ഒരു കവിയുടെ ഏറ്റുപറച്ചിൽ

തെരുവിലെ
ചോരപുഴുക്കളിലെ
ചുവപ്പ് നിറം
ഒരിക്കൽ പോലും
എന്നെ തുടുത്ത
സുറിനാം ചെറികളിലെ
ചോന്ന ചതയെ പറ്റിയോ
കറ പൊട്ടിയൊഴുന്ന
അവളുടെ കവിളെല്ലുകളിലെ
രക്തചന്ദനത്തിൽ കൂർത്ത
ചുംബനങ്ങളെ പറ്റിയോ
ഓർമ്മിപ്പിച്ചതേയില്ല
ഒരിക്കൽ
പോലും കത്തുന്ന
തീപന്തങ്ങൾ എന്നെ
ജ്വലിച്ചുയരുന്ന സൂര്യന്റെ
ഗോവണിപടികളെ പറ്റിയോ
കാന്തിപ്പൂവിന്റെ
ചക്രവാളത്തിൽ
നൃത്തം വെക്കുന്ന
ശലഭങ്ങളുടെ
ഉടലിൽ കൊത്തിവെച്ച
ചിത്രപണികളിലെ
വേഷപടർപ്പുകളെ പറ്റിയോ
ചിന്തിപ്പിച്ചതേയില്ല
ഒരിക്കൽ പോലും
ആൾമറയില്ലാത്ത
ഉടൽഛേദങ്ങളിൽ
കൂന കൂടിയ
ശവം തീനി ഉറുമ്പുകൾ
എന്നെ ചിറകുകളില്ലാത്ത
കാൽനടക്കാരുടെ
ഒറ്റവരി പാതകളിലെ
അച്ചടക്കത്തെ കുറിച്ചോ
ഏകാഗ്രതയിൽ കുതിർന്ന
ശ്രേഷ്ഠനക്ഷത്രങ്ങളുടെ
വൈഡൂര്യത്തെ പറ്റിയോ
പ്രലോഭിപ്പിച്ചതേയില്ല
ഒരിക്കൽ പോലും
ഒട്ടിയ വയറുകളിലെ
ചുരുൾ മടക്കുകൾ എന്നെ
തിരമാലകൾക്കിടയിലെ
വന്യമായ രണ്ട്
ഉരസൻ ദ്വീപുകളെ പറ്റിയോ
അവിടെ ഊഞ്ഞാൽ
കെട്ടി കൊളിത്തിയിട്ടാടുന്ന
കാട്ടു ചോലക്കിളികളുടെ
പാതിരാകൂജനങ്ങളെ
പറ്റിയോ സൂചിപ്പിച്ചതേയില്ല
ഒരിക്കൽ പോലും
വീട് വിട്ടിറങ്ങുന്ന
നിലവിളികൾ എന്നെ
ഏഴ് പ്രകാശവർഷങ്ങൾ
തീണ്ടിയലയുന്ന സൗരയൂഥങ്ങളിലെ
ഗന്ധർവ്വ സഞ്ചാരയാമങ്ങളെ
പറ്റിയോ ക്ഷീരപഥങ്ങളിൽ
തപസ്സിരുന്ന് മന്ത്രിക്കുന്ന
പ്രാർത്ഥനാഗീതങ്ങളിലെ
ഇന്ദ്രജാലങ്ങളെ പറ്റിയോ
ചിന്തിപ്പിച്ചതേയില്ല
ശരിയാണ്!
കാല്പനികതയിൽ
ഇത്രയേറെ കൂപ്പ് കുത്തി വീണ്
പരാജയമടഞ്ഞ ഒരു കവിയെ
തുറങ്കലിലടക്കുക അല്ലാതെ
മറ്റെന്താണ് വേണ്ടത്??
ഭരണകൂടമേ,
തീർച്ചയായും തെറ്റ് എന്റേത് തന്നെ!!
ചോരപുഴുക്കളിലെ
ചുവപ്പ് നിറം
ഒരിക്കൽ പോലും
എന്നെ തുടുത്ത
സുറിനാം ചെറികളിലെ
ചോന്ന ചതയെ പറ്റിയോ
കറ പൊട്ടിയൊഴുന്ന
അവളുടെ കവിളെല്ലുകളിലെ
രക്തചന്ദനത്തിൽ കൂർത്ത
ചുംബനങ്ങളെ പറ്റിയോ
ഓർമ്മിപ്പിച്ചതേയില്ല
ഒരിക്കൽ
പോലും കത്തുന്ന
തീപന്തങ്ങൾ എന്നെ
ജ്വലിച്ചുയരുന്ന സൂര്യന്റെ
ഗോവണിപടികളെ പറ്റിയോ
കാന്തിപ്പൂവിന്റെ
ചക്രവാളത്തിൽ
നൃത്തം വെക്കുന്ന
ശലഭങ്ങളുടെ
ഉടലിൽ കൊത്തിവെച്ച
ചിത്രപണികളിലെ
വേഷപടർപ്പുകളെ പറ്റിയോ
ചിന്തിപ്പിച്ചതേയില്ല
ഒരിക്കൽ പോലും
ആൾമറയില്ലാത്ത
ഉടൽഛേദങ്ങളിൽ
കൂന കൂടിയ
ശവം തീനി ഉറുമ്പുകൾ
എന്നെ ചിറകുകളില്ലാത്ത
കാൽനടക്കാരുടെ
ഒറ്റവരി പാതകളിലെ
അച്ചടക്കത്തെ കുറിച്ചോ
ഏകാഗ്രതയിൽ കുതിർന്ന
ശ്രേഷ്ഠനക്ഷത്രങ്ങളുടെ
വൈഡൂര്യത്തെ പറ്റിയോ
പ്രലോഭിപ്പിച്ചതേയില്ല
ഒരിക്കൽ പോലും
ഒട്ടിയ വയറുകളിലെ
ചുരുൾ മടക്കുകൾ എന്നെ
തിരമാലകൾക്കിടയിലെ
വന്യമായ രണ്ട്
ഉരസൻ ദ്വീപുകളെ പറ്റിയോ
അവിടെ ഊഞ്ഞാൽ
കെട്ടി കൊളിത്തിയിട്ടാടുന്ന
കാട്ടു ചോലക്കിളികളുടെ
പാതിരാകൂജനങ്ങളെ
പറ്റിയോ സൂചിപ്പിച്ചതേയില്ല
ഒരിക്കൽ പോലും
വീട് വിട്ടിറങ്ങുന്ന
നിലവിളികൾ എന്നെ
ഏഴ് പ്രകാശവർഷങ്ങൾ
തീണ്ടിയലയുന്ന സൗരയൂഥങ്ങളിലെ
ഗന്ധർവ്വ സഞ്ചാരയാമങ്ങളെ
പറ്റിയോ ക്ഷീരപഥങ്ങളിൽ
തപസ്സിരുന്ന് മന്ത്രിക്കുന്ന
പ്രാർത്ഥനാഗീതങ്ങളിലെ
ഇന്ദ്രജാലങ്ങളെ പറ്റിയോ
ചിന്തിപ്പിച്ചതേയില്ല
ശരിയാണ്!
കാല്പനികതയിൽ
ഇത്രയേറെ കൂപ്പ് കുത്തി വീണ്
പരാജയമടഞ്ഞ ഒരു കവിയെ
തുറങ്കലിലടക്കുക അല്ലാതെ
മറ്റെന്താണ് വേണ്ടത്??
ഭരണകൂടമേ,
തീർച്ചയായും തെറ്റ് എന്റേത് തന്നെ!!