സലിൽ ചൗധരി: സംഗീതവും രാഷ്ട്രീയവും
മലയാളത്തിൽ സലിൽദായുടെ വരവ് ഒരു ചരിത്രം സൃഷ്ടിച്ച സിനിമയിലൂടെയായിരുന്നു. ചെമ്മീനിലൂടെ രാമു കാര്യാട്ടാണ് അദ്ദേഹത്തെ മലയാളിക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. ചെമ്മീനിലെ 'കടലിനക്കരെ പോണോരെ', 'മാനസ മൈനേ വരൂ' എന്നീ ഗാനങ്ങൾ നിലനിൽക്കുന്ന കാലത്തോളം ഒരു മലയാളിയും സലിൽ ചൗധരിയെ മറക്കില്ല.

ബംഗാളിന്റെ മണ്ണിന് ഒരു പ്രത്യേകതയുണ്ട്. അവിടെ സമ്പന്നവും വിപുലവുമായ ഒരു നാടോടി സംഗീത പാരമ്പര്യമുണ്ട്. ബംഗാളിലെ എല്ലാ സംഗീത രൂപങ്ങളിലും ഈ നാടോടി സംഗീതത്തിന്റെ പ്രാണൻ തുടിക്കുന്നുണ്ട്. അവിടെ നിന്ന് ഉയർന്നു വന്ന സംഗീതകാരൻമാരെല്ലാം ആ പാരമ്പര്യത്തിൽ നിന്ന് ധാരാളം എടുത്തുപയോഗിച്ചു. സലിൽ ചൗധരിയുടെ സംഗീതം രൂപപ്പെടുത്തിയതും ഈ പാരമ്പര്യം തന്നെ.
മറ്റുള്ളവരെപ്പോലെ സിനിമയിൽ സംഗീതം ചെയ്യാൻ വേണ്ടി അലഞ്ഞു നടന്ന ആളായിരുന്നില്ല, ആരാധകര്‍ സ്നേഹപൂർവ്വം സലില്‍ദാ എന്നു വിളിക്കുന്ന സലില്‍ ചൗധരി. അദ്ദേഹത്തിന്റെ സംഗീതത്തെ രൂപപ്പെടുത്തിയ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങൾ ഉണ്ട്. അദ്ദേഹം ആദ്യകാലത്ത് ചെയ്ത വിപ്ലവ ഗാനങ്ങൾ വേണ്ടത്ര ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. സലില്ദയെ സ്വാധീനിച്ച ഇടതുപക്ഷ രാഷ്ട്രീയത്തെപ്പറ്റി ചര്‍ച്ചചെയ്യാതെ അദ്ദേഹത്തിന്റെ സംഗീതത്തെക്കുറിച്ചുള്ള ഏതു വിശകലനവും അപൂര്‍ണ്ണമായിരിക്കും.
സലില്‍ ചൗധരിയുടെ രാഷ്ട്രീയ ചിന്തയും ബോധവും രൂപപ്പെട്ടു തുടങ്ങിയത് കുട്ടിക്കാലത്താണ്. 1925 നവംബര്‍ 19ന് ബംഗാളിലെ ഗാസിപുർ ഗ്രാമത്തില്‍ ജനിച്ച സലില്‍ദ തന്റെ ബാല്യം ചിലവഴിച്ചത് ആസ്സാമിലെ തേയിലത്തോട്ടത്തിലായിരുന്നു. അച്ഛന് അവിടെ ഡോക്ടറായിരുന്നു. അദ്ദേഹം തൊഴിലാളികളെ സംഘടിപ്പിച്ച് ബ്രിട്ടീഷുകാരുടെ ചൂഷണത്തിനെതിരെ നാടകങ്ങള്‍ അവതരിപ്പിച്ചു. ബ്രിട്ടീഷുകാരുടെ സ്ഥാപനത്തില്‍ ജോലി ചെയ്ത് അവര്‍ക്കെതിരെ നാടകം ചെയ്യുക എന്നത് അസാമാന്യമായ ധൈര്യമായിരുന്നു. അതായിരുന്നു സലില്ദയെ സ്വാധീനിച്ചത്. പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാംസ്കാരിക സംഘടനയായ ഇപ്റ്റയില്‍ (ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്) ചേര്‍ന്നപ്പോഴും പാട്ടുകള്‍ ചെയ്യാന്‍ അദ്ദേഹത്തിന് പ്രചോദനമായതും ബാല്യകാലത്തെ ഈ അനുഭവങ്ങള്‍ തന്നെ. അച്ഛന്റെ കൈയ്യിലുണ്ടായിരുന്ന പാശ്ചാത്യ സംഗീതത്തിന്റെ ശേഖരം കേട്ടാണ് സലില്‍ദ വളര്‍ന്നത്. ബിഥോവന്, മൊസാര്‍ട്ട്, ബാക്ക് എന്നീ സംഗീതകാരന്മാരുടെ വലിയൊരു ശേഖരം തന്നെ വീട്ടിലുണ്ടായിരുന്നു. ചെറുപ്പത്തില്‍ കേട്ട നാടന്‍പാട്ടുകളും പാശ്ചാത്യ ക്ലാസിക്കല്‍ സംഗീതവും സലിൽദായുടെ സംഗീത സങ്കല്പങ്ങള് രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. അമ്മാവന്റെ സംഗീത ക്ലബ്ബില്‍ വെച്ച് ബാന്‍സുരി സ്വയം പഠിച്ചെടുത്തു. പിന്നീട് പിയാനോവും എസ്രാജും.
