ഖബറിൽ നിന്നുയരുന്ന ചോദ്യങ്ങൾ
വലിയൊരു ജനക്കൂട്ടം ഉടുതുണി പിടിച്ചഴിച്ച് നിങ്ങളുടെ ജനനേന്ദ്രിയം നോക്കി നിങ്ങളാരാണെന്നു നോക്കുന്ന ഒരു നിമിഷമുണ്ടല്ലോ, അത് അനുഭവിച്ച ഒരുത്തനും - ഹിന്ദുവാകട്ടെ മുസ്ലിമാകട്ടെ- ഒരാളായി തുടരില്ല. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെ തീവ്രമായി അടയാളപ്പെടുത്തുന്ന ഈ രണ്ട് വരികൾ കൊണ്ട് മാത്രം നോവലിൻറെ ഉള്ളടക്കത്തെ രാഷ്ട്രീയമായി നിർവചിക്കാവുന്ന തരത്തിലുള്ള ഒരു മാജിക്കൽ ക്ലാസ് ഈ രചനയിൽ ഉള്ളടങ്ങിയിരിക്കുന്നു എന്ന് കാണാം.

മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും മികച്ച രാഷ്ട്രീയ നോവലുകളുടെ മുൻ നിരയിലാണ് കെ.ആർ. മീരയുടെ 'ഖബർ' സ്ഥാനം പിടിക്കുന്നത്. പ്രത്യക്ഷ വായനയിൽ ഒന്നാന്തരം കാല്പനിക രചന എന്ന് തോന്നിപ്പിക്കുന്ന നോവൽ ഒരേസമയം ഭൂത-വർത്തമാന കാലങ്ങളിലേക്ക് മിന്നൽ വേഗത്തിൽ സഞ്ചരിക്കുന്ന മാജിക്കൽ റിയലിസത്തിന്റെ ഏറ്റവും ഗംഭീരമായ ആവിഷ്കാരമാണ്. ഭാവന സച്ചിദാനന്ദൻ എന്ന സ്ത്രീ കഥാപാത്രത്തെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന നോവൽ സ്ത്രീപക്ഷ വിചാരങ്ങളുടെ അതിസൂക്ഷ്മമായ അടയാളപ്പെടുത്തൽ കുടിയാണ്. ഈ ഫിക്ഷനെ സത്യാനന്തര കാലത്തെ വിപ്ലവാത്മകമായ ഒരു ഇടപെടലായും നിരീക്ഷിക്കാം. അത് കൊണ്ട് തന്നെ ഈ രചന ഫാസിസ്റ്റ് ഭരണകൂടത്തിന് എതിരെയുളള ഒരു രാഷ്ട്രീയ സമരമായി കാലാന്തരങ്ങളിൽ വായിക്കപ്പെടും.

ബാബരി ധ്വംസനത്തെ അംഗീകരിച്ചിട്ടുള്ള കോടതി വിധിയെ കെ.ആർ. മീര ഒരു ജനതയുടെ ആത്മാവിഷ്കാരങ്ങളെ ഖബറടക്കിയ നിയമ പ്രക്രിയ എന്ന തരത്തിലാണ് അവതരിപ്പിക്കുന്നത്. 'വലിയൊരു ജനക്കൂട്ടം ഉടുതുണി പിടിച്ചഴിച്ച് നിങ്ങളുടെ ജനനേന്ദ്രിയം നോക്കി നിങ്ങളാരാണെന്നു നോക്കുന്ന ഒരു നിമിഷമുണ്ടല്ലോ? അത് അനുഭവിച്ച ഒരുത്തനും - ഹിന്ദുവാകട്ടെ മുസ്ലിമാകട്ടെ- ഒരാളായി തുടരില്ല.' സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെ തീവ്രമായി അടയാളപ്പെടുത്തുന്ന ഈ രണ്ട് വരികൾ കൊണ്ട് മാത്രം നോവലിന്റെ ഉള്ളടക്കത്തെ രാഷ്ട്രീയമായി നിർവചിക്കാവുന്ന തരത്തിലുള്ള ഒരു മാജിക്കൽ ക്ലാസ് ഈ രചനയില്‍ ഉള്ളടങ്ങിയിരിക്കുന്നു എന്ന് കാണാം. ഒരു രചയിതാവിന്റെ അചഞ്ചലമായ കയ്യടക്കത്തെ സർഗാത്മകമായ ഈ ആഖ്യാനങ്ങളിലുടെ കെ.ആർ. മീര തന്റെ വരികളിൽ പ്രതിഫലിപ്പിക്കുന്നുണ്ട്.
