ഇടമില്ലാത്തവർ

ഇടമില്ലാത്തവരെ കുറിച്ച്
ചിന്തിച്ചിട്ടുണ്ടോ.?
ഓടി വന്ന് സങ്കടങ്ങൾ
പറയാൻ,
സന്തോഷങ്ങൾ പങ്കു
വെക്കാൻ, അത്രമേൽ
സ്വസ്ഥമായൊരിടമില്ലാത്തവരെ
കുറിച്ച്...
എല്ലാവരും വാചാലമാകുന്ന,
അമ്മയെന്ന മടിത്തട്ടില്ലാത്ത
അവർക്കു മാത്രമായൊരൊറ്റ
മുറി പോലുമില്ലാത്ത മനുഷ്യരെ
കുറിച്ച്...
അവർ കരയുമ്പോൾ കണ്ണുനീര്
പോലും തുടക്കനാരുമില്ലെന്ന
പരിഭവം പറച്ചിലോടെ
പുറത്തോട്ടു വരാതിരിക്കും
രാത്രികളിലവരുറങ്ങാതെ
വിഷാദച്ചുവയുള്ള
കഥകളും കവിതകളുമെഴുതും
നേരം വെളുക്കുമ്പോൾ വെളുക്കെ
ചിരിച്ചു നിങ്ങൾക്ക് മുൻപിൽ
നട്ടെല്ലുള്ള മനുഷ്യരായവർ
പ്രത്യക്ഷപ്പെടും
നിങ്ങളവരെ ചിലപ്പോൾ
അഹങ്കാരിയെന്നു വിളിക്കും,
ഒരഭിമാനിയെന്നവരെ
വായിട്ടലക്കും, തെറിവിളിക്കും.
പക്ഷെ അവർ പെറ്റിട്ടവരാൽ
വെട്ടുകൊണ്ടവരായതു
കൊണ്ട് തന്നെ നിങ്ങൾക്ക്
മുറിവേൽപ്പിക്കാൻ കഴിയില്ല.
നിങ്ങളുടെ സഹതാപ
വാക്കുകൾക്ക്,
മുറിപ്പെടുത്തലുകൾക്ക്
കാതോർക്കാതെ
അവരവരുടെ ജീവിതം
കെട്ടിപ്പടുത്തുയർത്തുകയാണ്.
ഞാൻ കാണുന്നുണ്ട്
ഒരോ മനുഷ്യനിലും
ഞാനവരെ അറിയുന്നുണ്ട്.
ഞാനെന്നെ അറിയുന്ന
പോലെ എന്റെ മനുഷ്യരേ
നിങ്ങളെ ഞാനത്രമേൽ
സ്നേഹിക്കുന്നുമുണ്ട്.!
ഒറ്റ
അത്രമേൽ മനുഷ്യരെ
വെറുത്തു പോയവളുടെ
അരികിലേക്കാണയാൾ
സ്നേഹത്തിന്റെ
വിശ്വാസത്തിന്റെ
വെളിച്ചവും കൊണ്ട്
വന്നത്
സാത്താന് പൊറുത്തു
കൊടുക്കാൻ
മനുഷ്യരെ മുഴുവൻ
നല്ലവരാക്കാനവളപ്പോഴും
ദൈവത്തോട്
പ്രാർത്ഥിക്കുകയായിരുന്നു.
അവൻ വെച്ചു നീട്ടിയ
പ്രണയത്തിൽ വിഷക്കനി
കായ്ക്കുന്നതായും
അതിൽ വീണു
മരിക്കുന്നതായുമവൾ
സ്വപ്നം കണ്ടു.
ഹവ്വ വിലക്കപ്പെട്ട കനി
കഴിക്കാതിരുന്നെങ്കിൽ..!
ആദമിനൊപ്പം സ്വർഗത്തിൽ
വസിക്കുകയായിരുന്നെങ്കിൽ..!
വെറുതെയവൾ കിനാവ് കണ്ടു.
ഒക്കെയും
നേരമ്പോക്കുകളാണെന്നും
തനിക്ക് പെറ്റുപെരുകിയ
വട്ടാണെന്നും
അവൾക്കറിയാമായിരുന്നിരിക്കണം.