1940കള്‍ മുതല്‍ 1955 വരെയുള്ള കാലഘട്ടത്തില്‍ ചെയ്ത പാട്ടുകളായിരുന്നു സലില്ദയുടെ സംഗീത ജീവിതത്തിന് കരുത്തേകിയത്. അദ്ധേഹത്തിന്റെ പ്രതിഭ അറിയാന്‍ ഇവ മനസ്സിലാക്കണം. സുഹൃത്തും കവിയുമായ ഗൗതം ചൗധരിയുടെ നിരന്തര പരിശ്രമഫലമായി വിസ്മൃതിയിലായ പല പാട്ടുകളും കണ്ടെത്തി. അതിന് വേണ്ടി 24 പർഗനാസിലേക്ക് അദ്ദേഹം ഒരു യാത്ര നടത്തി. അവിടെ സലില്ദയുടെ കൂടെ ഇപ്റ്റയില്‍ പ്രവര്‍ത്തിച്ച പഴയ സുഹൃത്തുക്കളെ കണ്ടു. അവര്‍ക്ക് പാട്ടുകള്‍ ഓർമ്മയുണ്ടായിരുന്നു. കമ്പോസ് ചെയ്തു റെക്കോര്‍ഡ് ചെയ്യപ്പെടാത്ത പാട്ടുകളും അതിലുണ്ടായിരുന്നു. അവയില്‍ ചിലത് അവതരിപ്പിക്കുന്നതിനു മുമ്പും റെക്കോര്‍ഡ് ചെയ്യുന്നതിന് മുമ്പും സെന്‍സര്‍ ചെയ്യപ്പെട്ടിരുന്നു. അങ്ങനെ 30 പാട്ടുകള്‍ കണ്ടെടുത്തു. അതിന് ചിലവാക്കിയതാവട്ടെ പത്ത് വര്‍ഷത്തോളവും.
സലില്‍ ചൗധരി തന്റെ ഇരുപതാമത്തെ വയസ്സില്‍ എഴുതി സംഗീതം കൊടുത്ത പാട്ടാണ് കെനോ എക് ഗയര്‍ ബധുര്. വലിയ ജനപ്രീതി ഉണ്ടാക്കിയ ഈ ഗാനം പാടിയതാവട്ടെ ബംഗാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഹേമന്ത് കുമാറും. ഇത് രൂപം മാറി മലയാളത്തിലും വന്നു, ദേവദാസി(1979) എന്ന സിനിമയില്‍, ‘ഒരുനാള്‍ വിശന്നേറെ തളര്‍ന്നേതോ വാനമ്പാടി’ എന്ന് തുടങ്ങുന്ന ഗാനം. അത് കേള്‍ക്കുമ്പോള്‍ വല്ലാത്തൊരു മലയാളി തനിമ തോന്നും. സംഗീതത്തിന് ഭാഷയില്ല എന്ന തത്ത്വത്തെ ഉറപ്പിക്കുന്ന പാട്ട്. തുടര്‍ന്ന് അഞ്ചലോട്ടക്കാരുടെ ജീവിതത്തെപ്പറ്റി പറയുന്ന ‘റനര്‍ ചൂട്ടെച്ചേ തായി ജൂം ജൂം’ എന്ന ഗാനവും ‘പല്‍ക്കി ചലേ പല്‍ക്കി ചലേയും’ അദ്ദേഹം സംഗീതം നല്കി. ഇവ രണ്ടും പാടിയത് ഹേമന്ത് കുമാര്‍ തന്നെ. ‘പല്‍ക്കി ചലേ’ ഇന്ന് സാമൂഹിക ജീവിതത്തില്‍ നിന്ന് ഏറെക്കുറെ അപ്രത്യക്ഷമായ പല്ലക് ചുമക്കുന്നവരെ പറ്റിയാണ്. അവരുടെ അദ്ധ്വാനവും പ്രതീക്ഷയുമെല്ലാം ഈ പാട്ടിലുണ്ട്. ബംഗാള്‍ ഗ്രാമങ്ങളുടെ സാമൂഹിക രാഷ്ട്രീയ ചിത്രം വരച്ചു കാട്ടുന്നവയാണ് സലില്ദയുടെ മിക്ക പാട്ടുകളും.
