പിറവി


ഒരു പിറവിയടുക്കുന്നു.
നിശബ്ദതാരയിൽ
ചരാചരപ്രേതങ്ങൾ
ഭൂതയാനം നടത്തുന്നു.
ഇനി പ്രസവിക്ക,
ജലരാശി ഭേദിച്ച്.
ഭ്രാന്തെടുക്കാൻ
വയറ്റാട്ടിയെ തിരയുന്ന
അകാരണങ്ങൾ,
രാത്രി സത്രങ്ങൾ
കയറിയിറങ്ങുമ്പോൾ
നിലാവ് ചിരിക്കുന്നു...
നിൻ്റെ മുത്തങ്ങളിൽ
മുറിവേറ്റിടങ്ങൾ
ഇടം മുലയിലെ
ചോരത്തടിപ്പിൽ
മുഖംചേർത്തു തേങ്ങുന്നു.
ഒരു പിറവിയടുക്കുന്നു.