എങ്കിലും ഏതോ
ഒരു ഗോപുരത്തിന്റെ
വാതിലിൽ കൂടി സുഗന്ധമുള്ള
കാറ്റു വീശിയെത്തുന്ന
നേരമവൾ മുകളിലേക്ക്
നോക്കും...
ദൈവമുണ്ട്,
ഉണ്ടാകാതിരിക്കില്ല
ഇല്ലായിരുന്നെങ്കിൽ
താനുണ്ടാകുമായിരുന്നില്ലല്ലോ
എന്നവൾ നെടുവീർപ്പിട്ടു.
സംശയങ്ങളുടെ ഇരുണ്ട ഭൂഖണ്ഡങ്ങളിൽ
വെച്ചെപ്പോഴോ സ്വയം
നഷ്ടപ്പെട്ടവളായവൾ
സ്വത്വം തിരഞ്ഞു.
നിഴലിൽ പോലും മറ്റൊരു
നിഴൽ പതിക്കുന്നതോർത്തവൾ
ആവലാതിപ്പെട്ടു.
മനുഷ്യർ വെറും
മനുഷ്യർ മാത്രമാണെന്നും
വികാരങ്ങളുടെ
വിചാരങ്ങളുടെ
തടവറയിലകപ്പെട്ട
വാക്കുകൾ കൊണ്ട്
ലോകം പണിഞ്ഞു
വിൽക്കുന്നവരാണെന്നുമവൾ
വിധിയെഴുതി.
ഒടുവിൽ നടന്നവസാനം
അവസാനത്തിന്റെയും
അവസാനം ഒറ്റക്കായപ്പോൾ
മാത്രം അവളൊന്ന് പൊട്ടിക്കരഞ്ഞു.
അതിൽ സത്യമുണ്ടായിരുന്നു..!
അല്ലെങ്കിലും ഒറ്റയെന്ന
പദത്തിനപ്പുറമുള്ള മറ്റെന്തു
സത്യമാണ് ഈ
ലോകത്തുള്ളത്..?!
ചിന്തിച്ചിട്ടുണ്ടോ.?
ഓടി വന്ന് സങ്കടങ്ങൾ
പറയാൻ,
സന്തോഷങ്ങൾ പങ്കു
വെക്കാൻ, അത്രമേൽ
സ്വസ്ഥമായൊരിടമില്ലാത്തവരെ
കുറിച്ച്...
എല്ലാവരും വാചാലമാകുന്ന,
അമ്മയെന്ന മടിത്തട്ടില്ലാത്ത
അവർക്കു മാത്രമായൊരൊറ്റ
മുറി പോലുമില്ലാത്ത മനുഷ്യരെ
കുറിച്ച്...
അവർ കരയുമ്പോൾ കണ്ണുനീര്
പോലും തുടക്കനാരുമില്ലെന്ന
പരിഭവം പറച്ചിലോടെ
പുറത്തോട്ടു വരാതിരിക്കും
രാത്രികളിലവരുറങ്ങാതെ
വിഷാദച്ചുവയുള്ള
കഥകളും കവിതകളുമെഴുതും
നേരം വെളുക്കുമ്പോൾ വെളുക്കെ
ചിരിച്ചു നിങ്ങൾക്ക് മുൻപിൽ
നട്ടെല്ലുള്ള മനുഷ്യരായവർ
പ്രത്യക്ഷപ്പെടും
നിങ്ങളവരെ ചിലപ്പോൾ
അഹങ്കാരിയെന്നു വിളിക്കും,
ഒരഭിമാനിയെന്നവരെ
വായിട്ടലക്കും, തെറിവിളിക്കും.
പക്ഷെ അവർ പെറ്റിട്ടവരാൽ
വെട്ടുകൊണ്ടവരായതു
കൊണ്ട് തന്നെ നിങ്ങൾക്ക്
മുറിവേൽപ്പിക്കാൻ കഴിയില്ല.