സംഗീതം തന്റെ പ്രാണനായി കൊണ്ടുനടന്ന സലില്‍ദ സാമ്പത്തിക പ്രയാസങ്ങള്‍ കാരണം അതിനെ തന്റെ ഉപജീവനമാര്‍ഗമാക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. അച്ഛന് പെട്ടെന്ന് മരിച്ചതിനാല്‍ കുടുംബത്തിന്റെ ചുമതല സലില്ദയുടെ ഉത്തരവാദിത്തമായി. സഹോദരന്മാരുടെ വിദ്യാഭ്യാസം ഉറപ്പാക്കുക, കിടപ്പിലായ അമ്മയുടെ ചിലവുകള്‍ വഹിക്കുക, വാടക കൊടുക്കുക എന്നീ സാമ്പത്തിക ബാധ്യതകള്‍ അദ്ദേഹത്തിൽ വന്നുചേര്‍ന്നു. സംഗീതം വാണിജ്യവൽക്കരിക്കുന്നതിനോട് യോജിപ്പില്ലാഞ്ഞിട്ടും സാഹചര്യങ്ങളുടെ സമ്മർദ്ദത്തിന് വിധേയമാവേണ്ടി വന്നു. വ്യക്തിപരമായ അനിഷ്ടം പക്ഷെ സിനിമാ സംഗീതത്തിന് ഗുണകരമായി ഭവിച്ചു.
രണ്ടു ഘട്ടങ്ങളായിട്ടാണ് അദ്ദേഹത്തിന്റെ സംഗീത ജീവിതം. 1940 മുതല്‍ 1955 വരെ നീണ്ടുനിന്ന ആദ്യ ഘട്ടത്തില്‍ നാടകഗാനങ്ങളും കവിതകളും എഴുതി. ബംഗാളില്‍ ഭാരതീയഗാനനാട്യസംഘ എന്നറിയപ്പെട്ട ഇപ്റ്റയിലൂടെ അദ്ധേഹത്തിന്റെ പാട്ടുകള്‍ പ്രതിഷേധ ശബ്ദമായി ഗ്രാമങ്ങളിലൂടെയും നഗരങ്ങളിലൂടെയും സഞ്ചരിച്ചുകൊണ്ടിരുന്നു. അതിനെ സലില്‍ദ വിപ്ലവത്തിന്റെ ഉണര്‍ത്തുപാട്ടുകള്‍ എന്നാണു വിശേഷിപ്പിച്ചത്. സംഗീതം അദ്ദേഹത്തിന് വിപ്ലവത്തിനുള്ള മാധ്യമമായിരുന്നു. പ്രതിഷേധ ഗാനങ്ങളില്‍ അദ്ദേഹം പാശ്ചാത്യ ഈണങ്ങള്‍ ഉപയോഗിച്ചു. പ്രതിഷേധവും സംഗീതവും യോജിപ്പിച്ച് പ്രതിഷേധത്തിന് ഒരു നവ്യാനുഭവം നല്കി. സലില്‍ദ എഴുതുകയും സംഗീതം കൊടുക്കുകയും ചെയ്ത ഗാനങ്ങളില്‍ പലതും അധികാരികളെ അസ്വസ്ഥരാക്കി. തുടര്‍ന്ന് അദ്ദേഹത്തിന് അറസ്റ്റ് വാറണ്ട് വന്നു. സുന്ദര്ബന്സിലെ കാടുകളില്‍ കര്‍ഷകരുടെ സഹായത്തോടെ ഒളിവില്‍ കഴിഞ്ഞു. അപ്പോഴും തന്റെ എഴുത്ത് തുടര്‍ന്നു.
