രണ്ട് മാസ്ക്കുകൾ

രണ്ട് ജാതിയിലുള്ള
മാസ്കുകൾ തമ്മിൽ
പ്രണയിച്ചിരുന്നു!
ഉപയോഗം കഴിഞ്ഞു വലിച്ചെറിയുന്ന ഒരു ജാതി!
കഴുകി വീണ്ടും വീണ്ടും
ഉപയോഗിക്കുന്ന മറ്റൊരു ജാതി!
ചായ ഊതി ഊതി
കുടിക്കാൻ മാത്രമായി
രണ്ടു പേർ മാസ്കുകൾ
മാറ്റി വെച്ച മേശയിലാണവർ
ആദ്യമായി കണ്ടത്,
അടുത്തിരുന്നത്!
കൂടെ കൂടെ
വലിക്കാറുള്ള ഒരുത്തന്റെ
ചുണ്ടിലുരുമ്മിയുരുമ്മി
മനം മടുത്തിരുന്നപ്പോഴാണ്,
ലിപ്സ്റ്റിക്കിന്റെ മണമുള്ള
അവളെ കണ്ടത്!
നീല ഞരമ്പുള്ളവൾ
വെള്ളിലോലാക്കുള്ളവൾ!
പുകയടിച്ചു നരച്ച
നൂലിഴകൾ
അവൾ കണ്ടു!
പിഴിഞ്ഞു മെലിഞ്ഞു
ചുളിവ് വീണ അവനെ
അവൾ അലിവോടെ
നോക്കി നിന്നു!
അവന്റെ പിഞ്ചിയ
വള്ളികളിൽ പ്രണയത്തിന്റെ
തൊങ്ങലുകൾ തുന്നി!
ആ ഒറ്റ നോട്ടത്തിൽ
ഒരു നാടിനെ മുഴുവൻ
കരകയറ്റാനുള്ള ധൈര്യം
ഉള്ളറകളിൽ നിറഞ്ഞു!
അവർ അടുത്തു!
അപ്പുറം രണ്ടുപേർ
ഊതിയൂതി കുടിക്കുന്ന
ചായയിലും മധുരമുള്ള
കിനാവുകൾ കണ്ടു!
അവൾക്കൊപ്പം ഇനിയും
ഇരിക്കുന്നതും,
ഒരേ അഴയിൽ
ഊഞ്ഞാലാടുന്നതും,
നിലാവിൽ
ഒരു കുഞ്ഞു കാറ്റിൽ
തങ്ങളുടെ വള്ളികൾ
ഊർന്നടുക്കുന്നതും
അവർ സ്വപ്നം കണ്ടു!
ചായ കുടി കഴിഞ്ഞു!
സിഗരറ്റ് മണമുള്ള
ചുണ്ടിലേക്ക്
ഒരു മുന്നറിയിപ്പു പോലുമില്ലാതെ
അവനെ അയാൾ
വലിച്ചിട്ടു!
അടുത്തിരുന്നതിന്റെ,
സ്നേഹിച്ചതിന്റെ,
ശിക്ഷയെന്ന പോലെ,
ആ പെണ്ണ്,
നീല ഞരമ്പുള്ളയവളെ
ഒരു ദയയുമില്ലാതെ
ചവറ്റുകുട്ടയിലേക്ക്
ചുരുട്ടിയെറിഞ്ഞ്
പേഴ്സിൽ നിന്നും
അതുപോലൊരു
ജാതിയെടുത്തണിഞ്ഞു!
ചവറ്റുകുട്ടയിലേക്ക്
എത്തി നോക്കും മുന്നേ
അയാൾ ഹെൽമെറ്റ് വെച്ച്
കാഴ്ച മറച്ചു കളഞ്ഞു,
ശ്വാസം മുട്ടുന്നു,
സിഗരറ്റ് മണക്കുന്നു!
നീല ഞരമ്പുള്ള അവളെ
കാണണം!
വെള്ളിലോലാക്കിൽ
മെല്ലെ തലോടി പൊതിയണം!
ഹെൽമെറ്റിനും, ചുണ്ടിനും ഇടയിൽ
വീർപ്പുമുട്ടുന്നതിലും
എത്രയോ ഭേദം
ചവറ്റുകുട്ടയിൽ
അവളോടൊപ്പം
കഴിയുന്നതായിരിക്കില്ലേ!
എന്നെങ്കിലും ഏതെങ്കിലും
ഒരു മൂലയിൽ ഒരുമിച്ച്
അടിഞ്ഞുകൂടി കിടന്ന്
കത്തുന്നതാവില്ലേ!
അവളോടടുത്തതിനാലാവാം,
സോപ്പ് തേച്ചയാൾ
ഉരച്ചു കഴുകാൻ തുടങ്ങി,
ഒരു കുഞ്ഞു സ്നേഹത്തിന്റെ
പൊടി പോലും
ബാക്കി വയ്ക്കാതെ ഞെക്കി പിഴിഞ്ഞു,
ഉള്ളിലെ
പ്രതീക്ഷയുടെ നീരെല്ലാം
വറ്റിയെന്നുറപ്പിച്ചയാൾ,
മറ്റ് രണ്ടുണങ്ങിമരിച്ച
മാസ്കുകളുടെ നടുവിൽ
തൂക്കിലേറ്റി!