നിങ്ങളുടെ സഹതാപ
വാക്കുകൾക്ക്,
മുറിപ്പെടുത്തലുകൾക്ക്
കാതോർക്കാതെ
അവരവരുടെ ജീവിതം
കെട്ടിപ്പടുത്തുയർത്തുകയാണ്.
ഞാൻ കാണുന്നുണ്ട്
ഒരോ മനുഷ്യനിലും
ഞാനവരെ അറിയുന്നുണ്ട്.
ഞാനെന്നെ അറിയുന്ന
പോലെ എന്റെ മനുഷ്യരേ
നിങ്ങളെ ഞാനത്രമേൽ
സ്നേഹിക്കുന്നുമുണ്ട്.!
ഒറ്റ
അത്രമേൽ മനുഷ്യരെ
വെറുത്തു പോയവളുടെ
അരികിലേക്കാണയാൾ
സ്നേഹത്തിന്റെ
വിശ്വാസത്തിന്റെ
വെളിച്ചവും കൊണ്ട്
വന്നത്
സാത്താന് പൊറുത്തു
കൊടുക്കാൻ
മനുഷ്യരെ മുഴുവൻ
നല്ലവരാക്കാനവളപ്പോഴും
ദൈവത്തോട്
പ്രാർത്ഥിക്കുകയായിരുന്നു.
അവൻ വെച്ചു നീട്ടിയ
പ്രണയത്തിൽ വിഷക്കനി
കായ്ക്കുന്നതായും
അതിൽ വീണു
മരിക്കുന്നതായുമവൾ
സ്വപ്നം കണ്ടു.
ഹവ്വ വിലക്കപ്പെട്ട കനി
കഴിക്കാതിരുന്നെങ്കിൽ..!
ആദമിനൊപ്പം സ്വർഗത്തിൽ
വസിക്കുകയായിരുന്നെങ്കിൽ..!
വെറുതെയവൾ കിനാവ് കണ്ടു.
ഒക്കെയും
നേരമ്പോക്കുകളാണെന്നും
തനിക്ക് പെറ്റുപെരുകിയ
വട്ടാണെന്നും
അവൾക്കറിയാമായിരുന്നിരിക്കണം.
എങ്കിലും ഏതോ
ഒരു ഗോപുരത്തിന്റെ
വാതിലിൽ കൂടി സുഗന്ധമുള്ള
കാറ്റു വീശിയെത്തുന്ന
നേരമവൾ മുകളിലേക്ക്
നോക്കും...
ദൈവമുണ്ട്,
ഉണ്ടാകാതിരിക്കില്ല
ഇല്ലായിരുന്നെങ്കിൽ
താനുണ്ടാകുമായിരുന്നില്ലല്ലോ
എന്നവൾ നെടുവീർപ്പിട്ടു.
സംശയങ്ങളുടെ ഇരുണ്ട ഭൂഖണ്ഡങ്ങളിൽ
വെച്ചെപ്പോഴോ സ്വയം
നഷ്ടപ്പെട്ടവളായവൾ
സ്വത്വം തിരഞ്ഞു.
നിഴലിൽ പോലും മറ്റൊരു
നിഴൽ പതിക്കുന്നതോർത്തവൾ
ആവലാതിപ്പെട്ടു.
മനുഷ്യർ വെറും
മനുഷ്യർ മാത്രമാണെന്നും
വികാരങ്ങളുടെ
വിചാരങ്ങളുടെ
തടവറയിലകപ്പെട്ട
വാക്കുകൾ കൊണ്ട്
ലോകം പണിഞ്ഞു
വിൽക്കുന്നവരാണെന്നുമവൾ
വിധിയെഴുതി.
ഒടുവിൽ നടന്നവസാനം
അവസാനത്തിന്റെയും
അവസാനം ഒറ്റക്കായപ്പോൾ
മാത്രം അവളൊന്ന് പൊട്ടിക്കരഞ്ഞു.
അതിൽ സത്യമുണ്ടായിരുന്നു..!
അല്ലെങ്കിലും ഒറ്റയെന്ന
പദത്തിനപ്പുറമുള്ള മറ്റെന്തു
സത്യമാണ് ഈ
ലോകത്തുള്ളത്..?!