മുംബൈയിലേക്ക് കുടിയേറിയത് മുതല്‍ രണ്ടാം ഘട്ടം തുടങ്ങുന്നു. സംവിധായകന് ബിമല്റോയുടെ ക്ഷണപ്രകാരം മുംബൈയില്‍ എത്തിയത് ദോബിഗ സമീന്‍(1953) എന്ന സിനിമയ്ക്ക് കഥ എഴുതാനും സംഗീതം കൊടുക്കാനുമായിരുന്നു. ജന്മിയുടെ ചതിയില്‍ കൃഷിഭൂമി നഷ്ടപ്പെട്ട കര്ഷകന് ജോലി തേടി കൊല്‍ക്കത്തയില്‍ എത്തി റിക്ഷ തൊഴിലാളിയായി മാറുന്നതായിരുന്നു സിനിമയുടെ ഇതിവൃത്തം. അതിലെ 'ഹരിയാല സാവന്‍’, 'ധര്‍ത്തി കഹെ പുകാര്‍ കെ’ എന്നീ പാട്ടുകള്‍ കര്‍ഷകരുടെ ജീവിതാവസ്ഥകളെ വരച്ചുകാട്ടുന്നു. ഇപ്റ്റക്ക് വേണ്ടി എഴുതി ഈണം കൊടുത്ത പാട്ടുകളുടെ ഗണത്തില്‍ തന്നെ ആയിരുന്നു ദോബിഗ സമീനിലെ പാട്ടുകളും. സാമൂഹ്യ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമകളില്‍ സംഗീതം കൊടുക്കാന്‍ ആദ്യം പരിഗണിച്ചിരുന്ന പേര് സലില്ദയുടെതായിരുന്നു. 'ജാഗ്തെ രഹോ' (1956) യില്‍ രാജ്കപൂര്‍ തന്റെ സ്ഥിരം സംഗീത സംവിധായകന് ശങ്കര്‍ ജയ്കിഷന് പകരം സലില്ദക്ക് അവസരം കൊടുത്തത് അതിന്റെ സാമൂഹിക പ്രസക്തി കാരണമായിരുന്നു.
1958ല്‍ മധുമതിയിലൂടെയാണ് സലില്‍ ചൗധരി ഹിന്ദി സംഗീതലോകത്ത് ശ്രദ്ധാകേന്ദ്രമാകുന്നത്. അതിലെ ഗാനങ്ങള്‍ക്ക് ആദ്യത്തെ ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു. ലതാമങ്കേഷ്കര്‍ പാടിയ ‘ആജാരേ പരദേശി’ ഒരു ക്ലാസിക് ഗാനം തന്നെയായിരുന്നു. പൂര്‍ത്തീകരിക്കപ്പെടാത്ത ആഗ്രഹങ്ങളുടെ വേദന നന്നായി പ്രതിഫലിപ്പിച്ചിരുന്ന ആ ഗാനം വൈജയന്തി മാലയുടെ അഭിനയത്തില്‍ മികച്ചുനിന്നു. ഈ ഗാനം കേട്ടപ്പോള്‍ സി. രാമചന്ദ്ര, സലില്‍ദായെ വിളിച്ച് ലതയുടെ ശബ്ദം മനോഹരമായി ഉപയോഗപ്പെടുത്തിയതിന് അഭിനന്ദിച്ചു.