അനിയന്മാർ ചേർന്ന് ഒരു പ്രൈവറ്റ് ട്രസ്റ്റിന് വിൽപന നടത്തിയ സ്വത്തിൽ തന്റെ പൂർവ്വ പിതാക്കളുടെ ഖബറുണ്ടെന്ന കാരണത്താല്‍ ആ സ്ഥലം തിരിച്ചു പിടിക്കാന്‍ ഖയാലുദ്ദീൻ തങ്ങൾ എന്ന ആർകിടെകറ്റ് നടത്തുന്ന നിയമ യുദ്ധമാണ് കഥയുടെ സഞ്ചാര പഥത്തെ നിർണയിക്കുന്നത്. കൺകെട്ട് വിദ്യയുടെ ബലത്തിൽ ജഡ്ജിയുടെ മാനസിക നിലയും ആരോഗ്യവും വരെ തകരാറിലാക്കി ജഡ്ജിക്ക് മേൽ മാനസിക ആധിപത്യം സ്ഥാപിക്കുന്ന അത്യപൂര്‍വ്വമായ ഒരു സൈക്കോ ത്രില്ലർ സിനിമയുടെ രൂപം പ്രാപിക്കുന്ന സംഭവകഥയുടെ സ്വാഭാവികവായ അവതരണത്തിലൂടെയാണ് എഴുത്തുകാരി വായനക്കാരെ ത്രസിപ്പിക്കുന്നത്.
ഭാവനയുടെ പൂർവ്വിക പരമ്പരയിൽ നിന്ന് കാശിക്ക് പോയ യോഗീശ്വരനമ്മാവൻ രണ്ട് ബാലികമാരെയും കൂട്ടി തിരിച്ച് വന്നപ്പോൾ കുടുംബത്തിന്റെ മാനക്കേട് ഭയന്ന് സ്വന്തക്കാർ തന്നെ കൊന്നു കളഞ്ഞ അമ്മാവന് നോവലിലുടനീളം ഭാവനയുടെ ജീവിതത്തിൽ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. ശാസ്ത്ര സത്യങ്ങളേക്കാൾ മിത്തുകളിൽ വിശ്വാസമർപ്പിക്കുന്ന ശരാശരി മലയാളിയുടെ പ്രതിനിധിയായി ഭാവന സച്ചിദാനന്ദൻ എന്ന ജുഡീഷ്യൽ ബ്യൂറോക്രാറ്റിനെ അവതരിപ്പിക്കുന്നടിത്താണ് ഈ നോവൽ മലയാളി ജീവിതത്തിന്റെ കലർപ്പില്ലാത്ത പകർത്തെഴുത്തായി മാറുന്നത്.
ഉന്നതമായ ഒരു സാമൂഹ്യ പദവിയിൽ ആദരിക്കപ്പെടുമ്പോഴും തന്നേക്കാൾ ചെറുതാവുന്നു എന്ന അപകർഷത ബോധം കൊണ്ട് മാത്രം ഭർത്താവ് ഉപേക്ഷിച്ച ശേഷം വിധവയായി കഴിയേണ്ടി വരുന്ന ഒരു സ്ത്രീയുടെ ആത്മ സംഘർഷങ്ങളും കെആർ മിര അസാധാരണമായ തന്മയത്വത്തോടെ നോവലിലേക്ക് അനുബന്ധം ചേർത്തിട്ടുണ്ട്. മാജിക്കൽ റിയലിസത്തിന്റെ സൗന്ദര്യാത്മകമായ രചനാരീതിയാണ് നോവലിന്റെ ഏറ്റവും വലിയ പ്രത്യേകത. ഗബ്രിയേൽ ഗാർഷ്യാ മാർകേസിനൊപ്പൊലെ ലോക സാഹിത്യത്തിലെ വിഖ്യാതരായ പ്രതിഭകള്‍ അവരുടെ ക്ലാസിക്ക് കൃതികളിൽ ഉൾക്കൊള്ളിച്ച മായിക ലോകത്തെ ഖബറിലൂടെ മലയാളിക്ക് അനുഭവഭേദ്യമാക്കുന്നു. വർത്തമാനകാല രാഷ്ട്രീയത്തോട് സംവാദാത്മകമായി കലാപത്തില്‍ ഏർപ്പെടുന്ന വരികൾ സംഹാരശക്തി ഉള്ളിലൊളിപ്പിച്ച അക്ഷരങ്ങളിലൂടെ സ്ഫോടനാത്മകമായി പുറത്തു വരുന്നുണ്ട്.
ബാബരി ഭൂമിയിൽ രാമക്ഷേത്രത്തിന് ശിലയിടാൻ അനുമതി കൊടുത്ത 2019 നവംബര്‍ 9 എന്ന ദിവസത്തെ ഖയാലുദ്ദീൻ തങ്ങളുടെ മരണ ദിവസമായി നോവലിൽ എഴുതിച്ചേർക്കുന്നതിൽ മാത്രമല്ല പുരാതനമായ ഒരു സ്മാരകം പുതുക്കിപ്പണിയാൻ പോയ അയാളുടെ തലയിൽ സ്മാരകത്തിന്റെ തൂണുകൊളിലൊന്ന് അടർന്ന് വീണാണ് മസ്തിഷ്ക മരണം സംഭവിക്കുന്നത് എന്ന് കൂടി അടയാളം വെക്കുമ്പോഴാണ് ഇത് സമ്പുർണ്ണമായും ഇന്ത്യന്‍ നീതി പീഠത്തിൽ അരങ്ങേറിയ കൊടിയ അനീതിയോട് കലഹിക്കുന്ന ഒന്നാന്തരം രാഷ്ട്രീയ നോവലായി മാറുന്നത്.