മാസ്കുകൾ തമ്മിൽ
പ്രണയിച്ചിരുന്നു!
ഉപയോഗം കഴിഞ്ഞു വലിച്ചെറിയുന്ന ഒരു ജാതി!
കഴുകി വീണ്ടും വീണ്ടും
ഉപയോഗിക്കുന്ന മറ്റൊരു ജാതി!
ചായ ഊതി ഊതി
കുടിക്കാൻ മാത്രമായി
രണ്ടു പേർ മാസ്കുകൾ
മാറ്റി വെച്ച മേശയിലാണവർ
ആദ്യമായി കണ്ടത്,
അടുത്തിരുന്നത്!
കൂടെ കൂടെ
വലിക്കാറുള്ള ഒരുത്തന്റെ
ചുണ്ടിലുരുമ്മിയുരുമ്മി
മനം മടുത്തിരുന്നപ്പോഴാണ്,
ലിപ്സ്റ്റിക്കിന്റെ മണമുള്ള
അവളെ കണ്ടത്!
നീല ഞരമ്പുള്ളവൾ
വെള്ളിലോലാക്കുള്ളവൾ!
പുകയടിച്ചു നരച്ച
നൂലിഴകൾ
അവൾ കണ്ടു!
പിഴിഞ്ഞു മെലിഞ്ഞു
ചുളിവ് വീണ അവനെ
അവൾ അലിവോടെ
നോക്കി നിന്നു!
അവന്റെ പിഞ്ചിയ
വള്ളികളിൽ പ്രണയത്തിന്റെ
തൊങ്ങലുകൾ തുന്നി!
ആ ഒറ്റ നോട്ടത്തിൽ
ഒരു നാടിനെ മുഴുവൻ
കരകയറ്റാനുള്ള ധൈര്യം
ഉള്ളറകളിൽ നിറഞ്ഞു!
അവർ അടുത്തു!
അപ്പുറം രണ്ടുപേർ
ഊതിയൂതി കുടിക്കുന്ന
ചായയിലും മധുരമുള്ള
കിനാവുകൾ കണ്ടു!
അവൾക്കൊപ്പം ഇനിയും
ഇരിക്കുന്നതും,
ഒരേ അഴയിൽ
ഊഞ്ഞാലാടുന്നതും,
നിലാവിൽ
ഒരു കുഞ്ഞു കാറ്റിൽ
തങ്ങളുടെ വള്ളികൾ
ഊർന്നടുക്കുന്നതും
അവർ സ്വപ്നം കണ്ടു!
ചായ കുടി കഴിഞ്ഞു!
സിഗരറ്റ് മണമുള്ള
ചുണ്ടിലേക്ക്
ഒരു മുന്നറിയിപ്പു പോലുമില്ലാതെ
അവനെ അയാൾ
വലിച്ചിട്ടു!
അടുത്തിരുന്നതിന്റെ,
സ്നേഹിച്ചതിന്റെ,
ശിക്ഷയെന്ന പോലെ,
ആ പെണ്ണ്,
നീല ഞരമ്പുള്ളയവളെ
ഒരു ദയയുമില്ലാതെ
ചവറ്റുകുട്ടയിലേക്ക്
ചുരുട്ടിയെറിഞ്ഞ്
പേഴ്സിൽ നിന്നും
അതുപോലൊരു
ജാതിയെടുത്തണിഞ്ഞു!
ചവറ്റുകുട്ടയിലേക്ക്
എത്തി നോക്കും മുന്നേ
അയാൾ ഹെൽമെറ്റ് വെച്ച്
കാഴ്ച മറച്ചു കളഞ്ഞു,
ശ്വാസം മുട്ടുന്നു,
സിഗരറ്റ് മണക്കുന്നു!
നീല ഞരമ്പുള്ള അവളെ
കാണണം!
വെള്ളിലോലാക്കിൽ
മെല്ലെ തലോടി പൊതിയണം!
ഹെൽമെറ്റിനും, ചുണ്ടിനും ഇടയിൽ
വീർപ്പുമുട്ടുന്നതിലും
എത്രയോ ഭേദം
ചവറ്റുകുട്ടയിൽ
അവളോടൊപ്പം
കഴിയുന്നതായിരിക്കില്ലേ!
എന്നെങ്കിലും ഏതെങ്കിലും
ഒരു മൂലയിൽ ഒരുമിച്ച്
അടിഞ്ഞുകൂടി കിടന്ന്
കത്തുന്നതാവില്ലേ!
അവളോടടുത്തതിനാലാവാം,
സോപ്പ് തേച്ചയാൾ
ഉരച്ചു കഴുകാൻ തുടങ്ങി,
ഒരു കുഞ്ഞു സ്നേഹത്തിന്റെ
പൊടി പോലും
ബാക്കി വയ്ക്കാതെ ഞെക്കി പിഴിഞ്ഞു,
ഉള്ളിലെ
പ്രതീക്ഷയുടെ നീരെല്ലാം
വറ്റിയെന്നുറപ്പിച്ചയാൾ,
മറ്റ് രണ്ടുണങ്ങിമരിച്ച
മാസ്കുകളുടെ നടുവിൽ
തൂക്കിലേറ്റി!