സലില്‍ദാക്ക് ബംഗാളി നാടോടി സംഗീതത്തില്‍ അഗാധമായ പാണ്ഡിത്യമുണ്ട്. കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്ക് പോകുന്ന വഴികളില്‍ അദ്ദേഹം പല തവണ അപ്രത്യക്ഷനാവും. ഈ സമയം നാടോടി സംഗീതത്തെ മനസ്സിലാക്കുവാന്‍ ഏതെങ്കിലും കുഗ്രാമത്തില്‍ ചെലവഴിക്കുകയായിരിക്കും. നാടോടി സംഗീതത്തെ ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതവുമായി യോജിപ്പിക്കുന്നതില്‍ അദ്ദേഹം മിടുക്ക് കാട്ടി. ഓര്‍ക്കസ്ട്രേഷനില്‍ ഇതുവരെ ആരും മുതിരാത്ത പരീക്ഷണങ്ങള്‍ നടത്തി. ഹിന്ദുസ്ഥാനി രാഗത്തിലോ, നാടോടി സംഗീതത്തിലോ അടിസ്ഥാനപ്പെടുത്തിയ മെലഡികള്‍ പാട്ടില്‍ കൊണ്ടുവരുമ്പോഴും ഓര്ക്കസ്ട്രേഷന് പാശ്ചാത്യ രീതിയിലുള്ളതായിരുന്നു. പാശ്ചാത്യ സംഗീതത്തില്‍ എങ്ങനെ ഓര്ക്കസട്രേഷന് ഉപയോഗിക്കാം എന്ന് മറ്റുസംഗീത സംവിധായകര്‍ക്ക് കാണിച്ചു കൊടുത്തത് അദ്ദേഹമായിരുന്നു. ശങ്കര്‍ജയ്കിഷന്‍ മുതല്‍ എ ആര് റഹ്മാന് വരെയുള്ളവര്‍ സലില്‍ദായുടെ ഓര്ക്കസ്ട്രേഷന് ആരാധനയോടെ ശ്രവിച്ചിട്ടുണ്ട്.
പാശ്ചാത്യ സംഗീതത്തെ ഹിന്ദുസ്ഥാനി സംഗീതത്തില്‍ മനോഹരമായി ലയിപ്പിക്കുകയായിരുന്നു സലില്‍ദാ. അങ്ങനെ പിറന്ന ഗാനമാണ് ചയ്യ (1961) എന്ന സിനിമയിലെ ‘ഇത്നാ മുജ്സെ തുപ്യാര് ബത’ എന്ന ഗാനം. ബിഥോവന്റെ നാല്പതാം സിംഫണിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സൃഷ്ടിച്ച സുന്ദരമായ മെലഡി സലില്‍ദായുടെ കൈയില്‍ അത് ഭൈരവിയിലുള്ള ഇന്ത്യന്‍ ഗാനമായി. ഒരിക്കല്‍ സംഗീത നിരൂപകനായ രാജു ഭരതന് ഈ ഗാനം മോഷണമാണെന്ന് പറഞ്ഞപ്പോള്‍ സലില്‍ദാ പറഞ്ഞു, “അത് നമ്മുടെ ഭൈരവിയെപ്പോലെ തോന്നുന്നില്ലേ എന്നിട്ടും അതിനെ മോഷണമെന്ന് വിളിക്കുകയാണെങ്കില്‍ ഞാന്‍ അതിനെ സര്ഗപ്രചോദനം എന്നാണ് വിശേഷിപ്പിക്കുക. ഷേക്സ്പിയര് പോലും അത് ചെയ്തിട്ടുണ്ട്”.
ഇന്ത്യയിലെ പത്തോളം ഭാഷകളിലെ സിനിമകള്‍ക്ക് സംഗീതം നല്കിയ സംഗീതകാരന് കൂടിയാണ് സലില്‍ദ. ഹിന്ദി കൂടാതെ ബംഗാളി, മലയാളം, തമിഴ്, മറാത്തി, ഗുജറാത്തി, ആസ്സാമീസ് എന്നീ ഭാഷകളില്‍ അദ്ദേഹത്തിന്റെ സംഗീതം കേള്‍ക്കാനുള്ള ഭാഗ്യം സംഗീതപ്രേമികള്ക്കുണ്ടായി. ബോളീവുഡിനേക്കാള് ദക്ഷിണേന്ത്യയിലായിരുന്നു സലിൽദാക്ക് കൂടുതല്‍ അംഗീകാരം കിട്ടിയത്.
