിതമായ പഠനങ്ങളെക്കാൾ (Planned lessons) രൂപപ്പെട്ടു വരുന്ന പഠനങ്ങളുടെ (Emergent Learning) സാധ്യതകളെ സ്വീകരിക്കാനുള്ള planning ആണ് experiential എഡ്യൂക്കേഷനിൽ വേണ്ടത്.
പഠിതാക്കളുടെ വൈകാരികമായ സുരക്ഷിതതത്വം ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. മനസ്സ് സ്വസ്ഥമായിടത്തേ ബുദ്ധി പ്രവർത്തിക്കൂ. ലേർണിംഗ് സ്പേസിൽ അധികാര കേന്ദ്രീകൃതമായ ശ്രേണീ ബന്ധങ്ങൾ (Hirarchical relationship) ഇല്ലാതിരിക്കാൻ അധ്യാപകൻ പ്രത്യേകം മന:സാനിധ്യം കാണിക്കണം. പതിയെ പതിയെ പഠിതാക്കളുടെ comfort zone break ചെയ്യിക്കുകയാണ് അടുത്ത പടി. ശാരീരികവും ബുദ്ധിപരവും വൈകാരികവും സാമൂഹ്യവുമായ ചലഞ്ചുകൾ ഉള്ള ആക്ടിവിറ്റീസ് നൽകുക. അതാവട്ടെ കളികളിലൂടെയും സഹകരണത്തിലൂടെയും ആയിരിക്കണം. ഈ പ്രവർത്തനങ്ങൾ നടക്കുന്നത് തുറസ്സായ സ്ഥലത്തോ കൃഷി സ്ഥലത്തോ കടലിലോ കായലിലോ മല മുകളിലോ ക്ലാസ് മുറിയിലോ ലാബിലോ ഒക്കെ ആകാം. പഠന ലക്ഷ്യങ്ങൾക്കനുസരിച്ച് ഉചിതമായ ഇടങ്ങൾ കണ്ടെത്താം. ഈ പ്രവർത്തങ്ങൾ ആണ് experiential എഡ്യൂക്കേഷനിലെ epxerience അഥവാ അനുഭവം. നിങ്ങൾ നൽകുന്ന അനുഭവം നിങ്ങളുടെ പഠന ലക്ഷ്യത്തെ ഉൾക്കൊള്ളാൻ മാത്രം ശക്തമായിരിക്കണം, നിങ്ങളുടെ പഠിതാക്കൾക്ക് അനുയോജ്യവുമാവണം.
ഇനി രണ്ടാമത്തെ ഘട്ടമാണ്. Reflection അഥവാ ആഴത്തിലുള്ള ചിന്ത. പഠിതാക്കളെ തങ്ങൾ കടന്നു പോയ അനുഭവത്തെ കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കലാണ് ഇവിടെ എഡ്യൂക്കേറ്ററുടെ റോൾ. ഉചിതമായ ചോദ്യങ്ങൾ ചോദിക്കലാണ് ചിന്തയെ പ്രചോദിപ്പിക്കാനുള്ള നല്ല വഴി. പക്ഷെ, ചോദ്യങ്ങൾ ആളുകൾക്ക് പൊതുവെ ഇഷ്ടമായിക്കൊള്ളണമെന്നില്ല. ചിലർക്ക് ചോദ്യം ചോദിക്കപ്പെടുന്നത് പേടിയായിരിക്കും. പഠിതാക്കൾക്ക് അസ്വസ്ഥത ഉണ്ടാക്കാത്ത വിധം അവരുടെ ചിന്തകളെ ഉണർത്തുന്ന അർഥപൂർണമായ ചോദ്യങ്ങൾ ചോദിയ്ക്കാൻ അദ്ധ്യാപകൻ പഠിച്ചിരിക്കണം. അത് നിരന്തര പരിജ്ഞാനത്തിലൂടെ നേടേണ്ടതാണ്.
ആശയ രൂപീകരണം ആണ് മൂന്നാം ഘട്ടം. നിങ്ങളുടെ ചോദ്യങ്ങളോടുള്ള പഠിതാക്കളുടെ hypothetical ആയ ഉത്തരങ്ങളെ പ്രോസസ്സ് ചെയ്യുക വഴി അവർ സ്വയം പുതിയ ആശയങ്ങൾ രൂപീകരിക്കും. അവിടെ എഡ്യൂക്കേറ്റർ തന്റെ ആശയങ്ങളോ ശരികളോ അവർക്ക് പകർന്നു കൊടുക്കുന്നില്ല. ഓരോരുത്തരെയും അവരുടെ അറിവ് നിർമ്മിക്കാൻ സഹായിക്കുകയാണ് അയാൾ ചെയ്യുന്നത്. അതിനാൽ എഡ്യൂക്കേറ്ററുടെ മാനസിക വ്യാപാരം എങ്ങനെയൊക്കെ പഠനപ്രക്രിയയെ ബാധിക്കുന്നു എന്ന് അയാൾക്ക് നല്ല ആത്മബോധം ഉണ്ടായിരിക്കണം. മുൻവിധികൾ വാക്കുകളിലോ ശരീര ഭാഷയിലോ കലരാതെ സൂക്ഷിക്കാനുള്ള ശ്രദ്ധയും തന്മയത്വത്തോടെയും പരസ്പര ബഹുമാനത്തോടെയും കാര്യങ്ങളെ സമീപിക്കാനുള്ള ആത്മനിഷ്ഠയും അയാളിൽ ഉൾച്ചേർന്നിരിക്കണം.
നാലാം ഘട്ടമാണ് പ്രയോഗവൽക്കരണം. പഠിതാക്കളിലുണ്ടായ ചിന്തയും അറിവും അവർ യഥാർത്ഥ ജീവിതത്തിൽ പ്രയോഗവൽക്കരിക്കുന്ന ഘട്ടമാണിത്. അനുയോജ്യമായ സാഹചര്യം വരുമ്പോൾ പഠിതാവ് സ്വയം നേടിയ അറിവ് അയാൾ പ്രയോഗവൽക്കരിക്കും. അതയാൾക്ക് പുതിയ ഒരനുഭവമായിരിക്കും. ആ അനുഭവത്തെ തുടർന്ന് വീണ്ടും ചിന്തയും ആശയരൂപീകരണവും ഉണ്ടായേക്കാം. അങ്ങനെ അറിവ് ഒരു നൈരന്തര്യമായി തുടരാൻ experiential education പഠിതാക്കളെ സഹായിക്കും.