റഫി, തലത് മഹ്മൂദ്, മുകേഷ്, കിഷോര്‍കുമാര്‍ എന്നിവരെക്കൊണ്ട് സലില്‍ദാ പാട്ടുകള്‍ പാടിച്ചിരുന്നെങ്കിലും സ്ത്രീ ശബ്ദങ്ങളെയായിരുന്നു അദ്ദേഹത്തിന്റെ പാട്ടുകള്‍ക്ക് നന്നായി പ്രയോജനപ്പെടുത്തിയിരുന്നത്. സലില്‍ദാ അറുപതുകളില്‍ ചെയ്ത പാട്ടുകള്‍ ലതയുടെ മികച്ചഗാനങ്ങളായിരുന്നു. തന്റെ സംഗീത പ്രചോദനം ലതയുടെ ശബ്ദസൗന്ദര്യമായിരുന്നെന്ന് സലില്‍ദാ ഒരിക്കല്‍ തുറന്നുപറഞ്ഞിട്ടുണ്ട്. അദ്ദേഹം മറ്റൊരിക്കല്‍ പറഞ്ഞു, "എന്റെ ജീവിതത്തില്‍ രണ്ട് സ്ത്രീകൾക്കാണ് മുഖ്യസ്ഥാനം, എന്റെ ഭാര്യ സബിതക്കും ലതാമങ്കേഷ്കറിനും". ലതാമങ്കേഷ്കർ സലിൽദയെപ്പറ്റി ഒരിക്കൽ ഇങ്ങനെ പറഞ്ഞു, “എന്റെ സംഗീത ജീവിതത്തില്‍ ഞാന്‍ ഏതാണ്ട് നൂറിലധികം സംഗീതസംവിധായകരുടെ കൂടെ ജോലി ചെയ്തിട്ടുണ്ട്. അതില്‍ ഒരു പക്ഷെ പത്തുപേര്‍ക്ക് മാത്രമേ സിനിമയേയും സംഗീതത്തേയും കുറിച്ച് നല്ല ധാരണകള്‍ ഉള്ളൂ. ഈ പത്തു പേരില്‍ സലില്‍ദാ ഉയര്‍ന്ന സ്ഥാനം വഹിക്കുന്നു. ഞാന്‍ അദ്ദേഹത്തിനുവേണ്ടി രണ്ട് പതിറ്റാണ്ടോളം പാടി. അതിനു മുൻപൊരിക്കലും സലിൽദായെ പോലൊരു സംഗീതസംവിധായകനെ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല.”
തലത് മഹ്മൂദിന് 'ആംഗോം മെ മസ്തി ശരാബ്,’ മുകേഷിന് ‘കഹീ ദൂര് ജബ് ദിന്' എന്നീ മികച്ച ഗാനങ്ങള്‍ നല്കിയപ്പോള് കിഷോറിൻ്റെ പ്രതിഭയെ തിരിച്ചറിയാന്‍ വളരെ വൈകി. 'കോയി ഹോതാ ജിസ്കോ അപ്നാ' എന്ന പാട്ട് പാടിക്കഴിഞ്ഞപ്പോള്‍ കിഷോറിന്റെ കഴിവിനെ നേരത്തെ തിരിച്ചറിഞ്ഞിരുന്നില്ല എന്ന് സലില്‍ദ കുറ്റസമ്മതം നടത്തുകയുണ്ടായി.
സംഗീതസംവിധായകനും ഗായകനുമായ ഹേമന്ദ് കുമാറുമായി നല്ല അടുപ്പമുണ്ടായിരുന്നു സലില്‍ദാക്ക്. അദ്ദേഹം ഒരിക്കല്‍ പറഞ്ഞു. ദൈവം എപ്പോഴെങ്കിലും പാടാന്‍ തീരുമാനിച്ചാല്‍ അത് ഹേമന്ദ്കുമാറിന്റെ ശബ്ദത്തിലൂടെ ആയിരിക്കും. പക്ഷേ, അധികം താമസിയാതെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. ചില തല്പരകക്ഷികള് അവരെ തമ്മില്‍ പിണക്കി. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഹേമന്ദ് കുമാറിന്റെ മരണശേഷം അനുസ്മരണക്കുറിപ്പില്‍ സലില്‍ദാ ഇങ്ങനെ എഴുതി, ”അവര്‍ ഹേമന്ദ്ദായുടെ അടുത്ത് പോയി ഇങ്ങനെ പരാതിപ്പെട്ടു: 'സലില്‍ ചൗധരി പറയുന്നു. എന്റെ പാട്ട് പാടിയിട്ടില്ലായിരുന്നെങ്കില് ഹേമന്ദ് കുമാര്‍ പ്രശസ്തനാവുമായിരുന്നില്ല’ അതേ ആള്ക്കാര് തന്നെ എന്റെ അടുത്ത് വന്ന് പറഞ്ഞു. ഹേമന്ദ് ദാ പറയുന്നു: 'ഞാന്‍ സലിൽദായുടെ പാട്ട് പാടിയിട്ടില്ലായിരുന്നെങ്കിൽ അദ്ദേഹത്തെ ഇന്ന് ആരറിയുമായിരുന്നു.”
മലയാളത്തില്‍ സലില്‍ദായുടെ വരവ് ഒരു ചരിത്രം സൃഷ്ടിച്ച സിനിമയിലൂടെയായിരുന്നു. ചെമ്മീനിലൂടെ രാമു കാര്യാട്ടാണ് അദ്ദേഹത്തെ മലയാളിക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. ചെമ്മീനിലെ 'കടലിനക്കരെ പോണോരെ', 'മാനസമൈനേ വരൂ' എന്നീ ഗാനങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം ഒരു മലയാളിയും സലില്‍ ചൗധരിയെ മറക്കില്ല. 'ദേവദാസ്’, 'വിഷുക്കണി’, 'ഈ ഗാനം മറക്കുമോ’ എന്നു തുടങ്ങി, ‘തുമ്പോളികടപ്പുറം’ വരെ ഇരുപത്തിയഞ്ചോളം സിനിമകള്‍. നെല്ലിലെ 'നീല പൊന്മാനേ’, മദനോത്സവത്തിലെ 'സാഗരമേശാന്തമാകുക നീ’, ദേവദാസിലെ 'പദരേണു തേടിയലഞ്ഞു', പ്രതീക്ഷയിലെ 'ഓര്‍മകളേ കൈവളചാര്‍ത്തി', വിഷുക്കണിയിലെ 'മലര്‍ക്കൊടി പോലെ വര്ണക്കൊടിപോലെ', ഈ ഗാനം മറക്കുമോയിലെ 'കുറുമൊഴി മുല്ലപ്പൂവേ', എന്നുതുടങ്ങി 106 ഗാനങ്ങള്‍ സലില്‍ ദാ മലയാളിക്കു സമ്മാനിച്ചു. ഒരു ബംഗാളിയാണ് ഇത്രയും മലയാളിത്തമുള്ള ഗാനങ്ങള്‍ സൃഷ്ടിച്ചതെന്ന് വിശ്വസിക്കാന്‍ ഓരോ സംഗീത പ്രേമിയും പാടുപെട്ടു. 'കദളീ ചെങ്കദളീ’ എന്ന പാട്ടിലൂടെ ലതാമങ്കേഷ്കറിനേയും 'മാനസമൈനേവരു’ എന്ന ഗാനത്തിലൂടെ മന്നാഡേയേയും സലില്‍ദാ മലയാളത്തിന് പരിചയപ്പെടുത്തി. സലില്‍ദായുടെ ട്യൂണിനൊപ്പിച്ച് പാട്ടെഴുതാന്‍ ചില ഗാനരചയിതാക്കള്‍ നന്നേ കഷ്ടപ്പെട്ടു. ട്യൂണിനൊപ്പിച്ച് പാട്ടെഴുതുക എന്നത് അക്കാലത്ത് മലയാള സിനിമയില്‍ പരിചയമുള്ളതായിരുന്നില്ല.
മദന്മോഹനെപ്പോലെ സലില്‍ ചൗധരിയും ചെറിയ ചിത്രങ്ങള്‍ക്ക് വേണ്ടി സംഗീതംചെയ്തിരിക്കുന്നത് ബോളീവുഡില്‍ അവരുടെ സാധ്യതകളെ ബാധിച്ചു. പല സിനിമകളും പുറത്തുവന്നില്ല, വന്നതാവാട്ടെ ചെറുകിട നിര്‍മാതാക്കളുടെ പടങ്ങളും. പലതും ബോക്സോഫീസിൽ പരാജയപ്പെട്ടു. എഴുപതുകളുടെ അവസാനമായപ്പോഴേക്കും രാഹുല്‍ദേവ് ബര്‍മനും ലക്ഷ്മീകാന്ത് പ്യാരേലാലും സംഗീതത്തെ മാറ്റിക്കഴിഞ്ഞിരുന്നു എന്നു മനസ്സിലാക്കി സലിൽദാ സംഗീതരംഗത്തുനിന്ന് പതുക്കെ പിന്‍വലിയുകയായിരുന്നു. ലളിതമായ ഈണങ്ങളും സങ്കീര്‍ണമായ പാട്ടിന്റെ വഴികളും ആസ്വാദകര്‍ക്ക് നല്കിയ സലിൽ ചൗധരി 1995 സെപ്റ്റംബര്‍ അഞ്ചിന് ഓര്‍മ്മയായി.